പുറപ്പാടും ഈഫൽ ടവറും
2011 സപ്തംബർ ആദ്യവാരം. സ്യൂറിക്കിൽ പോകണം. ഒരു മീറ്റിംഗുണ്ട്. ഇത്തവണ നല്ലപാതിയും കൂടെയുണ്ട്. രണ്ട് ദിവസം മീറ്റിംഗും ആറു ദിവസം കറക്കവും. ഒരു ജമണ്ഡൻ കറക്കം ആദ്യമേ പ്ലാൻ ചെയ്തു. ഓരോ ദിവസവും എണീക്കേണ്ട സമയവും, കേറുന്ന തീവണ്ടികളുടെയും ബോട്ടുകളുടെയും സമയവും വരേ ദുബായിലിരുന്ന് ഓൺലൈൻ വഴി കണ്ടുപിടിച്ച് ശരിയാക്കി വെച്ചു. മഞ്ഞുമലകളും, തടാകങ്ങളും, സ്വിസ്സ് ഗ്രാമങ്ങളും, മ്യൂസിയങ്ങളുമൊക്കെ പട്ടികയിലുൾപ്പെടുത്തി.
സ്യൂറിക്ക് ട്രെയിൻസ്റ്റേഷനു തൊട്ടടുത്തുള്ള സെന്റൽ പ്ലാസ ഹോട്ടലിലാണ് കംബനി വക താമസം. രണ്ട് ദിവസത്തെ ഔദ്യോഗിക കൃത്യങ്ങൾക്കിടെ ഭാര്യയെ കൊറിയൻ സുഹൃത്തായ നാക്ബുംഗിന്റെ ഭാര്യയോടൊപ്പം വിട്ടു. അതിനിടെയാണ് ഞങ്ങളുടെ എല്ലാ പ്ലാനുകളും തകിടം മറിച്ചുകൊണ്ട് കൊറിയക്കാരി എന്റെ നല്ലപാതിയുടെ മനസ്സിൽ പാരീസ് സ്വപ്നങ്ങൾക്ക് വിത്തിട്ടത്.
"നമുക്കും പോകാന്നേ, അഞ്ചാറു മണിക്കൂർ യാത്രയല്ലേയുള്ളൂ, നമ്മുടെ കയ്യിൽ ഫ്രീ ട്രെയിൻ പാസില്ലേ? ഈഫൽ ടവർ കാണാലോ? അവരു പോകുന്നത് കണ്ടില്ലേ?"
സ്വിസ്സ് അതിർത്തി വരേ സൗജന്യമായി യാത്ര ചെയ്യാം. പിന്നീടങ്ങോട്ടുള്ള ചാർജ്ജ് കൊടുക്കണം. പാരീസിലെ താമസം, കറക്കം, എല്ലാം അധികച്ചിലവാണ്. പാരീസ് കാണുന്നതിലുമധികം കണ്ടു എന്നു പറയുന്നതിലെ മേനിയാണ് കാര്യം!!
എന്റെ മനസ്സിലെയും ഒരാഗ്രഹമാണ്. മറ്റൊരവസരത്തിൽ നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം.
അങ്ങിനെ നാലാമത്തെയും അഞ്ചാമത്തെയും ദിവസം പാരീസ് ട്രിപ്പ്! ലോകത്തെ അതിവേഗ തീവണ്ടികളിലൊന്നായ TGVയിലാണ് യാത്ര. സ്യൂറിക്ക് സ്റ്റേഷനിൽ നിന്നും രണ്ട് സെക്കന്റ്ക്ലാസ്സ് ടിക്കറ്റുകളെടുത്തു. ഹോട്ടൽ ക്ലബ്ബ് വഴി ഒരു മുറി ബുക്ക് ചെയ്തു. ഒരു പ്ലാനും തയ്യാറാക്കി. എല്ലാം റെഡി. അതിരാവിലത്തെ ട്രാമിൽ സ്യൂറിക്ക് മെയിൻ സ്റ്റേഷനിലെത്തി 7.00 മണിയുടെ ട്രെയിൻ പിടിക്കണം. സ്വിസ്സ് ട്രാൻസ്പോർട്ട് സിസ്റ്റം വളരേ കൃത്യതയാർന്നതാണ്. സെക്കന്റുകളൂടെ കൃത്യത ട്രെയിനുകളും ബസ്സുകളും റ്റ്രാമുകളും കാത്തുസൂക്ഷിക്കുന്നു. ബോട്ടുകൾ വരേ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തിൽ സമയം സൂക്ഷിക്കുന്നു. അനുഭവം എന്നെ, ഈ സമയനിഷ്ഠയെ വല്ലാതെ വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. പക്ഷേ, ഇത്തവണ പണിപറ്റി. ട്രാം ഏഴ് മിനുട്ട് വൈകുന്നു. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാരീസ് തീവണ്ടി ഞങ്ങളെക്കേറ്റാതെ ഷൂംംം....
എന്തൊക്കെയോ പോയ രണ്ട് അണ്ണാന്മാരെപ്പോലെ ഞങ്ങൾ കിതച്ചുകൊണ്ട് പ്ലാറ്റ്ഫോമിലിരുന്നു. സ്വാഹ!
തൊട്ടടുത്തുള്ള റിസർവേഷൻ കൗണ്ടറിൽപ്പോയി സങ്കടം പറഞ്ഞു. യുവകോമളൻ അയാളുടെ അനുശോചനം അറിയിച്ചു, വേറൊരു കൗണ്ടറിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടു.
നേരം വെളുത്തതേയുള്ളൂ. ആപ്പീസർമാർ കമ്പ്യൂട്ടറുകൾ ചൂടാക്കിത്തുടങ്ങുന്നു. ഞങ്ങളെപ്പോലെ എന്തോ വൻഅക്കിടികൾ സംഭവിച്ച മൂന്ന് പേർക്ക് പിന്നിൽ നാലാമതായി ഒരു ടോക്കൺ കിട്ടി. കാര്യമവതിരിപ്പിച്ച് കാശ് തിരിച്ചു ചോദിച്ചപ്പോൾ കണ്ടത് മലർന്ന ഒരു കൈ! അടുത്ത വണ്ടിക്ക് വിട്ടോളാൻ ഒരു ഫ്രീ ഉപദേശവും. നോ രക്ഷ! പിടി അടുത്ത വണ്ടി.
ഓ.ക്കേ. എങ്കിൽ രണ്ട് സീറ്റിനുള്ള ബോർഡിംഗ് പാസ് വന്നോട്ടെ. പത്ത് മിനിട്ടിനകം ബാസലിലേക്കുള്ള ട്രെയിൻ കിട്ടും , അവിടെ നിന്നും പാരീസിലേക്ക് മാറിക്കയറണം. മൊത്തത്തിൽ ഒരു മണിക്കൂറിന്റെ നഷ്ടം മാത്രം. ദേ കിടക്കുന്ന അടുത്ത കുരിശ്. അന്ത ട്രെയിനിൽ സീറ്റില്ല!
"വേണെമെങ്കിൽ ഫസ്റ്റ് ക്ലാസിൽ സീറ്റ് തരാം."
"പറ്റില്ല. സെക്കന്റ് ക്ലാസ്സിന്റെ പൈസതന്നെ ഇനി ഒരു കൊല്ലം കഴിഞ്ഞാലും എന്നെ വേട്ടയാടും. "
അയാൾ ഫോണെടുത്ത് ആരോടോ ജർമ്മൻ ഭാഷയിൽ കത്തിവെക്കാൻ തുടങ്ങി. അതിരാവിലെത്തന്നെ ഇയാൾ തുടങ്ങിയോ? ഇനി നാലോ അഞ്ച് മിനുട്ട് കൂടി കഴിഞ്ഞാൽ ബാസെലിലേക്കുള്ള വണ്ടിയും പൊയ്ക്കിട്ടും. അതിനിടക്ക് കത്തികൂടിയായാലോ? നിന്നിടത്തുനിന്ന് കാല് പെരുക്കുന്നു. തൊട്ടുപിന്നിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നല്ലപാതി.
" ഞാൻ നിങ്ങൾക്ക് ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് തരുന്നു. നിങ്ങൾ അങ്ങിനെ പാരീസ് യാത്ര ആഹ്ലാദകരമാക്കുന്നു..ഉം.. എന്താ പറ്റില്ലേ".
......
"ഒരു ഫ്രാങ്ക് പോലും അധികം വേണ്ട, "
സ്യൂറിക്കിൽ നിന്നുള്ള വണ്ടി ബാസലിലെത്തുമ്പോഴേക്കും രാവിലെ 9.27 കഴിഞ്ഞു. അര മണിക്കൂറിൽ താഴെ സമയം മാത്രമാണ് പാരീസിലേക്കുള്ള വണ്ടി പുറപ്പെടാനുള്ളത്. ഇനിയൊരക്കിടി പറ്റാനുള്ള മാനസികാവസ്ഥയിലല്ല! പെട്ടെന്ന് തന്നെ പ്ലാറ്റ്ഫോം കണ്ടുപിടിച്ച് പുറത്ത് നിൽക്കുന്ന ടീ.ടീ.ഇയെ ടിക്കറ്റ് കാണിച്ചു. ഞങ്ങളുടെ പരവേശവും കിതപ്പും കണ്ടതുകൊണ്ടാവാം, ഒന്നാം ക്ലാസ്സിലേക്ക് തന്നെയോ ഇവർ എന്ന ഭാവത്തിലൊരു നോട്ടം നോക്കി അയാൾ ഞങ്ങളുടെ ബോഗി ചൂണ്ടിക്കാണിച്ചു തന്നു. ഒരു വിമാനത്തിനകത്ത് ഉള്ളതിനേക്കാൾ ആർഭാടമുണ്ട് ഒന്നാം ക്ലാസ്സ് കമ്പാർട്ട്മെന്റിന്.
പന്ത്രണ്ടാം നമ്പർ കോച്ചിന്റെ ഏറ്റവും ഒടുക്കത്തെ വലത് വശത്തെ സീറ്റാണ് ഞങ്ങൾക്ക്.മനോഹരമായ രീതിയിൽ വസ്ത്രം ധരിച്ച് ഒരു ഒന്നാം ക്ലാസ്സ് പരിചാരകൻ ഒരു ട്രേയിൽ രണ്ട് ഗ്ലാസ്സുകളിൽ തണുത്ത ഓറഞ്ച് പഴച്ചാറുമായി വന്നു.
"ഫ്രീയാ.. സെക്കന്റ് ക്ലാസ്സിൽ ഇതൊന്നൂണ്ടാവില്ല"
"ഫ്രീയല്ല മകളേ.. ഒരു മണിക്കൂറിന്റെ വിലയും രാവിലെ അനുഭവിച്ച ടെൻഷനും കൂടിക്കൂട്ടിയാൽ ഒരു ഓറഞ്ച് പുഴയൊഴുക്കിയാലും മതിയാവില്ല." സൗജന്യമായിക്കിട്ടിയ ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ വന്ന് ഗ്ലാസ്സുകൾ കൊണ്ടുപോയി. അയാൾക്ക് ഇംഗ്ലീഷ് ഒട്ടുമറിയില്ല. അൽപ്പം അറബി വശമുണ്ട്.
പെട്ടെന്ന് ഫ്രെഞ്ചിലും ജർമ്മനിലും തുടർന്ന് ഇംഗ്ലീഷിലും വണ്ടി പുറപ്പെടാനായതിന്റെ അറിയിപ്പു വന്നു. ലോകോപൈലറ്റ് ഫ്രെഞ്ചുകാരനാണ്. അതുകൊണ്ട് തന്നെ നീട്ടിപ്പരത്തി നിർത്തിനിർത്തിയുള്ള ഇംഗ്ലീഷും.
