സായം സന്ധ്യയിലെ നഗരക്കാഴ്ചകൾ
(പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക)
അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു സ്മാരകത്തിന്നടുത്തേക്കാണ് ഞങ്ങൾ വഴി തെറ്റി എത്തിപ്പെട്ടത്. സമാധാനത്തിന്റെ ചുമർ (Wall for peace) എന്ന പേരിൽ 2000ല് നിർമ്മിച്ച ഒരു ചില്ലുമതിൽ! കട്ടികൂടിയ ഗ്ലാസ്സ്, അതിൽ നിറയേ 49 വിവിധ ഭാഷകളിലായി സമാധാനം എന്നെഴുതിയിരിക്കുന്നു. അറബിയും കൂട്ടത്തിലുണ്ട്. ടിബറ്റൻ ഭാഷ വരേയുണ്ട്. പക്ഷേ ഒരൊറ്റ ഇന്ത്യൻ ഭാഷപോലും അതിലില്ലാത്തത് അത്ഭുതപ്പെടുത്തി.
അവിടെ നിന്നും രണ്ട് മൂന്ന് ചിത്രങ്ങൽ പിടിച്ച് കയ്യിലെ മാപ്പിൽ നോക്കി മുന്നോട്ട് നടക്കവേ അതാ ഒരു അതിപുരാതന സ്മാരകം തൊട്ടുമുന്നിൽ!മനുഷ്യാവകാശപ്രഖ്യാപന സൗധം (Monument des droits de l'Hom) എന്നത്രേ പേര്. പൂർണ്ണമായും ചെമ്പിൽ നിർമ്മിച്ച പ്രതിമകൾ, ഒരു പുരാതന ജൂതദേവാലയത്തിന്റെ മാതൃകയിൽ, ചുമരിൽ നിറയേ ഫ്രഞ്ചിലും മറ്റു പല ഭാഷകളിലും പലതും എഴുതിക്കൂട്ടിയിട്ടുണ്ട്. 1786 എന്ന വർഷം കണ്ടതേ ആ സൗധത്തിന്റെ പഴക്കം കണ്ട് അത്ഭുതം കൂറി. പിന്നീടാണറിഞ്ഞത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഇരുനൂറാം വാർഷികം പ്രമാണിച്ച് 1986ല് അന്നത്തെ പ്രസിഡന്റെ ഫ്രങ്കോയിസ് മിത്തറാന്റ് (Francois Mitterand) പണികഴിപ്പിച്ചതാണിതെന്ന്! മിത്തറാന്റ്, നിഗൂഡസംഘടനയായ ഫ്രീ മേസണിൽ അംഗമായിരുന്നുവെന്ന ഊഹങ്ങൾക്ക് അടിവരയിടുന്നതാണ് സ്മാരകത്തിന്റെ ജൂതശൈലി എന്നും അറിയുന്നു. ചുരുട്ടിപ്പിടിച്ച കൽപ്പനാപത്രം കയ്യിലേന്തിയ ഒരു സ്ത്രീയും നഗ്നനായ ഒരു കൊച്ചുബാലനുമുള്ള മനോഹരമായ ഒരു പ്രതിമയാണ് അവിടുത്തെ മുഖ്യ ആകർഷണം. കയ്യിലെ കൊച്ചു ഡയറിയിൽ ആ ശിൽപ്പത്തെ കുറിച്ചെടുത്ത് പിന്നെയും നടത്തം തുടങ്ങി.
ലൂയി പതിനാലാമന്റെ കാലത്ത് 1679ല് നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ ലെ ഇന്‌വാലിദേ ( Hotel Les Invalides) ആണ് അടുത്ത ലക്ഷ്യം. ഇനിയും നടക്കാൻ കാലുകളും സമയവും കൂട്ടാക്കുന്നില്ല. പതിയേ അടുത്തു കണ്ട ബസ്സ്റ്റോപ്പിലേക്ക് നീങ്ങി.
ഡയാനയുടെ സ്വന്തം പാരീസ്
സീൻ നദിയുടെ ഓരം ചേർന്ന് പോകുന്ന മൂന്ന് വരിപ്പാത പെട്ടെന്ന് ഒരു ടണലിലേക്കിറങ്ങും, പിന്നീടത് രണ്ട് വരിപ്പാതയായി മാറും. ഒരു ദുരന്തം കൊണ്ട് ലോകപ്രസിദ്ധമായി തീർന്ന അൽമ ടണലാണത്. ഡയാനാ രാജകുമാരി കാറപകടത്തിൽ കൊല്ലപ്പെട്ട അൽമ ടണൽ. ലെ ഇന്‌വാലിദേയിലേക്ക് നടക്കുമ്പോൾ ടണൽ കാണുന്നതിനെക്കുറിച്ചാലോചിച്ച് ഞാനും ശ്രീമതിയും ചെറിയൊരു ഉച്ചകോടി നടത്തി.
"ഒരു ടണൽ, അതും ഒരാൾ മരണപ്പെട്ട, എന്ത് കാണാൻ? നമുക്ക് വേഗം നടക്കാം". ഈ തീരുമാനം ഞങ്ങൾക്ക് അൽമ ടണലിന്റെ കാഴ്ച മറച്ചു. ഒരു ചെറിയ നഷ്ടം. ടണലിന്റെ വെളിയിൽ പാതയോരത്ത് ഒരു കൃത്രിമ ദീപശിഖ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ, മരണത്തിന്റെ സ്മാരകം! അതും അനൗദ്യോഗികമാണെന്നും കേൾക്കുന്നു. ലോകത്ത്, ഏറ്റവുമധികം മനുഷ്യർ സ്നേഹിച്ചിരുന്ന ആ രാജകുമാരിയുടെ സുന്ദരമായ ആത്മാവ് അവിടെയെങ്ങോ ശോകഗാനങ്ങളും പാടി പാറി നടക്കുന്നുണ്ടെന്ന വിശ്വാസത്താൽ ഇന്നും നിരവധി സന്ദർശകർ മെഴുകുതിരി കത്തിച്ചും കണ്ണീരൊഴുക്കിയും അവിടെ ദു:ഖാചരണം നടത്തുന്നത് ഒരു സ്ഥിരം കാഴ്ചയാണെന്ന് പറഞ്ഞ് കേട്ടപ്പോൾ അത്ഭുതം തോന്നി! എന്തായാലും "അത്രടം വരേ പോയിട്ട് ഒന്ന് വന്ന് നോക്കാൻ തോന്നീലല്ലോ" എന്ന് ഡയാന ചോദിച്ചാൽ സോറി പറയുകയല്ലാതെ പിന്നെ?
ലെ ഇൻവാലിദേ
യുദ്ധരംഗത്ത് നിന്ന് വിരമിച്ച പോരാളികൾക്കുള്ള ആശുപത്രിയും വിശ്രമമന്ദിരവും വീരചരമം പ്രാപിച്ചവരുടെ സ്മാരകവുമായി നിർമ്മിക്കപ്പെട്ട ഈ കൂറ്റൻ സ്മാരകം ഇന്ന് നെപ്പോളിയന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന പേരിലാണ് ഖ്യാതി നേടിയത്. പട്ടാള മ്യൂസിയവും ചരിത്രമ്യൂസിയവുമൊക്കെ, മനോഹരമായ മകുടത്തോടെ പാരീസിന്റെ ഒരറ്റത്ത് വിശ്രമിക്കുന്ന ഈ സ്മാരകത്തിനകത്താണ്. ഗേറ്റിലിരുന്ന വയസ്സായ സ്ത്രീ ക്ലോക്കിലേക്ക് നോക്കി അൽപ്പം മടിച്ചാണ് ഞങ്ങളെ അകത്തേക്ക് കയറ്റിയത്. ഒരോട്ടപ്രദക്ഷിണം അത്രയേ ഞങ്ങളും കരുതിയുള്ളൂ. ലെ ഇൻവാലിദെയുടെ മകുടമാണ് കെട്ടിടത്തിന്റെ മുഖ്യ ആകർഷണം. 107 മീറ്റർ ഉയരത്തിൽ 27 വർഷമെടുത്ത് നിർമ്മിച്ച (അത്രയും വർഷമെന്തിനെന്ന് ഒരു പിടിയുമില്ല) ഈ കൂറ്റൻ മകുടം രാജകുടുംബത്തിനു വേണ്ടി മാത്രമുള്ള ചാപ്പലിന്റെ ഭാഗമത്രെ. റോമിലെ സെന്റെ പീറ്റേർസ് ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച ഈ ചാപ്പൽ ഫ്രഞ്ച് വാസ്തുവിദ്യയുടെ തിലകക്കുറിയായി കണക്കാക്കിപ്പോരുന്നു.
