2012, മാർച്ച് 8, വ്യാഴാഴ്‌ച

"തന്റേടം" ലിംഗമേള-2012, സ്ത്രീത്വം ആഘോഷിക്കൂ!!

വനിതാദിനത്തിൽ ബീഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തുകൊണ്ട് ലിംഗാഘോഷം (ജെന്‍ഡര്‍ ഫെസ്റ്റ്)പൊതുജനസ്ത്രീകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. ആഘോഷത്തിന്റെ പത്താം നാള്‍ ഇന്ത്യയിലെ ആദ്യ ലിംഗപാര്‍ക്കിന് തറക്കല്ലിടും. സ്ത്രീകള്‍ക്കെതിരെ വളരേയധികം കയ്യേറ്റങ്ങള്‍ നടക്കപ്പെടുന്ന ബീഹാറില്‍ നിന്നുതന്നെയുള്ള മന്ത്രിയെ ഉത്ഘാടകനാക്കിയത് ഏതായാലും നന്നായി. സമീപഭാവിയില്‍ ബീഹാറിനെ കടത്തിവെട്ടി നമ്മുടെ നാട് മുന്നേറുമ്പോള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചെല്ലാം മന്ത്രി വേണ്ടപ്പെട്ടവരെ തെര്യപ്പെടുത്തുമായിരിക്കും.


സ്ത്രീത്വം ആഘോഷിക്കുന്നു (Celebrating Womanhood ) എന്നാണ് ആഘോഷപരിപാടികളുടെ മുദ്രാവാക്യം. ഒരു സിനിമാനടി പലതരം കുപ്പായങ്ങളും സാരികളുമൊക്കെ ധരിച്ച് സുന്ദരിയായിട്ടും കറവപ്പശുവിനെപ്പോലെ നിന്നിട്ടും പന്തുകളിച്ചിട്ടുമൊക്കെയുള്ള ഫോട്ടോകളും സംഘാടകര്‍ നാടായനാടൊട്ടുക്ക് ഒട്ടിച്ചും വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയും നല്ല പ്രചാരണം കൊടുക്കുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്നായി ചുവപ്പിച്ചുവെച്ച കോഴിക്കോട് നഗരത്തില്‍ സിനിമക്കാരും കേരളയാത്രക്കാരും മാര്‍ക്സിസ്റ്റ്കാരും ബാക്കിവെച്ച ചുമരുകളുണ്ടെങ്കില്‍ അതില്‍ പതിക്കാന്‍ മാത്രം താരസുന്ദരിയുടെ ചിത്രങ്ങള്‍ അച്ചടിച്ച വകയിലും "കമിംഗ് സൂണ്‍" എന്ന് ആയിരൊത്തൊന്നാവര്‍ത്തിച്ച വെബ്സൈറ്റ് നിര്‍മ്മാണത്തിനും കൂടി  രൂപ മുപ്പത് ലക്ഷ്ത്തോളം  മാത്രമേ ചെലവായിട്ടുള്ളൂ. വെറും മൂന്ന് കോടി മാത്രം മുടക്കിയാണത്രേ സമൂഹത്തിന്റെ വിവിധ തുറയില്‍ പെട്ട ആയ്യായിരത്തോളം സ്ത്രീ രത്നങ്ങളെ ആഘോഷത്തിന്റെ ഭാഗമായി അണിനിരത്തുന്നത്! നൂറ്റൊന്ന് നാരീമണികളെ ആദരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.

ഉത്ഘാടനം കഴിഞ്ഞ് പിന്നീടങ്ങോട്ട് പത്ത് ദിവസം നിലക്കാത്ത പരിപാടികളുടെ പ്രവാഹമാണന്നാണ് സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പറയുന്നത്. ദേശീയപരിപാടിയായതിനാല്‍ പേരും ഒരുക്കിയ വെബ്സൈറ്റുമൊക്കെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായതുകാരണം ശാക്തീകരണം അത്യാവശ്യമായിട്ടുള്ള സാധാരണ മലയാളി മങ്കമാര്‍ക്ക് ലിംഗപാര്‍ക്കിലും അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിലും എന്ത് നടക്കുന്നൂ എന്നറിയില്ല എന്ന് സംഘാടകര്‍ക്കാശ്വസിക്കാം.