ബാസലിനെ വിട്ട് വണ്ടി ഇളകി, മെല്ലെ മെല്ലെ വേഗത പ്രാപിച്ചു. നഗരക്കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. ഞങ്ങൾ സ്വിറ്റ്സർലാന്റിന്റെ അതിർത്തിപ്രദേശത്തേക്ക് കടന്നു. മനോഹരമായ സ്വിസ്സ് ഗ്രാമങ്ങളിലൂടെ തീവണ്ടി കുതിക്കുകയാണ്. അരമണിക്കൂർ കഴിഞ്ഞ് കാണും ഒരു സ്റ്റോപ്പ്. അതിർത്തിയിലെ മ്യൂൾഹൗസ് (Mulhouse) എന്ന കൊച്ചു ഫ്രഞ്ച് പട്ടണം. വളരെപ്പഴയ ഒരു സ്റ്റേഷൻ. അൽപ്പം തിരക്കുണ്ട്. തിരക്കെന്ന് പറഞ്ഞാൽ ഒരമ്പതോളം പേരെങ്കിലും കാണും! അഞ്ചു മിനിട്ടിലധികം വണ്ടിയവിടെ തങ്ങി. കുറേ ഫ്രഞ്ച് ഇമിഗ്രേഷൻ ഓഫീസർമാർ കയറി.
ഫ്രാൻസിന്റെ മണ്ണിലൂടെ വീ ടീ ജി കുതിച്ചു പായ്യുകയാണ്. പല നിറത്തിലും ആകൃതിയിലുമുള്ള പൂക്കളും മരങ്ങളും വലിയ മണികെട്ടി പുല്മേട്ടിൽ അലസമായി മേയുന്ന ഗോക്കളുമുള്ള മനോഹരമായ സ്വിറ്റ്സർലാന്റിൽ നിന്നും ഫ്രഞ്ച് മണ്ണിലേക്ക് കടന്നതോടെ ഒരു വരണ്ട നാട്ടിലെത്തിയത്പോലെ. ദില്ലിക്കുള്ള മാർഗ്ഗമധ്യേ മധ്യപ്രദേശ് വഴി കടന്നുപോകുമ്പോഴുള്ള ഒരു ഫീലിംഗ്. പാരീസ് എന്നാൽ പറുദീസയെന്ന മലയാളം വാക്കിന്റെ മറുമൊഴിയാണെന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക് ചെറിയ നിരാശ തോന്നാതിരുന്നില്ല. ഇടക്ക് വന്നുപൊയ്ക്കൊണ്ടിരുന്ന ഫ്രഞ്ച് ഗ്രാമങ്ങൾ ഇന്ത്യയിലെ സാമാന്യം ഭേദപ്പെട്ട അങ്ങാടികൾ പോലെ മാത്രം തോന്നിച്ചു.
അതിനിടെ ഒരു രസകരമായ സംഭവം നടന്നു. വെളുക്കനെ ചിരിച്ചും കൊണ്ട് ചായയോ അതോ കാപ്പിയോ എന്നു ചോദിച്ച് നമ്മുടെ പരിചാരകൻ വീണ്ടും വന്നു. അവൾക്ക് കാപ്പി വേണം എനിക്കാണെങ്കിൽ ചായ.
"ഈ യാത്ര പൊടിപൊടിക്കും. ചിലപ്പോൾ ലഞ്ചും കാണും". ഞാൻ മനസ്സിൽ പറഞ്ഞു.
മൂന്നാല് മിനിട്ടിനകം ചായയെത്തി. ചെറുചൂടോടെ ഞങ്ങൾ മോന്തിക്കുടിച്ചു കൊണ്ടിരിക്കെ ബെയറർ വരുന്നു, ഒരു കൊച്ചു ബില്ലുമായിട്ട്. വെറുതെത്തന്ന ചായക്കും കാപ്പിക്കും കൂടി പൊയ്ക്കിട്ടിയത് എട്ട് യൂറോ!! ചമ്മൽ മറച്ചു വെക്കാതെ എട്ട് യൂറൊ ഒരു പുല്ലാണന്ന മട്ടിൽ പണം കൊടുത്ത് ബാക്കി കയ്പ്പറ്റി മനസ്സാ ഗുണനം തുടങ്ങി. ഏകദേശം നാൽപത് ദിർഹം ഗോപി! അതായത് അഞ്ഞൂറുരൂപ!!
തീവണ്ടി നഗരത്തോടടുക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. മൂന്ന് ഭാഷകളിലായുള്ള അറിയിപ്പും വന്നു. പലരു ബാഗും പെട്ടിയുമൊക്കെയെടുത്ത് ഇറങ്ങാൻ തയ്യാറാവുന്നു. വാഷ്റൂമിൽ പോയി ഒന്ന് ഫ്രെഷായി വന്ന് ഞങ്ങളും പാരീസിന്റെ മണ്ണിൽ കാലുകുത്താൻ തയ്യാറെടുത്തു. സമയം ഒന്നരയോടടുക്കുന്നു.
അഴുക്കുപിടിച്ച തൂണുകളിലുയർത്തിയിരിക്കുന്ന ഒരു ലോഹക്കൂട്. ബിയർകാനുകളും സിഗരറ്റ് കുറ്റികളും കയ്യടക്കിയ പ്ലാറ്റ്ഫോം. ഓടിയണച്ചെത്തിയ ക്ഷീണം തീർക്കുന്ന വൈദ്യുതവണ്ടികൾ, തലങ്ങും വിലങ്ങും തിരക്കിട്ട് പായ്യുന്ന നാനാദേശക്കാരായ യാത്രക്കാർ. അതാണ് പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനായ ഗാ ഡി ലെസ്റ്റ് (Gare de l'Est). സ്റ്റേഷൻ കെട്ടിടത്തിലെ, പാരീസ് നഗരത്തിന്റെ കലയും പാരമ്പര്യവും തുടിക്കുന്ന പ്രധാനഹാളിലേക്ക് പ്രവേശിക്കുന്നതോടെ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായി. ചുമരുകളിലാകമാനം അതിമനോഹരമായ എണ്ണച്ഛായാ ചിത്രങ്ങളാണ്.
ടൂറിസം കൗണ്ടർ തിരക്കി നടന്നു. ചോദിക്കുന്നവരൊന്നും മൈന്റ് ചെയ്യുന്നുപോലുമില്ല. അവസാനം ഇൻഫോർമേഷൻ കൗണ്ടർ കണ്ടുപിടിച്ചു. ഒരു മൈക്രോഫോണും തലയിൽ പിടിപ്പിച്ച് മുഖം കനപ്പിച്ചിരിക്കുന്ന തടിച്ചി വലത്തോട്ട് നോക്കി ഇടത്തോട്ട് ചൂണ്ടി "ടൂറിസ്മേ" എന്ന് പറഞ്ഞ് ഒച്ച വെച്ചു. പിന്നെയും രണ്ട് മിനുട്ട് ചുറ്റി, അവസാനം ലോകത്തെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനിലെ ടൂറിസം കൗണ്ടർ കണ്ട് ഞങ്ങൾ ഞെട്ടി! നാലാൾക്ക് നിക്കാൻ പാകം വലിപ്പത്തിൽ ഒട്ടും ആകർഷണീയമല്ലാത്ത ഒരു ഇടുങ്ങിയ മുറിയിൽ രണ്ട് കൗണ്ടറുകളിൽ കുഴിയിലിരിക്കുന്ന മട്ടിൽ ഓരോ വൃദ്ധഓഫീസർമാർ! ഒരു മേപ്പും 24 മണിക്കൂർ പാരീസ് മെട്രോയിൽ നഗരപരിധിയിലെവിടെയും കറങ്ങാനുള്ള ടിക്കറ്റും വാങ്ങി ഞങ്ങൾ പുറത്ത് കടന്നു.
തുടക്കം തന്നെ കല്ലുകടിയാണ്. പാരീസിലെ ആൾക്കാർ അത്ര സൗഹാർദ്ദപരമായി പെരുമാറുന്നവരല്ലെന്ന് ഫ്രഞ്ച്കാരിയായ സഹപ്രവർത്തകയും പലതവണ പാരീസ് കറങ്ങിയിട്ടുള്ള മറ്റൊരു സുഹൃത്തും മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ല. അൽപ്പമെങ്കിലും ഫ്രഞ്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണന്നും, ഫ്രാൻസിൽ ഏറ്റവും വെറുക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന മുന്നറിയിപ്പും ഇത്രമേൽ സത്യമായി ഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഫ്രഞ്ച്-ഇംഗ്ലീഷ് കുടിപ്പകയുടെ ചരിത്രം ഇന്നും അവരുടെ രക്തത്തിലോടുന്നുണ്ട്. അവസാനം രക്ഷക്കെത്തിയത് നമ്മുടെ മുറി അറബിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അനേകകാലം ആഫ്രിക്കൻ അറബ് രാജ്യങ്ങൾ കോളനിയാക്കി വെച്ച വകയിൽ ഫ്രാൻസിൽ ഒരു നല്ല ശതമാനം ആഫ്രിക്കൻ വംശജരുണ്ട്. പലരും ഫ്രാൻസിൽ തന്നെ ജനിച്ചു വളർന്ന നാലാം തലമുറയിലും അഞ്ചാം തലമുറയിലും പെട്ടവർ. ചിലർക്കെങ്കിലും അറബി അറിയാം. അത് ഏശാത്തപക്ഷം രണ്ടാമതായി ഇംഗ്ലീഷ് കാച്ചുക. അതായിരുന്നു വിജയം കണ്ട തന്ത്രം.
ഹോട്ടലിലേക്ക് ഫോൺ ചെയ്ത് തൊട്ടടുത്ത മെട്രോ സ്റ്റേഷൻ ചോദിച്ചറിഞ്ഞു. 111 കൊല്ലം മുമ്പ് പണിതു തുടങ്ങിയ ലോകത്തെ ഏറ്റവും പഴയ മെട്രൊ ട്രെയിൻ സിസ്റ്റങ്ങളിലൊന്നാണ് പാരീസ് മെട്രോ. മിക്കവാറും ഭൂഗർഭപാതകളും സ്റ്റേഷനുകളുമുള്ള ഈ അതിവേഗ സർവ്വീസാണ് വൻ നഗരത്തെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ തയാറാക്കിയ മേപ്പും ഓരോ ബോഗിയിലെ ഓരോ വാതിലിന്നടുത്തും വിശദമായി വരച്ചു വെച്ച റൂട്ട് ചാർട്ടും ഏത് "ഇഗ്ലീഷുകാര്ക്കും" യാത്ര എളുപ്പമാക്കും. പക്ഷേ തിരക്കാണ് പ്രശ്നം. ടിക്കറ്റ് ഇട്ടാൽ മാത്രം തുറക്കുന്ന ഓട്ടോമാറ്റിക്ക് ഗെയ്റ്റുകളുടെ മുന്നിലും അടിപിടിയാണ്. ഏന്റെ പിറകിൽ പറ്റി നിൽക്കുന്നു ഒരാൾ പോക്കറ്റടിക്കാരനാണൊ എന്ന് ഞാൻ സംശയിച്ചു. എന്തോ ഫ്രഞ്ചിൽ പറയുന്നുണ്ട്. പെട്ടെന്ന് ടിക്കറ്റിട്ട് ഗെയ്റ്റ് കടക്കാനാണ് ആംഗ്യം. ഗെയ്റ്റ് തുറന്നതും എന്നെ ശക്തമായി തള്ളി ആ ആജാനബാഹുവായ മാന്യനും ഉള്ളിൽ കടന്നു! പണി കൊള്ളാം. കാശില്ലാത്ത യാത്രയാണ്. മേഖ്സി (Mercy) എന്നും പറഞ്ഞ് ആ വിരുതൻ കാഴ്ചയിൽ നിന്നും മറഞ്ഞു. തൊട്ടടുത്ത ഗേറ്റിന് മുകളിലൂടെ രണ്ട് വിരുതന്മാർ ചാടിക്കടന്ന് ഓടിയകന്നു. അതിലൊരാളെപ്പിന്നെ തോക്കെന്തിയ ഒരു പോലീസുകാരന് കൊണ്ടുപോകുന്നത് കണ്ടു!