വിജയകമാനം, ആർക്ക് ഡി ട്രിംഫ് (Arc de triomphe) കാണാനുള്ള നീക്കത്തിനു മുൻപേ ഒരു ഷോർട്ട് ബ്രേക്ക് ആകാം എന്ന അഭിപ്രായം ഞങ്ങളിരുവരും ഒരുമിച്ച് അംഗീകരിക്കുകയും ലെ ഇൻവാലിദെയുടെ വശ്യമനോഹരമായ പൂന്തോട്ടത്തിലിരുന്ന് കയ്യിൽ കരുതിയ ആപ്പിളും കാരക്കയും ശുദ്ധജലവുമൊക്കെ കുടിച്ച് കീശയിലെ യൂറോയെ കാത്തുരക്ഷിക്കുകയും ചെയ്തു. അപ്പെൻസലിലെ (Appenzel) ആപ്പിൾ തോട്ടങ്ങളിൽ നിന്നും പറിച്ചെടുത്ത ആപ്പിളുകൾ...ഓഹ്...അതിന്റെ രുചി!
ദൂരെ നിന്നും ആർക്ക് ഡി ട്രിംഫ് കണ്ട ആക്രാന്തത്തിൽ ചാടിയിറങ്ങുകയായിരുന്നു. അക്കിടി പറ്റിയെന്ന് മനസ്സിലായത് ബസ്സ് കമാനത്തിനടുത്തേങ്ങ് നീങ്ങുകയും ഞങ്ങളുടെ നടത്തം കുറച്ചധികം നീളുകയും ചെയ്തപ്പോഴാണ്. വിശ്വപ്രസിദ്ധമായ ഷാംപ് ഡി എലിസ്സീ (Champ d'elysees) സ്റ്റ്രീറ്റിലൂടെയാണ് ഞങ്ങളുടെ നടത്തം എന്ന് മനസ്സിലായതോടെ അക്കിടി ഒരു ജാക്പോട്ടായി മാറി! രണ്ട് വശത്തും നിറയേ റെസ്റ്റോറന്റുകൾ, അതിമനോഹരമായ പുരാതന കെട്ടിടങ്ങൾ, അരിച്ചു നീങ്ങുന്ന സന്ദർശകർ. ചക്രവാളത്തിൽ നിന്നും ചുവന്ന ശോഭയേറിയ പശ്ചാത്തലത്തിൽ വിജയകമാനം. ഏകദേശം രണ്ട് കിലോമീറ്റർ നടന്ന് കമാനത്തിന്റെ മുന്നിലെത്തി. പിന്നെ വായും പൊളിച്ചൊരു നോട്ടമായിരുന്നു. കുറേ ചിത്രങ്ങളും പിടിച്ചു.
ലേശം ചരിത്രം പറയട്ടെ. ഫ്രഞ്ച് വിപ്ലവ വിജയത്തിന്റെ സ്മാരകമാണ് 1806ല് തുടങ്ങി 30 വർഷം കൊണ്ട് പൂർത്തിയായ ഈ കമാനം. നെപ്പോളിയന്റെ യുദ്ധങ്ങൾ നയിച്ച സൈന്യത്തലവന്മാരുടെ പേരുകൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.വിവിധ യുദ്ധവിജയങ്ങളെ സ്മരിക്കുന്ന ശിൽപ്പങ്ങളാണ് കമാനത്തിലെ ഓരോ കാലിലും വശങ്ങളിലും. ഓരോ ശിൽപ്പങ്ങൾക്കും ഓരോ ചരിത്രമുണ്ട്. കൂടുതൽ ചിത്രങ്ങൾ ഈ ലിങ്ക് വഴി പോയാൽ കാണാം.
താഴെ ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഒരു സൈനികന്റെ ഖബറിടം. അവിടെ പുഷ്പാർച്ചനകളും വണങ്ങലും കൈകൂപ്പലുമൊക്കെയായി നല്ല പ്രണാമങ്ങൾ നടക്കുന്നു. ഒരിക്കലും കെടാതെ തെളിഞ്ഞു കത്തുന്ന ഒരു തിരിയുണ്ടവിടെ. ദാ കണ്ടില്ലേ?
എട്ട് യൂറോ വീതം കൊടുത്താൽ കമാനത്തിന്റെ മുകളിൽ കയറാം. നാലഞ്ച് സ്ത്രീ സ്ക്യൂരിറ്റി ഗാർഡുകളാണ് ആൾക്കാരെ നിയന്ത്രിക്കുന്നത്. ഞങ്ങൾക്ക് മെട്രോ പാസ്സുള്ളതിനാൽ മൊത്തം 12 യൂറൊ മതി. 248 പടികൾ കയറുന്നതിന്റെ പ്രയാസമാലോചിച്ച് ഞങ്ങൾ പിൻവലിഞ്ഞു. കൊലുന്നനെയുള്ള ഒരു അമ്മച്ചി ഗാർഡ് ഞങ്ങളെ അടുത്തു വിളിച്ചൊരു സ്വകാര്യം പറഞ്ഞു. അങ്ങിനെ ഞങ്ങൾ ലിഫ്റ്റ് വഴി നേരെ മുകളിലെത്തി! എന്നാലും കേറണം 46 പടികൾ. ആർക്ക് ഡി ട്രിംഫിന്റെ മുകളിൽ നിന്ന് നോക്കിയാൽ പാരീസ് നഗരത്തിന്റെ യഥാർത്ഥ മുഖം കാണാം. അതിമനോഹരമായി രൂപകൽപ്പനചെയ്ത നഗരനിരത്തുകളും കെട്ടിടങ്ങളും, എലിസീ കൊട്ടാരം, അങ്ങിങ്ങായി പച്ചപ്പട്ടു വിരിച്ച പോലെ പൂന്തോട്ടങ്ങൾ . നേരം അസ്തമയത്തോടടുക്കുന്നു. കോൺകോർഡ ഭാഗത്ത് അസ്ത്മയശോഭ അരുണിമ പടർത്തിത്തുടങ്ങി. ഷാംപ് ഡി എലിസ്സീ നിരത്ത് ദ്യുതദീപ്തിയിലേക്ക് മുങ്ങിത്തുടങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഷോറൂമുകളും ആഡംബര ഭക്ഷണശാലകളും അതിഥികൾക്കായി രാവേറെ വൈകുവോളം തുറന്നിരിക്കുന്ന രാജവീഥി.
അങ്ങകലെ ഈഫൽഗോപുരവും കാണാം. കമാനത്തിന്റെ മുകളിൽ നിരവധി ഇണകൾ ചുംബിച്ചും കെട്ടിപ്പിടിച്ചും പിന്നെ പൊതുസ്ഥലത്ത് നമുക്കരുതാത്തതും അവർക്ക് അനുവദനീയവുമായതെല്ലാം ചെയ്ത് സന്ധ്യയെ വരവേൽക്കുന്നു. ഞങ്ങളിറങ്ങി, അതേ ലിഫ്റ്റ് വഴി. കോണിയിറങ്ങി ക്ഷീണിച്ച് വന്ന പലരും ഞങ്ങളെ അസൂയയോടെ നോക്കുന്നു.
അടുത്ത സ്റ്റോപ്പ് വിശ്വപ്രസിദ്ധമായ പലേസ് ദെ കോൺഗ്രസ്സ് (Palais Des Congres) ആയിരുന്നു. സന്ധ്യമയങ്ങി, നേരം വൈകി, അവർ ഞങ്ങളെ കാത്തു നിൽക്കാതെ അടച്ച് വീട്ടിൽ പോയിരുന്നു. കെട്ടിടത്തിന്റെ പുറത്തും ചുറ്റിലും കറങ്ങി നടന്ന് അൽപ്പം നേരം കളഞ്ഞു. പല ഫിലിം ഫെസ്റ്റിവലുകൾക്കും സംഗീത പരിപാടികൾക്കും ലോകസമ്മേളനങ്ങൾക്കും വേദിയാവുന്ന ഈ കെട്ടിടത്തിൽ കുറേ കസേരകളും ഹാളുകളും ഫോട്ടോകളും മാത്രമേ കാണാനുണ്ടാവൂ എന്ന് പഴയ പുളിമുന്തിരി തിയറി പ്രകാരം ആശ്വസിച്ചു കൊണ്ട് ഞങ്ങൾ ലാ ദിഫൻസെ മെട്രോ സ്റ്റേഷനിലേക്ക് വണ്ടി കയറി.
പാരീസിന്റെ ബിസിനസ് കേന്ദ്രമാണ് ലാ ദിഫൻസെ (La Defense). ലോകത്തിലെ മിക്ക വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ഓഫീസുകളും നക്ഷത്ര ഹോട്ടലുകളും കുടികൊള്ളുന്ന അംബരചുംബികളായ കെട്ടിടങ്ങൾ, മാളുകൾ, കിഡ്നി വിറ്റാലും നമുക്കൊന്നും ഒരു ഡിന്നറിനുള്ള കാശ് തികക്കാനാവാത്ത വൻകിട റെസ്റ്റോറന്റുകൾ. ഇവിടെവന്നത് ലാ ദിഫൻസെയിലെ പ്രസിദ്ധമായ ഗ്രാന്റ് ആർക്ക് (Grande Arche) കാണാനാണ്. വിജയകമാനത്തിന്റെ 20-ആം നൂറ്റാണ്ടിലെ പതിപ്പ്. 108 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഒരു കോൺക്രീറ്റ് കമാനം. കാണാനൊരു ഭംഗിയൊക്കെ തോന്നുമെങ്കിലും വലിയൊരു കാഴ്ചയായി മനസ്സിൽ കേറിക്കൂടാനുള്ള മൊഞ്ചൊന്നും ഈ 23 വയസ്സുകാരിക്കില്ല! കാലുതിരുമ്മിക്കൊണ്ട് ഒരു ബെഞ്ചിലിരുന്ന് ദീപപ്രഭയിൽ കുളിച്ചിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളെ നോക്കുമ്പോൾ അതാ തൊട്ടുമുന്നിലൊരു പൂച്ച. നല്ല മലയാളി ലുക്ക്. മുൻപരിചയം പോലെ ഒരു നോട്ടവും. "ലാ പൂച്ചേ ദെ പോ" എന്ന് ഞാൻ ഫ്രഞ്ചിൽ ആട്ടിയപ്പോൾ ശുദ്ധമലയാളത്തിൽ "മ്യാവൂ" എന്നും കരഞ്ഞുകൊണ്ടൊരോട്ടം.