മേളയുടെ പേരില്‍ വിവാദങ്ങള്‍ ഇപ്പോള്‍ത്തനെ വന്നുകഴിഞ്ഞു. പണം തട്ടാനാണെന്ന് പ്രതിപക്ഷം. പരിപാടിയുടെ മാര്‍ക്കറ്റിംഗിനായി സ്ത്രീശരീരം പരിധിവിട്ട് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ക്കെതിരെ അന്വേഷി. പെണ്ണുങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് മാര്‍ക്സിസ്റ്റ് വനിതകള്‍. സിനിമാനടി സ്ത്രീയായതുകൊണ്ടാണ് ബ്രാൻഡ് അമ്പാസഡറാക്കിയതെന്ന ജമണ്ഡൻ തമാശയും മന്ത്രി തട്ടിവിട്ടിട്ടുണ്ട്.

ലോകവനിതാദിനം പ്രമാണിച്ച് ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസഥാനസര്‍ക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുന്നതിന് പകരം കുത്തിപ്പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, സൗമ്യയുടെ ദാരുണാന്ത്യവും തുടര്‍ന്ന് പെരുമഴപോലെ വന്ന തീവണ്ടി പീഡനശ്രമങ്ങളും നമ്മെ നോക്കി ഇളിച്ചുകാട്ടുമ്പോഴും ഒരു പ്രസ്താവനയിലൊതുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഇന്നും കടലാസില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീത്വം ആഘോഷിക്കാനുള്ള ഈ വെമ്പലില്‍ ഒരല്പ്പം വേദനയുണ്ട്. കുടുംബകോടതികളിലും മറ്റ് നീതിപീഠങ്ങളിലും  സ്ത്രീകള്‍ക്ക് നീതിലഭിക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പുകല്പ്പിക്കാനായി ഒരു പത്ത് ദിവസത്തെ നീതിമേള നടത്തിയിട്ടാവാമായിരുന്നു സ്ത്രീത്വം ആഘോഷിക്കല്‍. അത്താണിയില്ലാത്ത സാധുസ്ത്രീകള്‍ക്കായി ഒരു ആലംബാലയം തുറന്നിട്ട് മതിയായിരുന്നു ഡിജിറ്റല്‍ ആര്‍കൈവ്സുകളും മ്യൂസിയങ്ങളും കണ്‍‌വെന്‍‌ഷന്‍ സെന്ററുകളും തുറന്നിടാന്‍. വൃത്തിഹീനമായ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവേദനായാല്‍ പുളയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാകട്ടെ പാര്‍ക്കുകള്‍. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വേണ്ടിയാകണം ശാക്തീകരണം. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം.

പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്‍കുന്ന വിരോധാഭാസം. സ്ത്രീകളെ സഹജീവികളായിക്കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കാനും തയ്യാറാവാത്ത ഒരു വിദ്യാഭ്യാസ സാമൂഹിക ചുറ്റുപാട് വളരേ ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകളെ അവര്‍ക്കായി ഒരു പാര്‍ക്കൊരുക്കി അതിലടച്ച് പൂട്ടി സം‌രക്ഷിക്കുകയല്ല വേണ്ടത്. അവര്‍ക്കായി സുരക്ഷിതമായ ജീവിതസാഹചര്യങ്ങളൊരുക്കണം. ഇത്തരം ആഘോഷങ്ങളുടെയും പാര്‍ക്കുകകളുടെയും ഗുണഭോക്താക്കളാകുന്ന സ്ത്രീകള്‍ പലപ്പോഴും ശാക്തീകരണത്തിന്റെ ചോദ്യഛിഹ്നങ്ങള്‍ക്ക് മീതെയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും പലപ്പോഴും എത്തിപ്പെടാത്ത സ്ത്രീത്വങ്ങളാണ് ശാക്തീകരണമില്ലെങ്കില്‍ വേണ്ട, ഒരു  കൈത്താങ്ങെങ്കിലും നോക്കി കാത്തിരിക്കുന്നത്.

