കിണറു വൃത്തിയാക്കാൻ മൂന്നാള്, പിന്നെ താഴേക്കണ്ടം കെളക്കാൻ ദിവാകരനും, പത്തുമണിച്ചായക്കെന്താ? ലേശം കപ്പ വാങ്ങ്യാലോ?
"വേണ്ട, വെറുതേ അങ്ങാടീലേക്ക് പായ്യണ്ട, ഒരു കൈക്കോട്ടെടുത്ത് പിന്നാമ്പൊറത്തേക്ക് നടന്നോ". വയ്യാത്തകാലും വെച്ച് ഉമ്മ മുന്നേനടക്കാൻ തുടങ്ങി.ആണ്ടവധിക്കാരൻ കൈക്കോട്ടും കൊടുവാളും തപ്പി കുറച്ച് നേരം കളഞ്ഞു.
"കഴിഞ്ഞ കൊല്ലം നിയ്യ് നട്ടതാ, ഞങ്ങൾ കൊറേ പറിച്ച് തിന്നു, അപ്പറത്തും ഇപ്പറത്ത്വൊക്കെ കൊറേ കൊടുക്ക്വേം ചെയ്തു. ഒരൊറ്റ മൂട് മത്യാവും"
കഴിഞ്ഞ അവധിക്കാലത്ത് അടുക്കളപ്പുറം കാടുപിടിച്ച് കിടക്കുന്നത് കണ്ടപ്പോൾ സ്ഥിരം പണിക്കാരൻ ദിവാകരനെ കയ്യും കാലും പിടിച്ച് കൊണ്ട് വന്ന് ഒന്ന് നന്നായി കിളപ്പിച്ചു. ഒരാവേശത്തിൽ കുറച്ച് നേരം ഞാനും കിളച്ചു. ഒടുക്കം കുമിള വന്ന കയ്യും വെച്ച് വരമ്പത്തിരുന്ന് ദിവാകരനോട് വെടിപറയുന്നതിനിടെയാണ് അങ്ങിനെയൊരാശയം മുളയിട്ടത്. നല്ല മരച്ചീനിക്കമ്പുകൾ ഉമ്മ തന്നെ അന്വേഷിച്ചറിഞ്ഞ് ഏർപ്പാടാക്കി. പച്ചിലയും ചാണകവും കൂട്ടി മണ്ണൊരുക്കി, കൂടം മാടി ചാണകലം നോക്കി ഒത്ത കമ്പ് വെട്ടി നാട്ടി. പയ്യ് കേറാതിരിക്കാൻ കയറുകൊണ്ടൊരു കൊച്ചുവേലി തീർത്തതും നമ്മുടെ പണി കഴിഞ്ഞു. വരമ്പിന് ചുറ്റും ഒത്ത അകലത്തിൽ കുറേ കർമൂസത്തയ്യും (പപ്പായ), മുളകിൻ തയ്യും കുത്തി. ചീരാമുളക് തൈകളുമുണ്ട് കൂട്ടത്തിൽ. നല്ല അയൽക്കാരൻ ഖാലിദ്ക്കാ തന്ന മൂന്ന് വാഴക്കന്നും കുടിയായപ്പോൾ കണ്ടം നിറഞ്ഞു.
മൂന്നാഴ്ചത്തെ ആണ്ടവധി കഴിഞ്ഞ് മടങ്ങിപ്പോരുമ്പോൾ മരച്ചീനി തണ്ടുകളിൽ പച്ചനാമ്പുകൾ പൊടിയുന്നോ എന്ന് ഒന്നെത്തി നോക്കാൻ പോലും സമയം കിട്ടിയില്ല. പിന്നെ ഓരോ ഫോൺവിളികളിലും കപ്പയും കറുമൂസയും മുളകുമൊക്കെ വളരുന്നത് ഞാൻ കേട്ടറിഞ്ഞു. ആ കപ്പയാണ് ആയുധം വെച്ച് മൂടോടെ കിളച്ചെടുക്കുന്നത്. വല്ലാത്തൊരു നിർവൃതി. വല്ല്യ വട്ടത്തിൽ മണ്ണെടുത്ത് ആഞ്ഞുവലിച്ചിട്ടും പോരാനൊരു മടി. കീ ബോർഡിൽ പാഞ്ഞുകളിച്ചായിരിക്കാം കയ്യിന്റെ ബലമെല്ലാം പോയത്. അവസാനം തണ്ടുപൊട്ടി നല്ല വണ്ണത്തിൽ രണ്ട് മൂന്ന് കിഴങ്ങുകൾ പുറത്ത് വന്നു. ബാക്കിയുള്ളവ മെല്ലെ മണ്ണ് നീക്കി പുറത്തെടുത്തു. ഒരു കുട്ട നിറയേ ഉണ്ട്. ദാ കണ്ടില്ലേ?
ആണ്ടിലൊന്നോ രണ്ടോ തവണ മാത്രം കൈക്കോട്ടെടുക്കുന്ന, മണ്ണ് കിളക്കുന്ന എനിക്കിത്രയും നിർവൃതിയെങ്കിൽ മണ്ണിൽ ജീവിക്കുന്ന കർഷകന്റെ ആ ആധിയും അനുഭൂതിയുമൊക്കെ എന്തുമാത്രമുണ്ടാവും! വീടിനു ചുറ്റും വളർന്ന് നിൽക്കുന്ന മരങ്ങളെല്ലാം എന്റെ കുഞ്ഞിക്കൈകൾ തന്നെ നട്ടുനനച്ചതാണ്. ഉമ്മയുടെ മേൽനോട്ടത്തിൽ. ഓരോ തവണ മാങ്ങ പറിക്കുമ്പോഴും ചക്ക പുഴുങ്ങുമ്പോഴും കുട്ടിത്തെങ്ങിൽ നിന്നും ഇളനീർ കുടിക്കുമ്പോഴും ഉമ്മ ആ തൈ വെച്ച കഥ പറയും, അതിന്റെ തിയ്യതി വരേ! പുരയിടത്തിന്റെ ഇടത്തേ മതിലിനോട് ചേർന്നുള്ള പ്ലാവിൻ തൈകൾ രാജീവ്ഗാന്ധി സ്മരണയാണ്. 1991 മെയ് 21ന് നട്ടവ. കിണറ്റിൻകരയിലെ ഒട്ടുമാവ് കുഴിച്ചിട്ടത് പെരുമൺ ദുരന്തത്തിനെ പിറ്റേന്ന്. അങ്ങിനെ ഓരോന്നിനും ഓരോ ചരിത്രം. അതോർക്കുന്നതും അയവിറക്കുന്നതും ഉമ്മയുടെ ഒരു ശീലമാണ്.
ഓരോ അവധിദിനങ്ങളും ഉമ്മയുടെ അരിക് പറ്റി കുഞ്ഞിക്കൈക്കോട്ടും ചെറുകത്തിയുമായി മണ്ണിൽ കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉപരിപഠനവും പ്രവാസവും അപഹരിഞ്ഞുകളഞ്ഞ, മണ്ണിന്റെ മണമുള്ള ഒരു നല്ല കാലം.
കപ്പ പറിച്ചെടുത്ത സന്തോഷത്തിൽ മെല്ലെ രണ്ട് മൂന്ന് പപ്പായയും കുത്തിയിട്ടു. ഉച്ചക്ക് ഉപ്പേരി വെക്കാലോ, പിന്നെ ചീരാമുളകിന്റെ തയ്യിൽ നിന്നും നല്ല എരിവുള്ള ഒന്നാന്തരം മുളകും, കിടക്കട്ടെ ചെറിയുള്ളിയും കൂട്ടി ഒരു മുളക് ചമ്മന്തി.
നമ്മൾ മലയാളികൾക്കെന്നും പരാതിയാണല്ലോ! നാട്ടിൽ നല്ല പച്ചക്കറി കിട്ടാനില്ല, ഉള്ളതിൽ തന്നെ മുഴുവൻ മായവും, അതിന് തന്നെ തീപിടിച്ച വിലയും. ഹോ..നമ്മുടെ നാടിന്റെ ഒരു പോക്കേ?
സംഗതി സത്യവുമാണ്. അഞ്ഞൂറു രൂപയും കൊണ്ട് പോയാൽ ഒരു പ്ലാസ്റ്റിക് കൂടയിൽ ഇത്തിരി പച്ചക്കറി കിട്ടും. എന്നാൽ ഈ പരാതി പറയുന്ന നമ്മളാരെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവാക്കാൻ തയ്യാറുണ്ടോ? എന്തെല്ലാം വിളകൾ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ അധ്വാനത്തിൽ മിക്കവാറും ഒരു മുതൽ മുടക്കുമില്ലാതെ നമുക്ക് നട്ടുവളർത്താമെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കമ്പ് കുത്തിയാൽ മതി മുരിങ്ങയും കപ്പയുമൊക്കെ വേര് പിടിക്കാൻ. പച്ചമുളക്, പടവലം, കറിവേപ്പില, ചീര, കയ്പ്പ, വെണ്ട, വഴുതിന, മത്തൻ തുടങ്ങി എന്തെല്ലാം പച്ചക്കറിക്കൂട്ടങ്ങൾ!