നഗരം രാത്രിയുടെ സജീവതയിലേക്കൂളിയിടാൻ തുടങ്ങുകയാണ്. ഇരുട്ടിനെ ജീവിതമാർഗ്ഗമാക്കിയവർ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്കിന് യാതൊരു കുറവുമില്ല. മെട്രോയിലെ തിരക്ക് പക്ഷേ വളരേ കുറഞ്ഞു. പാരീസിലെ ഓരോ രാത്രിയും ആഘോഷങ്ങളാണ്. തെരുവിന്റെ ഓരങ്ങളിൽ പാട്ടു പാടുന്നവർ, ഫ്ലൂട്ട് വായിക്കുന്നവർ, ചിലർ വർണ്ണവസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുന്നു, കൈവേഗം കൊണ്ട് മായാജാലം തീർക്കുന്നവർ, ഒരു സംഗീതം നേർത്ത് നേർത്ത് ഇല്ലാതാവുമ്പോഴേക്കും അടുത്തത് ഒരു കൊച്ചുമൂളലായി ചെവിയിൽ താളമിട്ടു തുടങ്ങും.
ഞങ്ങൾ വീണ്ടും ഈഫലിന്റെ മുന്നിലേക്കെത്തുകയാണ്. നേർത്ത സംഗീതം മെല്ലെ ഒഴുകിവരുന്നുണ്ട്. ടവറിന്റെ പ്രധാന വ്യൂ പോയന്റിൽ മനോഹരമായി വസ്ത്രം ധരിച്ച നാലഞ്ച് ചെറുപ്പക്കാർ ഏതോ ഭാഷയിൽ പാടുകയാണ്. കാഴ്ചക്കാർ ചുറ്റിലും. മുന്നിൽ ഈഫൽ, രാത്രി വെളിച്ചത്തിൽ കുളിച്ച് സുന്ദരിയായിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ കണ്ട ആ ഉരുക്ക്കൂടാണിതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം! സൂര്യാസ്തമയത്തോടെ മഞ്ഞവെളിച്ചത്തിൽ ഈഫൽ അണിഞ്ഞൊരുങ്ങും. ഓരോ മണിക്കൂറിന്റെയും ആദ്യ അഞ്ച് മിനുട്ടിൽ വെള്ളിവെളിച്ചത്തിൽ ടവർ വെട്ടിത്തിളങ്ങും. വെട്ടിത്തിളങ്ങുമ്പോൾ വജ്രമാലചാർത്തി തുള്ളിച്ചാടുന്ന ഒരു നീണ്ട പെൺകുട്ടിയാണെന്നേ തോന്നൂ. ഈ ദീപാഭ്യാസം പുലർച്ചെ ഒരു മണി വരേ തുടരും. വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഈഫലിന്റെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പകർപ്പവകാശ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.
ഈഫലിനെക്കണ്ടിട്ട് മതിയാവുന്നില്ല, അതുകൊണ്ട് തന്നെ ഇവിടെ എഴുതിയിട്ടും. എന്റെ ക്യാമറയിൽ 90ലധികം ഈഫൽ ചിത്രങ്ങളാണ് പതിഞ്ഞ് കിടക്കുന്നത്. സീൻ നദിയിലെ ഓളങ്ങളിൽ ഈഫലിന്റെ ദ്യുതി പ്രതിഫലിക്കവേ ഉറക്കച്ചടവുള്ള കണ്ണുകളിൽ ഈഫലിന്റെ മായാത്ത കാഴ്ചകളുമായി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. നാളെ കാലത്ത് പുറപ്പെടാനുള്ളതാണ്, മൊണോലിസയുടെ പുഞ്ചിരി, ഡിസ്നി ലാന്റ് പിന്നെ മോൺമാത്രെ... കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ, ഒരിക്കലും മറക്കാനാവാത്ത, നീളമേറിയ ഒരു ദിവസത്തിന്റെ മനോഹാരിതയിലഭിരമിച്ച് തളർച്ചയോടെ മയക്കത്തിലേക്ക്.
രണ്ടാം ഭാഗം ദാ ഇവിടെ
പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
സ്വിസ്സ് ആൽപ്സിലെ തണുപ്പേറിയ ഒരനുഭവം വായിക്കണോ? ക്ലിക്കൂ...
(പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക)
അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു സ്മാരകത്തിന്നടുത്തേക്കാണ് ഞങ്ങൾ വഴി തെറ്റി എത്തിപ്പെട്ടത്. സമാധാനത്തിന്റെ ചുമർ (Wall for peace) എന്ന പേരിൽ 2000ല് നിർമ്മിച്ച ഒരു ചില്ലുമതിൽ! കട്ടികൂടിയ ഗ്ലാസ്സ്, അതിൽ നിറയേ 49 വിവിധ ഭാഷകളിലായി സമാധാനം എന്നെഴുതിയിരിക്കുന്നു. അറബിയും കൂട്ടത്തിലുണ്ട്. ടിബറ്റൻ ഭാഷ വരേയുണ്ട്. പക്ഷേ ഒരൊറ്റ ഇന്ത്യൻ ഭാഷപോലും അതിലില്ലാത്തത് അത്ഭുതപ്പെടുത്തി.
പശ്ചാത്തലത്തിൽ കാണുന്നതാണ് സമാധാനച്ചുമരും സ്തൂപങ്ങളും |
ലൂയി പതിനാലാമന്റെ കാലത്ത് 1679ല് നിർമ്മിക്കപ്പെട്ട പ്രസിദ്ധമായ ലെ ഇന്‌വാലിദേ ( Hotel Les Invalides) ആണ് അടുത്ത ലക്ഷ്യം. ഇനിയും നടക്കാൻ കാലുകളും സമയവും കൂട്ടാക്കുന്നില്ല. പതിയേ അടുത്തു കണ്ട ബസ്സ്റ്റോപ്പിലേക്ക് നീങ്ങി.
ഡയാനയുടെ സ്വന്തം പാരീസ്
സീൻ നദിയുടെ ഓരം ചേർന്ന് പോകുന്ന മൂന്ന് വരിപ്പാത പെട്ടെന്ന് ഒരു ടണലിലേക്കിറങ്ങും, പിന്നീടത് രണ്ട് വരിപ്പാതയായി മാറും. ഒരു ദുരന്തം കൊണ്ട് ലോകപ്രസിദ്ധമായി തീർന്ന അൽമ ടണലാണത്. ഡയാനാ രാജകുമാരി കാറപകടത്തിൽ കൊല്ലപ്പെട്ട അൽമ ടണൽ. ലെ ഇന്‌വാലിദേയിലേക്ക് നടക്കുമ്പോൾ ടണൽ കാണുന്നതിനെക്കുറിച്ചാലോചിച്ച് ഞാനും ശ്രീമതിയും ചെറിയൊരു ഉച്ചകോടി നടത്തി.
"ഒരു ടണൽ, അതും ഒരാൾ മരണപ്പെട്ട, എന്ത് കാണാൻ? നമുക്ക് വേഗം നടക്കാം". ഈ തീരുമാനം ഞങ്ങൾക്ക് അൽമ ടണലിന്റെ കാഴ്ച മറച്ചു. ഒരു ചെറിയ നഷ്ടം. ടണലിന്റെ വെളിയിൽ പാതയോരത്ത് ഒരു കൃത്രിമ ദീപശിഖ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ, മരണത്തിന്റെ സ്മാരകം! അതും അനൗദ്യോഗികമാണെന്നും കേൾക്കുന്നു. ലോകത്ത്, ഏറ്റവുമധികം മനുഷ്യർ സ്നേഹിച്ചിരുന്ന ആ രാജകുമാരിയുടെ സുന്ദരമായ ആത്മാവ് അവിടെയെങ്ങോ ശോകഗാനങ്ങളും പാടി പാറി നടക്കുന്നുണ്ടെന്ന വിശ്വാസത്താൽ ഇന്നും നിരവധി സന്ദർശകർ മെഴുകുതിരി കത്തിച്ചും കണ്ണീരൊഴുക്കിയും അവിടെ ദു:ഖാചരണം നടത്തുന്നത് ഒരു സ്ഥിരം കാഴ്ചയാണെന്ന് പറഞ്ഞ് കേട്ടപ്പോൾ അത്ഭുതം തോന്നി! എന്തായാലും "അത്രടം വരേ പോയിട്ട് ഒന്ന് വന്ന് നോക്കാൻ തോന്നീലല്ലോ" എന്ന് ഡയാന ചോദിച്ചാൽ സോറി പറയുകയല്ലാതെ പിന്നെ?