അവ്രോൺ (Rue d' Avron) സ്റ്റേഷനിൽ നിന്നും ചാറ്റൽ മഴയത്ത് ഒരു മിനുട്ട് നടന്ന് ഹോട്ടൽ പാരീസ് ഡ് പ്രിന്റാന്യയിലെത്തി ഒന്ന് വസ്ത്രം മാറി ഫ്രെഷായി ഒരു ചിക്കൻ സാൻവിച്ചും കഴിച്ച് ഇഫൽ ടവർ കാണാൻ പുറപ്പെടുകയായി.
വീണ്ടും മെട്രോയിൽ. തിരക്കിൽ തൂങ്ങിപ്പിടിച്ച് ഒടുക്കം ഈഫൽ സ്റ്റേഷനിലെത്തി. ജനസാഗരത്തിലൊഴുകി പുറത്തേക്ക്, ഉച്ചവെയിലിന്റെ വെളിച്ചത്തെ മറച്ചു കൊണ്ട് മാനം നിറയേ കാർമേഘങ്ങൾ. മഴ പെയ്യാനുള്ള ഒരുക്കമില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം.
"മുന്നോട്ട് നടന്നാൽ ഈഫൽ ടവർ നിങ്ങൾ കണ്ടിരിക്കും" അപരിചിതന്റെ വഴികാട്ടൽ അച്ചട്ടായി. മെറ്റ്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി വീതി കുറഞ്ഞ റോഡ് മുറിച്ച് കടന്ന് ഒരു വിശാലമായ തളത്തിലേക്ക് കേറിയതും...അതാ.. തൊട്ടു മുന്നിൽ ആ ലോഹസുന്ദരി! അൽപ്പ നേരം സ്തബ്ധനായി നോക്കി നിന്നു.
കാലാവാസ്ഥ ഞങ്ങളെ സ്നേഹത്തോടെ വരവേൽക്കുകയാണെന്ന് തോന്നി. ആരോ തുടച്ചുനീക്കിയപോലെ കറുത്ത മേഘങ്ങൾ സീൻ (Seine) നദിയുടെ മേലേക്ക് നീങ്ങി. പഞ്ഞിക്കെട്ടുപോലുള്ള വെള്ള മേഘങ്ങൾക്കിടെ നീലാകാശത്തിന്റെ തെളിഞ്ഞ പശ്ചാത്തലത്തിൽ ഈഫൽ കൂടുതൽ മനോഹരിയായി തോന്നി.
ട്രൊക്കാഡ്രോ യുദ്ധവിജയത്തിന്റെ സ്മാരകമായി നിർമ്മിക്കപ്പെട്ട ഷൈലെറ്റ് മന്ദിരത്തിനും (Palais De Chaillot) മ്യൂസീ ഡെൽ ഹോമ്മെക്കും (Musee de l'homme- Museum of Man) ഇടക്കുള്ള മട്ടുപ്പാവിൽ നിന്നാണ് മനോഹരമായ ഈ ഈഫൽ കാഴ്ച. ഉച്ചതിരിഞ്ഞ സമയമായിട്ടുപോലും നല്ല തിരക്ക്. മറിഞ്ഞും തിരിഞ്ഞും കുറേ പടങ്ങളെടുത്ത് മെല്ലെ ഗോവണിയിറങ്ങി. ടവറിൽ കേറുകയാണ് ലക്ഷ്യം. മനുഷ്യ മ്യൂസിയത്തിന്റെ മട്ടുപ്പാവിലും മുറ്റത്തുമായി കൂറ്റൻ പ്രതിമകൾ. പൂർണ്ണ- അർദ്ധനഗ്നരായ മനുഷ്യരും മൃഗങ്ങളുമൊക്കെ. സിമന്റിലും കല്ലിലും ലോഹങ്ങളിലും നിർമ്മിച്ചവ. നിരവധു ടൂറിസ്റ്റുകൾ പല ഭാഗത്തു നിന്നും ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നു.
"സാബ് മേം ബീഹാർ സെ ഹും", മുപ്പത് യൂറോക്ക് ഒരു ഈഫൽ മാതൃക ഞാൻ വാങ്ങണമെന്ന്! അവസാനം, അഞ്ച് യൂറോക്ക് കച്ചോടമുറപ്പിച്ചു ഞാനെന്റെ രാജ്യസ്നേഹം കാണിച്ചു.
2011 സപ്തംബർ ആദ്യവാരം. സ്യൂറിക്കിൽ പോകണം. ഒരു മീറ്റിംഗുണ്ട്. ഇത്തവണ നല്ലപാതിയും കൂടെയുണ്ട്. രണ്ട് ദിവസം മീറ്റിംഗും ആറു ദിവസം കറക്കവും. ഒരു ജമണ്ഡൻ കറക്കം ആദ്യമേ പ്ലാൻ ചെയ്തു. ഓരോ ദിവസവും എണീക്കേണ്ട സമയവും, കേറുന്ന തീവണ്ടികളുടെയും ബോട്ടുകളുടെയും സമയവും വരേ ദുബായിലിരുന്ന് ഓൺലൈൻ വഴി കണ്ടുപിടിച്ച് ശരിയാക്കി വെച്ചു. മഞ്ഞുമലകളും, തടാകങ്ങളും, സ്വിസ്സ് ഗ്രാമങ്ങളും, മ്യൂസിയങ്ങളുമൊക്കെ പട്ടികയിലുൾപ്പെടുത്തി.
സ്യൂറിക്ക് ട്രെയിൻസ്റ്റേഷനു തൊട്ടടുത്തുള്ള സെന്റൽ പ്ലാസ ഹോട്ടലിലാണ് കംബനി വക താമസം. രണ്ട് ദിവസത്തെ ഔദ്യോഗിക കൃത്യങ്ങൾക്കിടെ ഭാര്യയെ കൊറിയൻ സുഹൃത്തായ നാക്ബുംഗിന്റെ ഭാര്യയോടൊപ്പം വിട്ടു. അതിനിടെയാണ് ഞങ്ങളുടെ എല്ലാ പ്ലാനുകളും തകിടം മറിച്ചുകൊണ്ട് കൊറിയക്കാരി എന്റെ നല്ലപാതിയുടെ മനസ്സിൽ പാരീസ് സ്വപ്നങ്ങൾക്ക് വിത്തിട്ടത്.
"നമുക്കും പോകാന്നേ, അഞ്ചാറു മണിക്കൂർ യാത്രയല്ലേയുള്ളൂ, നമ്മുടെ കയ്യിൽ ഫ്രീ ട്രെയിൻ പാസില്ലേ? ഈഫൽ ടവർ കാണാലോ? അവരു പോകുന്നത് കണ്ടില്ലേ?"
സ്വിസ്സ് അതിർത്തി വരേ സൗജന്യമായി യാത്ര ചെയ്യാം. പിന്നീടങ്ങോട്ടുള്ള ചാർജ്ജ് കൊടുക്കണം. പാരീസിലെ താമസം, കറക്കം, എല്ലാം അധികച്ചിലവാണ്. പാരീസ് കാണുന്നതിലുമധികം കണ്ടു എന്നു പറയുന്നതിലെ മേനിയാണ് കാര്യം!!
എന്റെ മനസ്സിലെയും ഒരാഗ്രഹമാണ്. മറ്റൊരവസരത്തിൽ നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം.
അങ്ങിനെ നാലാമത്തെയും അഞ്ചാമത്തെയും ദിവസം പാരീസ് ട്രിപ്പ്! ലോകത്തെ അതിവേഗ തീവണ്ടികളിലൊന്നായ TGVയിലാണ് യാത്ര. സ്യൂറിക്ക് സ്റ്റേഷനിൽ നിന്നും രണ്ട് സെക്കന്റ്ക്ലാസ്സ് ടിക്കറ്റുകളെടുത്തു. ഹോട്ടൽ ക്ലബ്ബ് വഴി ഒരു മുറി ബുക്ക് ചെയ്തു. ഒരു പ്ലാനും തയ്യാറാക്കി. എല്ലാം റെഡി. അതിരാവിലത്തെ ട്രാമിൽ സ്യൂറിക്ക് മെയിൻ സ്റ്റേഷനിലെത്തി 7.00 മണിയുടെ ട്രെയിൻ പിടിക്കണം. സ്വിസ്സ് ട്രാൻസ്പോർട്ട് സിസ്റ്റം വളരേ കൃത്യതയാർന്നതാണ്. സെക്കന്റുകളൂടെ കൃത്യത ട്രെയിനുകളും ബസ്സുകളും റ്റ്രാമുകളും കാത്തുസൂക്ഷിക്കുന്നു. ബോട്ടുകൾ വരേ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തിൽ സമയം സൂക്ഷിക്കുന്നു. അനുഭവം എന്നെ, ഈ സമയനിഷ്ഠയെ വല്ലാതെ വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. പക്ഷേ, ഇത്തവണ പണിപറ്റി. ട്രാം ഏഴ് മിനുട്ട് വൈകുന്നു. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാരീസ് തീവണ്ടി ഞങ്ങളെക്കേറ്റാതെ ഷൂംംം....
![]() |
സ്യൂറിക്ക് നഗരത്തിൽ നീങ്ങുന്ന ഒരു ട്രാം |
തൊട്ടടുത്തുള്ള റിസർവേഷൻ കൗണ്ടറിൽപ്പോയി സങ്കടം പറഞ്ഞു. യുവകോമളൻ അയാളുടെ അനുശോചനം അറിയിച്ചു, വേറൊരു കൗണ്ടറിലേക്ക് ഞങ്ങളെ പറഞ്ഞുവിട്ടു.
![]() |
സ്യൂറിക്ക് മെയിൻ സ്റ്റേഷൻ കെട്ടിടം |
നേരം വെളുത്തതേയുള്ളൂ. ആപ്പീസർമാർ കമ്പ്യൂട്ടറുകൾ ചൂടാക്കിത്തുടങ്ങുന്നു. ഞങ്ങളെപ്പോലെ എന്തോ വൻഅക്കിടികൾ സംഭവിച്ച മൂന്ന് പേർക്ക് പിന്നിൽ നാലാമതായി ഒരു ടോക്കൺ കിട്ടി. കാര്യമവതിരിപ്പിച്ച് കാശ് തിരിച്ചു ചോദിച്ചപ്പോൾ കണ്ടത് മലർന്ന ഒരു കൈ! അടുത്ത വണ്ടിക്ക് വിട്ടോളാൻ ഒരു ഫ്രീ ഉപദേശവും. നോ രക്ഷ! പിടി അടുത്ത വണ്ടി.
ഓ.ക്കേ. എങ്കിൽ രണ്ട് സീറ്റിനുള്ള ബോർഡിംഗ് പാസ് വന്നോട്ടെ. പത്ത് മിനിട്ടിനകം ബാസലിലേക്കുള്ള ട്രെയിൻ കിട്ടും , അവിടെ നിന്നും പാരീസിലേക്ക് മാറിക്കയറണം. മൊത്തത്തിൽ ഒരു മണിക്കൂറിന്റെ നഷ്ടം മാത്രം. ദേ കിടക്കുന്ന അടുത്ത കുരിശ്. അന്ത ട്രെയിനിൽ സീറ്റില്ല!