ഞങ്ങൾ പട്ടണവാസികൾക്കിതൊന്നും പറ്റില്ലെന്ന് പറഞ്ഞ് കോട്ടുവായിടുന്ന മടിയന്മാർക്ക്, ചാക്കിൽ മണ്ണ് നിറച്ച് ടെറസിലും ബാൽക്കണിയിലുമൊക്കെ കൃഷി ചെയ്യുന്നവരെ കണ്ടാൽ എന്ത് പറയാനുണ്ട്? സ്ഥലസൗകര്യവും അറിവില്ലായ്മയുമൊന്നുമല്ല, മടിയും തമിഴന്റെ പച്ചക്കറി വില കൊടുത്ത് വാങ്ങാനുള്ള കാശൊക്കെ എനിക്കുണ്ട് എന്ന ചിന്താഗതിയും തന്നെയാണ് നമ്മെ ഇത്തരം ആരോഗ്യകരമായ ജീവിതശീലങ്ങളിൽ നിന്നും തടഞ്ഞുനിർത്തുന്നത്. പണം ലാഭിക്കാനല്ല, മറിച്ച് നല്ലത് തിന്നാൻ, മണ്ണിനെ മറക്കാതിരിക്കാൻ, പിന്നെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു രസത്തിന്...ഒന്ന് ശ്രമിച്ചാൽ നമുക്കാർക്കും നടക്കുന്ന കാര്യമേയുള്ളൂ ഇത്.
ചേമ്പും മഞ്ഞളും ഇഞ്ചിയുമൊക്കെ ആദ്യം അയൽക്കാരുടെ പറമ്പിലായിരുന്നു ഞങ്ങൾ നട്ടിരുന്നത്. പിന്നെ ദൈവാനുഗ്രഹത്താൽ, പ്രവാസത്തിന്റെ "കായ്ബലത്തിൽ" ആ മണ്ണ് ഞങ്ങളുടെ സ്വന്തമായി. അപ്പോഴേക്കും മണ്ണിന്റെ മണം, മനസ്സിൽ മാത്രമായൊതുങ്ങിക്കഴിഞ്ഞിരുന്നു. വെറുമൊരു ഗൃഹാതുരസ്മരണയായി മാറിപ്പോവുമായിരുന്ന അതിന് തടയിട്ടത് കഴിഞ്ഞ തവണ ഭാര്യാവീട്ടിലെ രണ്ട് ദിവസത്തെ പൊറുതിയും കഴിഞ്ഞ് വയനാട് ചുരമിറങ്ങി വരുന്ന വഴിക്ക് കണ്ട ഒരു നഴ്സറിയാണ്. നല്ല വിത്തുകൾ പലതരം, അൽപ്പം കൂടിയ വില കൊടുത്താണെങ്കിലും വാങ്ങി. കടല് കടന്ന് ദുബായിലെത്തിയ വിത്തുകളെ സ്വീകരിക്കാനുണ്ടായിരുന്നത് നല്ല ഓറഞ്ച് നിറമുള്ള പൊടി മണ്ണ്. അടുക്കളപ്പുറത്ത് മൂന്ന് മീറ്റർ വീതിയിലും ആറു മീറ്റർ നീളത്തിലും ലേശം നിലമുണ്ട്. സിമന്റ് കട്ട തികയാതെ വന്നതുകൊണ്ട് ബാക്കിയായിപ്പോയ ഭൂമുഖം!
ചാക്കൊന്നൊന്നിന് പതിനഞ്ച് ദിർഹം വിലയുള്ള നല്ല കറുത്ത മണ്ണ് മൂന്ന് ചാക്ക് വാങ്ങി മണ്ണിൽ കലർത്തി വെള്ളം തളിച്ച് പരുവപ്പെടുത്തി. അബൂദാബിയിൽ നിന്നും കൊണ്ടുവന്ന മുരിങ്ങാ കമ്പ് ബിസ്മിയും ചൊല്ലി നട്ടു. പിന്നെ വിത്തെറിഞ്ഞു, അല്ല, സൂക്ഷിച്ച് മണ്ണിലൊളിപ്പിച്ചു. വെള്ളം തേവിയും ഉള്ളിത്തോലും ചായച്ചണ്ടിയും കുതിർത്ത നാടൻ കീടനാശിനി തളിച്ചും കാത്തുനിന്നത് വെറുതെയായില്ല. മരുഭൂമിയിൽ കിളിർത്ത തക്കാളിയും വെണ്ടക്കയും വഴുതിനങ്ങയുമൊക്കെ ഇത്ര രുചികരമായിരിക്കുമെന്നൊരിക്കലും ഒരിക്കലും കരുതിയിരുന്നില്ല. നല്ല "ഫോറിൻ" പയറും ബീൻസുമെല്ലാം എത്ര കൂട്ടുകാരാണ് ഭക്ഷിച്ചത്!
ഗൾഫിലെ കുട്ടികളെപ്പോലെത്തന്നെ തഴച്ചു വളർന്ന മുരിങ്ങ ഒരുമൂത്ത സഹോദരനെപ്പോലെ ബാക്കിയുള്ളവർക്ക് തണലേകി തലവിരിച്ചു നിന്നു. കായും ഇലയും തന്ന് ഞങ്ങളെ ഊട്ടിയ ആ പാവത്തെ വീട്ടുടമയുടെ കിരാതഉത്തരവ് പ്രകാരം ഞാൻ നടുമുറിച്ചെങ്കിലും വാശിയോടെ വളർന്ന് ഞങ്ങളെ ഇന്നും ഊട്ടുന്നു.
നല്ല ചുവന്ന ചീര, പടവലങ്ങ, വഴുതിന, ബീൻസ്, പയർ, കയ്പ്പ (പാവക്ക), കറിവേപ്പില, പൊതീന പിന്നെ കൃഷ്ണതുളസി, പനിക്കൂർക്ക, ബ്രഹ്മി തുടങ്ങിയ ഔഷധച്ചെടികളും ഞങ്ങളുടെ കൊച്ചു തോട്ടത്തെ സമ്പന്നമാക്കി.
ചുട് വരാൻ തുടങ്ങിയതേ എല്ലാരും ഇലകൾ മടക്കി തലതാഴ്ത്തിത്തുടങ്ങി. പയർ പൂത്തെങ്കിലും പൂക്കളെല്ലാം കരിഞ്ഞുവീണു. കയ്പ്പയും പടവലവും കുരുന്നിലേ പഴുത്തു മഞ്ഞച്ചു. കൊച്ചുകുരുവികളും മൈനകളും അത് തിന്ന് വിശപ്പടക്കിയല്ലോ എന്നാശ്വസിക്കുന്നു. ചൂട് കൂടിയപ്പോഴേക്കും കണ്ടമാനം കിളികൾ ഞങ്ങളുടെ കൊച്ചു തോട്ടത്തെ തണലാക്കി കലപില കൂട്ടാൻ തുടങ്ങി. അതിരാവിലെ അത് കേട്ടെഴുന്നേൽക്കുമ്പോൾ നാട്ടിലെ മണ്ണിന്റെ മണമുള്ള, കിളികളുടെ ചിലമ്പലുള്ള ആ മനോഹരമായ വെളുപ്പാൻ കാലം ഓർമ്മയിലേക്ക് തിക്കിക്കേറി വരും.
ചൂട്കാലം തിരിച്ച് പോവുകയായി. കരിഞ്ഞ വള്ളികളും ഇലകളുമൊക്കെ മെല്ലെ മാറ്റി, തെളിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഒത്താൽ വല്യപെരുന്നാളിന്റെ അവധിക്ക് വിത്തിടാം-ഇൻഷാ അല്ലാഹ്.
വെറുതേ ഒരു നേരമ്പോക്കിനെഴുതിയതല്ല. ഉള്ള കൊച്ചുസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എന്തെങ്കിലുമൊക്കെ നടാനും മണ്ണിനെ അറിയാനും ഇതുവഴി ആർക്കെങ്കിലുമൊക്ക പ്രചോദനവും ഉത്സാഹവുമൊക്കെ കിട്ടട്ടെ. ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് എന്നൊന്നും ഈ വിഷയത്തിലില്ല. കുട്ടികളെയും കൂട്ടി കൂട്ടായി ചെയ്യേണ്ട രസകരമായ ഒരു "സംഗതി". ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ സ്വന്തം കൊച്ചുതോട്ടത്തിലെ പച്ചക്കറി കൂട്ടി സമൃദ്ധമായി ഒരൂണ് കഴിക്കുന്നതിന്റെ സംതൃപ്തി എല്ലാർക്കും അറിഞ്ഞനുഭവിക്കാമല്ലോ?
മണ്ണൊരുക്കുന്നത് തുടങ്ങി വെള്ളം നനച്ചും കളപറിച്ചും, താങ്ങ് നാട്ടിയും പ്രാണി-മനുഷ്യ ആക്രമണങ്ങളിൽ നിന്ന് വിളകളെ സംരക്ഷിച്ചും ഒടുക്കം ഫോട്ടോ പിടിച്ചും ഈ പ്രക്രിയയുടെ വിത്തും വളവും വെയിലും വെള്ളവുമായി മാറിയ എന്റെ നല്ല പാതിക്ക് സമർപ്പിക്കട്ടെ ഈ പോസ്റ്റ്.

എഴുതിവെച്ചിട്ട് ദിവസങ്ങളായി. ചിത്രങ്ങൾ ചേർക്കാൻ ചില സാങ്കേതിക തടസ്സങ്ങൾ! ഫോട്ടോകളാണ് ഈ പോസ്റ്റിന്റെ ജീവൻ. ക്യാമറയുടെ ഡാറ്റാകേബ്‌ള് നാലുവയസ്സുകാരന്റെ കളിപ്പാട്ടത്തൊട്ടിയിൽ വിശ്രമിക്കുമ്പോൾ പിന്നെന്തു ചെയ്യാൻ!
മറുപടിഇല്ലാതാക്കൂഡാറ്റാ കേബിള്‍ ഇനിയെങ്കിലും സ്പെയര്‍ കരുതിക്കോളൂ.
ഇല്ലാതാക്കൂനല്ല കുറിപ്പ് അന്‍വര്‍ ,നമ്മള്‍ മലയാളികളാണ് ഇപ്പോള്‍ ഏറ്റവും വലിയ മടിയന്മാര്‍ ,ഉള്ള കൃഷിസ്ഥലം മണ്ണിട്ട് തൂര്‍ത്ത് ,അവിടെ ഫ്ലാറ്റ് ഉണ്ടാക്കി , എന്നിട്ട് തമിഴന്‍ മാര്‍ മരുന്നടിച്ച്ചുണ്ടാക്കുന്ന പച്ചക്കറിയെ കുറ്റം പറയുന്നു !!.