ലെ ഇൻവാലിദേ
യുദ്ധരംഗത്ത് നിന്ന് വിരമിച്ച പോരാളികൾക്കുള്ള ആശുപത്രിയും വിശ്രമമന്ദിരവും വീരചരമം പ്രാപിച്ചവരുടെ സ്മാരകവുമായി നിർമ്മിക്കപ്പെട്ട ഈ കൂറ്റൻ സ്മാരകം ഇന്ന് നെപ്പോളിയന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന പേരിലാണ് ഖ്യാതി നേടിയത്. പട്ടാള മ്യൂസിയവും ചരിത്രമ്യൂസിയവുമൊക്കെ, മനോഹരമായ മകുടത്തോടെ പാരീസിന്റെ ഒരറ്റത്ത് വിശ്രമിക്കുന്ന ഈ സ്മാരകത്തിനകത്താണ്. ഗേറ്റിലിരുന്ന വയസ്സായ സ്ത്രീ ക്ലോക്കിലേക്ക് നോക്കി അൽപ്പം മടിച്ചാണ് ഞങ്ങളെ അകത്തേക്ക് കയറ്റിയത്. ഒരോട്ടപ്രദക്ഷിണം അത്രയേ ഞങ്ങളും കരുതിയുള്ളൂ. ലെ ഇൻവാലിദെയുടെ മകുടമാണ് കെട്ടിടത്തിന്റെ മുഖ്യ ആകർഷണം. 107 മീറ്റർ ഉയരത്തിൽ 27 വർഷമെടുത്ത് നിർമ്മിച്ച (അത്രയും വർഷമെന്തിനെന്ന് ഒരു പിടിയുമില്ല) ഈ കൂറ്റൻ മകുടം രാജകുടുംബത്തിനു വേണ്ടി മാത്രമുള്ള ചാപ്പലിന്റെ ഭാഗമത്രെ. റോമിലെ സെന്റെ പീറ്റേർസ് ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച ഈ ചാപ്പൽ ഫ്രഞ്ച് വാസ്തുവിദ്യയുടെ തിലകക്കുറിയായി കണക്കാക്കിപ്പോരുന്നു.
കൂടുതൽ ചിത്രങ്ങൾ മേലെ കൊടുത്ത Hotel Les Invalides എന്ന ലിങ്കിലുണ്ട് |
വിജയകമാനം, ആർക്ക് ഡി ട്രിംഫ് (Arc de triomphe) കാണാനുള്ള നീക്കത്തിനു മുൻപേ ഒരു ഷോർട്ട് ബ്രേക്ക് ആകാം എന്ന അഭിപ്രായം ഞങ്ങളിരുവരും ഒരുമിച്ച് അംഗീകരിക്കുകയും ലെ ഇൻവാലിദെയുടെ വശ്യമനോഹരമായ പൂന്തോട്ടത്തിലിരുന്ന് കയ്യിൽ കരുതിയ ആപ്പിളും കാരക്കയും ശുദ്ധജലവുമൊക്കെ കുടിച്ച് കീശയിലെ യൂറോയെ കാത്തുരക്ഷിക്കുകയും ചെയ്തു. അപ്പെൻസലിലെ (Appenzel) ആപ്പിൾ തോട്ടങ്ങളിൽ നിന്നും പറിച്ചെടുത്ത ആപ്പിളുകൾ...ഓഹ്...അതിന്റെ രുചി!
ദൂരെ നിന്നും ആർക്ക് ഡി ട്രിംഫ് കണ്ട ആക്രാന്തത്തിൽ ചാടിയിറങ്ങുകയായിരുന്നു. അക്കിടി പറ്റിയെന്ന് മനസ്സിലായത് ബസ്സ് കമാനത്തിനടുത്തേങ്ങ് നീങ്ങുകയും ഞങ്ങളുടെ നടത്തം കുറച്ചധികം നീളുകയും ചെയ്തപ്പോഴാണ്. വിശ്വപ്രസിദ്ധമായ ഷാംപ് ഡി എലിസ്സീ (Champ d'elysees) സ്റ്റ്രീറ്റിലൂടെയാണ് ഞങ്ങളുടെ നടത്തം എന്ന് മനസ്സിലായതോടെ അക്കിടി ഒരു ജാക്പോട്ടായി മാറി! രണ്ട് വശത്തും നിറയേ റെസ്റ്റോറന്റുകൾ, അതിമനോഹരമായ പുരാതന കെട്ടിടങ്ങൾ, അരിച്ചു നീങ്ങുന്ന സന്ദർശകർ. ചക്രവാളത്തിൽ നിന്നും ചുവന്ന ശോഭയേറിയ പശ്ചാത്തലത്തിൽ വിജയകമാനം. ഏകദേശം രണ്ട് കിലോമീറ്റർ നടന്ന് കമാനത്തിന്റെ മുന്നിലെത്തി. പിന്നെ വായും പൊളിച്ചൊരു നോട്ടമായിരുന്നു. കുറേ ചിത്രങ്ങളും പിടിച്ചു.
ലേശം ചരിത്രം പറയട്ടെ. ഫ്രഞ്ച് വിപ്ലവ വിജയത്തിന്റെ സ്മാരകമാണ് 1806ല് തുടങ്ങി 30 വർഷം കൊണ്ട് പൂർത്തിയായ ഈ കമാനം. നെപ്പോളിയന്റെ യുദ്ധങ്ങൾ നയിച്ച സൈന്യത്തലവന്മാരുടെ പേരുകൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.വിവിധ യുദ്ധവിജയങ്ങളെ സ്മരിക്കുന്ന ശിൽപ്പങ്ങളാണ് കമാനത്തിലെ ഓരോ കാലിലും വശങ്ങളിലും. ഓരോ ശിൽപ്പങ്ങൾക്കും ഓരോ ചരിത്രമുണ്ട്. കൂടുതൽ ചിത്രങ്ങൾ ഈ ലിങ്ക് വഴി പോയാൽ കാണാം.
താഴെ ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഒരു സൈനികന്റെ ഖബറിടം. അവിടെ പുഷ്പാർച്ചനകളും വണങ്ങലും കൈകൂപ്പലുമൊക്കെയായി നല്ല പ്രണാമങ്ങൾ നടക്കുന്നു. ഒരിക്കലും കെടാതെ തെളിഞ്ഞു കത്തുന്ന ഒരു തിരിയുണ്ടവിടെ. ദാ കണ്ടില്ലേ?
എട്ട് യൂറോ വീതം കൊടുത്താൽ കമാനത്തിന്റെ മുകളിൽ കയറാം. നാലഞ്ച് സ്ത്രീ സ്ക്യൂരിറ്റി ഗാർഡുകളാണ് ആൾക്കാരെ നിയന്ത്രിക്കുന്നത്. ഞങ്ങൾക്ക് മെട്രോ പാസ്സുള്ളതിനാൽ മൊത്തം 12 യൂറൊ മതി. 248 പടികൾ കയറുന്നതിന്റെ പ്രയാസമാലോചിച്ച് ഞങ്ങൾ പിൻവലിഞ്ഞു. കൊലുന്നനെയുള്ള ഒരു അമ്മച്ചി ഗാർഡ് ഞങ്ങളെ അടുത്തു വിളിച്ചൊരു സ്വകാര്യം പറഞ്ഞു. അങ്ങിനെ ഞങ്ങൾ ലിഫ്റ്റ് വഴി നേരെ മുകളിലെത്തി! എന്നാലും കേറണം 46 പടികൾ. ആർക്ക് ഡി ട്രിംഫിന്റെ മുകളിൽ നിന്ന് നോക്കിയാൽ പാരീസ് നഗരത്തിന്റെ യഥാർത്ഥ മുഖം കാണാം. അതിമനോഹരമായി രൂപകൽപ്പനചെയ്ത നഗരനിരത്തുകളും കെട്ടിടങ്ങളും, എലിസീ കൊട്ടാരം, അങ്ങിങ്ങായി പച്ചപ്പട്ടു വിരിച്ച പോലെ പൂന്തോട്ടങ്ങൾ . നേരം അസ്തമയത്തോടടുക്കുന്നു. കോൺകോർഡ ഭാഗത്ത് അസ്ത്മയശോഭ അരുണിമ പടർത്തിത്തുടങ്ങി. ഷാംപ് ഡി എലിസ്സീ നിരത്ത് ദ്യുതദീപ്തിയിലേക്ക് മുങ്ങിത്തുടങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഷോറൂമുകളും ആഡംബര ഭക്ഷണശാലകളും അതിഥികൾക്കായി രാവേറെ വൈകുവോളം തുറന്നിരിക്കുന്ന രാജവീഥി.
