ഇന്ന്, നവംബര്‍ ഇരുപത്- വാഗണ്‍ ട്രാജഡിയുടെ കറുത്ത ഓര്‍മ്മകള്‍ക്ക് തൊണ്ണൂറ് വയസ്സ് തികയുന്നു. ചരിത്രത്തിന്റെ അവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍. ലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. പലര്‍ക്കും അവരെ അറിയില്ല തന്നെ! ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹത്തായ ചരിത്രസംഭവമായ മലബാര്‍ സമരങ്ങളെ പലപ്പോഴും മാപ്പിളലഹളയും മലബാര്‍കലാപവുമൊക്കെയാക്കി നമ്മുടെ ചരിത്രകാരന്മാര്‍ എന്നേ മൂലയിലൊതുക്കിക്കളഞ്ഞിട്ടുണ്ട്. മലപ്പുറത്തെ ചില സംഘടനകളോ ഏതാനു ചില രാഷ്ട്രീയക്കാരോ ഒരു സ്മരണപുതുക്കല്‍ നടത്തുന്നതൊഴിച്ചാല്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്കരിച്ചു കളഞ്ഞിരിക്കുന്നൂ ധീരരായ ആ രാജ്യസ്നേഹികളെ ആദരിക്കേണ്ടതിനെ ആവശ്യകത.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍ "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
1921ലെ മലബാര്‍ സമരങ്ങളുടെയും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പടയോട്ടത്തിന്റെയും ഫലമായി ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സമരക്കാര്‍ക്കെതിരില്‍ ബ്രിട്ടീഷ് അധികാരികള്‍ എണ്ണമറ്റ കേസുകള്‍ ചുമത്തി. മലബാറ് സമരക്കാരെ ശിക്ഷിക്കാനായി പ്രത്യേകം നിയുക്തമായ പട്ടാളക്കോടതി, തോന്നിയപോലെ കിട്ടിയവരെയൊക്കെപ്പിടിച്ച് ശിക്ഷ വിധിച്ചു. നീതിയോ ന്യായമോ നടപ്പാക്കുകയായിരുന്നില്ല ഈ ഏകാധിപത്യകോടതിയുടെ ലക്ഷ്യം. മലബാറിലെ സമരക്കാരുടെ വീര്യം കെടുത്തുകയും അവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും മാത്രമായിരുന്നു ഇല്ലാത്ത കേസുകളിലെ വല്ലാത്ത വിധികള്‍ കൊണ്ടുദ്ദേശം. നാട്ടിലുള്ള മിക്ക പുരുഷന്മാരും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. അങ്ങിനെയാണ് ബാക്കി വന്ന തടവുകാരെ ബെല്ലാരി ജയിലിലേക്ക് അയക്കാന്‍ തീരുമാനമായത് (പോത്തന്നൂരിലേക്ക് എന്നും ചരിത്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്).
വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്, ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന്‍ ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര് മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്‍ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍ അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).
ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.
വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം, ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.
ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ
കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ് മലബാറിലെ സമരചരിത്രം. തിരൂരങ്ങാടി ആസ്ഥാനമാക്കി ആലി മുസ്ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് രാജിനെതിരെ സമാന്തര ഭരണം സ്ഥാപിച്ചുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെ വെല്ലുവിളിച്ചപ്പോള്‍ "മലബാറിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചിരിക്കുന്നു" എന്ന് ഇന്ത്യ സ്വതന്ത്രമാവുന്നതിന്റെ ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അച്ചു നിരത്തി. തിരൂരങ്ങാടിയും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.
വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ്, പട്ടാളഓഫീസര്‍മാര്‍ അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി. തുല്യതയില്ലാത്ത ക്രൂരകൃത്യങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഓഫീസര്, ഹിച്ച്കോക്കിന്റെ നേതൃത്വത്തിൽ ചരക്കുവണ്‍റ്റിയുടെ നോട്ടക്കാരന്‍ ആപ്പീസറായിരുന്ന കാവുണ്ണിനായരും ബ്രിട്ടീഷ്സര്‍ക്കാറിന്റെ വേതനം പറ്റുന്ന, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ഇന്ത്യന്‍ പോലീസുകാരും തിരൂരിലെത്തിയ തടവുകാരെ ചരക്കു വാഗണില്‍ കുത്തിനിറച്ചു. തിരൂര് മുതല്‍ പോത്തന്നൂര്‍ വരെയുള്ള നീണ്ട ഒന്‍പത് മണിക്കൂറ് വായുപോലും കടക്കാത്ത ചരക്കുവണ്‍റ്റിയില്‍ കുത്തിനിറക്കപ്പെട്ട സമരക്കാര്‍ ശ്വാസം കിട്ടാതെ, പ്രാണനുവേണ്ടി യാചിച്ച് ജീവജലത്തിനായി ദാഹിച്ച് അവസാനം സ്വന്തം വിസര്‍ജ്ജ്യം തന്നെ കുടിച്ച് മരണവെപ്രാളത്തില്‍ പരസ്പരം കടിച്ചുകീറി മരണം വരിച്ചു. ബോഗിയുടെ ഇളകിക്കിടന്ന ആണിയുടെ ദ്വാരങ്ങളില്‍ കൂടി പ്രാണവായു കണ്‍ടെത്തിയ ചിലര്‍ മാത്രം ജീവഛവങ്ങളായി അവശേഷിച്ചു. നൂറു പേരില്‍ അറുപത്തിനാല് പേരാണ് കൊല്ലപ്പെട്ടത്. അറുപത് മുസ്ലീംകളും നാല് ഹിന്ദുക്കളും. (വാഗണില്‍ കയറ്റിയ സമരക്കാരുടെ എണ്ണത്തിലും, പിന്നീട് മരിച്ച സമരക്കാരുടെ എണ്ണത്തിലുമൊക്കെ ചെറിയ ഭിന്നാഭിപ്രായങ്ങളുണ്ട്).
ബ്രിട്ടീഷ് കുഴലൂത്ത് മാധ്യമങ്ങള്‍ കുറ്റവാളികള്‍ മരണപ്പെട്ട, ഒരു സാധാരണസംഭമെന്ന് നിസ്സാരവല്‍ക്കരിച്ചെങ്കിലും സംഭവത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സായിപ്പിന്റെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതരായി. പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനെയും സംഭവത്തിന് ഉത്തരവാദികളായ പട്ടാളമേധാവികളെയും രക്ഷപ്പെടുത്തികൊണ്ട് വാഗണ്‍ നിര്‍മ്മിച്ച കമ്പനിയെയും ഒരു സധാരണ പോലീസുദ്യോഗസ്ഥനെയും പ്രതിയാക്കി കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചു!! പടിഞ്ഞാറു നിന്നും കയറ്റി അയക്കുന്ന നീതിയുടെ സ്വാഭാവിക രൂപം അന്നുമിന്നും അങ്ങിനെത്തന്നെയാണല്ലോ?
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി ചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.
വിദേശാധിപത്യത്തോട് ഒരിക്കലും രാജിയാവാന്‍ സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാരുടെ രേഖപ്പെടുത്താതെ പോയ ദേശസ്നേഹം, ഇന്നത്തെ തലമുറക്കൊരു പാഠം മാത്രമല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
വാഗണ്‍ ട്രാജഡിയെക്കുറിച്ച് മനോഹരമായ ഒരു ലേഖനമടങ്ങിയ വെബ്സൈറ്റ് ഇവിടെക്കാണാം.
ധീര രക്തസാക്ഷികളുടെ പേരു വിവരങ്ങൾ
കടപ്പാട്: ചിത്രം ഗൂഗ്ഗിളില്‍ നിന്നും
ആ ധീര ദേശാഭിമാനികള്‍ക്ക് ആരൊക്കെ തമസ്ക്കരിചാലും മരണമില്ല...ഇതിനു സമാനമായ പോരാട്ട വീര്യം ചരിത്രത്തില്‍ തന്നെ അപൂര്‍വം..ഈ വക ക്രൂരതയും..നമ്മുടെ മാധ്യമങ്ങളെ നമ്പാന്‍ കൊള്ളാതായിട്ടു കാലം ഏറെയായി..പക്ഷെ ദേശസ്നേഹികളുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ് ഈ ട്രാജഡി ഇന്നും..
മറുപടിഇല്ലാതാക്കൂഅവര് അനുഭവിച്ച ത്യാഗത്തിന്റെ ബാക്കിപത്രമാണ് ഞാനിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്മരിക്കുന്നു ആ ദേശാഭിമാനികളെ.. ആ രക്തസാക്ഷികളെ..
മറുപടിഇല്ലാതാക്കൂറെഫെറന്സ് കൊടുത്ത ലിങ്കില്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു എല്ലാ കാര്യങ്ങളും.. ഓര്‍മ്മപ്പെടുത്തലിന്നു ഒരായിരം നന്ദി..