"വേണെമെങ്കിൽ ഫസ്റ്റ് ക്ലാസിൽ സീറ്റ് തരാം."
"പറ്റില്ല. സെക്കന്റ് ക്ലാസ്സിന്റെ പൈസതന്നെ ഇനി ഒരു കൊല്ലം കഴിഞ്ഞാലും എന്നെ വേട്ടയാടും. "
അയാൾ ഫോണെടുത്ത് ആരോടോ ജർമ്മൻ ഭാഷയിൽ കത്തിവെക്കാൻ തുടങ്ങി. അതിരാവിലെത്തന്നെ ഇയാൾ തുടങ്ങിയോ? ഇനി നാലോ അഞ്ച് മിനുട്ട് കൂടി കഴിഞ്ഞാൽ ബാസെലിലേക്കുള്ള വണ്ടിയും പൊയ്ക്കിട്ടും. അതിനിടക്ക് കത്തികൂടിയായാലോ? നിന്നിടത്തുനിന്ന് കാല് പെരുക്കുന്നു. തൊട്ടുപിന്നിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നല്ലപാതി.
" ഞാൻ നിങ്ങൾക്ക് ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് തരുന്നു. നിങ്ങൾ അങ്ങിനെ പാരീസ് യാത്ര ആഹ്ലാദകരമാക്കുന്നു..ഉം.. എന്താ പറ്റില്ലേ".
......
"ഒരു ഫ്രാങ്ക് പോലും അധികം വേണ്ട, "
സ്യൂറിക്കിൽ നിന്നുള്ള വണ്ടി ബാസലിലെത്തുമ്പോഴേക്കും രാവിലെ 9.27 കഴിഞ്ഞു. അര മണിക്കൂറിൽ താഴെ സമയം മാത്രമാണ് പാരീസിലേക്കുള്ള വണ്ടി പുറപ്പെടാനുള്ളത്. ഇനിയൊരക്കിടി പറ്റാനുള്ള മാനസികാവസ്ഥയിലല്ല! പെട്ടെന്ന് തന്നെ പ്ലാറ്റ്ഫോം കണ്ടുപിടിച്ച് പുറത്ത് നിൽക്കുന്ന ടീ.ടീ.ഇയെ ടിക്കറ്റ് കാണിച്ചു. ഞങ്ങളുടെ പരവേശവും കിതപ്പും കണ്ടതുകൊണ്ടാവാം, ഒന്നാം ക്ലാസ്സിലേക്ക് തന്നെയോ ഇവർ എന്ന ഭാവത്തിലൊരു നോട്ടം നോക്കി അയാൾ ഞങ്ങളുടെ ബോഗി ചൂണ്ടിക്കാണിച്ചു തന്നു. ഒരു വിമാനത്തിനകത്ത് ഉള്ളതിനേക്കാൾ ആർഭാടമുണ്ട് ഒന്നാം ക്ലാസ്സ് കമ്പാർട്ട്മെന്റിന്.
![]() |
ഫസ്റ്റ് ക്ലാസ്സ് കോച്ചിന്റെ ഉൾഭാഗം |
പന്ത്രണ്ടാം നമ്പർ കോച്ചിന്റെ ഏറ്റവും ഒടുക്കത്തെ വലത് വശത്തെ സീറ്റാണ് ഞങ്ങൾക്ക്.മനോഹരമായ രീതിയിൽ വസ്ത്രം ധരിച്ച് ഒരു ഒന്നാം ക്ലാസ്സ് പരിചാരകൻ ഒരു ട്രേയിൽ രണ്ട് ഗ്ലാസ്സുകളിൽ തണുത്ത ഓറഞ്ച് പഴച്ചാറുമായി വന്നു.
"ഫ്രീയാ.. സെക്കന്റ് ക്ലാസ്സിൽ ഇതൊന്നൂണ്ടാവില്ല"
"ഫ്രീയല്ല മകളേ.. ഒരു മണിക്കൂറിന്റെ വിലയും രാവിലെ അനുഭവിച്ച ടെൻഷനും കൂടിക്കൂട്ടിയാൽ ഒരു ഓറഞ്ച് പുഴയൊഴുക്കിയാലും മതിയാവില്ല." സൗജന്യമായിക്കിട്ടിയ ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ വന്ന് ഗ്ലാസ്സുകൾ കൊണ്ടുപോയി. അയാൾക്ക് ഇംഗ്ലീഷ് ഒട്ടുമറിയില്ല. അൽപ്പം അറബി വശമുണ്ട്.
പെട്ടെന്ന് ഫ്രെഞ്ചിലും ജർമ്മനിലും തുടർന്ന് ഇംഗ്ലീഷിലും വണ്ടി പുറപ്പെടാനായതിന്റെ അറിയിപ്പു വന്നു. ലോകോപൈലറ്റ് ഫ്രെഞ്ചുകാരനാണ്. അതുകൊണ്ട് തന്നെ നീട്ടിപ്പരത്തി നിർത്തിനിർത്തിയുള്ള ഇംഗ്ലീഷും.
ബാസലിനെ വിട്ട് വണ്ടി ഇളകി, മെല്ലെ മെല്ലെ വേഗത പ്രാപിച്ചു. നഗരക്കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. ഞങ്ങൾ സ്വിറ്റ്സർലാന്റിന്റെ അതിർത്തിപ്രദേശത്തേക്ക് കടന്നു. മനോഹരമായ സ്വിസ്സ് ഗ്രാമങ്ങളിലൂടെ തീവണ്ടി കുതിക്കുകയാണ്. അരമണിക്കൂർ കഴിഞ്ഞ് കാണും ഒരു സ്റ്റോപ്പ്. അതിർത്തിയിലെ മ്യൂൾഹൗസ് (Mulhouse) എന്ന കൊച്ചു ഫ്രഞ്ച് പട്ടണം. വളരെപ്പഴയ ഒരു സ്റ്റേഷൻ. അൽപ്പം തിരക്കുണ്ട്. തിരക്കെന്ന് പറഞ്ഞാൽ ഒരമ്പതോളം പേരെങ്കിലും കാണും! അഞ്ചു മിനിട്ടിലധികം വണ്ടിയവിടെ തങ്ങി. കുറേ ഫ്രഞ്ച് ഇമിഗ്രേഷൻ ഓഫീസർമാർ കയറി.
ഫ്രാൻസിന്റെ മണ്ണിലൂടെ വീ ടീ ജി കുതിച്ചു പായ്യുകയാണ്. പല നിറത്തിലും ആകൃതിയിലുമുള്ള പൂക്കളും മരങ്ങളും വലിയ മണികെട്ടി പുല്മേട്ടിൽ അലസമായി മേയുന്ന ഗോക്കളുമുള്ള മനോഹരമായ സ്വിറ്റ്സർലാന്റിൽ നിന്നും ഫ്രഞ്ച് മണ്ണിലേക്ക് കടന്നതോടെ ഒരു വരണ്ട നാട്ടിലെത്തിയത്പോലെ. ദില്ലിക്കുള്ള മാർഗ്ഗമധ്യേ മധ്യപ്രദേശ് വഴി കടന്നുപോകുമ്പോഴുള്ള ഒരു ഫീലിംഗ്. പാരീസ് എന്നാൽ പറുദീസയെന്ന മലയാളം വാക്കിന്റെ മറുമൊഴിയാണെന്ന് ധരിച്ചു വെച്ചിരുന്ന എനിക്ക് ചെറിയ നിരാശ തോന്നാതിരുന്നില്ല. ഇടക്ക് വന്നുപൊയ്ക്കൊണ്ടിരുന്ന ഫ്രഞ്ച് ഗ്രാമങ്ങൾ ഇന്ത്യയിലെ സാമാന്യം ഭേദപ്പെട്ട അങ്ങാടികൾ പോലെ മാത്രം തോന്നിച്ചു.
അതിനിടെ ഒരു രസകരമായ സംഭവം നടന്നു. വെളുക്കനെ ചിരിച്ചും കൊണ്ട് ചായയോ അതോ കാപ്പിയോ എന്നു ചോദിച്ച് നമ്മുടെ പരിചാരകൻ വീണ്ടും വന്നു. അവൾക്ക് കാപ്പി വേണം എനിക്കാണെങ്കിൽ ചായ.
"ഈ യാത്ര പൊടിപൊടിക്കും. ചിലപ്പോൾ ലഞ്ചും കാണും". ഞാൻ മനസ്സിൽ പറഞ്ഞു.
മൂന്നാല് മിനിട്ടിനകം ചായയെത്തി. ചെറുചൂടോടെ ഞങ്ങൾ മോന്തിക്കുടിച്ചു കൊണ്ടിരിക്കെ ബെയറർ വരുന്നു, ഒരു കൊച്ചു ബില്ലുമായിട്ട്. വെറുതെത്തന്ന ചായക്കും കാപ്പിക്കും കൂടി പൊയ്ക്കിട്ടിയത് എട്ട് യൂറോ!! ചമ്മൽ മറച്ചു വെക്കാതെ എട്ട് യൂറൊ ഒരു പുല്ലാണന്ന മട്ടിൽ പണം കൊടുത്ത് ബാക്കി കയ്പ്പറ്റി മനസ്സാ ഗുണനം തുടങ്ങി. ഏകദേശം നാൽപത് ദിർഹം ഗോപി! അതായത് അഞ്ഞൂറുരൂപ!!
തീവണ്ടി നഗരത്തോടടുക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. മൂന്ന് ഭാഷകളിലായുള്ള അറിയിപ്പും വന്നു. പലരു ബാഗും പെട്ടിയുമൊക്കെയെടുത്ത് ഇറങ്ങാൻ തയ്യാറാവുന്നു. വാഷ്റൂമിൽ പോയി ഒന്ന് ഫ്രെഷായി വന്ന് ഞങ്ങളും പാരീസിന്റെ മണ്ണിൽ കാലുകുത്താൻ തയ്യാറെടുത്തു. സമയം ഒന്നരയോടടുക്കുന്നു.
അഴുക്കുപിടിച്ച തൂണുകളിലുയർത്തിയിരിക്കുന്ന ഒരു ലോഹക്കൂട്. ബിയർകാനുകളും സിഗരറ്റ് കുറ്റികളും കയ്യടക്കിയ പ്ലാറ്റ്ഫോം. ഓടിയണച്ചെത്തിയ ക്ഷീണം തീർക്കുന്ന വൈദ്യുതവണ്ടികൾ, തലങ്ങും വിലങ്ങും തിരക്കിട്ട് പായ്യുന്ന നാനാദേശക്കാരായ യാത്രക്കാർ. അതാണ് പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനായ ഗാ ഡി ലെസ്റ്റ് (Gare de l'Est). സ്റ്റേഷൻ കെട്ടിടത്തിലെ, പാരീസ് നഗരത്തിന്റെ കലയും പാരമ്പര്യവും തുടിക്കുന്ന പ്രധാനഹാളിലേക്ക് പ്രവേശിക്കുന്നതോടെ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായി. ചുമരുകളിലാകമാനം അതിമനോഹരമായ എണ്ണച്ഛായാ ചിത്രങ്ങളാണ്.