അങ്ങകലെ ഈഫൽഗോപുരവും കാണാം. കമാനത്തിന്റെ മുകളിൽ നിരവധി ഇണകൾ ചുംബിച്ചും കെട്ടിപ്പിടിച്ചും പിന്നെ പൊതുസ്ഥലത്ത് നമുക്കരുതാത്തതും അവർക്ക് അനുവദനീയവുമായതെല്ലാം ചെയ്ത് സന്ധ്യയെ വരവേൽക്കുന്നു. ഞങ്ങളിറങ്ങി, അതേ ലിഫ്റ്റ് വഴി. കോണിയിറങ്ങി ക്ഷീണിച്ച് വന്ന പലരും ഞങ്ങളെ അസൂയയോടെ നോക്കുന്നു.
അടുത്ത സ്റ്റോപ്പ് വിശ്വപ്രസിദ്ധമായ പലേസ് ദെ കോൺഗ്രസ്സ് (Palais Des Congres) ആയിരുന്നു. സന്ധ്യമയങ്ങി, നേരം വൈകി, അവർ ഞങ്ങളെ കാത്തു നിൽക്കാതെ അടച്ച് വീട്ടിൽ പോയിരുന്നു. കെട്ടിടത്തിന്റെ പുറത്തും ചുറ്റിലും കറങ്ങി നടന്ന് അൽപ്പം നേരം കളഞ്ഞു. പല ഫിലിം ഫെസ്റ്റിവലുകൾക്കും സംഗീത പരിപാടികൾക്കും ലോകസമ്മേളനങ്ങൾക്കും വേദിയാവുന്ന ഈ കെട്ടിടത്തിൽ കുറേ കസേരകളും ഹാളുകളും ഫോട്ടോകളും മാത്രമേ കാണാനുണ്ടാവൂ എന്ന് പഴയ പുളിമുന്തിരി തിയറി പ്രകാരം ആശ്വസിച്ചു കൊണ്ട് ഞങ്ങൾ ലാ ദിഫൻസെ മെട്രോ സ്റ്റേഷനിലേക്ക് വണ്ടി കയറി.
പാരീസിന്റെ ബിസിനസ് കേന്ദ്രമാണ് ലാ ദിഫൻസെ (La Defense). ലോകത്തിലെ മിക്ക വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ഓഫീസുകളും നക്ഷത്ര ഹോട്ടലുകളും കുടികൊള്ളുന്ന അംബരചുംബികളായ കെട്ടിടങ്ങൾ, മാളുകൾ, കിഡ്നി വിറ്റാലും നമുക്കൊന്നും ഒരു ഡിന്നറിനുള്ള കാശ് തികക്കാനാവാത്ത വൻകിട റെസ്റ്റോറന്റുകൾ. ഇവിടെവന്നത് ലാ ദിഫൻസെയിലെ പ്രസിദ്ധമായ ഗ്രാന്റ് ആർക്ക് (Grande Arche) കാണാനാണ്. വിജയകമാനത്തിന്റെ 20-ആം നൂറ്റാണ്ടിലെ പതിപ്പ്. 108 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഒരു കോൺക്രീറ്റ് കമാനം. കാണാനൊരു ഭംഗിയൊക്കെ തോന്നുമെങ്കിലും വലിയൊരു കാഴ്ചയായി മനസ്സിൽ കേറിക്കൂടാനുള്ള മൊഞ്ചൊന്നും ഈ 23 വയസ്സുകാരിക്കില്ല! കാലുതിരുമ്മിക്കൊണ്ട് ഒരു ബെഞ്ചിലിരുന്ന് ദീപപ്രഭയിൽ കുളിച്ചിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളെ നോക്കുമ്പോൾ അതാ തൊട്ടുമുന്നിലൊരു പൂച്ച. നല്ല മലയാളി ലുക്ക്. മുൻപരിചയം പോലെ ഒരു നോട്ടവും. "ലാ പൂച്ചേ ദെ പോ" എന്ന് ഞാൻ ഫ്രഞ്ചിൽ ആട്ടിയപ്പോൾ ശുദ്ധമലയാളത്തിൽ "മ്യാവൂ" എന്നും കരഞ്ഞുകൊണ്ടൊരോട്ടം.
Grand Arch, Paris |
നഗരം രാത്രിയുടെ സജീവതയിലേക്കൂളിയിടാൻ തുടങ്ങുകയാണ്. ഇരുട്ടിനെ ജീവിതമാർഗ്ഗമാക്കിയവർ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്കിന് യാതൊരു കുറവുമില്ല. മെട്രോയിലെ തിരക്ക് പക്ഷേ വളരേ കുറഞ്ഞു. പാരീസിലെ ഓരോ രാത്രിയും ആഘോഷങ്ങളാണ്. തെരുവിന്റെ ഓരങ്ങളിൽ പാട്ടു പാടുന്നവർ, ഫ്ലൂട്ട് വായിക്കുന്നവർ, ചിലർ വർണ്ണവസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുന്നു, കൈവേഗം കൊണ്ട് മായാജാലം തീർക്കുന്നവർ, ഒരു സംഗീതം നേർത്ത് നേർത്ത് ഇല്ലാതാവുമ്പോഴേക്കും അടുത്തത് ഒരു കൊച്ചുമൂളലായി ചെവിയിൽ താളമിട്ടു തുടങ്ങും.
ഞങ്ങൾ വീണ്ടും ഈഫലിന്റെ മുന്നിലേക്കെത്തുകയാണ്. നേർത്ത സംഗീതം മെല്ലെ ഒഴുകിവരുന്നുണ്ട്. ടവറിന്റെ പ്രധാന വ്യൂ പോയന്റിൽ മനോഹരമായി വസ്ത്രം ധരിച്ച നാലഞ്ച് ചെറുപ്പക്കാർ ഏതോ ഭാഷയിൽ പാടുകയാണ്. കാഴ്ചക്കാർ ചുറ്റിലും. മുന്നിൽ ഈഫൽ, രാത്രി വെളിച്ചത്തിൽ കുളിച്ച് സുന്ദരിയായിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ കണ്ട ആ ഉരുക്ക്കൂടാണിതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം! സൂര്യാസ്തമയത്തോടെ മഞ്ഞവെളിച്ചത്തിൽ ഈഫൽ അണിഞ്ഞൊരുങ്ങും. ഓരോ മണിക്കൂറിന്റെയും ആദ്യ അഞ്ച് മിനുട്ടിൽ വെള്ളിവെളിച്ചത്തിൽ ടവർ വെട്ടിത്തിളങ്ങും. വെട്ടിത്തിളങ്ങുമ്പോൾ വജ്രമാലചാർത്തി തുള്ളിച്ചാടുന്ന ഒരു നീണ്ട പെൺകുട്ടിയാണെന്നേ തോന്നൂ. ഈ ദീപാഭ്യാസം പുലർച്ചെ ഒരു മണി വരേ തുടരും. വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഈഫലിന്റെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പകർപ്പവകാശ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.
പൊന്നിൽ കുളിച്ച ഈഫൽ സുന്ദരി |
ഈഫലിനെക്കണ്ടിട്ട് മതിയാവുന്നില്ല, അതുകൊണ്ട് തന്നെ ഇവിടെ എഴുതിയിട്ടും. എന്റെ ക്യാമറയിൽ 90ലധികം ഈഫൽ ചിത്രങ്ങളാണ് പതിഞ്ഞ് കിടക്കുന്നത്. സീൻ നദിയിലെ ഓളങ്ങളിൽ ഈഫലിന്റെ ദ്യുതി പ്രതിഫലിക്കവേ ഉറക്കച്ചടവുള്ള കണ്ണുകളിൽ ഈഫലിന്റെ മായാത്ത കാഴ്ചകളുമായി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. നാളെ കാലത്ത് പുറപ്പെടാനുള്ളതാണ്, മൊണോലിസയുടെ പുഞ്ചിരി, ഡിസ്നി ലാന്റ് പിന്നെ മോൺമാത്രെ... കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ, ഒരിക്കലും മറക്കാനാവാത്ത, നീളമേറിയ ഒരു ദിവസത്തിന്റെ മനോഹാരിതയിലഭിരമിച്ച് തളർച്ചയോടെ മയക്കത്തിലേക്ക്.
രണ്ടാം ഭാഗം ദാ ഇവിടെ
പാരീസ് യാത്രയുടെ ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
സ്വിസ്സ് ആൽപ്സിലെ തണുപ്പേറിയ ഒരനുഭവം വായിക്കണോ? ക്ലിക്കൂ...
നീണ്ട രണ്ട് ദിവസങ്ങളെ രണ്ട് ഭാഗങ്ങളിലൊതുക്കാൻ ശ്രമിച്ചു, നടന്നില്ല. പോസ്റ്റിന്റെ നീളം കൂടുമെന്ന ഭയം! സൂര്യാസ്തമയത്തിലെ പാരീസിന്റെ മനോഹരമായ ഈ കാഴ്ച നിങ്ങൾക്കായി ഇതാ.....
മറുപടിഇല്ലാതാക്കൂകൂടുതൽ ചിത്രങ്ങൾ കാണണമെങ്കിൽ ലിങ്കുകൾ വഴി പോയാൽ മതി. ഗൂഗ്‌ള് ഇമേജസിലേക്ക് വഴി വെട്ടിയിട്ടുണ്ട്. ഇവിടെക്കാണുന്ന ചിത്രങ്ങളെല്ലാം, ഈ വിനീതന്റെ!