എന്ത് പേരില്‍ രേഖപ്പെടുത്തിയാലും പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരുകൂട്ടം പോരാളികളുടെ രക്തസാക്ഷിത്വത്തിന് മാറ്റ് കുറയുന്നില്ല. സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്ന, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടന്ന, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായിലഹള എന്ന പേരിലല്ലേ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്?
മറുപടിഇല്ലാതാക്കൂഅവഗണനയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ ദേശാഭിമാനികളെ സ്മരിക്കുന്നു.
വാതിലുള്ള തീവണ്‍ടി ബോഗികളില്‍ നിന്നും പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്ന ന്യായം പറഞ്ഞ് പട്ടാളഓഫീസര്‍മാര്‍, അടച്ചുപൂട്ടിയാല്‍ വായുപോലും കടക്കാത്ത ഇരുട്ടറകളായി മാറുന്ന ചരക്കു വണ്ടികള്‍ ഏര്‍പ്പാടാക്കി
മറുപടിഇല്ലാതാക്കൂഹൊ..
===
നല്ല ലേഖനം..
ഇത് വായിക്കുമ്പോള്‍ 1921 എന്ന സിനിമയാണ് ഓര്‍മ്മയില്‍ തെളിയുന്നത്.
മറുപടിഇല്ലാതാക്കൂതിരൂര് എന്നത് എന്റെ സ്വന്തം നാട് ആയിട്ടുപോലും ഈ സമരത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്.കാരണം ചരിത്രത്തിനു മേല്‍ പുതപ്പ് വിരിച്ച ,മേല്‍പറഞ്ഞ തമസ്കരണം തന്നെ.
മലബാര്‍ സമരത്തെ മലബാര്‍ കലാപമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യവുമായിരിക്കാം.
ഇന്ഗ്ലീഷ് കാരോടുള്ള വിരോധം മൂലം അവരുടെ ഭാഷയും സംസ്കാരവും വര്‍ജ്ജിക്കണമെന്ന മലബാറിലെ ഒരു സമൂഹത്തിന്റെ അന്നത്തെ മാനസികനിലയെ പോലും നാം ഇന്ന് കുറ്റപ്പെടുത്തുന്നു.
അവരുടെ സംസ്കാരവും ഭാഷയു മുറുകെപിടിച്ചവരോ ഇന്ന് ഉന്നതനിലയിലും.
ചരിത്രം ആവര്തിക്കതിരിക്കട്ടെ.
വേറിട്ട ലേഖനത്തിന് ആശംസകള്‍
നല്ല ലേഖനം അന്‍വര്‍... ആ ധീരദേശാഭിമാനികളെ ഓര്‍മ്മിപ്പിച്ചതിന്, അവര്‍ സഹിച്ച ത്യാഗത്തിന്റെ തീവ്രത ഓര്‍മ്മിപ്പിച്ചതിന് നന്ദി...
മറുപടിഇല്ലാതാക്കൂതിരൂര് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും മനസ്സറിയാതെ ആ ചരിത്രത്തോടൊപ്പം സഞ്ചരിക്കാറുണ്ട്.
മറുപടിഇല്ലാതാക്കൂനല്ല ലേഖനം .
കൂടെ കൊടുത്ത ലിങ്ക് കണ്ടപ്പോള്‍ സന്തോഷം തോന്നി. എന്‍റെ ഉപ്പ എഴുതിയ ഒരു ലേഖനവും അതില്‍ കണ്ടു. ഉപ്പയുടെ പേര് വെച്ചു തന്നെ. "വാഗണ്‍ ട്രാജഡി സ്മരണിക" എന്ന പേരില്‍ ഉപ്പ എഡിറ്റ് ചെയ്തു കുറെ പ്രമുഖരുടെ ലേഖനങ്ങള്‍ വെച്ച് .ഈ എം എസ് മുതല്‍ ഇ. മൊയ്തു മൌലവിയും ചരിതകാരന്‍ ഡോക്ടര്‍ സി കെ കരീമും , എം ഗംഗാധരനും എല്ലാം എഴുതിയ ലേഖനങ്ങള്‍ ചേര്‍ത്ത്.
വാഗണ്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കൊന്നാല അഹമ്മദ് ഹാജിയുമായി ഉപ്പ നടത്തിയ അഭിമുഖം അതിലുണ്ട്. ഈ കൊടുത്ത ലിങ്കിലും പ്രസ്തുത ലേഖനമാണ് എടുത്തെഴുതിയത്.