സ്ത്രീകള്‍ തന്റേടം കാണിക്കണമെന്നും അതിന്നായി അവരെ സജ്ജ്മാക്കലാണ് ലക്ഷ്യമെന്നുമാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞിടത്തോളം മനസ്സിലായത്. എന്നാല്‍ തന്റേടം കാണിച്ചുകൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ഈ പദ്ധതി തന്റേടമില്ലാത്ത സ്ത്രീകള്‍ക്ക് എങ്ങിനെ ഉപകാരപ്പെടുമെന്ന് മന്ത്രിയങ്ങുന്ന് (തന്റേടം കാണിച്ച് കാണിച്ച് അരവകുപ്പിന്റെ മന്ത്രിയായി ഒതുങ്ങിപ്പോയ ആളാണ്) ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം.

കുറിപ്പ്: ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ലിംഗം എന്നാണ് മിക്ക ഡിക്ഷണറികളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇനം, ജാതി എന്നുമൊക്കെ അര്‍ത്ഥമുണ്ട്.

35 അഭിപ്രായങ്ങൾ:

  1. ജെന്‍ഡര്‍ ഫെസ്ട്ടിനെ കുറിച്ച് പത്രത്തില്‍ വായിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല..അന്‍വറിന്റെ പോസ്റ്റ്‌ വായിച്ചപ്പോള്‍ കാര്യങ്ങള്‍ എല്ലാം ക്ലിയര്‍ ആയി ..,..
    "എന്നാല്‍ തന്റേടം കാണിച്ചുകൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ഈ പദ്ധതി തന്റേടമില്ലാത്ത സ്ത്രീകള്‍ക്ക് എങ്ങിനെ ഉപകാരപ്പെടുമെന്ന് മന്ത്രിയങ്ങുന്ന് (തന്റേടം കാണിച്ച് കാണിച്ച് അരവകുപ്പിന്റെ മന്ത്രിയായി ഒതുങ്ങിപ്പോയ ആളാണ്) ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു." വിശദീകരണം കിട്ടുകയണേല്‍ എന്നെയും കൂടി അറിയിക്കണേ :-)

    സ്നേഹപൂര്‍വ്വം 'ഒരു ദുബായിക്കാരന്‍ '

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട അന്‍വര്‍,
    ആട്ടം അറിയാതെ കഥ കാണാന്‍ ഇഷ്ട്ടപ്പെടാത്തത് കൊണ്ടു, ഇപ്പോള്‍ ഒരഭിപ്രായം പറയുന്നില്ല.
    സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കാം എന്ന് ഒരു പോസ്റ്റ്‌ എഴുതി ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇന്ഗ്ലിഷ് ബ്ലോഗില്‍.
    മൂല്യങ്ങള്‍, സാരോപദേശങ്ങള്‍, എല്ലാം വീട്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കണ്ടു പഠിക്കട്ടെ !
    വനിതാദിനമായ ഇന്നു ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചതിനു നന്ദി!
    നിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട അന്‍വര്‍,
    കഥയറിയാതെ ആട്ടം കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടു, ഇപ്പോള്‍ ഒരഭിപ്രായം പറയുന്നില്ല.
    സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കാം എന്ന് ഒരു പോസ്റ്റ്‌ എഴുതി ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇന്ഗ്ലിഷ് ബ്ലോഗില്‍.
    മൂല്യങ്ങള്‍, സാരോപദേശങ്ങള്‍, എല്ലാം വീട്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കണ്ടു പഠിക്കട്ടെ !
    വനിതാദിനമായ ഇന്നു ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചതിനു നന്ദി!
    നിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകള്‍ !
    സസ്നേഹം,
    അനു