ആദ്യ ഭാഗവും രണ്ടാം ഭാഗവും വായിച്ചു. നല്ല വിവരണം ഷഫീഖ്,ജ്ജോർജ്ജ് കുളങ്ങര പോലും തോറ്റുപോകും ;)
മറുപടിഇല്ലാതാക്കൂപാരീസിൽ പോയ ആ ദിവസങ്ങൾ അനുസ്മരണീയമാക്കാൻ ഈ പോസ്റ്റുകൾ തന്നെ ധാരാളം.
ആശംസകൾ
@മോഹി....സന്തോഷ് ജോര്‍ജ്ജിനിട്ട് താങ്ങേണ്ടിയിരുന്നില്ല...ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്... അല്ലെ?
ഇല്ലാതാക്കൂമനസിലായില്ലാ... !!!!!!
ഇല്ലാതാക്കൂSharikkum paresil poyathu pole... vivaranavum chithrangalum soooooooooppppper
മറുപടിഇല്ലാതാക്കൂവിവരണവും ചിത്രങ്ങളും ഒരുപോലെ മനോഹരം...:)
മറുപടിഇല്ലാതാക്കൂവന്നു.......... കണ്ടു വിശദമായ വായന പിന്നീട് ഇപ്പോൾ ആശംസകൾ മാത്രം.......
മറുപടിഇല്ലാതാക്കൂഎത്രകണ്ട് മനോഹരം എന്ന് പറയാന്‍ ഞാന്‍ ആളല്ല...അത്രയ്ക്ക് നന്നായിട്ടുണ്ട്. വലുപ്പം ചുരുക്കുകയോന്നും വേണ്ട..പറയാനുള്ളത് പറയുക.
മറുപടിഇല്ലാതാക്കൂനയന മനോഹരമായ ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ എന്‍റെ യുറോപ്യന്‍ ട്രിപ്പ് വീണ്ടും മനസ്സിലേക്ക് ഓടിയെത്തി ,.,.ഇനിയും ഇതുപോലുള്ള അതി സുന്ദരമായ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സര്‍വേശ്വരന്‍ അനുഹ്രഹിക്കട്ടെ ,.,.,.,ആശംസകള്‍ ,.,
മറുപടിഇല്ലാതാക്കൂസുന്ദരമായ യാത്രാ വിവരണം അതി മനോഹരമായ ചിത്രങ്ങള്... വായനാ വേളയില്‍ നിങ്ങളുടെ കൂടെ എല്ലാം നടന്നു കാണുന്നത് പോലെ തോന്നി, ഒപ്പം നിന്ന് വിശദീകരിച്ചു തരുന്ന ഗൈഡിന്റെ റോളില്‍ നിങ്ങള്. :പ വിഷമിക്കണ്ട, വായനാനുഭവം പറഞ്ഞതാണ്... :)
മറുപടിഇല്ലാതാക്കൂവീണ്ടും,മനോഹരമായ കാഴ്ച്ചകള്‍
മറുപടിഇല്ലാതാക്കൂഉഗ്രന് വിവരണം...
മറുപടിഇല്ലാതാക്കൂസഞ്ചാരം പരിപാടി പോലെ തന്നെ നന്നായി പറഞ്ഞു ഏതായാലും ഇതൊക്കെ താങ്കളുടെ ജീവിതത്തിലെ ഒരു ഭാഗ്യം ആണ് ഷഫീഖ്
മറുപടിഇല്ലാതാക്കൂഅന്വര് വിവരിക്കാന്‍ വാക്കുകളില്ല . സുപെര്ബ് എന്ന് പറഞ്ഞാല്‍ പോര നല്ല ചിത്രങ്ങള്‍ ഈഫല്‍ ടോവേരിന്റെ എല്ലാം കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂഇത്തരം വിവരണവും ദൃശ്യങ്ങളും നല്‍കുന്ന സന്തോഷം ചെറുതല്ല. വളരെ നന്ദി.
മറുപടിഇല്ലാതാക്കൂരണ്ടു ഭാഗവും വായിച്ചു...
മറുപടിഇല്ലാതാക്കൂമനോഹരം ആയ വിവരണം....എഫേല്‍ ടവര്‍
ശരിക്കും ഒരു സുന്ദരി തന്നെ...വായന
ആസ്വദിച്ചു കേട്ടോ..
നന്ദി...
വളരെ നല്ല വിവരണം
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങളും
പാരീസ് കാണൽ എന്റെ ഒരു സ്വപ്നമാണ്
വിവരണം നന്നായിരിക്കുന്നു ഷഫീക്ക് ഭായ് . ഫോട്ടോകള്‍ അതി സുന്ദരം..
മറുപടിഇല്ലാതാക്കൂമൊത്തത്തിൽ കലക്കീട്ടൊണ്ട്... ഫോട്ടോസും
മറുപടിഇല്ലാതാക്കൂഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു. ഒരിക്കല്‍ പോയി കാണാന്‍ തോന്നിപ്പിക്കുന്നത്ര മനോഹരമായ വിവരണം. നന്ദി ഈ നല്ല കാഴ്ചകള്‍ പങ്കു വെച്ചതിനു.
മറുപടിഇല്ലാതാക്കൂനല്ല വിവരണം
മറുപടിഇല്ലാതാക്കൂനല്ല ഫോട്ടോകള്‍
നല്ല ചീരാമുളക്
നല്ല ആശംസകളോടെ
നല്ല അസ്രുസ്
കൊതിപ്പിക്കുന്ന യാത്രാ വിവരണം..ആശംസകൾ
മറുപടിഇല്ലാതാക്കൂനല്ല സചിത്ര ലേഖനം ഇനിയും സഞ്ചാരങ്ങള്‍ നടക്കട്ടെ , യാത്ര പോകാത്ത ഞങ്ങള്‍ക്ക് നല്ല വായനാ അനുഭവം
മറുപടിഇല്ലാതാക്കൂനന്നായി, ആദ്യഭാഗം വായിച്ചു കാത്തിരിക്കുകയായിരുന്നു!
മറുപടിഇല്ലാതാക്കൂഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സ് മന്ത്രിച്ചു -ഭാഗ്യവാന്‍ !യാത്രകള്‍ തന്നെയാണ് മധുരാനുഭവങ്ങളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും മുന്നിലെത്തിക്കുന്ന അസുലഭനിമിഷങ്ങള്‍ ...ഈ സചിത്ര യാത്രാവിവരണം അനുവാചകനെകൂടി അനുയാത്രികനെപ്പോല്‍ അക്ഷരത്തോളിലിരുത്തുന്നുവന്നതും എടുത്തു പറയട്ടെ...
മറുപടിഇല്ലാതാക്കൂഇത്തരം യാത്രാവിവരണങ്ങള്‍ വായിച്ച് കണ്ടതുപോലെ കരുതി സമാധാനിക്കുന്നു.
മറുപടിഇല്ലാതാക്കൂകാഴ്ചകള് കാണിച്ചും പറഞ്ഞും തരുന്നതിനു നന്ദി.
വിവരണം രസകരമാകുമ്പോള്‍ വായന ഒട്ടും മുഷിയില്ല.അത് കൊണ്ട് തന്നെ ദൈര്‍ഘ്യത്തെക്കുറിച്ച് വേവലാതി വേണ്ട. നല്ല വിവരണം. സചിത്രം വിവരിക്കുമ്പോള്‍ നല്ലൊരു ഫീല്‍ കിട്ടുന്നുണ്ട്. മറ്റ് യാത്രകളുടെ വിവരണവും സമയം കിട്ടുമ്പോള്‍ എഴുതാന്‍ ശ്രമിക്കൂ. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂപല നല്ല പോസ്റ്റുകൾക്കും താഴെ ദൈർഘ്യത്തെക്കുറിച്ചുള്ള പരാതികൾ കാണുമ്പോഴുള്ള പേടിയാണ് കാരണം!
ഇല്ലാതാക്കൂgood post like it..cheraaaa
മറുപടിഇല്ലാതാക്കൂGood post Shafeeq ... Nice narration & informative ..
മറുപടിഇല്ലാതാക്കൂഒന്നാം ഭാഗത്തെക്കാള്‍ കുറച്ചു കൂടി ആകര്‍ഷകമായി തോന്നി ഈ പോസ്റ്റിലെ ചിത്രങ്ങളും വിവരണങ്ങളും ,,നേരില്‍ കാണാന്‍ ഭാഗ്യമില്ലാത്ത ഞാന്‍ ഈ വിവരണത്തിലൂടെ ഇതൊക്കെ ആസ്വദിച്ചു .!! യാത്രകള്‍ തുടരട്ടെ ,യാത്രാ വിവരണങ്ങളും !!
മറുപടിഇല്ലാതാക്കൂസേക്രെ കെർ ചർച്ചിൽ പോയില്ലേ ? അവിടെ എല്ലാ ഭാഷകളുമുണ്ട് മലയാളമുൾപ്പടെ..തുടർന്നെഴുതൂ ...
മറുപടിഇല്ലാതാക്കൂഇല്ല. വല്ലാത്തൊരു ഓട്ടപ്പാച്ചിലായിരുന്നു. രണ്ട് നീളൻ ദിവസങ്ങൾ! ബാക്കി ഉടനേ എഴുതാം.