മറുപടിഇല്ലാതാക്കൂനന്മ നിറഞ്ഞ പോസ്റ്റ് ...... എന്നാലും തോട്ടത്തില്‍ "ചീരാമുളക്" ഇല്ലേ :)
മറുപടിഇല്ലാതാക്കൂകൃഷി അന്യമായിരിക്കുന്ന കാലത്ത്..ദൈവമെ..ദാ ഒട്ടു മിക്ക പച്ചക്കറികളും..എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂരസമുള്ള ചിത്രങ്ങളും അതിലേറെ രസമുള്ള വാക്കുകളും. കൃഷി വല്ലാത്ത ആനന്ദം തരും. ഇവിടെ അതൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അതിനെക്കുറിച്ച് വായിക്കുന്നതും ഒരു ആനന്ദമാണ്. ഇവിടെ, അല്‍മനാറില്‍, മുരിങ്ങയുണ്ട്, വേറെ കുറെ ചെടികലുമുണ്ട്, ങഹാ.. കഴിഞ്ഞ നോമ്പിന് തുപ്പിയ ബത്തക്കക്കുരു മുളച്ച് ഒരു വള്ളി പടര്‍ന്ന് വലിയ ഒരു ബത്തക്ക പതുങ്ങിക്കിടക്കുന്നത് ഇന്നലെ റഫീഖ് കണ്ടു. അതും ആനന്ദം തന്നെ. വെള്ളം കലക്കുമ്പോള്‍ വിവരമറീക്കാം ആനന്ദം ആഘോഷമാക്കാം. മറ്റേ ചങ്ങായി (പടന്ന)യെയും വിളിക്കാം
മറുപടിഇല്ലാതാക്കൂമാഷെ സമ്മതിച്ചിരിക്കുന്നു .വായിച്ചു പഠിക്കട്ടെ..
മറുപടിഇല്ലാതാക്കൂചെയ്യാന് എന്ന് എങ്കിലും ആവും എന്ന് ആശ്വസിക്കാം..
കൃഷി മനസ്സിനു തരുന്ന ആനന്ദം മറ്റൊരു പ്രവൃത്തിയും തരില്ല. എനിക്കേറ്റവും ഇഷ്ടമുള്ള പ്രവൃത്തിയുമതു തന്നെ. ഇത്തവണ നാട്ടിൽ ചെന്നപ്പോളിതു പോലൊരു അടുക്കളത്തോട്ടം ഞാൻ തയ്യാറാക്കി. ചട്ടിയിലും ചാക്കിലും, പറമ്പിലുമൊക്കെയായി.. .. ഈ പോസ്റ്റു ഞാൻ കൃഷിഗ്രൂപിലേക്കു കോപ്പി ചെയ്തിടുന്നു...
മറുപടിഇല്ലാതാക്കൂവായിച്ചപ്പോള് ഒരു പാട് സംതൃപ്തി കിട്ടി മനസിന് , വളരെ നന്ദി സഹോദരാ , പ്രവാസത്തിന്റെ ചൂടിലും കൃഷിയെ മറക്കാത്ത താങ്കള്‍ എല്ലാ പ്രവാസികള്‍ക്കും ഒരു മാത്രകയാവട്ടെ , ഇനിയും വരട്ടെ കൂടുതല്‍ കൃഷി വാര്‍ത്തകള്‍ , എല്ലാ നന്മകളും
മറുപടിഇല്ലാതാക്കൂനല്ല പച്ചപ്പുള്ള പോസ്റ്റ് -നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂചീരാമുളകെന്ന ബ്ലോഗറുടെ പല കമന്റുകളും പലയിടത്തും വായിക്കാറുണ്ടായിരുന്നെങ്കിലും അതിനിത്ര എരിവു പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം കൊണ്ടും മനസ്സു നിറഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന, അതും പ്രയോഗത്തില്‍ വരുത്തുന്ന ഇങ്ങനെയുള്ള പ്രവാസികളെപ്പറ്റി അറിയുമ്പോള്‍ മനസ്സു കുളിരണിയുന്നു.ഇനിയും പോരട്ടെ കൃഷി വിശേഷങ്ങള്‍ ബ്ലോഗിലും കൃഷി ഗ്രൂപ്പിലും. നല്ല പാതിക്കും താങ്കള്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട്......
മറുപടിഇല്ലാതാക്കൂഇത് കലക്കി. ഞാന്‍ ഈ വഴിയില്‍ നേരത്തെ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. കുറെ പേര്‍ക്ക് എന്തായാലും പ്രചോദനം ആവട്ടെയെന്നു ഞാനും അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂകൃഷി ആനന്ദമാണ്.. അത് നമ്മുടെ ജിവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടക്കണം എന്ന കാഴ്ചപ്പാട് ആണ് എനിക്ക്. നമ്മുടെ മുന്‍ തലമുറ അങ്ങനെയായിരുന്നു. ഏതു തൊഴിലിനിടയിലും തൊടിയില്‍ പല കൃഷികള്‍ അവര്‍ നടത്തുമായിരുന്നു.. വളരെ നല്ല വ്യത്യസ്തമായ പോസ്റ്റ്... ചീരമുളകില്‍ നിന്നും ഇങ്ങനൊന്നു പക്ഷെ പ്രതീക്ഷിച്ചിരുന്നില്ല :)
മറുപടിഇല്ലാതാക്കൂഇത് വായിച്ചു കഴിഞ്ഞാല്‍ ഇത് പോലെ എന്തെങ്കിലും ചെയ്യാന്‍ മനസ്സ് കൊതിക്കും. സംശയമില്ല. അങ്ങിനെയാണല്ലോ കാര്യങ്ങള്‍ പറഞ്ഞു വെച്ചിരിക്കുന്നതു. പക്ഷെ ഇവിടെ ഫ്ലാറ്റിലാണ് ജീവിതം. കണ്ടു കൊതിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ജനല്‍ ഗ്രില്ലുകളില്‍ കുറച്ചു ചട്ടി വെച്ച് വല്ലതും നടക്കുമോ എന്നൊന്ന് നോക്കട്ടെ. ഇപ്പോള്‍ ഒരു തുളസി, കരി വേപ്പ്, ഒന്ന് രണ്ടു റോസാകമ്പ് ഇതൊക്കെയാണ് കൃഷി. ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്ന് വിപുലികരീക്കാന്‍ തോന്നുന്നു ...
മറുപടിഇല്ലാതാക്കൂആശംസകള്
സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ എനിക്ക് താങ്കളോട് അസൂയ തോന്നി. ദുബായില്‍ വന്നിട്ടും ഇങ്ങനൊക്കെ ചെയ്യാന്‍ കഴിയുന്നല്ലോ എന്നോര്‍ത്ത്. ഞാനും ദുബായിലാണെങ്കിലും, ഫ്ലാറ്റില്‍ താമസിക്കുന്നതുകൊണ്ട് അതിനുള്ള സൌകര്യമൊന്നുമില്ല. എന്തായാലും തുടര്ന്നുകൊണ്ടിരിക്കുക, ഈ കൃഷിയും അതിനെ സംബന്തിക്കുന്ന എഴുത്തും.
മറുപടിഇല്ലാതാക്കൂആശംസകള്.............
രാവിലെ തന്നെ ഒരു നല്ല പോസ്റ്റു വായിച്ച സന്തോഷം. മനസ്സ് വെച്ചാല്‍ മണ്ണില്‍ പോന്നു വിളയിക്കാം. മന്നുണ്ടായാല്‍ പോര. മനസ്സുണ്ടാവണം. നല്ല പോസ്റ്റു.
മറുപടിഇല്ലാതാക്കൂഞങ്ങൾ പട്ടണവാസികൾക്കിതൊന്നും പറ്റില്ലെന്ന് പറഞ്ഞ് കോട്ടുവായിടുന്ന മടിയന്മാർക്ക്, ചാക്കിൽ മണ്ണ് നിറച്ച് ടെറസിലും ബാൽക്കണിയിലുമൊക്കെ കൃഷി ചെയ്യുന്നവരെ കണ്ടാൽ എന്ത് പറയാനുണ്ട്? സ്ഥലസൗകര്യവും അറിവില്ലായ്മയുമൊന്നുമല്ല, മടിയും തമിഴന്റെ പച്ചക്കറി വില കൊടുത്ത് വാങ്ങാനുള്ള കാശൊക്കെ എനിക്കുണ്ട് എന്ന ചിന്താഗതിയും തന്നെയാണ് നമ്മെ ഇത്തരം ആരോഗ്യകരമായ ജീവിതശീലങ്ങളിൽ നിന്നും തടഞ്ഞുനിർത്തുന്നത്. പണം ലാഭിക്കാനല്ല, മറിച്ച് നല്ലത് തിന്നാൻ, മണ്ണിനെ മറക്കാതിരിക്കാൻ, പിന്നെ മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു രസത്തിന്...ഒന്ന് ശ്രമിച്ചാൽ നമുക്കാർക്കും നടക്കുന്ന കാര്യമേയുള്ളൂ ഇത്.
മറുപടിഇല്ലാതാക്കൂനല്ല കാര്യമാ ട്ടോ ഇക്കാ. ഈ ടെറസ്സ് കൃഷിയും ഒരാനന്ദാനുഭവമാണെന്ന് നിങ്ങളൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ, എനിക്ക്, എന്റെ കൂട്ടുകാരുടെ താമസസ്ഥലങ്ങൾ ശരിയായി ഉപയോഗിക്കാത്തതിൽ അവരോട് ദേഷ്യം തോന്നും.!