    മറുപടി

    മറുപടിഇല്ലാതാക്കൂ
  4. അടിച്ച് ഇടിച്ച് പൊളിച്ച് പറഞ്ഞല്ലോ. നാട്ടില്‍ നിന്ന് പോരുമ്പോള്‍ വഴിയിലൊക്കെ കണ്ട പോസ്റ്ററുകകള്‍ നന്നായി ദേഷ്യം പിടിപ്പിച്ചു എന്ന് തോന്നുന്നു. ആ രോഷം ലാവയായി ഇവിടെ ഒഴുക്കി വിട്ടു. നന്നായി. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം....
    ഇതിനോട് ഞാനും യോജിക്കുന്നു.

    പിന്നെ ആഘോഷങ്ങളില്‍ അഭിരമിക്കുന്നവരാണല്ലോ മലയാളികള്‍. ഇരിക്കട്ടെ പുതിയൊരു ആഘോഷം കൂടി... ഇതുപ്രമാണിച്ച് ഒരവധികൂടി കിട്ടിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.....

    മറുപടിഇല്ലാതാക്കൂ
  6. കണ്ടറിയാം ഈ തന്റേടവും എന്ത് കാണിക്കുമെന്നു. നല്ലത് പ്രതീക്ഷിക്കാം. നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  7. നടക്കട്ടെ... കണ്ടറിയാം..
    ഇനി എന്തൊക്കെ കാണാനുണ്ടത്രേ..

    മറുപടിഇല്ലാതാക്കൂ
  8. ലേഖനം നന്നായി ഷഫീഖ് .
    വിവാദങ്ങള്‍ എല്ലായിടത്തും കാണും.
    കെട്ടിഘോഷിക്കപ്പെടുന്ന പല പരിപാടികള്‍ക്കും ആരംഭ ശൂരത്വമേ കാണൂ.
    ചിലവഴിക്കുന്ന പണം കൊണ്ട് വേറെ എത്ര കാര്യങ്ങള്‍ ചെയ്യാം.

    മറുപടിഇല്ലാതാക്കൂ
  9. വനിതാദിനം ആഘോഷിച്ചതുകൊണ്ട് മാത്രം വനിതകള്‍ക്ക് സമത്വം ലഭിക്കുകയില്ല. എങ്കിലും ഇന്നത്തെ ദിവസം ഇങ്ങനെയൊരു പോസ്റ്റ്‌ ഇട്ട് സഹജീവികളെ ഓര്‍ത്തുവല്ലോ.... നന്ദി, അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  10. തന്റേടികൾ എപ്പോഴായാലും തന്റേടം കാണിക്കും. അതിനാരുടേയും സപ്പോർട്ടൊന്നും വേണ്ട. നന്നായി കാര്യങ്ങൾ എഴുതി. അത് വായിക്കുമ്പോൾ അറിയുന്നുണ്ട് നിങ്ങളുടെ മനോവികാരം. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  11. കണ്ടു അന്‍വര്‍ - ഫെസ്റ്റിന്റെ ആഘോഷം നടക്കുന്ന സരോവരം പാര്‍ക്കിനടുത്തുള്ള ഗ്രൗണ്ടിലെ വനിതാതിരക്കും,ജാഫര്‍ഖാന്‍ കോളനിയിലെ വേദിയും മറ്റും കണ്‍നിറയെ കണ്ടു.... അപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്....

    പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്‍കുന്ന വിരോധാഭാസം. സ്ത്രീകളെ സഹജീവികളായിക്കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കാനും തയ്യാറാവാത്ത ഒരു വിദ്യാഭ്യാസ സാമൂഹിക ചുറ്റുപാട് വളരേ ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകളെ അവര്‍ക്കായി ഒരു പാര്‍ക്കൊരുക്കി അതിലടച്ച് പൂട്ടി സം‌രക്ഷിക്കുകയല്ല വേണ്ടത്. അവര്‍ക്കായി സുരക്ഷിതമായ ജീവിതസാഹചര്യങ്ങളൊരുക്കണം. ഇത്തരം ആഘോഷങ്ങളുടെയും പാര്‍ക്കുകകളുടെയും ഗുണഭോക്താക്കളാകുന്ന സ്ത്രീകള്‍ പലപ്പോഴും ശാക്തീകരണത്തിന്റെ ചോദ്യഛിഹ്നങ്ങള്‍ക്ക് മീതെയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും പലപ്പോഴും എത്തിപ്പെടാത്ത സ്ത്രീത്വങ്ങളാണ് ശാക്തീകരണമില്ലെങ്കില്‍ വേണ്ട, ഒരു കൈത്താങ്ങെങ്കിലും നോക്കി കാത്തിരിക്കുന്നത്.

    - ഈവരികള്‍ക്ക് എന്റെ കൈയ്യടി.....

    മറുപടിഇല്ലാതാക്കൂ
  12. പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്‍കുന്ന വിരോധാഭാസം.

    എല്ലാം ഈ വരിയില്‍ ഉണ്ട് അന്‍വര്‍. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഇത്തരം കാട്ടികൂട്ടലുകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ സ്ത്രീകളുടെ യാഥാര്‍ത്ഥ പ്രശ്നങ്ങള്‍ മൂടി വെച്ച് അതിനു മുകളില്‍ വേദിയോരുക്കിയാണ് ഇവരുടെ തെരുവുഘോക്ഷങ്ങള്‍ എന്നത് ലജ്ജാവഹം തന്നെ.

    വളരെ പ്രസക്തമായ ഒരു വിഷയം നന്നായി പറഞ്ഞ ഈ ലേഖനം പ്രശംസ അര്‍ഹിക്കുന്നു .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. എന്തിനുവേണ്ടിയാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്ന് തോന്നാറുണ്ട്.
    പ്രസക്തമായ ലേഖനം നന്നായ്‌ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  14. ഇനി എന്തൊക്കെ കാണണം ആവോ കൂതാട്ടം കണ്ട കണ്ണില്‍ കുരങ്ങാട്ടവും കാണണമല്ലോ

    മറുപടിഇല്ലാതാക്കൂ
  15. ഒരു ഭാഗത്തു നിന്ന് അങ്ങനെയും ഒരു ശ്രമം നടക്കട്ടെ. സ്ത്രീ ശാക്തീകരണം പ്രതീക്ഷിച്ചത്രയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ചെറുതല്ലാത്ത അനക്കങ്ങൾ സർവ്വ മേഖലകളിലും ഉണ്ടായിട്ടുണ്ട്. അതിനു പിന്നിലും ഇതു പോലുള്ള വമ്പൻ പദ്ധതികൾ പലതും ഉണ്ടായിരുന്നു.എന്നാൽ ചെലവഴിച്ച പണത്തിന്റെ അളവിനൊത്ത ഔട്ട് പുട്ട് ഉണ്ടായില്ല എന്ന് പറയാം. എന്നാലും ചെറിയ ചെറിയ മാറ്റങ്ങൾ ചേർന്ന് ചിലപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.
    ലേഖനത്തിനും, ചീരാമുളകിനും ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്മ പുലരട്ടെ, നല്ലത് നടക്കട്ടെ, നാലാള്‍ക്ക് ഗുണം കിട്ടട്ടെ, അവര്‍ അര്‍ഹരായിരിക്കട്ടെ എന്നൊക്കെത്തന്നെയാണ് എന്റെയും ആഗ്രഹം. കാത്തിരുന്നു കാണാം

      ഇല്ലാതാക്കൂ
  16. വളരെ പ്രസക്തമായ ഒരു വിഷയം തന്നെ ഇത് .... വനിതാദിനം ആയ ഇന്ന് തന്നെ ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാന്‍ തോന്നിയതു നന്നായി അന്‍വര്‍ ...