ഇല്ലാതാക്കൂഇത് വായിച്ചെങ്കിലെന്തിനു പാരീസില്‍ പോകണം ?അത്ര നന്നായി വിവരണം .ചിത്രങ്ങള്‍ ആകര്‍ഷണീയവും .ആ മലയാളത്തില്‍ കരഞ്ഞ പൂച്ചയുടെ ചിത്രം കൂടെ ഇടാമായിരുന്നു .
മറുപടിഇല്ലാതാക്കൂവിവരണം ഗംഭീരം... ചിത്രങ്ങളും സുപ്പര്‍
മറുപടിഇല്ലാതാക്കൂചീരയുടെ ലേഖനങ്ങളും യാത്രാ വിവരണങ്ങളും വൈവിധ്യമാര്‍ന്ന ചില അറിവുകളാണ് പകര്‍ന്നു തരുന്നത്. ആയതിനാല്‍ ഈ ബ്ലോഗ്ഗ് ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഇനിയും ഇതിന്റെ തുടര്‍ച്ച ഉണ്ടെങ്കില്‍ ആയത് ഉടന്‍ വായനക്ക് വെക്കുക.
പാരീസിലേക്ക് ഒരു ഫ്രീ ട്രിപ്പ് ഈ പോസ്റ്റു വഴി തന്നതില്‍ നന്ദി ചീരാമുളകേ... യാത്രാനുഭവം ആണെങ്കിലും യാത്ര അനുഭവിച്ചത് വായനക്കാരന്‍..!... ..... പിന്നെ , ആസ്ട്രീയുടെ കൂടെ നില്‍ക്കുന്ന നഗ്നനായ കുട്ടിയുടെ തലയില്‍ എന്തോ ഒരു തൊപ്പിയുണ്ടല്ലോ ഒരു വേസ്റ്റ് ബക്കറ്റ് പോലെ . അതിലെന്തെങ്കിലും നിഗൂഡ സന്ദേശം ഉണ്ടോ ?
മറുപടിഇല്ലാതാക്കൂനല്ല വിവരണം
മറുപടിഇല്ലാതാക്കൂമാഹി, എം.മുകുന്ദൻ. പാരീസ് വിശ്വനാഥൻ. ഴാങ് പോൾ സാർത്ര്.സിമോൺ ദ ബൊവ. ഈഫൽ ടവർ - പാരീസ് എന്നു കേൾക്കുമ്പോൾ ഈ പേരുകളൊക്കെ മനസ്സിലേക്ക് ഓടിവരും. മയ്യഴിയും മുകുന്ദനും തന്നെ ആദ്യം വരുന്ന പേരുകൾ. മുകുന്ദനെ ആർത്തിയോടെ വായിക്കുന്ന കാലത്താണ് അസ്ഥിത്വവാദത്തെക്കുറിച്ചും, ബീയിങ്ങ് ആൻഡ് നതിംഗ്നസും കേൾക്കുന്നത്. അങ്ങിനെ മുകുന്ദന്റെ വായന എന്നെ സാർത്രിലും,സിമോൺ ദ ബൊവയിലും എത്തിച്ചു....
മറുപടിഇല്ലാതാക്കൂആധുനിക സാഹിത്യം, ചിന്ത, സംസ്കാരം, ചിത്രകല,സംഗീതം...- ഇതിനെയെല്ലാം സ്വാധീനിച്ച സ്വപ്നഭൂമി....
ആ മണ്ണിനെ തൊടാനും അറിയാനും കഴിഞ്ഞ പൂനൂർകാരനോട് അസൂയ തോന്നുന്നു...
മികച്ച ചിത്രങ്ങള്‍ . വിവരണം ആദ്യ ഭാഗത്തെക്കാള്‍ മികച്ചു നിന്നു. പാരീസ് പോയ അനുഭൂതി സൃഷ്ടിച്ചു
മറുപടിഇല്ലാതാക്കൂReally enjoyed reading
മറുപടിഇല്ലാതാക്കൂആനന്ദക്കാഴ്ചകള്ക്കിതില് പരം മറ്റെന്തു വേണം ?
മറുപടിഇല്ലാതാക്കൂകാണുന്നത് അതിസുന്ദരം കാണാനുള്ളത് അതി അതിസുന്ദരം
മറുപടിഇല്ലാതാക്കൂഒന്നാം ഭാഗത്തെക്കാളും നന്നായിരിക്കുന്നു ഈ ഭാഗം കൂടെ നടന്നു കാണുന്ന ഒരു അനുഭവം തന്നു ഈ ഒരു വിവരണം ഒരു പക്ഷേ യാത്ര ഇഷ്ടപെടുന്നത് കൊണ്ടായിരിക്കും .ഇതെല്ലാം കാണാന്‍ അനുഗ്രഹം തന്ന ലോകനാഥന് സ്തുതി പറയുക .
മറുപടിഇല്ലാതാക്കൂപാരീസിനെ ‘പ്യാരി’യായി പകർത്തിയിരിക്കുന്നൂ...
മറുപടിഇല്ലാതാക്കൂമികച്ച വിവരണം. യാത്രകള്‍ പോലെ തന്നെ മനോഹരമാനല്ലോ യാത്രാ വിവരണങ്ങളും. പാരീസിലെ രാവുകളും, ഈഫല് സുന്ദരിയുടെ മനോഹര കാഴ്ചകളും, ഒപ്പിയെടുത്ത്, ആശംസകളോടെ..
മറുപടിഇല്ലാതാക്കൂചീരാമുളക്.... മനോഹരമായ വിവരണം... അതിലും മനോഹരമായ ചിത്രങ്ങൾ....മിഴിവുറ്റ ചിത്രങ്ങൾക്ക് എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ.... എന്റെ കണ്ണ് അല്ലെങ്കിലും ചിത്രങ്ങളിലേയ്ക്കേ ആദ്യം പോകൂ.... :)
മറുപടിഇല്ലാതാക്കൂആർക്ക് ഡി ട്രിംഫ് കണ്ടാൽ നമ്മുടെ ഇൻഡ്യാ ഗേറ്റ് പോലെയുണ്ടല്ലോ... അന്നത്തെ യുദ്ധസ്മാരകങ്ങളുടെയെല്ലാം മാതൃക ഒന്നുതന്നെയായിരിയ്ക്കും അല്ലേ...
പൊന്നിൽ കുളിച്ച ഐഫൽ സുന്ദരിയും, ഗ്രാൻഡ് ആർച്ചുമെല്ലാം വളരെ മനോഹരമായിട്ടുണ്ട്...
തീർന്നിട്ടില്ലല്ലോ അല്ലേ..? ബാക്കി ഭാഗം ഉടനേ ഉണ്ടാകുമല്ലോ...?
രണ്ട് ഭാഗവും വായിച്ചു.. പോയി വന്നത് പോലെ മനോഹരം..!
മറുപടിഇല്ലാതാക്കൂരണ്ടു ഭാഗവും വായിച്ചു. ഒന്നിനൊന്നു മികച്ചത്.. വിജയ കമാനം കാണുമ്പോള്‍ നമ്മുടെ ഇന്ത്യ ഗേറ്റ് ഓര്‍മ വരുന്നു.. ഏതായാലും ഭാഗ്യവാന്‍ തന്നെ..
മറുപടിഇല്ലാതാക്കൂസായസന്ധ്യ പൂത്തല്ലോ ....ഒത്തിരി നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഈ വിവരങ്ങള്‍ ..
മറുപടിഇല്ലാതാക്കൂചിത്രങ്ങള് സഹിതം കൊടുത്തത് കൊണ്ട് ഏറെ ഹൃദ്യമായി..
ഇനിയും പ്രതീക്ഷിക്കുന്നു
ഫോട്ടോസും , വിവരണവും നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂപൊന്നിൽ കുളിച്ച ഈഫൽ സുന്ദരി ഏറെ ഇഷ്ടായി ..!
രണ്ടുപാര്‍ട്ടും വായിച്ചു. ഇനി കുവൈത്ത് വഴി വന്നിട്ട് കുവൈതിനെയും കുറിച്ച് എഴുതൂട്ടോ.
മറുപടിഇല്ലാതാക്കൂഈഫെല് ടവര്‍ എന്നെയും വശ്യമായി വിളിച്ചു കൊണ്ടിരിക്കുന്നു ,ഒരുപാടു ഇഷ്ട്ടമായി രണ്ടു ഭാഗങ്ങളും :) വീണ്ടും ഇതു പോലുള്ള വിവരങ്ങള്‍ പോരട്ടെ :)
മറുപടിഇല്ലാതാക്കൂആധികാരികവും മികച്ച ഭാഗവും രണ്ടാമത്തെയാണ്. ഒന്നിനെ അപേക്ഷിച്ച് :)
മറുപടിഇല്ലാതാക്കൂനല്ല യാത്രകള്‍ ഇനിയും എഴുതാനുണ്ട് എന്ന് ഷഫീക് പറഞ്ഞത് ഓര്‍ക്കുന്നു.