പക്ഷെ ഇത് നൽകുന്ന ആനന്ദം അവർക്ക് അറിയാത്തതു കാരണമാകും ഈ പറഞ്ഞ രീതികൾക്കൊന്നും അവർ തിരിയാത്തത്. അല്ലെങ്കിൽ, കാശ് കൊടുത്താൽ കിട്ടുമല്ലോ എന്നുള്ള അഹങ്കാരവും. എന്തായാലും നല്ല ചീരത്തോട്ടം കാണുന്ന പോലെ മനോഹരമായെഴുതി ഇക്കാ. ആശംസകൾ.
അന്‍വര്‍,ഇത് വായിച്ചപ്പോള്‍ കുറച്ചു മണ്ണ് കിളക്കാനും എന്തേലും നടാനും ഒക്കെ ഒരു മോഹം...ചെറുപ്പത്തില്‍ കൂട്ടുകാരുമായി ചേര്‍ന്ന് വെള്ളരിയും,വെണ്ടയും,ചീരയും ഒക്കെ നട്ടിരുന്നു. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം ! അത്രയേ ഉള്ളൂ..ഓഫീസിലെ വര്‍ക്ക് തുടങ്ങി കഴിഞ്ഞാല്‍ എല്ലാം പഴയത് പോലെയാകും :-( എന്തായാലും രാവിലെ തന്നെ മണ്ണിന്റെ മണമുള്ള ഒരു പോസ്റ്റ് വായിച്ച നിര്‍വൃതിയോടെ ജോലി തുടങ്ങാം !
മറുപടിഇല്ലാതാക്കൂകപ്പ കപ്പ കപ്പ കപ്പ കിഴങ്ങ്
മറുപടിഇല്ലാതാക്കൂചക്ക ചക്ക ചക്ക ചക്കപുഴുക്ക്
ചീര ചീര ചീര ചീര ചീരമുളക് !!!
ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം
(വേറെ പണിയൊന്നും ഇല്ലാത്തോണ്ട)
അല്ലെങ്കില്‍ നാളെ ആകട്ടെ, ഇന്നൊരു മൂടില്ല
മറുപടിഇല്ലാതാക്കൂmanassinu kulirmma thanna post...aashamsakal....
മറുപടിഇല്ലാതാക്കൂബന്ത് ദിവസത്തിലോ, മീന്‍ കൊണ്ട് വരുന്ന ഇക്ക പണി മുടക്കിയാലോ വീട്ടിലെ അടുക്കള തോട്ടത്തില്‍ നിന്നും എടുക്കുന്ന ചേമ്പിന്‍ താളിന്റെ സാമ്പാര്‍ തിളക്കുമായിരുന്നു നാട്ടില്‍ എന്റെ വീട്ടിലും. ഇന്നെല്ലാം ഇന്സ്റെന്റ്റ് ആയപ്പോള്‍ ഗള്‍ഫ് ജിവിതത്തില്‍ തോട്ടവും ഇന്സ്റെന്റ്റ് ആയി തൊട്ടടുത്ത ഗ്രോസ്സറിയുടെ രൂപത്തില്‍ .
മറുപടിഇല്ലാതാക്കൂനന്മ നിറഞ്ഞ പോസ്റ്റിനു അഭിനന്ദനങ്ങള്‍..
പുതിയ വീട്ടിലേയ്ക്കു താമസം മാറിയതിനു ശേഷം, കുറെ ചെടിച്ചട്ടികളും പൂച്ചെടികളുമൊക്കെ വാങ്ങിച്ചിരുന്നു.ഭാര്യക്കാണെങ്കില്‍ ഗാര്‍ഡനിങ്ങില്‍ മുടിഞ്ഞ ആക്രാന്തം.അത് മൂത്തു മൂത്ത് കൃഷിയായി..!നല്ലപഴുത്തതക്കാളിയും,പാകമായവെണ്ടയ്ക്കയും,പടവലം,പാവല്‍,വഴുതന,വെള്ളരി,മത്തന്‍,ചേന,പയറ്,മുളക്,കോവല്‍,കറിവേപ്പ്എന്നുവേണ്ട,ഒരുമാതിരിപ്പെട്ടപച്ചക്കറികളൊക്കെ അവിടെ അവള്‍ വിളവെടുത്തു! ഇന്നലെ ആരോ രണ്ട് വാഴക്കന്ന് കൊടുത്തത്രേ! അതും നട്ടു. ഫോണിലൂടെ മക്കളുടെ വിശേഷങ്ങളേക്കാള്‍,കൃഷിവിശേഷങ്ങളാണ് ഇപ്പോള്‍ ഞാനധികവും കേള്‍ക്കുക..!ഒരു നാട്ടുകാരന്‍ വന്നപ്പോള്‍ പ്രത്യേകം കൊടുത്തയച്ച ഒരു പൊതികിട്ടി.ചീരാമുളക്..!ഉള്ളിയും പുളിയും ചേര്‍ത്ത് ചമ്മന്തിയാക്കിക്കഴിച്ചപ്പോള്‍ എന്റെ കണ്ണുനിറഞ്ഞത് മുളകിന്റെ എരിവുകൊണ്ടായിരുന്നില്ല..!!
മറുപടിഇല്ലാതാക്കൂഐ ലവ് യൂ ഭാര്യേ..!
സസ്നേഹം..പുലരി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവായിച്ചുകഴിഞ്ഞപ്പോള് സംതൃപ്തിയും കൂടെ എന്തൊക്കെയൊ ചെയ്യാനുള്ള പൂതിയും കൂടിവന്ന പോസ്റ്റ്. പറമ്പിലെ ചേമ്പിനോ കപ്പയ്‌ക്കോ കാവുത്തിനോ മുരിങ്ങയിലക്കോ തീന്‍മേശയിലെത്തുന്നതിനു മുമ്പ് എന്റെ ഒരു ശ്വാസം പോലും ഏല്‍ക്കാറില്ലല്ലോ എന്ന കുറ്റബോധം.. അടുത്തെത്തി നില്‍ക്കുന്ന അവധിക്കാലത്ത് ഉമ്മയോടൊപ്പം കൈക്കോട്ടുമെടുത്തിറങ്ങാന്‍ ഞാനും തീരുമാനിച്ചു...
മറുപടിഇല്ലാതാക്കൂനമ്മടെ ബാപ്പാക്കും പെരുത്ത് ഇഷ്ടമുള്ള പരിപാടിയാ...15 സെന്റില്‍ സകല കൃഷിയും നടത്തി നമ്മളെയൊക്കെ പച്ചക്കറി തീറ്റിച്ച മഹാന്‍..!!അന്‍ വര്‍ ഭായ്...നമ്മക് ഈ കൈക്കൊട്ട് കാണുമ്പോള്‍ തന്നെ ഊര വേദനിക്കും!!
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമണ്ണിന്റെ മണവും നാടിന്‍റെ രുചിയും ഹൃദയത്തിന്‍റെ ഭാഷയും ഉള്ള കുറിപ്പ് എന്ന് വിളിച്ചോട്ടെ.
മറുപടിഇല്ലാതാക്കൂഇതൊന്നും പറ്റിയില്ലെങ്കിലും കാണുന്നതും വായിക്കുന്നതും സന്തോഷം.
നമ്മുടെ തൊടിയില്‍ നിന്ന് ചേനയും ചെമ്പും കപ്പയും എല്ലാം മുറിച്ചു കഴിക്കുന്ന സുഖം അതെനിക്കും അറിയാം. പക്ഷെ അത് ഉണ്ടാക്കുന്ന സുഖം അറിയാതെ വല്യ തെറ്റ് .
ചീരാമുളക് എന്ന പേര്‍ അന്വര്‍ത്ഥം തന്നെ. പച്ചക്കറികളില്‍ ഏറ്റവും ഊര്‍ജ്ജസ്വലന്‍. അതുപോലെ തന്നെ താങ്കളും. താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂമനസ്സ് നിറഞ്ഞ കൺ കുളിർക്കെ.. നല്ലൊരു വിഷുകണി പോലെ.. ആശംസകൾ...
മറുപടിഇല്ലാതാക്കൂഇത് വായിക്കുമ്പോള്‍ തന്നെ മനസില്‍ നിറയുന്ന ഒരു നിര്‍വൃതി ഉണ്ട്.അന്യനാട്ടില്‍,അതും ഇത്രയും ചൂടുള്ള ഒരു സ്ഥലത്ത് ഇങ്ങനെ ഒരു മനസോടെ ഒരു പരീക്ഷണത്തിനു മുതിര്‍ന്നത് എത്ര അഭിനന്ദിച്ചാലും പോര..ഓരോ വായനക്കാരന്റെയും മനസില്‍.. ഒരു വിത്തിട്ട് ഒരു പുതുജീവന്‍ ഉതിര്‍ക്കാനുള്ള പ്രചോദനം ഉണ്ടാക്കുന്ന ബ്ലോഗ്..
മറുപടിഇല്ലാതാക്കൂഗ്രേറ്റ് ..!!!
എനിക്കും വളരെ ഇഷ്ടമുള്ള പരിപാടിയാ ഈ കൃഷി. അതില്‍ നിന്നും കിട്ടുന്ന ആനന്ദം അനുഭവിച്ച് തന്നെ അറിയണം.നമ്മുടെ കൈകള്‍ കൊണ്ട് വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ എന്ത് മാത്രം സന്തോഷ ദായകമാണ്.
