വനിതാദിനത്തിൽ ബീഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തുകൊണ്ട് ലിംഗാഘോഷം (ജെന്‍ഡര്‍ ഫെസ്റ്റ്)പൊതുജനസ്ത്രീകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. ആഘോഷത്തിന്റെ പത്താം നാള് ഇന്ത്യയിലെ ആദ്യ ലിംഗപാര്‍ക്കിന് തറക്കല്ലിടും. സ്ത്രീകള്‍ക്കെതിരെ വളരേയധികം കയ്യേറ്റങ്ങള്‍ നടക്കപ്പെടുന്ന ബീഹാറില്‍ നിന്നുതന്നെയുള്ള മന്ത്രിയെ ഉത്ഘാടകനാക്കിയത് ഏതായാലും നന്നായി. സമീപഭാവിയില്‍ ബീഹാറിനെ കടത്തിവെട്ടി നമ്മുടെ നാട് മുന്നേറുമ്പോള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചെല്ലാം മന്ത്രി വേണ്ടപ്പെട്ടവരെ തെര്യപ്പെടുത്തുമായിരിക്കും.
സ്ത്രീത്വം ആഘോഷിക്കുന്നു (Celebrating Womanhood ) എന്നാണ് ആഘോഷപരിപാടികളുടെ മുദ്രാവാക്യം. ഒരു സിനിമാനടി പലതരം കുപ്പായങ്ങളും സാരികളുമൊക്കെ ധരിച്ച് സുന്ദരിയായിട്ടും കറവപ്പശുവിനെപ്പോലെ നിന്നിട്ടും പന്തുകളിച്ചിട്ടുമൊക്കെയുള്ള ഫോട്ടോകളും സംഘാടകര്‍ നാടായനാടൊട്ടുക്ക് ഒട്ടിച്ചും വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയും നല്ല പ്രചാരണം കൊടുക്കുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്നായി ചുവപ്പിച്ചുവെച്ച കോഴിക്കോട് നഗരത്തില്‍ സിനിമക്കാരും കേരളയാത്രക്കാരും മാര്‍ക്സിസ്റ്റ്കാരും ബാക്കിവെച്ച ചുമരുകളുണ്ടെങ്കില്‍ അതില്‍ പതിക്കാന്‍ മാത്രം താരസുന്ദരിയുടെ ചിത്രങ്ങള്‍ അച്ചടിച്ച വകയിലും "കമിംഗ് സൂണ്‍" എന്ന് ആയിരൊത്തൊന്നാവര്‍ത്തിച്ച വെബ്സൈറ്റ് നിര്‍മ്മാണത്തിനും കൂടി രൂപ മുപ്പത് ലക്ഷ്ത്തോളം മാത്രമേ ചെലവായിട്ടുള്ളൂ. വെറും മൂന്ന് കോടി മാത്രം മുടക്കിയാണത്രേ സമൂഹത്തിന്റെ വിവിധ തുറയില്‍ പെട്ട ആയ്യായിരത്തോളം സ്ത്രീ രത്നങ്ങളെ ആഘോഷത്തിന്റെ ഭാഗമായി അണിനിരത്തുന്നത്! നൂറ്റൊന്ന് നാരീമണികളെ ആദരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.
ഉത്ഘാടനം കഴിഞ്ഞ് പിന്നീടങ്ങോട്ട് പത്ത് ദിവസം നിലക്കാത്ത പരിപാടികളുടെ പ്രവാഹമാണന്നാണ് സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് പറയുന്നത്. ദേശീയപരിപാടിയായതിനാല്‍ പേരും ഒരുക്കിയ വെബ്സൈറ്റുമൊക്കെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായതുകാരണം ശാക്തീകരണം അത്യാവശ്യമായിട്ടുള്ള സാധാരണ മലയാളി മങ്കമാര്‍ക്ക് ലിംഗപാര്‍ക്കിലും അനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിലും എന്ത് നടക്കുന്നൂ എന്നറിയില്ല എന്ന് സംഘാടകര്‍ക്കാശ്വസിക്കാം.
മേളയുടെ പേരില്‍ വിവാദങ്ങള്‍ ഇപ്പോള്‍ത്തനെ വന്നുകഴിഞ്ഞു. പണം തട്ടാനാണെന്ന് പ്രതിപക്ഷം. പരിപാടിയുടെ മാര്‍ക്കറ്റിംഗിനായി സ്ത്രീശരീരം പരിധിവിട്ട് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ക്കെതിരെ അന്വേഷി. പെണ്ണുങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന് മാര്‍ക്സിസ്റ്റ് വനിതകള്‍. സിനിമാനടി സ്ത്രീയായതുകൊണ്ടാണ് ബ്രാൻഡ് അമ്പാസഡറാക്കിയതെന്ന ജമണ്ഡൻ തമാശയും മന്ത്രി തട്ടിവിട്ടിട്ടുണ്ട്.