ടൂറിസം കൗണ്ടർ തിരക്കി നടന്നു. ചോദിക്കുന്നവരൊന്നും മൈന്റ് ചെയ്യുന്നുപോലുമില്ല. അവസാനം ഇൻഫോർമേഷൻ കൗണ്ടർ കണ്ടുപിടിച്ചു. ഒരു മൈക്രോഫോണും തലയിൽ പിടിപ്പിച്ച് മുഖം കനപ്പിച്ചിരിക്കുന്ന തടിച്ചി വലത്തോട്ട് നോക്കി ഇടത്തോട്ട് ചൂണ്ടി "ടൂറിസ്മേ" എന്ന് പറഞ്ഞ് ഒച്ച വെച്ചു. പിന്നെയും രണ്ട് മിനുട്ട് ചുറ്റി, അവസാനം ലോകത്തെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ പാരീസിലെ പ്രധാന ട്രെയിൻ സ്റ്റേഷനിലെ ടൂറിസം കൗണ്ടർ കണ്ട് ഞങ്ങൾ ഞെട്ടി! നാലാൾക്ക് നിക്കാൻ പാകം വലിപ്പത്തിൽ ഒട്ടും ആകർഷണീയമല്ലാത്ത ഒരു ഇടുങ്ങിയ മുറിയിൽ രണ്ട് കൗണ്ടറുകളിൽ കുഴിയിലിരിക്കുന്ന മട്ടിൽ ഓരോ വൃദ്ധഓഫീസർമാർ! ഒരു മേപ്പും 24 മണിക്കൂർ പാരീസ് മെട്രോയിൽ നഗരപരിധിയിലെവിടെയും കറങ്ങാനുള്ള ടിക്കറ്റും വാങ്ങി ഞങ്ങൾ പുറത്ത് കടന്നു.
തുടക്കം തന്നെ കല്ലുകടിയാണ്. പാരീസിലെ ആൾക്കാർ അത്ര സൗഹാർദ്ദപരമായി പെരുമാറുന്നവരല്ലെന്ന് ഫ്രഞ്ച്കാരിയായ സഹപ്രവർത്തകയും പലതവണ പാരീസ് കറങ്ങിയിട്ടുള്ള മറ്റൊരു സുഹൃത്തും മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ല. അൽപ്പമെങ്കിലും ഫ്രഞ്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണന്നും, ഫ്രാൻസിൽ ഏറ്റവും വെറുക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന മുന്നറിയിപ്പും ഇത്രമേൽ സത്യമായി ഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഫ്രഞ്ച്-ഇംഗ്ലീഷ് കുടിപ്പകയുടെ ചരിത്രം ഇന്നും അവരുടെ രക്തത്തിലോടുന്നുണ്ട്. അവസാനം രക്ഷക്കെത്തിയത് നമ്മുടെ മുറി അറബിയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അനേകകാലം ആഫ്രിക്കൻ അറബ് രാജ്യങ്ങൾ കോളനിയാക്കി വെച്ച വകയിൽ ഫ്രാൻസിൽ ഒരു നല്ല ശതമാനം ആഫ്രിക്കൻ വംശജരുണ്ട്. പലരും ഫ്രാൻസിൽ തന്നെ ജനിച്ചു വളർന്ന നാലാം തലമുറയിലും അഞ്ചാം തലമുറയിലും പെട്ടവർ. ചിലർക്കെങ്കിലും അറബി അറിയാം. അത് ഏശാത്തപക്ഷം രണ്ടാമതായി ഇംഗ്ലീഷ് കാച്ചുക. അതായിരുന്നു വിജയം കണ്ട തന്ത്രം.
![]() |
മെട്രോയിലെ തിരക്ക് |
അവ്രോൺ (Rue d' Avron) സ്റ്റേഷനിൽ നിന്നും ചാറ്റൽ മഴയത്ത് ഒരു മിനുട്ട് നടന്ന് ഹോട്ടൽ പാരീസ് ഡ് പ്രിന്റാന്യയിലെത്തി ഒന്ന് വസ്ത്രം മാറി ഫ്രെഷായി ഒരു ചിക്കൻ സാൻവിച്ചും കഴിച്ച് ഇഫൽ ടവർ കാണാൻ പുറപ്പെടുകയായി.
വീണ്ടും മെട്രോയിൽ. തിരക്കിൽ തൂങ്ങിപ്പിടിച്ച് ഒടുക്കം ഈഫൽ സ്റ്റേഷനിലെത്തി. ജനസാഗരത്തിലൊഴുകി പുറത്തേക്ക്, ഉച്ചവെയിലിന്റെ വെളിച്ചത്തെ മറച്ചു കൊണ്ട് മാനം നിറയേ കാർമേഘങ്ങൾ. മഴ പെയ്യാനുള്ള ഒരുക്കമില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം.
"മുന്നോട്ട് നടന്നാൽ ഈഫൽ ടവർ നിങ്ങൾ കണ്ടിരിക്കും" അപരിചിതന്റെ വഴികാട്ടൽ അച്ചട്ടായി. മെറ്റ്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി വീതി കുറഞ്ഞ റോഡ് മുറിച്ച് കടന്ന് ഒരു വിശാലമായ തളത്തിലേക്ക് കേറിയതും...അതാ.. തൊട്ടു മുന്നിൽ ആ ലോഹസുന്ദരി! അൽപ്പ നേരം സ്തബ്ധനായി നോക്കി നിന്നു.
കാലാവാസ്ഥ ഞങ്ങളെ സ്നേഹത്തോടെ വരവേൽക്കുകയാണെന്ന് തോന്നി. ആരോ തുടച്ചുനീക്കിയപോലെ കറുത്ത മേഘങ്ങൾ സീൻ (Seine) നദിയുടെ മേലേക്ക് നീങ്ങി. പഞ്ഞിക്കെട്ടുപോലുള്ള വെള്ള മേഘങ്ങൾക്കിടെ നീലാകാശത്തിന്റെ തെളിഞ്ഞ പശ്ചാത്തലത്തിൽ ഈഫൽ കൂടുതൽ മനോഹരിയായി തോന്നി.
മ്യൂസീ ഡെ ഹോമ്മെ- മനുഷ്യ മ്യൂസിയം |
സീൻ നദിക്കു കുറുകെയുള്ള പാത മുറിച്ചു കടന്ന് വേണം ഈഫൽ ടവറിന്റെ ചുവട്ടിലെത്താൻ. ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും തോക്കേന്തിയ പോലീസുകാരും വാഹനങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുന്നു. വാഹനങ്ങളിലധികവും ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള ബസ്സുകളാണ്. റോഡിന്റെ ഇരുവശത്തായി നാല് കൂറ്റൻ കാലുകളിലാണ് ഈഫൽ ടവർ ഉയർന്നു നിൽക്കുന്നത്. 120ല് പരം വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു ലോഹാത്ഭുതം സൃഷ്ടിക്കാൻ ധൈര്യപ്പെട്ട ഗുസ്താഫ് ഈഫലിനെ (Gustav Eiffel) ടവർ കാണുന്ന ആരും അറിയാതെ ബഹുമാനിച്ചുപോവും. ആയിരക്കണക്കിന് ഇരുമ്പ് കഷ്ണങ്ങളെ പല രീതികളിൽ കൂട്ടിയോജ്ജിപ്പിച്ച് വെറും രണ്ട് വർഷം കൊണ്ട് 1000 അടി ഉയരത്തിൽ പണിതുയർത്തിയ ടവർ ഇന്നും യാതൊരു കേടുപാടുകളും കൂടാതെ മില്ല്യൺ കണക്കിന് സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് പാരീസിന്റെ നെഞ്ചിൽ തലയുയർത്തി നിൽക്കുകയാണ്.
ടവറിന്റെ അടിയിൽ നിന്നും മേലോട്ടുള്ള കാഴ്ച |
ടവറിന്റെ ഒന്നാമത്തേയും മൂന്നാമത്തേയും കാലുക്കൾക്കടുത്ത് നീണ്ട ക്യൂ കാണാം. ടിക്കറ്റെടുത്ത് മേലെ കേറാൻ നിൽക്കുന്നവരുടെ നിരയാണത്. ഒരു ക്യൂ, ടവറിന്റെ മുകളിലേക്ക് ലിഫ്റ്റ് വഴി കേറാനുള്ളതും മറ്റേത് കോണി കയറിപ്പോകാനുള്ളതും. രണ്ടിനും രണ്ടുതരം ചാർജ്ജും. ലിഫ്റ്റ് വഴി കേറാനുള്ള നിരയുടെ നീളം കണ്ട ഞങ്ങൾ മെല്ലെ കോണി കയറുകയെന്ന വെല്ലുവിളി സ്വീകരിച്ച് നാല് യൂറോയുടെ ടിക്കറ്റെടുത്തു. സിറ്റി മെട്രോ പാസ്സുള്ളതിനാൽ കുറഞ്ഞ നിരക്കിൽ കിട്ടി. ആദ്യമൊക്കെ നല്ല ആവേശത്തിൽ കേറിയെങ്കിലും 200 പടികൾ കഴിഞ്ഞതോടെ വാമഭാഗം റിവേഴ്സ് ഗിയറിലേക്ക് മാറി. കാലിന്ന് നല്ല വേദന, പേശികൾ വലിഞ്ഞു മുറുകുന്നു. തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ! ആണല്ലേ? പോരാത്തതിന് ടിക്കറ്റിന് കൊടുത്ത യൂറൊയെ മനസ്സിൽ പെരുക്കിക്കണക്കാക്കി വെച്ച്തിന്റെ ഊർജ്ജം വേറെയും. ആഞ്ഞ് വലിച്ച് കേറി. പോക്കറ്റടിക്കാരെ പ്രത്യേകം സൂക്ഷിക്കണമെന്ന അറിയിപ്പ് ബോർഡുകൾ എവിടെയും കാണാം. ഇടക്കിടെ ടവറിന്റെയും ഗുസ്താഫ് ഈഫലിന്റെയുമൊക്കെ ചരിത്രം ആലേഖനം ചെയ്ത് മനോഹരമായ സചിത്ര പോസ്റ്ററുകൾ. നാസികൾ ഫ്രാൻസ് കീഴടക്കിയപ്പോൾ ഹിറ്റ്ലർ വന്നുവത്രേ ഈഫൽ ടവർ കാണാൻ, അന്ന് ഫ്രഞ്ചുകാർ ലിഫ്റ്റിന്റെ വയർ റോപ്പുകൾ മുറിച്ചു കളഞ്ഞതിനാൽ പടി ചവിട്ടി മേലോട്ട് കയറുകയായിരുന്നു ഹിറ്റ്ലർ*. അതേ പടികളാണ് ഞാനും ചവിട്ടിക്കയറുന്നത്! ഹിറ്റ്ലറുടെ കാൽപ്പാടുകൾ പിന്തുടർന്നവൻ!! ഫ്രഞ്ച് ജനതയുടെ മുഴുവനും എതിർപ്പുകളുമേറ്റുവാങ്ങിയാണ് ഗുസ്സ്താഫ് ഈഫൽ "തീരെ ഭംഗിയില്ലാത്ത ഈ ഇരുമ്പ് കോട്ട" പണി കഴിച്ചതെന്ന് പറഞ്ഞാൽ അത് തെറ്റല്ല. പ്രമുഖ കലാകാരന്മാരും പൊതുജനങ്ങളും ഒരുപോലെ വിമർശിച്ച ഈഫൽ ഇന്ന് ലോകത്തിലേറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു മഹാസൗധമെന്ന ഖ്യാതിയുമായി മുള്ളുകളെ മലരുകളാക്കിയ സുന്ദരിയായ ഒരു മരുമകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഗാന്ധിജിയും ഐൻസ്റ്റീനുമടക്കം ലോകത്തെ പ്രമുഖരൊക്കെ സന്ദർശിച്ച, വാഴ്ത്തിയ സൗധം. എന്തിന്, പടവലങ്ങാപോലെ നീണ്ടുകിടക്കുന്ന കൊച്ചുകേരളത്തിൽ നിന്നും ഞാനും വയനാട് ചുരമിറങ്ങി വന്ന എന്റെ പെണ്ണും വരേ വന്നില്ലേ ഈ അയേൺ ലേഡിയെക്കാണാൻ!