മറുപടിഇല്ലാതാക്കൂനമ്മള് പരിശ്രമിച്ചാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ ഒരു പരിധി വരെയെങ്കിലും നമുക്ക് വിളയിച്ചെടുക്കാം. പക്ഷെ പലരും ഇതിനു വേണ്ടി പരിശ്രമിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം. നമ്മള്‍ ഇക്കാര്യത്തില്‍ ഉത്സാഹിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.തമിഴന്റെ വിഷം തളിച്ച പച്ചക്കറികള്‍ വെട്ടിവിഴുങ്ങുന്നതിലല്ല മറിച്ച് നമ്മള്‍ വിളയിച്ചെടുക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ കഴിക്കാന്‍ കഴിയുന്ന ഒരു കാലം വരട്ടെ എന്നാശംസിക്കുന്നു.
തണുപ്പ് കാലമാകാന്‍ തുടങ്ങുന്നതിന് മുന്നോടിയായി ഞാനും എന്‍റെ തോട്ടത്തിലേക്ക് ഇറങ്ങാന്‍ പോവുകയാ... ഇപ്പോളുളള പയറിലും, ബീന്‍സിലുമെല്ലാം ചൂടായ കാരണം ഇല മാത്രമേയുളളു... ഡിസംബറിലെ ഒരു മാസത്തെ വെക്കേഷന്‍ പണിയാക്കുമെന്നുളള പേടി മാത്രമേയുളളൂ... പൂവുണ്ടാകുമ്പോളേക്കും നമ്മള്‍ നാട്ടിലെത്തും. ബാല്‍ക്കണിയായതു കൊണ്ട് ആരെയെങ്കുലും ഏല്‍പിച്ച് പോകാനും പറ്റില്ല. ചെടിയ്ക്ക് വെളളം ഒഴിക്കല്‍ പ്രശ്നമാണ്.. എന്‍റെ കറിവേപ്പ് ഉണങ്ങി പോയത് ഈ സമയത്താണ്..
മറുപടിഇല്ലാതാക്കൂതണുപ്പ് കാലത്ത് എല്ലാ പച്ചക്കറിയും നന്നായി വളരട്ടെ.. ആശംസകള്...
നേരം പോക്കിനായുള്ള ബ്ലോഗ് ഇങ്ങനെ സാര്‍ത്ഥകമാക്കുന്നത് ഇതുപോലുള്ള ലേഖനങ്ങള്‍ ആണ്. വായിച്ച് വരവെ ഈ വാക്യം ക്വോട്ട് ചെയ്ത് അഭിപ്രായം പറയാമെന്നൊക്കെ ചിന്തിച്ചു. പക്ഷെ ക്വോട്ട് ചെയ്യാനാണെങ്കില്‍ ലേഖനം പൂര്‍ണ്ണമായും ചെയ്യണം.
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം ഇങ്ങനെയൊരു കുറിപ്പ് പോസ്റ്റ് ചെയ്തതില്‍
സ്വന്തമായി നമുക്കുള്ള പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമുണ്ട് അതൊന്നു അനുഭവിച്ചു അറിയുക തന്നെ വേണം നല്ല പോസ്റ്റ് ഇഷ്ടായി ആശംസകളോടെ
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ... അഗ്രികള്‍ച്ചര്‍ ഡിപ്ലോമ കഴിഞ്ഞവനാ ഞാന്‍... ... മര്യാദക്ക് നാല് വിളവു കൃഷി ചെയ്യാതെ ഗള്‍ഫിലെ മണലില്‍ മന്ദിരം പണിയാന്‍ വന്ന മണ്ടന്‍....
മറുപടിഇല്ലാതാക്കൂഇതൊക്കെ കാണുമ്പോള്‍ മനസിനൊരു കുളിരുണ്ട്... ഞാനും നാട്ടില്‍ ഉള്ള സ്ഥലത്ത് വല്ലോം ഒക്കെ വെച്ചുണ്ടാക്കുന്ന ടൈപ്പാ......
ആശംസകള്
നല്ല കൃഷി, പുതുമ മാറാത്ത പച്ചക്കറികള്‍, കൃഷി മേഖലയില്‍ ആണ് പണി എടുക്കുന്നതെങ്കിലും നാട്ടില്‍ ഉള്ള കുറച്ചു സ്ഥലം വെറുതെ കിടക്കുവാ. ഇപ്രാവശ്യം എങ്കിലും എന്തെകിലും ചെയ്യണം.
മറുപടിഇല്ലാതാക്കൂആഹാ...കൊള്ളാലൊ....
മറുപടിഇല്ലാതാക്കൂമണ്ണും മണവും രുചിയും എല്ലാം കൂടി വിശേഷായി....
സുഖകരമായ കാഴ്ച്ചകളും...വേറിട്ട വായനയും...
നന്ദി ട്ടൊ...!
അല്പം സ്ഥലത്ത് എന്തെല്ലാം കൃഷി ചെയ്യാം...കഴിഞ്ഞ പ്രാവശ്യം വാപ്പ തെങ്ങില്‍ എല്ലാം കുരുമുളക് പടര്‍ത്തി ഇത്തവണ പോയപ്പോള്‍ എവിടെല്ലാം നോക്കിയാലും നല്ല പച്ചപ്പ് മനസ്സിനും സുഖം ....നല്ലൊരു പോസ്റ്റ് ഭായീ ഒരാള്‍ എങ്കിലും ഇത് വായിച്ചു രണ്ടു വെണ്ടയ്ക്ക നട്ടാല്‍ അതായി അതെന്നെ ..
മറുപടിഇല്ലാതാക്കൂചീരാമുളകേ...ആദ്യമേ അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂകുറേ വർഷങ്ങൾ നാട്ടിൽ കർഷകനായി ജീവിച്ചിരുന്നതുകൊണ്ട് ഈ പോസ്റ്റിന്റെ സൗന്ദര്യം ആകപ്പാടെ അനുഭവിയ്ക്കുവാൻ സാധിയ്ക്കുന്നുണ്ട്.. ആ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ പെട്ടന്ന് മനസ്സിലൂടെ ഒന്നു കയറിയിറങ്ങിപ്പോയി...
മലയാളിയുടെ സ്വതവേയുള്ള അലസതയാണ്( കേരളത്തിൽ എത്തുമ്പോൾ മാത്രം}കാർഷികവൃത്തിയിൽ താത്പര്യമില്ലാത്ത ഒരു സമൂഹത്തിന് കാരണമായിത്തീരുന്നത്... എഞ്ചിനീയറും, ഡോക്ടറുമൊക്കെ ആയിക്കഴിഞ്ഞാൽ കയ്യിൽ മണ്ണൂ പറ്റിയ്ക്കുന്നത് മോശമാണെന്ന് ചിന്തിയ്ക്കുന്ന ഒരു തലമുറ ഇന്ന് വളർന്നുവരുമ്പോൾ ആരെയാണ് നാം കുറ്റം പറയേണ്ടത്....?
കൂടാതെ ഞങ്ങളുടെ നാട്ടിൽ കണ്ടുവരുന്ന ഒരു യാഥാർത്ഥ്യം..
ഒരു വർഷത്തിൽ ഒരു ലക്ഷം മാത്രം ശമ്പളം വാങ്ങുന്ന എഞ്ചിനീയർമാർക്ക് കല്യാണം നടക്കുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല.. പക്ഷേ വർഷം 5-8 ലക്ഷം കൃഷിപ്പണിയിലൂടെ സമ്പാദിയ്ക്കുന്ന ധാരാളം ചെറുപ്പക്കാർ ഇന്ന് കല്യാണം നടക്കാതെ ഞങ്ങളുടെ നാട്ടിലുണ്ട്.. കാരണം ആർക്കും കർഷകനെ വേണ്ട..
ഇതൊക്കെ കാണുമ്പോൾ എങ്ങനെ കൃഷിപ്പണീ ചെയ്യുവാൻ തോന്നും എന്നാണ് പുതു തലമുറ ചോദിയ്ക്കുന്നത്...
അല്പം കാടുകയറി അഭിപ്രായം പറഞ്ഞുപോയി... പോസ്റ്റ് വളരെ മനോഹരമായിരിയ്ക്കുന്നു.. പ്രത്യേകിച്ച് കാർഷികമേഖലയോട് താത്പര്യമുള്ളവരെ ഏറെ ആക്ർഷിയ്ക്കുവാൻ പര്യാപ്തമായ രചന..ഇനിയും കൂടുതൽ കപ്പയും, ചേനയും, ചേമ്പും പച്ചക്കറികളും തൊടിയിൽ നിറഞ്ഞൂവളരട്ടെ എന്ന് ആശംസകൾ..
സ്നേഹപൂർവ്വം ഷിബു തോവാള.
മധുരമുള്ള കാഴ്ചകള്‍ പോസ്റ്റ് പലര്‍ക്കും പ്രചോദനമാവും തീര്‍ച്ച പങ്കുവച്ചത് വളരെ നന്നായി ...ഭാവിയില്‍ ഇങ്ങനെയൊരു പ്ലാന്‍ നമുക്കുമുണ്ട് നടക്കുമോന്നു നോക്കാം.
മറുപടിഇല്ലാതാക്കൂനമിച്ചു അണ്ണാ.
മറുപടിഇല്ലാതാക്കൂചെയ്തിരുന്ന കാര്യങ്ങളാണ്. മണ്ണും സമയവും കയ്യില്‍നിന്നും പോയപ്പോള്‍ എല്ലാം പിടിവിട്ടുപോയി. വീണ്ടും ഒന്നുകൂടി തുടങ്ങാല്‍ പ്രചോദനം നല്‍കുന്ന പോസ്റ്റ്. സന്തോഷം അന്‍വര്‍ ..
മറുപടിഇല്ലാതാക്കൂനല്ല കുറിപ്പ്.കൊതിപ്പിക്കുന്ന ചിത്രങ്ങള്‍
മറുപടിഇല്ലാതാക്കൂഇന്നലെ വന്നു വായിച്ചു ,പിന്നെ നാട്ടിലേക്ക് കണക്ഷന്‍ പോയി..! അതാ കമന്റിടാന്‍ മറന്നത്...നീ ക്ഷമി മകനെ....!