    മറുപടിഇല്ലാതാക്കൂ
  17. ഏട്ടില്‍ പറയും സ്ത്രീ ദേവിയാണ് അമ്മയാണ് എന്നൊക്കെ. ഏട്ടിലപ്പടി പയറ്റിലിപ്പടി. ഉത്സവങ്ങള്‍ നടക്കട്ടെ. എന്നാലല്ലേ നാല് കാശ് വെട്ടാന്‍ കഴിയൂ. അതിനിടയ്ക്ക് ഏത് സൌമ്യ?

    മറുപടിഇല്ലാതാക്കൂ
  18. എല്ലാം ആഘോഷമാണ്` ഇന്ന് മതിമറന്ന് ആര്‍മാദിക്കാനുള്ളതാണെല്ലാം എന്ന കാഴ്കപ്പാട് വ്യാപകമായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  19. എന്തൊക്കെ ഒരു ജീവിതം മുന്നോട്ട് നയിക്കുവാൻ ഒരു പെണ്ണിനുള്ള തന്റേടം ഒരു ആണിനും ഇല്ലാ..കേട്ടൊ അൻവർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടന്‍ പറഞ്ഞതിന് നൂറ് മാര്‍ക്ക്, ചെറിയ കാലത്തെ ജീവിതാനുഭവം എന്നെയും ഇത് നല്ലോണം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

      ഇല്ലാതാക്കൂ
  20. ...‘സ്ത്രീശാക്തീകരണം’ ഏറ്റവും നല്ലതുതന്നെ. പാവം, ഇംഗ്ലീഷറിഞ്ഞുകൂടാത്ത നാട്ടുപെണ്ണുങ്ങൾക്കുവേണ്ടി ‘മലയാല’ത്തിലുംകൂടി പ്രചാരണം വേണമായിരുന്നു. എന്തായാലും ആരൊക്കെ, എത്രത്തോളം എത്തിക്കുമെന്ന് ശ്രദ്ധിക്കാം, വിജയിക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ
  21. കാലിക പ്രസക്തമായ ശക്തമായ ലേഖനം.വണ്ടിക്കു പോകാന്‍ കാശില്ലാതെ വഴിയില്‍ പ്രസവിക്കേണ്ടി വരുന്ന പെണ്ണുങ്ങള്‍ ഉള്ള നാട്ടിലാണ് ഈ അശ്ലീലം അരങ്ങേറുന്നത്.. ഇപ്പോള്‍ എല്ലാം തിളക്കത്തില്‍ അല്ലെ നടക്കൂ..പെണ്ണിന് വേണ്ടി ഒരു ദിനം എന്തിനു എന്ന് മനസ്സിലാവുന്നില്ല. എന്നും പെണ്ണിനും കൂടി അവകാശപ്പെട്ടതല്ലേ?? അതോ ഈ ഒരു ദിനം മാത്രമോ??

    മറുപടിഇല്ലാതാക്കൂ
  22. വളരെ കൃത്യമായ ചില ശരങ്ങള്‍.. കൊള്ളേണ്ടത് നമ്മുടെ ബോധത്തിന് തന്നെയാവണം. സുഹൃത്തിന് അഭിവാദനം.!