ടവറിന്റെ ഹൃസ്വചരിതം ഇവിടെ കാണാം |
എണ്ണൂറിലധികം പടികൾ കയറി, എന്റെ ടിക്കറ്റിനുള്ള പരമാവധി ഉയരത്തിലെത്തി. കൂട്ടുകാരി താഴെ 200ല് വിശ്രമത്തിലാണ്. ഒരു വശത്ത് ടവറുൾപ്പെടുന്ന കാമ്പ് ഡെ മാർസ് (Champ De Mars) എന്ന വിശാലമായ പച്ചപുൽ മൈതാനത്തിന്റെ മനോഹരമായ കാഴ്ച.
പാരീസ് മഹാനഗരത്തെ ഒട്ടുമുക്കാലും കാണാൻ പറ്റുന്ന ആകാശക്കാഴ്ചയാണ് ഈഫൽ കയറ്റത്തിന്റെ മുഖ്യ ആകർഷണം. ചക്രവാളങ്ങളെ ഉമ്മവെക്കുന്ന നഗരപരിധികൾ നമ്മുടെ കാഴ്ചക്കുമപ്പുറത്താണ്. നഗരസുന്ദരിയെ വെള്ളിപ്പട്ടുടുപ്പിച്ചപോലെ സീൻ നദി. നദിയുടെ മാറിടത്തിലൂടെ മുരൾച്ചയോടെ നീങ്ങുന്ന ക്രൂസ്കപ്പലുകൾ, നദിയുടെ ഇരു വശത്തും നങ്കൂരമിട്ടിരിക്കുന്ന നിരവധി ആഡംബരനൗകകൾ. യുദ്ധങ്ങളുടെയും, തേരോട്ടങ്ങളുടെയും രകതച്ചൊരിച്ചിലിന്റെയും വിപ്ലവങ്ങളുടെയും കഥപറയുന്ന ഫ്രഞ്ച് തെരുവുകളും കെട്ടിടങ്ങളും, കലയുടെയും സംഗീതത്തിന്റെയും പാരമ്പര്യമവകാശപ്പെടുന്ന നിരവധി മ്യൂസിയങ്ങളും തിയേറ്ററുകളും. ആകാശത്തിലേക്ക് കയ്യുയർത്തി നിൽക്കുന്ന കത്തീഡ്രലുകൾ. അങ്ങിങ്ങായി വിതറിയിട്ട പച്ചപ്പൊട്ടുകൾ പോലെ ചെറുതും വലുതുമായ ഉദ്യാനങ്ങൾ. പാരീസ് നഗർത്തിന്റെ അഞ്ചിലൊന്ന് ഭാഗവും പൂന്തോട്ടങ്ങളാണത്രെ!
പാരീസിലെക്കുള്ള ഈ വരവ് ഇതോട് കൂടിത്തന്നെ മുതലായത് പോലെ. പതിനഞ്ച് മിനുട്ടോളം നഗരത്തെ നോക്കിക്കണ്ട് മതിവരാതെ പടവുകളിറങ്ങാൻ തുടങ്ങി. അരികിൽ പിടിപ്പിച്ച കമ്പികളിൽ പിടിച്ച് വളരേ ശ്രദ്ധിച്ച് വേണം ഇറങ്ങാൻ. കാലൊന്ന് തെറ്റിയാൽ!!
താഴെ ഉന്മേഷം വീണ്ടെടുത്ത് നല്ലപാതി. ഞങ്ങൾ കാമ്പ് ഡെ മാർസിലെ പുൽതകിടിയിലൂടെ മുന്നോട്ട് നടന്നു. ടവറിന്റെ രൂപത്തിലുള്ള സോവനീറുകളും കീ ചെയിനുകളും ഫ്രെയിം ചെയ്ത ചിത്രങ്ങളും വിൽക്കുന്നവർ ഞങ്ങളെ പൊതിഞ്ഞു. ആഫ്രിക്കക്കാരും ബംഗാളികളും ഇന്ത്യക്കാരുമൊക്കെയുണ്ട് കൂട്ടത്തിൽ. അവരെ വകഞ്ഞുമാറ്റി മുന്നോട്ട് നടന്ന് മൈതാനത്തിന്റെ ഒരൊഴിഞ്ഞകോണിലിരുന്ന് ഈഫൽ ടവറിനെ കൺനിറയേ വീണ്ടും കണ്ടു. എത്ര കണ്ടിട്ടും മതിവരാത്തപോലെ.
കാല് വേദന അൽപ്പമൊന്ന് ശമിച്ചപ്പോൾ മെല്ലെയെണീറ്റ് നടത്തം തുടങ്ങി. സൂര്യനസ്തമിക്കുന്നതിന് മുമ്പ് പ്രസിദ്ധമായ ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മാരകമായി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടു സ്ഥാപിച്ച വിജയകമാനം (Arc de triomphe) കാണണം. അത് കഴിഞ്ഞ് വിശ്വപ്രസിദ്ധമായ പലൈസ് ദെ കോൺഗ്രസ്സ് (Palais des congrès) ഒന്നോടിച്ച് കാണണം, പിന്നെ പാരീസിന്റെ ബിസിനസ്സ് നഗരമായി അറിയപ്പെടുന്ന ലാ ഡിഫൻസെയും (La Défense) അവിടുത്തെ ഗ്രാന്റ് ആർക്കും (Grande Arche). അതും കഴിഞ്ഞ് രാത്രിയിൽ വെളിച്ചത്തിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന ഈഫൽ ടവറിനെ കൺകുളിർക്കെക്കാണാൻ തിരിച്ചെത്തണം. പച്ചപ്പട്ടണിഞ്ഞ മരങ്ങൾ കുടചൂടിയ കൊച്ചു പാതയോരത്തുകൂടെ ഞങ്ങൾ കൈകോർത്ത് നടന്നു.
-------------------------------------------------------------------------------------------------
*ഹിറ്റ്ലർ പടി കയറാൻ വിസമ്മതിച്ചു എന്നും കാണുന്നുണ്ട്.
പാരീസ് യാത്രയുടെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
പാരീസ് യാത്രയുടെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക
പാരീസ് യാത്രയുടെ രണ്ടാം ഭാഗം പ്രതീക്ഷിപ്പിൻ, അതിന്ന് സമയവും ആരോഗ്യവും ഈയുള്ളവന് ഉണ്ടാവട്ടെ! പോസ്റ്റിന്റെ നീളം കണ്ട് ഭയപ്പെടരുതേ. രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ ആ പേടി മാറിക്കിട്ടും.
മറുപടിഇല്ലാതാക്കൂനല്ല വിവരണവും വിശദമായ ചിത്രങ്ങളും.
മറുപടിഇല്ലാതാക്കൂഅത്യാവശ്യം അറബി ഭാഷ സംസാരിക്കാന്‍ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടില്ലേ?
ചരിത്രത്തിന്റെ കഷ്ണങ്ങളും ടെയിനിന്റെ വിശദവിവരങ്ങളും അതിമനോഹരമായ കാഴ്ചകളും നന്നായി പറഞ്ഞു തന്നു. ഒരനുഭവം പോലെ ആസ്വദിച്ചു.
പാരീസിൽ മാത്രമല്ല, മുമ്പൊരിക്കൽ മാഴ്സെയിൽ പോയപ്പോഴും അറബി തന്നെ രക്ഷക്കെത്തിയത്.
ഇല്ലാതാക്കൂനല്ല യാത്രാവിവരണം.
മറുപടിഇല്ലാതാക്കൂഎല്ലാ യാത്രകളും ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കും. ചിലത് രസകരം ചിലത് ടെന്‍ഷന്‍ അടിപ്പിക്കുന്നവ. എങ്കിലും പിന്നീട് ഓര്‍മിക്കുമ്പോള്‍ എല്ലാം മനോഹരം തന്നെ. ആദ്യ ട്രെയിന്‍ നഷ്ടമായതും പിന്നെ രണ്ടാമത്തെ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സ് സൌജന്യമായി കിട്ടിയതും രസകരമായി. ഫ്രീ ആയി കിട്ടിയ ഓറഞ്ച് ജൂസിന്റെ അനുഭവത്തില്‍ കുടിച്ച ചായക്ക് പക്ഷെ പൈസ പൊടിഞ്ഞു അല്ലെ. ഫ്രഞ്ചുകാര്‍ക്ക് ഇംഗ്ലീഷ് കേട്ടാല്‍ കലിയാണെന്ന് മുന്‍പും കേട്ടിട്ടുണ്ട്.
ആകെ മൊത്തം ഒരു യാത്രാപ്രതീതി
നന്നായി ആസ്വദിച്ചു..പാരിസ്...ഒരു യാത്ര
മറുപടിഇല്ലാതാക്കൂഒഴിവായി എന്ന് തന്നെ പറയാം..ചീര മുളകെ.നന്ദി...
നല്ല വിവരണം..നല്ല ചിത്രങ്ങള്‍....രണ്ടാം ഭാഗം
വേഗം പോന്നോട്ടെ..കാലു വേദന ഒക്കെ മാറി
ഉഷാര്‍ ആയിട്ടല്ലേ പാരിസ് നഗരം വിട്ടത്??
യാത്രകള്‍ അധികം ചെയ്യാന്‍ കഴിയാത്ത ഒരു നിര്‍ഭാഗ്യവാനാണ് ഞാന്‍ ,എന്നാല്‍ യാത്ര വിവരങ്ങളും അതുമായി ബന്ധപെട്ട കുറിപ്പുകളും എവിടെകണ്ടാലും ഒഴിവാക്കില്ല ,അത് കൊണ്ട് തന്നെ ഇഷ്ടായി എന്ന് പറഞ്ഞു കൂടുതല്‍ സുഖിപ്പിക്കുന്നില്ല ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
മറുപടിഇല്ലാതാക്കൂ------------------------------
2011 സപ്തംബർ ആദ്യവാരം. സ്യൂറിക്കിൽ പോകണം. ഒരു മീറ്റിംഗുണ്ട്= തുടക്കത്തിലെ ഈ അക്ഷര ശെയ്ത്താനെ ഓടിക്കൂ ട്ടോ !!
ശെയ്താനെ ഞാൻ കാണുന്നില്ല. ജിന്ന് വിഭാഗമാനെന്ന് തോന്നുന്നു. ഒന്ന് കാണിച്ചു തരൂ.
ഇല്ലാതാക്കൂഅയ്യടാ...
മറുപടിഇല്ലാതാക്കൂഈ പാരിസ് പാരിസ് എന്ന് പറഞ്ഞാല്‍ ഇത്രേള്ളൂ...???
ഞാന്‍ വരണില്ല.
(ഈഫല്‍ ടവര്‍ വിശേഷം ഒത്തിരി ഇഷ്ടപ്പെട്ടു)
അപ്പോ ഇതാണു പാരീസ്.....കൊള്ളാം, ചീരാമുളകിനു നന്ദി.ഞാനിവിടെ ഇരുന്നു പാരീസില്‍ പോയി വന്നില്ലേ?
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു, ഈ വിവരണം. അടുത്ത പോസ്റ്റ് വരട്ടെ......ഉടന്‍ തന്നെ. കാരണം ഞാനീ പോസ്റ്റ് വായിച്ച് കഴിഞ്ഞു.
മനോഹരമായ വിവരണം....ആസ്വദിച്ചു വായിച്ചു...
മറുപടിഇല്ലാതാക്കൂപാരീസ് വിശേഷങ്ങള്‍ നന്നായിട്ടുണ്ട്. നല്ല വിവരണം.
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു. അന്‍വര്‍ അടുത്ത ഭാഗവും പെട്ടെന്ന് വരട്ടെ .
മറുപടിഇല്ലാതാക്കൂഗംഭീര വിവരണം അന്‍വര്‍, ഇത്തവണയും യാത്രാ വിശേഷങ്ങള്‍ വായിച്ച് വ്യസനിച്ചു!! അസ്സൂയ!!