മറുപടിഇല്ലാതാക്കൂഒരു നാട്ടില്‍ പോയി വന്ന സുഖം....
ആശംസകളോടെ
അസ്രുസ്
മറുപടിഇല്ലാതാക്കൂചെറുപ്പക്കാര്ക്ക് ഒന്ന് നടുവ് വളക്കാന്‍, കൈക്കൊട്ടെടുക്കാന്‍ മടിയുള്ള ഈ കാലത്ത്, വെറും വാക്കുകളെക്കാലും പ്രവത്തിയാണ് കൂടുതല്‍ ഫലവത്താകുക എന്നാണ് അന്‍വര്‍ ഇവിടെ കാട്ടിത്തന്നത്.
കൃഷിക്കാരന്റെ മനസ്സില്‍ മാത്രമല്ല നന്മ, അയാള്‍ പോകുന്നിടത്തെല്ലാം സൌരഭം പരത്തുന്ന പൂവാണ്.
ആശംസകള്!,!!!
രോമാഞ്ചകരമായ പോസ്റ്റ്!
മറുപടിഇല്ലാതാക്കൂഇതുപോലെ 10% മലയാളികളെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ!
അഭിനന്ദനങ്ങൾ ചീരാമുളകേ!
(ഇന്ന് ഞങ്ങൾക്കും സുദിനമായിരുന്നു. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നെല്ലു കൊയ്തു!)
ഹാവൂ...
മറുപടിഇല്ലാതാക്കൂചീരാമുളകിന്റെ എരിവും രുചിയുമുള്ള ഒരു പോസ്റ്റ്...
ഒത്തിരി നന്ദി ഇക്കാ..
ഈ നല്ല വായനക്ക്.. ഇങ്ങനെ മനസ്സ് കുളിര്‍പ്പിച്ചതിനു...
ആശംസകള്..
ചുമ്മാതിരി ആശാനേ..
മറുപടിഇല്ലാതാക്കൂഞങ്ങള്ക്ക് എന്തെല്ലാം പണി കിടക്കുന്നു..ഫേസ്ബുക്ക് , ചാറ്റിങ്, ബ്ലോഗിംഗ് , ലാവില്ല..ഇതൊക്കെ കഴിഞ്ഞു ടൈമില്ല !!
മാത്രമല്ല മണ്ണ് ശരീരത്തില്‍ തട്ടിയാല്‍ അലര്‍ജിയാ ...
വെറുതേ ഒരു നേരമ്പോക്കിനെഴുതിയതല്ല...തീർച്ചയായും അല്ലേ അല്ല
മറുപടിഇല്ലാതാക്കൂ‘ ഉള്ള കൊച്ചുസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എന്തെങ്കിലുമൊക്കെ നടാനും മണ്ണിനെ അറിയാനും ഇതുവഴി ആർക്കെങ്കിലുമൊക്ക പ്രചോദനവും ഉത്സാഹവുമൊക്കെ കിട്ടട്ടെ. ആണുങ്ങൾക്ക് പെണ്ണുങ്ങൾക്ക് എന്നൊന്നും ഈ വിഷയത്തിലില്ല. കുട്ടികളെയും കൂട്ടി കൂട്ടായി ചെയ്യേണ്ട രസകരമായ ഒരു "സംഗതി". ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ സ്വന്തം കൊച്ചുതോട്ടത്തിലെ പച്ചക്കറി കൂട്ടി സമൃദ്ധമായി ഒരൂണ് കഴിക്കുന്നതിന്റെ സംതൃപ്തി എല്ലാർക്കും അറിഞ്ഞനുഭവിക്കാമല്ലോ?‘
പിന്നെ തോട്ടത്തിൽ ചീരാമുളകൊന്നും കണ്ടില്ലല്ലോ..ഭായ്
നല്ലയൊരു ചൂന്യമുളകടുത്തുള്ളപ്പോൾ വേറെന്ത് മുളകെന്ന് വാമഭാഗം ചിന്തിച്ചിട്ടുണ്ടാകും..!
ചീരാ മൊളകെ ആദ്യം ഒരു നല്ല അഭിനന്ദനം ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയ അങ്ങയുടെ നല്ല മനസ്സിനു
മറുപടിഇല്ലാതാക്കൂകൃഷി ചെയ്യാന്‍ മനസ്സുണ്ട് പക്ഷെ മണ്ണില്ല എന്നതാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശനം പക്ഷെ അതിനും താങ്കള്‍ ചെറിയ നിര്‍ദേശം നല്‍കി തീര്‍ച്ചയായും നമ്മളുടെ പെട്ടെന്ന് പണക്കാരന്‍ ആവാന്‍ വേണ്ടി ആണ് നാം നമ്മുടെ കൃഷിയെ ഇല്ലഴ്മ ചെയ്തത് നമ്മളിലെ മടി ഒന്ന് മാത്രമാണ് നമ്മെ വിഷം പുരണ്ട പച്ചക്കറി തീറ്റിക്കുന്നതും
ഈ കഴിഞ്ഞ വെക്കേഷന്‍ നാട്ടില്‍ പോയപ്പോള്‍ ഞാനൊരു പപ്പായ കൂട്ടാന്‍ കൂട്ടാന്‍ വേണ്ടി കുറെ അലഞ്ഞു അപ്പോഴാണ് അറിയുന്നത് മൊബൈല്‍ ടവറുകള്‍ ഈ പപ്പായക്ക് വംശ നാശ ഭീഷണി വരുത്തി എന്ന് പപ്പായ എന്ന് പറയുന്ന നമ്മുടെ കരൂത്തക്ക് ഗര്‍ഭം മുതല്‍ കിട്നിയിലെ കല്ലിനെ വരെ ഇല്ലാതാക്കാന്‍ ഉള്ള ഔഷദ ഗുണം ഉണ്ട് നിര്‍ഭാഗ്യം നമുക്കതിനെ സംരക്ഷിക്കാന്‍ കഴിയുന്നില്ല
അഭിനന്ദനങ്ങള്‍, മണ്ണിനെ സ്നേഹിക്കുന്ന ആ നല്ല മനസ്സിനും പിന്നെ നല്ലൊരു കുറിപ്പിനും...
മറുപടിഇല്ലാതാക്കൂനല്ല കാര്യം ചീരാ ....മനുഷ്യനു മാത്രമല്ല
മറുപടിഇല്ലാതാക്കൂമണ്ണിനും ജീവനുണ്ട് ല്ലേ ..അമ്മയുടെ ഗര്‍ഭ പാത്രം
പോലെ തന്നെയാണ് വിത്ത് ഉറങ്ങുന്ന മണ്ണും ..
നല്ല പോസ്റ്റ്
വളരെ രസകരമായ അവതരണം,
മറുപടിഇല്ലാതാക്കൂചിത്രങ്ങളും അതികേമം
പക്ഷെ അതിനൊരൊ അടിക്കുറിപ്പ് കൂടി കൊടുത്താല്‍
നന്നായിരിക്കും. എന്റെ ബാല്യകാലതതിലെക്കീ
കുറിപ്പന്നെ കൊണ്ടുപോയി, ഇന്നിവിടീ മറു നാട്ടിലിപ്പോള്‍
ഇതെല്ലാം സ്വപ്നത്തില്‍ മാത്രം. ഇതെപ്പറ്റി ഒരു കുറിപ്പ്
കവിതാ രൂപത്തില്‍ ഞാന്‍ കുറിച്ച്. അതിന്റെ ലിങ്കിവിടെ
ചേര്‍ക്കുന്നത് അസ്ഥാനത്താകില്ലന്നു തീര്‍ച്ച!
നിങ്ങളുടെ പേജില്‍ എത്താന്‍ വളരെ വൈകി,
നാന്നായിരിക്കുന്നു പക്ഷെ ഒന്നു പറയാതെ വയ്യ! ഒരു
നിര്‍ദേശം ആ പ്രൊഫൈല്‍ അവതാര്‍ മാറ്റുക
ആ പപ്പായയുമായി നില്‍ക്കുന്ന ചിത്രം എത്ര മനോഹരം!
ഇപ്പോഴത്തെ പടം സത്യത്തില്‍ ഭീതി ജനിപ്പിക്കുന്നു!
എന്ന് പറഞ്ഞാല്‍ കൊപിക്കില്ലല്ലോ!
ലിങ്ക്.
ഒരു മറുനാടന്‍ മലയാളിയുടെ (പ്രവാസി ) വിലാപം
ഇതൊരു കുറിപ്പ് മാത്രമല്ല. ഒരു പാഠം കൂടിയാണു. നല്ല ചിത്രങ്ങളും
മറുപടിഇല്ലാതാക്കൂആദ്യമേ ഒരഭിനന്ദനം പിടിച്ചോളൂ.കൃഷി നല്‍കുന്ന സന്തോഷം സമാധാനം ആകാംക്ഷ ഒക്കെ നല്ലോണം ആസ്വദിക്കുന്ന ആളാ ഞാന്‍.ഞങ്ങള്‍ ടൌണില്‍ വാങ്ങിയ പത്തു സെന്റില്‍ ഒരുപാട് മാവുകള്‍ ,തെങ്ങ് ,പേര ,ചാമ്പ,ലൂവി,വെണ്ട,തക്കാളി ,മത്തന്‍,കുമ്പളം ,പയര്‍,വേപ്പില ,മുളക് അങ്ങിനെ അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും കൂടാതെ ചെടികളും പൂക്കളും വെച്ച് പിടിപ്പിച്ചിരുന്നു.ഓരോന്നും പൂക്കുകയും കായ്ക്കുകയും വലുതാകുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം .അത് അനുഭവിച്ചു തന്നെ അറിയണം .നല്ല പോസ്റ്റ്.ഫോട്ടോസ് അതിനേക്കാള്‍ ഗംഭീരം
മറുപടിഇല്ലാതാക്കൂആനന്ദവും കൊതിയും
മറുപടിഇല്ലാതാക്കൂസമ്മാനിച്ച സൂപ്പര്‍ പോസ്റ്റ്.