ലോകവനിതാദിനം പ്രമാണിച്ച് ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസഥാനസര്‍ക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുന്നതിന് പകരം കുത്തിപ്പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ, സൗമ്യയുടെ ദാരുണാന്ത്യവും തുടര്‍ന്ന് പെരുമഴപോലെ വന്ന തീവണ്ടി പീഡനശ്രമങ്ങളും നമ്മെ നോക്കി ഇളിച്ചുകാട്ടുമ്പോഴും ഒരു പ്രസ്താവനയിലൊതുങ്ങിയ സുരക്ഷാക്രമീകരണങ്ങള്‍ ഇന്നും കടലാസില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീത്വം ആഘോഷിക്കാനുള്ള ഈ വെമ്പലില്‍ ഒരല്‍പ്പം വേദനയുണ്ട്. കുടുംബകോടതികളിലും മറ്റ് നീതിപീഠങ്ങളിലും സ്ത്രീകള്‍ക്ക് നീതിലഭിക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തീര്പ്പുകല്പ്പിക്കാനായി ഒരു പത്ത് ദിവസത്തെ നീതിമേള നടത്തിയിട്ടാവാമായിരുന്നു സ്ത്രീത്വം ആഘോഷിക്കല്‍. അത്താണിയില്ലാത്ത സാധുസ്ത്രീകള്‍ക്കായി ഒരു ആലംബാലയം തുറന്നിട്ട് മതിയായിരുന്നു ഡിജിറ്റല്‍ ആര്‍കൈവ്സുകളും മ്യൂസിയങ്ങളും കണ്വെന്ഷന് സെന്ററുകളും തുറന്നിടാന്‍. വൃത്തിഹീനമായ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവവേദനായാല്‍ പുളയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാകട്ടെ പാര്‍ക്കുകള്‍. അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് വേണ്ടിയാകണം ശാക്തീകരണം. ക്ഷേമത്തിന് നിത്യക്ഷാമമുള്ള അധ:സ്തിതരിലും പാവപ്പെട്ടവരിലും നിന്നുവേണം സാമൂഹ്യക്ഷേമം തുടങ്ങാന്‍. അവര്‍ക്ക് വേണ്ടത് പാര്‍ക്കുകളല്ല, പാര്‍ക്കാന്‍ സുരക്ഷിതമായ കൂരകളാണ്, ആഘോഷമല്ല, ആശ്വാസമാണവര്‍ക്കാവശ്യം.
പ്രകടനപരതയാണിത്. കഞ്ഞിയില്ലാത്തവന് കാറ് നല്കുന്ന വിരോധാഭാസം. സ്ത്രീകളെ സഹജീവികളായിക്കാണാനും അവരെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കാനും തയ്യാറാവാത്ത ഒരു വിദ്യാഭ്യാസ സാമൂഹിക ചുറ്റുപാട് വളരേ ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകളെ അവര്‍ക്കായി ഒരു പാര്‍ക്കൊരുക്കി അതിലടച്ച് പൂട്ടി സംരക്ഷിക്കുകയല്ല വേണ്ടത്. അവര്‍ക്കായി സുരക്ഷിതമായ ജീവിതസാഹചര്യങ്ങളൊരുക്കണം. ഇത്തരം ആഘോഷങ്ങളുടെയും പാര്‍ക്കുകകളുടെയും ഗുണഭോക്താക്കളാകുന്ന സ്ത്രീകള്‍ പലപ്പോഴും ശാക്തീകരണത്തിന്റെ ചോദ്യഛിഹ്നങ്ങള്‍ക്ക് മീതെയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും പലപ്പോഴും എത്തിപ്പെടാത്ത സ്ത്രീത്വങ്ങളാണ് ശാക്തീകരണമില്ലെങ്കില്‍ വേണ്ട, ഒരു കൈത്താങ്ങെങ്കിലും നോക്കി കാത്തിരിക്കുന്നത്.
സ്ത്രീകള്‍ തന്റേടം കാണിക്കണമെന്നും അതിന്നായി അവരെ സജ്ജ്മാക്കലാണ് ലക്ഷ്യമെന്നുമാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞിടത്തോളം മനസ്സിലായത്. എന്നാല്‍ തന്റേടം കാണിച്ചുകൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നടത്തുന്ന ഈ പദ്ധതി തന്റേടമില്ലാത്ത സ്ത്രീകള്‍ക്ക് എങ്ങിനെ ഉപകാരപ്പെടുമെന്ന് മന്ത്രിയങ്ങുന്ന് (തന്റേടം കാണിച്ച് കാണിച്ച് അരവകുപ്പിന്റെ മന്ത്രിയായി ഒതുങ്ങിപ്പോയ ആളാണ്) ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം.
കുറിപ്പ്: ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ലിംഗം എന്നാണ് മിക്ക ഡിക്ഷണറികളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഇനം, ജാതി എന്നുമൊക്കെ അര്‍ത്ഥമുണ്ട്.