മറുപടിഇല്ലാതാക്കൂനല്ല വിവരണം..യാത്രാക്കുറിപ്പിടുമ്പോൾ അറിയിക്കുക..
മറുപടിഇല്ലാതാക്കൂസസ്നേഹം,
പഥികൻ
സരസമായ വിവരണം. പാരീസ് നഗരത്തെക്കുറിച്ചും,പ്രദേശവാസികളെക്കുറിച്ചും ഒരവബോധമുണ്ടാക്കാനുതകുന്ന വിവരണവും ചിത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഒരു കഥ വായിച്ച പ്രതീതി. നല്ല വിവരണം.
മറുപടിഇല്ലാതാക്കൂനന്നായി. ചിത്രങ്ങളും ഭംഗിയായി. നല്ല വായനാനുഭവം. ചുമരില്‍ കണ്ടത് ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ അല്ലെങ്കില്‍ അത് എണ്ണച്ചായ ചിത്രമാവാന്‍ സാധ്യതയില്ല. ഒന്ന് ക്ലാരിഫി ചെയ്യുമോ .......സസ്നേഹം
മറുപടിഇല്ലാതാക്കൂമനോഹരമായ കൂറ്റൻ ഫ്രെയിമുകളുള്ള അസ്സൽ എൺച്ഛായാ ചിത്രങ്ങൾ. അമേരിക്കക്കാരനായ ആൽബർട്ട് ഹെർട്ടർ ഒന്നാം ലോകയുദ്ധസ്മാരകമായി വരച്ചവയാണിത്. കൂടുതൽ വിവരങ്ങൾ ദാ ഇവിടെ- http://parisisinvisible.blogspot.com/2011/11/from-archives-first-world-war-at-gare.html
ഇല്ലാതാക്കൂനല്ല വിവരണം. ബോറടിപ്പിക്കാതെ നന്നായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂ( പാരീസില്‍ മറ്റേ ആ സ്ഥലത്തെ പോയില്ലേ. ശോ .. പേര് ഓര്‍മ്മ കിട്ടുന്നില്ല:) )
നന്നായി എഴുതി
മറുപടിഇല്ലാതാക്കൂഅത് അവിടെ നല്ലോണം പരിചപ്പെടാൻ ഈ പോസ്റ്റിലൂടെ സാധിച്ചു
ആശംസകൾ
നല്ല വിവരണവും വിശദമായ ചിത്രങ്ങളും.
മറുപടിഇല്ലാതാക്കൂവിവരണം ഇഷ്ടപ്പെട്ടു. നല്ല ആകര്‍ഷകമായ ചിത്രങ്ങളും..
മറുപടിഇല്ലാതാക്കൂആശംസകള്..
നല്ല വിവരണം .ചിത്രങ്ങളും മനോഹരം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . നന്ദി.
മറുപടിഇല്ലാതാക്കൂരസകരമായ വിവരണം. മനോഹരമായ ചിത്രങ്ങളും. ഒരു മൂന്നാം ലോക പൌരന്‍റെ ആധിയും പായ്യാരവും (യൂറോയെ ദിര്‍ഹമും ദിര്‍ഹമിനെ പിന്നെ ഇന്ത്യന്‍ രൂപയുമായി പെരുക്കുന്ന മനോനില) നന്നായി വരഞ്ഞു വച്ചിട്ടുണ്ട്. മോന്‍ ജനിക്കുന്നതിനു മുന്‍പുള്ള യാത്രയാണല്ലേ? ഇബ്നു ബത്തൂത്തയെയും മാര്‍ക്കോ പോലോയെയും പിന്തുരുക...ഇനിയും പുതിയ പോസ്റ്റുകള്‍ ഈ യാത്രാവഴിയില്‍ പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂകൂടെ യാത്ര ചെയ്യുന്ന പ്രതീതി.കാണാന്‍ കഴിയാത്തതു മുന്നില്‍ തെളിഞ്ഞു വന്നു,വിവരണ മിടുക്കില്‍.മറുപാതിയുടെ 'വാക്ക്'ചെവികൊള്ളുമ്പോള്‍ അല്പമൊക്കെ 'സഹിക്കാം'അല്ലേ?
മറുപടിഇല്ലാതാക്കൂരണ്ടാം ഭാഗം പ്രതീക്ഷിച്ചു കൊണ്ട്...
2011 ലെ യാത്ര ഇത്ര കൃത്യമായി എങ്ങനെ ?? എന്റെ രാവിലത്തെ യാത്രവരെ എനിക്കോര്‍മ്മയില്ല!
മറുപടിഇല്ലാതാക്കൂഓരൊ യാത്രകളും മായാത്ത ഓർമ്മകളാണ്. ഒരുപാട് ഫോട്ടോകളിലൂടെയും ചെറുഡയറിക്കുറിപ്പുകളിലൂടെയും ആ ഓർമ്മകളെന്നും ജീവിക്കും.
ഇല്ലാതാക്കൂഎന്റെ സുഹൃത്തിനോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്ന ഒരു തോന്നല്‍ ... മനോഹരമായ വിവരണം .... ! താങ്കളുടെ കണ്ണുകളിലൂടെ എനിക്കും പാരിസ് കാണാന്‍ കഴിഞ്ഞിരിക്കുന്നു ... !!
മറുപടിഇല്ലാതാക്കൂട്ടിക്കില്ലാതെ ഈഫല്‍ ടവര്‍ കണ്ടു വന്നത് പോലെ ..നന്നായിരിക്കുന്നു യത്ര വിവരണം ..അവിടെ പോകാന്‍ കിട്ടിയ അനുഹ്ഗ്രഹത്തിനു ദൈവത്തിനു നന്ദി പറയുക ...ആശംസകള്‍
മറുപടിഇല്ലാതാക്കൂപണ്ട് കണ്ടു കൊണ്ടിരുന്ന സഞ്ചാരം പ്രോഗ്രാം വീണ്ടും കണ്ട പ്രതീതിയായിരുന്നു വായിച്ചപ്പോള്‍ .
മറുപടിഇല്ലാതാക്കൂയാത്രകള് വളരെ ഇഷ്ടപ്പെടുന്ന ഞാന്‍ ഭാഹ്യവശാല്‍ ഇറ്റാലിയന്‍ പസ്സ്പോര്‍തിനും ഉടമയാണ് .,.,വളരെ മനോഹരമായ ചിത്രങ്ങളും അതിലേറെ ഹൃദയ സ്പര്‍ശി യായ വിവരണവും .,.,അഭി നന്ദനങ്ങള്‍ അന്‍വര്‍ ,.,.,ഇനിയും എങ്ങനെയുള്ള സുപ്പെര്‍ ഹിറ്റുകള്‍ പ്രതീഷിക്കുന്നു ,.,.
മറുപടിഇല്ലാതാക്കൂസൂപ്പര് മച്ചാ, നല്ല ഫീല്‍ വന്നു, ഇനിയിപ്പോ അതിനു കരുതിവച്ച കാശ് കൊടുത്തു സിദ്നിക്ക് ഒരു ടിക്കറ്റ് എടുക്കാം അല്ലെ!
മറുപടിഇല്ലാതാക്കൂനല്ല വിവരണം.. ഒപ്പം മനോഹര ചിത്രങ്ങൾ കൂടിയായപ്പോൾ അതീവ ഹൃദ്യം..!!
മറുപടിഇല്ലാതാക്കൂഅങ്ങനെ ഓസിക്ക് പാരീസില്‍ ഞാനും പോയി... കാല് വേദന എത്ര ദിവസമുണ്ടായിരുന്നു.. അടുത്ത ഭാഗം ഉടന്‍ പോന്നോട്ടെ..
മറുപടിഇല്ലാതാക്കൂകാല് വേദന രണ്ട് മൂന്ന് ദിവസം കൂടി നീണ്ടു. കൂടെയൊരു ഫാർമസി ഉണ്ടായിരുന്നത് കൊണ്ട് വേദനയുടെ തീവ്രത കുറഞ്ഞു കിട്ടി.
ഇല്ലാതാക്കൂലോക പര്യടനം നടത്തിയ ഷഫീഖിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
മറുപടിഇല്ലാതാക്കൂപാരീസും അവിടെയുള്ള ഈഫൽ ടവറും ധാരാളം വായിച്ച് മനസ്സിലാക്കിയത്, എങ്കിലും ഷഫീഖെന്ന ബ്ലോഗറിൽ നിന്നുള്ള നേരിട്ടുള്ള വിവരണങ്ങൾ കൂടുതൽ ആധികാരികത നൽകി.
ഫ്രഞ്ച് വിപ്ലവത്തിന്റെ പാടുകൾ ബാക്കിവെച്ചത് പകർത്തി അടുത്ത പോസ്റ്റ് പോരട്ടെ. അവയിലെല്ലാം പുതുമയുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
നല്ല വിവരണം .ആശംസകള്‍
മറുപടിഇല്ലാതാക്കൂvalare bhangiyayirikkunnu.. Alimon illayirunno ee asooyavahamaya yathrayil !!
ഇല്ലാതാക്കൂപാരീസ് യാത്ര നല്ല ‘പ്യാരി’യായിതന്നെ അവതരിപ്പിച്ചു കെട്ടൊ ഭായ്..
മറുപടിഇല്ലാതാക്കൂഎന്നിട്ട് ‘ഡിസ്നി ലാന്റിൽ’ പോയില്ലേ..?
ഡിസ്നി ലാന്റിൽ പോയി. വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കാം:-)
ഇല്ലാതാക്കൂവിവരണം കൊള്ളാം അന്‍വര്‍....മുകളില്‍നിന്നുള്ള ചിത്രങ്ങളും കൊള്ളാം.......
മറുപടിഇല്ലാതാക്കൂപാരീസില് പോണം എന്നുണ്ട്... എന്നെങ്കിലും പോകണം എന്ന് കരുതിയിട്ടുള്ള സ്ഥലങ്ങളില്‍ രണ്ട്ടാം സ്ഥാനം, പരീസിനാണ്..
മറുപടിഇല്ലാതാക്കൂനല്ല വിവരണം...നല്ല ചിത്രങ്ങള്‍... ഏതാണ് ക്യാമറ ?
Canon SX220-HS
ഇല്ലാതാക്കൂചിത്ര സഹിതം നന്നായി കുറിച്ച ഈ യാത്രാവിവരണം ഇഷ്ട്ടായി ...
മറുപടിഇല്ലാതാക്കൂഇവിടെ ഈ ഇട്ടാവട്ടത്തു ഒതുങ്ങുന്ന എന്റെ ലോകം അല്‍പ്പം എങ്കിലും വ്യാപരിക്കുന്നത് ഇതുപോലുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ആണ്.
ഇനിയും വരട്ടെ നിറമുള്ള യാത്രാവിവരണങ്ങള്‍ !
എനിക്കൊന്നും ഒരിക്കലും കാണാൻ സാധിക്കാത്ത പറുദീസകളിലൂടെ യാത്രചെയ്യുന്നവരോടൊക്കെ സ്നേഹമുള്ള ഒരുതരം അസൂയയാണ്....
മറുപടിഇല്ലാതാക്കൂതുടർന്നും എഴുതുക. പ്രിന്റ്മീഡിയയുടെ സാധ്യതകളും ഇത്തരം നല്ല യാത്രാവിവരണങ്ങൾ വായനക്കുവെക്കുമ്പോൾ ഉപയോഗപ്പെടുത്തണമെന്ന് അഭിപ്രായമുണ്ട്.....
വെറുതേ മന്‍ഷ്യനെ കൊതിപ്പിക്കാനായിട്ട്... ഇങ്ങനാണെങ്കില്‍ നീ രണ്ടാം ഭാഗം എഴുതണ്ട... ഞാന്‍ വായിക്കൂല...