അഭിനന്ദനങ്ങള്‍.
മടിയെയാണ് ഇന്ന് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അതിനെ ന്യായികരിക്കാന്‍ എല്ലാം എലികള്‍ നശിപ്പിക്കുന്നു, ഒന്നും ഉണ്ടാവുന്നില്ല എന്നുള്ള കാരണങ്ങളും കണ്ടെത്തും.
മറുപടിഇല്ലാതാക്കൂഇവിടെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പത്തില്‍ എന്തിനും (കറി വെക്കാന്) പറമ്പിലേക്ക് പോകുന്ന അമ്മൂമ്മയെയും കയ്യിലൊരു കപ്പയോ ഒരു പടല കായയോ അല്ലെങ്കില്‍ പയറൊ എന്തെന്കിലുമായി കയറി വരുന്നത് ഓര്‍മ്മയില്‍ തെളിമയോടെ കാണുന്നു.
അഭിനന്ദനങ്ങള്‍ എന്നാല്ലാതെ മറ്റെന്ത് പറയാന്‍ ...
മറുപടിഇല്ലാതാക്കൂഇതിനാണ് കാരണവന്മാര്‍ വേണമെങ്കില്‍ ചക്ക വേരിലും കായിക്കും എന്ന് പറഞ്ഞിട്ടുള്ളത്....
ഇനിയും ഈ കൃഷി തുടരട്ടെ...
ഞാന്‍ കുറെ കാലമായി മുരിങ്ങ കൊണ്ടുള്ള കറിയും കൂട്ടി പത്തിരി തിന്നിട്ട് ..സണ്ടോഷതോടെ ഒരു ബ്ലോഗ് ഞാന്‍ വായിച്ചു എല്ലാം നല്ല ബ്ലോഗ് ഇതു വേറിട്ട ഒരു പോസ്റ്റ് എനിക്കിഷ്ട വിഷയം ആയത് കൊണ്ടായിരിക്കും ഞാനും ഒരു വര്‍ഷ മായി ഈ ഫ്ലാറ്റിലേക്ക് മാറിയിട്ട് ഇപ്പോള്‍ പഴകിയ ബാത്ത് ട്ടെബും ഒരു വരി കെട്ടിയ ചെറിയ മണ്ണിന്‍ തിണ്ണയും അതില്‍ കുറച്ചു കൃഷി ചെയ്യുന്നു കയിഞ്ഞ വര്‍ഷം എനിക്ക് നന്നയിവിളവ് തന്നു ഒരു അഞ്ചു മാസം വരെ തക്കാളി വാങ്ങിയില്ല ..ചീരയും വെണ്ടയും മഗ്ദോനിസും (അത് നമ്മുടെ സാദാരണ ജീരകം പോടിച്ചതാണ് )വെളളരി ഉണ്ടായി ഇപ്പോള്‍ പപ്പായ ചെടി വളരുന്നു ഫ്ലാറ്റിലാണ് ..ഈ വര്‍ഷം പയറും കൂടി ഇട്ടിരിക്കുന്നു ..നന്നായി തീരട്ടെ നിങ്ങളുടെ പച്ചകറി തോട്ടം ..ആശംസകള്‍ നേരുന്നു...
മറുപടിഇല്ലാതാക്കൂനല്ലത്
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട അന്‍വര്‍,
മറുപടിഇല്ലാതാക്കൂമണ്ണിന്റെ മണവും, സ്വന്തം അധ്വാനത്തിന്റെ ഫലവും,വരകളിലൂടെ,ചിത്രങ്ങളിലൂടെ കാണിച്ചു തന്നതിന് വളരെ നന്ദി.
നാട്ടില്‍ പോയാല്‍ നന്ദ, ചെടികളില്‍ ഉണ്ടായി നില്‍ക്കുന്ന പയറും മുളകും പപ്പായയും
എത്ര സ്നേഹത്തോടെ കാണിച്ചു തരുന്നു. അമ്മയും അച്ഛനും ചെടികളെയും മണ്ണിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ചു. വാഴതോട്ടം നിറയെ കായക്കുലകള്‍ എത്ര മനോഹരമായ കാഴ്ച !
സ്കൂളിലെ തക്കാളി തോട്ടവും ഓര്‍മ വന്നു.
സ്വന്തം വീട്ടുമുറ്റത്ത് നിന്നും പറിക്കുന്ന ഒരു മുളക് പോലും, മനസ്സിന് സന്തോഷം നല്‍കുന്നു.
ടിവിയില്‍ സ്ഥിരം കൃഷി പരിപാടികള്‍ കാണാറുണ്ട്.
മരം ഒരു വരം....!ഒരു മരം പത്തു പുത്രന്മാര്‍ക്കു സമം !
ഒരു പാട് ഇഷ്ടമായെ, ഈ പച്ചപ്പിന്റെ പോസ്റ്റ് !അഭിനന്ദനങ്ങള്‍ !
ശുഭരാത്രി !
സസ്നേഹം,
അനു
ചീരായ്ക്കും നല്ല പാതിക്കു അഭിനന്ദനങ്ങള്‍ ...!
മറുപടിഇല്ലാതാക്കൂനമ്മള് കഷ്ടപ്പെട്ടു നട്ടു വളര്‍ത്തി , മക്കളെപ്പോലെ നോക്കി വളര്‍ത്തുന്ന ചെടികളുടെയും , പച്ചക്കറികളുടെയും അടുത്ത് നില്‍ക്കുമ്പോള്‍ തന്നെ മനസ്സിന് എന്ത് സന്തോഷാണ് ...അത് ശരിക്കും ഈ പോസ്റ്റില്‍ നിന്നും മനസ്സിലാവുകയും ചെയ്യുന്നുണ്ട് ...
ചെടികളും , ചാക്കില്‍ മണ്ണ് നിറച്ചു ചില്ലറ പച്ചക്കറികളും ഉണ്ട് എനിക്കും ...മാങ്ങാ ഇഞ്ചി വരെ ചാക്കില്‍ കൃഷിയുണ്ട് ....
വളങ്ങള്‍ ഒന്നുമില്ലാതെ നമ്മുടെ വീട്ടില്‍ നിന്നും നമ്മള്‍ നട്ടുവളര്‍ത്തിയ തൈകളില്‍ നിന്നും പറിച്ചെടുത്ത് കറികള്‍ വക്കുമ്പോള്‍ ഉള്ള സന്തോഷം എന്തെന്ന് ഇപ്പോള്‍ പറയണ്ട കാര്യം ഇല്ലാല്ലോ രണ്ടാളും അത് അനുഭവിക്കുന്നവര്‍ അല്ലെ ...!
ഈ പോസ്റ്റ് വായിച്ചപ്പോള്‍ നല്ല സന്തോഷം ഉണ്ട് ചീരാമുളകേ...!
പപ്പായക്ക്, ഓമക്കാ , കപ്പക്കാ എന്നും ഇവിടെ പറയാറുണ്ട് കർമൂസ എന്ന് ആദ്യായാ കേക്കണേ ..!
നല്ല ചൂട് കൂടുതല്‍ ഉള്ള സമയം നെറ്റ് ഉപയോഗിച്ചു കൂടെ ..??
അടിപൊളി പോസ്റ്റ്
മറുപടിഇല്ലാതാക്കൂഇത് പുതിയ തലമുറക്ക് ഒരു മുതൽകൂട്ടാണ്, പുതിയ പിള്ളേര് വായികട്ടെ
എന്നെ സംബന്ധിച്ചിടത്തോളം കൃഷി ഇതു വരെ ചെയ്യാത്ത കാര്യങ്ങള്‍ ആണ്,കാര്യമായിട്ട് ഒന്നും അറിയാനുംപാടില്ല, വായിച്ചപ്പോള്‍ ഒരു ആകാംഷ തോന്നി,ഇങ്ങനെ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ നിന്നും വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല :) നല്ലൊരു പോസ്റ്റ്, എല്ലാ ആശംസകളും നേരുന്നു.!
മറുപടിഇല്ലാതാക്കൂഎന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു കൂട്ടുകാരാ... അല്ലെങ്കില്‍ എന്ത് പറയാന്‍!!!!
മറുപടിഇല്ലാതാക്കൂ! കണ്‍കോണില്‍ ഒരിറ്റ് നനവ്, സന്തോഷം കൊണ്ട് ... ഒപ്പം മറ്റെന്തൊക്കെയോ വികാരങ്ങളും.
അഭിനന്ദനങ്ങള്‍ പറയാതെ വയ്യ, താങ്കളോടും കുടുംബത്തോടും.
ചീരാമുളകിനെന്റെ അഭിവാദ്യങ്ങള്‍...
മറുപടിഇല്ലാതാക്കൂഅഭിവാദ്യം ചെയ്യാനേ തല്‍ക്കാലം ഒക്കൂ...
അത്‌പോലെ ചെയ്യാന്‍.....
- മടിയാണെന്നേ... മടി മാറ്റാന്‍ പറ്റുമോന്ന് നോക്കട്ടെ..
മണ്ണിന്റെ മണമുള്ള എഴുത്ത്… ഇക്കാലത്ത് ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ജൈവ കൃഷിയിലേക്ക് തിരിച്ചുപോക്ക് അത്ര എളുപ്പമല്ല, സ്വന്തം ശരീരവും ഭൂമിയും ശുദ്ധമായിരിക്കാൻ അതാവശ്യമാണ്, സാമ്പത്തിക നേട്ടം മാത്രമല്ല, നമ്മക്കും വരും തലമുറക്കും ആരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കാനെങ്കിലും. അഭിനന്ദനം.
മറുപടിഇല്ലാതാക്കൂSUPER...