ഇത്തരം രസകരവും കൂടെ ചരിത്രവും എല്ലാം പറയുന്ന ആധികാരിക വിവരണങ്ങള്‍ വായന മാത്രമല്ല നല്‍കുന്നത്.
മികച്ച അവതരണത്തിന് അഭിനന്ദനങ്ങള്‍
:) :)
മറുപടിഇല്ലാതാക്കൂഇമ്മാതിരി എഴുത്തൊന്നും നൂറുപേര്‍ തികച്ചു വായിക്കാത്ത ബ്ലോഗിലല്ല വരേണ്ടത്.
മറുപടിഇല്ലാതാക്കൂഏതേലും പത്രത്തിലെ സണ്ടേ പതിപ്പിലോ ആനുകാലികങ്ങളിലോ കൊടുക്കൂ..
നൂറായിരംപേര്‍ വായിക്കട്ടെ!
രണ്ടു ഭാഗവും വായിച്ചു. കൂടുതല്‍ ഹൃദ്യമായി തോന്നിയത് രണ്ടാം ഭാഗം തന്നെ ... ഈഫലിന്റെ സ്വര്ണ നിറമാര്‍ന്ന ചിത്രം എത്ര സുന്ദരം !
മറുപടിഇല്ലാതാക്കൂഈ പകര്‍പ്പവകാശതെപ്പറ്റി ആദ്യമായാണ് കേള്‍ക്കുന്നത് ..
അഭിനന്ദനങ്ങള്‍!
പാരീസില്‍ പോയിവന്നു നമ്മുടെ പോസ്റ്റിലും ഒന്ന് കയറി ഇറങ്ങിയതില്‍ സന്തോഷം. യാത്രാവിവരണനന്നായി, ആശംസകള്‍ http://prathapashali.blogspot.com/
മറുപടിഇല്ലാതാക്കൂവിവരണവും ചിത്രങ്ങളും മനോഹരം.
മറുപടിഇല്ലാതാക്കൂമനോഹരമായ വിവരണം. നല്ല ഫോട്ടോകള്‍ . ആശംസകള്‍ @PRAVAAHINY
മറുപടിഇല്ലാതാക്കൂ"ലാ വായിച്ചു പോ ഇഷ്ടപെട്ടു"
മറുപടിഇല്ലാതാക്കൂഫ്രഞ്ചില് തന്നെ ഞമ്മളെ കമന്റും കെടക്കട്ടെ
വായനക്കാരനെയും കൂടെ കൂട്ടുന്നു താങ്കള്‍ ...
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂവായിച്ചാലും വായിച്ചാലും മതി വരാത്ത പോസ്റ്റ്
ഭാവുകങ്ങള്‍
ചിത്രങ്ങളും വിവരണവും നന്നായി.
മറുപടിഇല്ലാതാക്കൂരണ്ടാം ഭാഗവും ആദ്യത്തേത് പോലെ മനോഹരം. ആസ്വദിച്ചു വായിച്ചു.
മറുപടിഇല്ലാതാക്കൂസഫലമായ ഒരു യാത്രയും എഴുത്തും. ഭാവുകങ്ങള്‍
ചിത്രങ്ങളൊക്കെ മനോഹരം അന്‍വര്‍!എഴുത്തും!!
മറുപടിഇല്ലാതാക്കൂഏതായാലും ഡയാനയുടെ സ്മാരകത്തില്‍ നെടുവീര്‍പ്പിട്ടു നെഞ്ചത്തലയ്ക്കാനുള്ള അവസരം നഷ്ടമാക്കി.
ഇത്രെയേറെ ചരിത്രമുറങ്ങുന്ന നാടായിട്ടും ഈ ഫ്രെഞ്ചുകാര്‍ എന്തേ പെരുമാറ്റം കൊണ്ട്ക ഞ്ഞികളായിപ്പോയി?
നല്ല രസമായി വായിച്ച് ആഹ്ലാദിച്ചു...... ഈഫല്‍ ടവര്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്നതു കണ്ടു വന്നിട്ടുള്ള ഒരു അച്ചന്‍റേം മോളുടേം എടുത്താല്‍ പൊങ്ങാത്ത ഗമ ഞാന്‍ കണ്ടിട്ടുണ്ട്......
മറുപടിഇല്ലാതാക്കൂഉം കൊള്ളാം കൊള്ളാം. വലിയ ഇഷ്ടമായി....
Kollaam mashe... ഏറ്റവുമധികം മനുഷ്യർ സ്നേഹിച്ചിരുന്ന ആ രാജകുമാരിയുടെ സുന്ദരമായ ആത്മാവ് അവിടെയെങ്ങോ ശോകഗാനങ്ങളും പാടി പാറി നടക്കുന്നുണ്ടെന്ന വിശ്വാസത്താൽ ഇന്നും നിരവധി സന്ദർശകർ മെഴുകുതിരി കത്തിച്ചും കണ്ണീരൊഴുക്കിയും അവിടെ ദു:ഖാചരണം നടത്തുന്ന""
മറുപടിഇല്ലാതാക്കൂSundariyaaya raajakumaariyude Sundariyaaya Aathmaavu.....
Pinne Poochayku Malayalam ariyaam ennulla observation nannaayi.. Oru pakshe pandu keralathil ninnum kudiyeri paarthathaavum...
നേരത്തെ വായിച്ചിരുന്നു. പക്ഷേ എന്‍റെ കമന്‍റ് കാണുന്നില്ല,കമന്‍റിടാന്‍ വിട്ടുപോയിരിക്കും. കൊതിപ്പിച്ചു ഈ വായന. കൂടെ എടുത്താ പൊങ്ങാത്ത അസൂയയും തോന്നി എഴുത്തുകാരനോട്, നയനസുന്ദരമായ കാഴ്ചകള്‍ കാണാനായതിലും കാഴ്ച്ചകളുടെ സൌന്ദര്യം പത്തരമാറ്റ് തിളക്കത്തോടെ എഴുതിഫലിപ്പിക്കാനാവുന്നതിലും.
മറുപടിഇല്ലാതാക്കൂഒട്ടും മുഷിപ്പിക്കാതെ വളരെ ആകര്‍ഷകമായി പറഞ്ഞ യാത്രാവിവരണം..കാണാന്‍ കഴിഞ്ഞ ഭാഗ്യത്തെക്കാള്‍ പ്രാധാന്യമുണ്ട് അത് ഇത്തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍....nice...
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂപരമ്പരാഗത ശൈലിയില്‍ നിന്ന് കൊണ്ട് ,സ്മാരകങ്ങളുടേയും പ്രതിമകളുടേയും വിവരണങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാതെ അവിടുത്തെ വേഷഭൂഷാദികള്‍ , ഭക്ഷണ രീതികള്‍ , സാങ്കേതികത ഇത്യാദികൂടെ ഉള്‍പ്പെടുത്താമായിരുന്നു. മികവുള്ള ചിത്രങ്ങള്‍ .(( അതാ തൊട്ടുമുന്നിലൊരു പൂച്ച. നല്ല മലയാളി ലുക്ക്. മുൻപരിചയം പോലെ ഒരു നോട്ടവും. "ലാ പൂച്ചേ ദെ പോ" എന്ന് ഞാൻ ഫ്രഞ്ചിൽ ആട്ടിയപ്പോൾ ശുദ്ധമലയാളത്തിൽ "മ്യാവൂ" എന്നും കരഞ്ഞുകൊണ്ടൊരോട്ടം. ))പുട്ടിന് തേങ്ങ പോലെ ഇടയ്ക്കൊക്കെ ഇത് പോലാവാം.
മറുപടിഇല്ലാതാക്കൂവായിക്കാന് ഇത്തിരി വൈകി. 2013 തുടങ്ങി 3 മാസം കഴിഞ്ഞു. എന്താ മുളകൊന്നുംപഴുതില്ലേ ... (പോസ്റ്റ് ഒന്നും ഇല്ലെന്നു....)
മറുപടിഇല്ലാതാക്കൂപാതിയാക്കി വെച്ച മൂന്നാം ഭാഗം തീർക്കാനുള്ള സമയം കിട്ടിയില്ല. ഇത്ര വലിയൊരു ഇടവേള പ്രതീക്ഷിച്ചിരുന്നുമില്ല. എന്തായാലും ഈ മാസം തന്നെ മൂന്നാം ഭാഗം പുറത്തുവരും- ഇൻഷാ അല്ലാഹ്
മറുപടിഇല്ലാതാക്കൂഅവതരണം മനോഹരമാണ് കേട്ടോ
മറുപടിഇല്ലാതാക്കൂരണ്ടാം ഭാഗം ഹൃദ്യമായി... മറ്റ് രണ്ടും വായിച്ചിട്ട് അഭിപ്രായം വിശദമായി എഴുതാം...
മറുപടിഇല്ലാതാക്കൂഹൃദ്യമായ വിവരണം ... പാരിസ് കാണാന്‍ കൊതിക്കുന്ന ഒരു സ്ഥലം ആണ് (ഭാഗ്യം ഉണ്ടാകുമോ എന്തോ! ) എന്തായാലും ഈ വിവരണം കണ്ടത് പോലെ സുഖം തരുന്നുണ്ട്. നന്ദി :)
മറുപടിഇല്ലാതാക്കൂ