മറുപടിഇല്ലാതാക്കൂഇനിയിപ്പൊ അവിടം വരെ പോവുന്നതെന്തിനാ, നേരില്‍ കണ്ടാലിത്രേം ആസ്വദിക്കാനാവില്ലെന്ന് തോന്നുന്നു. അത്രയും നല്ല വിവരണം.
മറുപടിഇല്ലാതാക്കൂപറഞ്ഞു തീര്‍ത്ത ശൈലിക്ക് നൂറു ലൈക്സ്
മറുപടിഇല്ലാതാക്കൂവളരെ നന്നായി. നല്ല യാത്ര നല്ല വിവരണം. ആശംസകൾ..
മറുപടിഇല്ലാതാക്കൂയാത്രാ വിവരണം ആസ്വദിച്ചു വായിച്ചു...
മറുപടിഇല്ലാതാക്കൂചീരാമുളക് കാശ് മുടക്കി ഈഫൽ ടവറില്‍ പോയി ഞങ്ങളെ ഓസിനും കൊണ്ട് പോയി ..ചിത്രങ്ങളും നന്നായിട്ടുണ്ട് ട്ടോ
മനോഹരമായ ഈ പോസ്റ്റ് ഒന്ന് കൂടി വായിക്കട്ടെ. എന്നിട്ട് പറയാം.
മറുപടിഇല്ലാതാക്കൂആഹാ പാരീസ് അക്ഷരങ്ങള്‍കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും ഇവിടെ തീര്‍ത്തു അല്ലെ പാരീസിനെ പരിചയപ്പെടുത്തിയതിനു ഒരു പാട് നന്ദി കേട്ടോ കാണാത്തതിനെ കുറിച്ച് വായിക്കാന്‍ കഴിഞ്ഞതിനു നല്ല ചിത്രങ്ങള്‍ സമ്മാനിച്ചതിന് ഒത്തിരി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂഈ ഫെല്‍ നെ കുറിച്ച് ഈ അടുത്താണ് സഞ്ചാരത്തില്‍ കണ്ടെത് അതിന്റെ ചരിത്രവും മുകളിലേക്ക് എത്താന്‍ ഉള്ള ലിഫ്റ്റ് സൌകര്യവും ഒക്കെ അതില്‍ കണ്ടു വാ പൊളിച്ചു ഇരുന്നിട്ടുണ്ട് അത് നേരില്‍ കാണാന്‍ ചീരാ മുളകിന് ഭാഗ്യം ഉണ്ടായല്ലോ
മറുപടിഇല്ലാതാക്കൂനല്ല വിവരനനം ആശംസകള്‍
മനോഹരമായ യാത്രാവിവരണം ആസ്വദിച്ച് തന്നെ വായിച്ചു .....പോകാന്‍ അവസരം കിട്ടാത്ത ആ പര്‍ദീസയിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടികൊണ്ട് പോയതിനു ഒരുപാടു നന്ദി ...... അഭിനന്ദനങ്ങള്‍ !!!
മറുപടിഇല്ലാതാക്കൂചീരാമുളക്.... മടുപ്പിയ്ക്കാതെ , ഒഴുക്കോടെ, ആകർഷണീയമായ ശൈലിയിൽ അവതരിപ്പിച്ച വളരെ മനോഹരമായ വിവരണം...ഏറെ ഇഷ്ടപ്പെട്ടു കേട്ടോ... കാണുവാൻ കഴിയാത്ത ഈ ലോകങ്ങൾ, താങ്കളേപ്പോലുള്ളവരുടെ അക്ഷരക്കൂട്ടുകളിലൂടെ കണ്ടുപോകുമ്പോൾ അത് ഒരു അനുഭവമായിത്തന്നെ മാറുന്നു.. ഒപ്പം അതിമനോഹരമായ ചിത്രങ്ങളും... രണ്ടാം ഭാഗവും ഉടൻ കാണുമല്ലോ അല്ലേ..? ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു...
മറുപടിഇല്ലാതാക്കൂപാരീസ് ചരിതം ഒന്നാം ഭാഗം കലക്കി...
മറുപടിഇല്ലാതാക്കൂഞാനുമവിടെയൊന്നു ചുറ്റിക്കറങ്ങിയടിച്ചപോലെ. നല്ല വിവരണം..നല്ല ചിത്രങ്ങള്‍...
മറുപടിഇല്ലാതാക്കൂനല്ല വിവരണം..നല്ല ചിത്രങ്ങള്‍...
മറുപടിഇല്ലാതാക്കൂആശംസകള്
ചീരാ..മുളകും നട്ട് നടക്കുകയാണെന്നാ ഞാന്‍ വിചാരിച്ചത്. യാത്രയും ഉണ്ട്ല്ലേ? കൊറിയക്കാരി വേണോ മനസ്സ് മാറ്റാന്‍ . നല്ല പാതിയെ ഉപേക്ഷിച്ചിട്ടുള്ള യാത്രാപദ്ധതിയൊന്നും ഇനി വേണ്ട് കേട്ടോ.യാത്ര പങ്ക് വെച്ചതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂgood ..sancharam cd kandapole thonni.
മറുപടിഇല്ലാതാക്കൂIthil narmam koodi und ennoru prathekatha und. photo okke nannayittund araa eduthu efel towerinte photo supper dupper... Next poratte (sorry manglish )
EZHUTH is very good. CHTTHRANGAL is very very good. U may blessed with more ADIPOLI YATHRAKAL..
മറുപടിഇല്ലാതാക്കൂഅങ്ങോട്ട് ഒന്ന് പോയി വന്ന പോലെ, കേട്ടോ :)
മറുപടിഇല്ലാതാക്കൂഅടുത്തതിനായി കാത്തിരിക്കുന്നു.
ഈശ്വരാ.......! എനിക്ക് കുറേശ്ശെ അസൂയ വരുന്നുണ്ടോ....ന്നു ചെറിയൊരു സംശയം..!
മറുപടിഇല്ലാതാക്കൂഹും..! ഞാനും പോകും..ഇവിടെയൊക്കെ.!
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാന്‍.. ഓരോരുത്തര് മെനക്കെട്ട് ഇറങ്ങ്യെക്കാ ..!
'വീണ്ടും മെട്രോയിൽ. തിരക്കിൽ തൂങ്ങിപ്പിടിച്ച് ഒടുക്കം ഈഫൽ സ്റ്റേഷനിലെത്തി. ജനസാഗരത്തിലൊഴുകി പുറത്തേക്ക്, ഉച്ചവെയിലിന്റെ വെളിച്ചത്തെ മറച്ചു കൊണ്ട് മാനം നിറയേ കാർമേഘങ്ങൾ. മഴ പെയ്യാനുള്ള ഒരുക്കമില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം.'
മറുപടിഇല്ലാതാക്കൂഷിബു തോവാള ഏട്ടന്റെ പോസ്റ്റുകൾ വായിച്ചാൽ മൂന്നാറും ചിന്നാറും താഴ്വരകളും കാടും, മേടും മൃഗങ്ങളും ഇലകളും പൂക്കളും കായ്കളുമൢആം കണ്ട് സന്തോഷിച്ച് മനം കുളിർപ്പിക്കാ. ദേ അങ്ങനൊന്ന് മനസ്സിനെ തണുപ്പിച്ച ശേഷം വായിക്കുന്നതാ ഇത്. ഇതാവുമ്പോ സ്വിറ്റ്സർലാന്റും പാരീസും മറ്റു അനേകം പട്ടണങ്ങളും കെട്ടിടങ്ങളും അപാരമായ ടെക്നോളജീ വിസ്മയങ്ങളും കണ്ട് അത്ഭുതപ്പെടാം.
എന്തായാലും എനിക്ക് വീട്ടിലിരുന്ന് ചുളുവിൽ ഇതെല്ലാം നേടിയെടുക്കാം. അങ്ങോട്ടെല്ലാം ഉല്ലസിച്ച് പോകുകയും ചെയ്യാം.
ആശംസകൾ.
നന്നായി അവതരിപ്പിച്ചു ,ആസ്വദിച്ച് വായിച്ചു
മറുപടിഇല്ലാതാക്കൂകൂട്ടത്തിൽ ഉണ്ടായിരുന്നു കെട്ടൊ....യാത്ര നന്നായി ആസ്വദിച്ചു....അടുത്തയാത്രയും കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകളോടെ,
നല്ല ചിത്രങ്ങളും അതിലേറെ മികച്ച വിവരണവും. പണ്ടൊക്കെ സാഹിത്യകാരന്മാരുടെ സ്ഥിരവാസ കേന്ദ്രം ഈ നഗരമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഅമേരിക്ക വിട്ടു ഹെമിംഗ് വേ പോലും തന്റെ എഴുത്തിന്റെ നല്ല കുറെയേറെ വര്‍ഷങ്ങള്‍ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. ഈ ഓര്‍മ്മകള്‍ എല്ലാം ഉണര്‍ത്തിയ നല്ല ഒരു പോസ്റ്റ്‌നു നന്ദി അന്‍വര്‍ ഷഫീക്.
അസുയ.. കുശുമ്പ്, ഇതിനപ്പുറം ഞാന്‍ എന്ത് പറയാന്‍.. നല്ല ഒരു വിവരണം
മറുപടിഇല്ലാതാക്കൂമനോഹരമായ യാത്രയുടെ മനോഹരമായ വിവരണം. നന്നായി പറഞ്ഞു. ട്രയിനിലെ ഫ്രീഡ്രിങ്ക്സ് നു കാശ് കൊടുത്ത കഥ നന്നായി.
മറുപടിഇല്ലാതാക്കൂമോഹിപ്പിക്കുന്ന പാരീസ് യാത്ര ഒരു മോഹമായി മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്..
സഞ്ചാരികളെ ഇതിലെ ഇതിലേ ...എന്ന് പറഞ്ഞ് ആകര്‍ഷിക്കുന്ന ഒരു യാത്രാവിവരണം .നല്ല ചിത്രങ്ങള്‍ ,വീണ്ടും യാത്രാവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു .
മറുപടിഇല്ലാതാക്കൂmemorable jrny for me. Thanks a lot........
മറുപടിഇല്ലാതാക്കൂമനസ്സില് പതിയുന്ന വിധത്തിലുള്ള വിവരണം.മനോഹരായ ചിത്രങ്ങള്‍ .
മറുപടിഇല്ലാതാക്കൂJust now seen this...fun-tastic..
മറുപടിഇല്ലാതാക്കൂവൈകി വന്നതില്‍ ക്ഷമിക്കണേ,നെറ്റ് ഇല്ലാത്തതു കൊണ്ടാണ് വായന വൈകിയത് , നല്ല യാത്ര വിവരണം, ഞാന്‍ പാരിസില്‍ ഒന്നും പോയി വന്നു ഈ വായനയിലൂടെ :) ഓര്‍മയില്‍ കരുതി വക്കാവുന നല്ല കൂറെ അനുഭവങ്ങള്‍ അവിടെ ഉണ്ടായല്ലെ :) ഒരുപാട് ഇഷ്ട്ടായി ഈ വിവരണം, ഇനി രണ്ടാം ഭാഗം വായിച്ചിട്ട് വരാം :)
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഞാനും കൂടെയുണ്ട് യാത്രയില്‍. ., ലിങ്ക് മെട്രോ പിടിച്ചു രണ്ടാം ഭാഗത്തേക്ക് പോവട്ടെ.
നീളമുണ്ടെങ്കിലും നല്ല വിവരണം.
മറുപടിഇല്ലാതാക്കൂഈ വണ്ടിയില്‍ ഞമ്മളും ഉണ്ടേ...
മറുപടിഇല്ലാതാക്കൂ