മറുപടിഇല്ലാതാക്കൂORU ANCHARU KOZHIYUM VANGI BIRIYANI VECHU VILIVHUUDE....
AAAAA PACHAKKARIYOKKE ONNU KAANAAN....
ILYAS
കലക്കി. നവഅലുവാലിയമാര്‍ക്ക് പ്രചോദനമാകട്ടെ ഈ സംരംഭം.
മറുപടിഇല്ലാതാക്കൂആൽപ്സും കൃഷിയിടങ്ങളും, അപരിചിതമായ പാശ്ചാത്തി സംസ്കാരവും, നാട്ടിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയും ഇവിടെ ഒന്നാവുന്നു. വൈദേശിക സംസ്കാരത്തെ ഒരുപാട് അറിഞ്ഞിട്ടും, സ്വന്തം മണ്ണും ജീവിതവും മറക്കാത്ത നന്മ ഇവിടെ വായിക്കാനാവുന്നു......
മറുപടിഇല്ലാതാക്കൂivide oru marubhoomiyil ith polulla manasumayi njanum chila pravarthanangalumayi neengunnu.... valare santhosham ee post kandathil. bhoomikk jeevan kodukkunna pravruthi
മറുപടിഇല്ലാതാക്കൂമനോഹരമായ നൈർമല്യമുള്ള കുളിർമയുള്ള ഒരു പോസ്റ്റ് വായിച്ചു., വരണ്ടുണങ്ങിയ മനസ്സും ശരീരവും ഒന്ന് തണുത്തു ഷഫീഖ് ഇത് മുഴുവനായി വായിച്ച് തീർത്തപ്പോൾ
മറുപടിഇല്ലാതാക്കൂവാഴ, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, മുളക്, തക്കാളി, വെണ്ടക്ക, വഴുതിനങ്ങ, അമരക്ക, പയർ, കുമ്പളം, മത്തൻ, കുരുമുളക് എന്നിവയെല്ലാം ഞാൻ പണ്ട് എന്റെ വീട്ടിൽ ക്രിഷി ചെയ്തിരുന്നു (വിദ്യാർത്ഥിയായിരിക്കുന്ന സമയം. )
കുറച്ച് കൂടി മുതിർന്നപ്പോൾ കോഴി വളർത്തലും, മുയൽ വളർത്തലുമെല്ലാമായി - ഇതെല്ലാം ഹോബിയായിരുന്നു കെട്ടോ, ഇതിനെല്ലാം പൂർണ്ണ പിന്തുണയുമായി വല്ല്യുമ്മയുണ്ടായിരുന്നു. വല്ല്യുമ്മക്ക് പ്രിയം സ്വന്തം പശുക്കളായിരുന്നു. (അതിലൊന്നിനെ അറുത്ത് ബിരിയാണിവെച്ച കഥ ഞാൻ ഇപ്പോൾ ചെറുവാടിയുടെ പോസ്റ്റിന് കമെന്റായി ഇട്ടതെയുള്ളൂ)
ഊഷരഭൂമിയിൽ പച്ചപ്പുണ്ടാക്കുന്നത് മനസിന് എന്തിന്നില്ലാത്ത സുഖം നൽകും,. അതിൽ കായ്ക്കനികളുണ്ടാവുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും നൽകും...
ആശംസകൾ
സന്തോഷം..വളരെ സന്തോഷം..
മറുപടിഇല്ലാതാക്കൂഎങ്കിലും മടി വലിയ മടി..
നല്ല പോസ്റ്റ്, മുളകേ
ഒന്നു രണ്ടു ഗ്രൂപ്പുകളിൽ ഞാനും ഷെയർ ചെയ്യുന്നു..
ഇവിടെ വരുന്നവര്‍ ഫേസ് ബുക്കിലെ https://www.facebook.com/groups/krishi/ ഗ്രൂപ്പില്‍ അംഗമല്ലെങ്കില്‍ അവിടെ ഒന്നു അംഗമാവാന്‍ ക്ഷണിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...കൃഷിയോടുള്ള താല്‍പ്പര്യം കൂടിവരുന്നു....ചെറുതായൊരു അടുക്കള തോട്ടം ഇവിടെ ഉണ്ട്...ദുബായില്‍
മറുപടിഇല്ലാതാക്കൂഎന്താപ്പന്നോട് പറയ?... ഈ കൃഷിക്കും പോസ്റ്റിനും അഭിനന്ദനങ്ങള്‍... കൈക്കോട്ടുമെടുത്ത് തൊടിയിലേക്കിറങ്ങാന്‍ പ്രചോദനമാകുന്ന പോസ്റ്റ്...
മറുപടിഇല്ലാതാക്കൂ很高兴看到你的养殖
മറുപടിഇല്ലാതാക്കൂആശംസകള് !
മറുപടിഇല്ലാതാക്കൂമനസ്സിനേറ്റവും സന്തോഷം നല്‍കുന്ന ജോലി !
നമ്മുക്ക് വേറെയും കര്‍ഷകര്‍ ഉള്ളതറിയാമല്ലോ നമ്മുടെ whatsapp ഗ്രൂപ്പില്‍ തന്നെ..:)
മണ്ണിലിറങ്ങി മണ്ണിനെ സ്നേഹിക്കാനും ... സ്വന്തം വിയര്‍പ്പു നനച്ചു നൂറു മേനി വിളയിക്കാനും അത് ആസ്വദിച്ചു കഴിക്കാനും കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍ .... നല്ല പോസ്റ്റ് .. എല്ലാ ആശംസകളും ...
മറുപടിഇല്ലാതാക്കൂഹമ്പട..
മറുപടിഇല്ലാതാക്കൂഞാനൊന്നുകൂടി കൈക്കോട്ടെടുക്കട്ടെ..
ആങ്ങ്ഹാ.. കൊള്ളാല്ലോ.. !! മണ്ണിനെ സ്നേഹിക്കാനും വേണം ഒരു നല്ലമനസ്..
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്.ഇതു പോലെ എത്ര സാധനങ്ങള്‍ ക്രിഷി ചെയ്തു,ഇനി എന്തൊക്കെ ചെയ്യാന്‍ കിടക്കുന്നു.പക്ഷേ ഉണ്ടാക്കിയാല്‍ മാത്രം പോര തിന്നാനും വേണം യോഗം.ഇതൊക്കെ രുചിയോടെ പാചകം ചെയ്യാന്‍ പറ്റിയൊരാളെ കിട്ടാനുണ്ടോ ;)
മറുപടിഇല്ലാതാക്കൂവിഭവ സമൃദ്ധമായ ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി. മലയാളികള്‍ മടിയന്മാരാണ് എന്നത് ഒരു സാര്‍വ്വ ലൌകിക സത്യം തന്നെ. അതിനു ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല. സരസമായ അവതരണവും നല്ല ചിത്രങ്ങളും.
മറുപടിഇല്ലാതാക്കൂപച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ചു പരിതപിക്കുന്നവരുടെ മനസ്സില്‍ വീഴേണ്ട വിത്താണ് ഈ പോസ്റ്റ്. മണ്ണിനെ സ്നേഹിക്കുന്ന കാന്താരി മുളകിന് അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂമണ്ണിനോട് ഇത്ര സ്നേഹമുള്ള ചീരാമുളക് പിന്നെന്തിനായിരിക്കും സ്വന്തം മണ്ണ് ഉപേക്ഷിച്ച് ആ പൊള്ളുന്ന ചൂടിലേക്ക് പോയത്!?ഇവിടെ വിത്തും കൈക്കോട്ടുമൊന്നും ഇല്ലായിരുന്നോ?
മറുപടിഇല്ലാതാക്കൂഈ മുളകിന് മധുരം.
മറുപടിഇല്ലാതാക്കൂഎന്തോ ഈ പോസ്റ്റിനോട് വല്ലാത്തൊരിഷ്ടം, ഉമ്മകള്‍.!
മണ്ണിന്റെ മണമുള്ള, പ്രകൃതി സമ്പന്നമായ ബ്ലോഗ്! ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂShafeeka i like this article very much
മറുപടിഇല്ലാതാക്കൂപ്രകൃതിയെ അത്ര കണ്ടു സ്നേഹിക്കുന്ന ആ ഉമ്മയുടെ മോന്‍ ഇങ്ങനെയൊക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ... ലളിതമായ എഴുത്ത് ഭായ്. അടുത്ത് വന്നിരുന്നു പറയുന്ന പോലെ. എന്തായാലും നല്ല ചൂട് കപ്പ ,കാന്താരി ചമ്മന്തിയും കട്ടന്‍ കാപ്പിയും ചേര്‍ത്ത് കഴിച്ച പ്രതീതി....എനിക്കും ഇതൊക്കെ ഇഷ്ടമാണ് ഭായ്,പക്ഷെ ഇവിടെ എനിക്ക് ഒരു സ്റ്റുഡിയോ ഫ്ലാറ്റ് മാത്രമേ ഉള്ളൂ.. അവിടെ ആണെങ്കില്‍ നിന്ന് തിരിയാന്‍ സ്ഥലവുമില്ല....
മറുപടിഇല്ലാതാക്കൂനല്ല വിളവു....ആശംസകള്‍ ...കൃഷി തുടരട്ടെ
മറുപടിഇല്ലാതാക്കൂമനസ്സില് നന്മയുടെ പച്ചപ്പുള്ളവര്‍ക്കെ മണ്ണിന്‍റെ മനസ്സറിയാനാവൂ ആ നന്മ ഈ പോസ്ടിലുടനീളം കാണാനുണ്ട് എല്ലാ ആശംസകളും !
മറുപടിഇല്ലാതാക്കൂella vidha ashamsakalum nerunnu, vayichu kazhinjappol nattil pokan tonnunnu. whish you all success and expecting more from you in future
മറുപടിഇല്ലാതാക്കൂ