    മറുപടിഇല്ലാതാക്കൂ
  23. ലോകവനിതാദിനം പ്രമാണിച്ച് ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസഥാനസര്‍ക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുന്നതിന് പകരം കുത്തിപ്പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, സൗമ്യയുടെ ദാരുണാന്ത്യവും തുടര്‍ന്ന് പെരുമഴപോലെ വന്ന തീവണ്ടി പീഡനശ്രമങ്ങളും നമ്മെ നോക്കി ഇളിച്ചുകാട്ടുമ്പോഴും ഒരു പ്രസ്താവനയിലൊതുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഇന്നും കടലാസില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീത്വം ആഘോഷിക്കാനുള്ള ഈ വെമ്പലില്‍ ഒരല്പ്പം വേദനയുണ്ട്. കുടുംബകോടതികളിലും മറ്റ് നീതിപീഠങ്ങളിലും സ്ത്രീകള്‍ക്ക് നീതിലഭിക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പുകല്പ്പിക്കാനായി ഒരു പത്ത് ദിവസത്തെ നീതിമേള നടത്തിയിട്ടാവാമായിരുന്നു സ്ത്രീത്വം ആഘോഷിക്കല്‍. അത്താണിയില്ലാത്ത സാധുസ്ത്രീകള്‍ക്കായി ഒരു ആലംബാലയം തുറന്നിട്ട് മതിയായിരുന്നു ഡിജിറ്റല്‍ ആര്‍കൈവ്സുകളും മ്യൂസിയങ്ങളും കണ്‍‌വെന്‍‌ഷന്‍ സെന്ററുകളും തുറന്നിടാന്‍. വൃത്തിഹീനമായ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവേദനായാല്‍ പുളയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാകട്ടെ പാര്‍ക്കുകള്‍. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വേണ്ടിയാകണം ശാക്തീകരണം. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം

    ഷഫീഖ്, ഈ പോയന്റിൽ ഒപ്പ് ചാർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. മർദ്ദിത പക്ഷത്ത് നിൽക്കുന്നവനാകയാൽ എനിക്കതിനേ കഴിയൂ... നല്ല ലേഖനം, ആഹ്വാനം ഓർമ്മപ്പെടുത്തൽ. ആശംസകൾ കൂട്ടുകാരാ...

    മറുപടിഇല്ലാതാക്കൂ
  24. വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും വളരേ നന്ദി.

    മറുപടിഇല്ലാതാക്കൂ
  25. ഇപ്പോള്‍ തന്നെ നല്ല "തന്റേടം" ഉണ്ട്. ഇനിയും..........................

    മറുപടിഇല്ലാതാക്കൂ
  26. വാക്കുകള്‍ക്കു മൂര്‍ച്ച കൂടുമ്പോള്‍ ...വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും.....അതിനാല്‍ ശക്തമായ പ്രതിരോദം തീര്‍ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
  27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  28. കാട്ടിലെ തടി തേവരുടെ ആന... വലുയെടാ വലി..... നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  29. വനിതാദിനം അല്ല വേണ്ടത്. വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് വേണ്ടത്. ആചാരങ്ങളല്ല, പകരം പ്രായോഗിക നടപടികളാണ് അഭികാമ്യം. ലേഖനം പ്രസക്തമായ വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

    മറുപടിഇല്ലാതാക്കൂ
  30. ഇനി ഇതിന്റെയയൊരു കുറവും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ...ഇപ്പോള്‍ അതും ആയി ,,,അവസരോചിതമായ കുറിപ്പ് അന്‍വര്‍ ..

    മറുപടിഇല്ലാതാക്കൂ
  31. ചീരാമുളകു വേണ്ടിടത്ത് തന്നെ മുളക് തേച്ചു.. സത്യം കാണാത്ത കണ്ണില്‍ മുളകന്നെ ഉത്തമം.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  32. ലക്ഷ്യങ്ങളൊന്നും നേടാനാകില്ലെങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും ഉണ്ടാവരുത്..
    പ്രായോഗിക നടപടികളെടുക്കാൻ ആരുമില്ല, താല്പര്യവുമില്ല. :(

    മറുപടിഇല്ലാതാക്കൂ