ക്ഷമിക്കണം . ലിങ്കില്‍ ഉള്ള ലേഖനം അല്ല. ആ സൈറ്റിലെ മറ്റൊരു ലേഖനം
മറുപടിഇല്ലാതാക്കൂഈ ഓര്‍മപെടുത്തലിന് നന്ദി സ്നേഹിതാ
മറുപടിഇല്ലാതാക്കൂചീരാ മുളക് ഏതെങ്കിലും കുത്തക പത്രങ്ങള്‍ താമസ്കരിച്ചാല്‍ മറന്നു പോണ താണോ ഞാമ്മ ളെ വാപ്പ വലല്യാപ്പ മാര്‍ തീ തുപ്പുന്ന പീരങ്കി കൊയലിന്റെ മുന്ബില്ക്ക് നെഞ്ഞും വിരിച്ചു ചെന്ന് പോരാടി നമുക്ക് നേടി തന്ന സ്വാതന്ത്രത്തിന്റെ കഥ മലപ്പുറം കോട്ട കുന്ന് കുന്നായി നില നില്‍ക്കന്നിടത്തോളം കാലം ഒരു ത്തനും മറക്കില്ല ഞമ്മളെ പരമ്പര സമ്മയ്ക്കൂല അതല്ലേ ഞമ്മള്‍ മലപ്പൊ റത്തെ മാപ്പള മാരെ പൌര്
മറുപടിഇല്ലാതാക്കൂഇന്ത്യയുടെ ദേശീയ സമരചരിത്രത്തില്‍ അതുല്യമായ സ്ഥാനമുണ്ട് ഈ സംഭവങ്ങള്‍ക്കെല്ലാം. പക്ഷേ, ഹിച്ച്കോക്കിനെ തന്നെ ഇതിന്റെ ചരിത്രം രേഖപ്പെടുത്താന്‍ നിയോഗിച്ചതു കൊണ്ടോ മറ്റോ സംഭവിച്ച വൈകല്യങ്ങളെ തിരുത്താന്‍ നാം തന്നെ ശ്രമിച്ചേ മതിയാകൂ.
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തിനു ഈ നല്ല പോസ്റ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
കൂടെ ഈയുള്ളവന്‍ എഴുതി കൊണ്ടിരിക്കുന്ന പൂക്കോട്ടൂര്‍ യുദ്ധം എന്ന മാപ്പിള പാട്ടിലെ ചില വരികള്‍ അനുബന്ധമായി ചേര്‍ക്കട്ടെ
അടി തെറ്റി വീണ പടനായകന്നു നേരെ വെടി വെച്ച് വെള്ള സായിപ്പ്
തടി ചലനമറ്റു ജലം കിട്ടിയില്ല ഇറ്റു: ഖലിമ ചൊല്ലി ജയ് ഹിന്ദുമേ
കല്ല് വെട്ടു കുഴിയിലിട്ടു മൂടി അവര്‍ കൂട്ടമായി മയ്യത്തിനെ
തെല്ലു ദയ കാട്ടാതെ ചിലരെ വിട്ടു കാട്ടിലന്ധമാനിലെ.....
കണ്ട് കൊതി തീരുന്ന മുന്നെയവര്‍ കൊണ്ട് പോയി പുതുമാരനെ
കൊണ്ട് പോണത് കണ്ടു നിന്നൊരു പെണ്‍കൊടി പറഞ്ഞിങ്ങനെ
കുട്ടിയുണ്ട് വയറ്റിലെന്റെ കേട്ടിയോനത് ഓര്‍ക്കണം
പെട്ടിയില്‍ വെച്ചുള്ള മുസുഹഫ് കത്തം ഓതി തീര്‍ക്കണം"
പക്ഷേ, ഭാരതചരിത്രത്തിലും കേരളചരിത്രത്തിലും വാഗണ്‍ ട്രാജഡിയെക്കുറിച്ച പ്രസ്താവിക്കപ്പെട്ട നിരവധി
മറുപടിഇല്ലാതാക്കൂചരിത്രരേഖകളിലും പുസ്തകങ്ങളില്‍ പോലും തടവുകാരെ കുറ്റവാളികളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്ക് തമസ്കരിക്കുകയുമാണ് ചെയ്തത്.
ഇത് ചരിത്രം...
പക്ഷെ ഇന്നും പലതും രേഖപ്പെടുത്തുന്നുത് യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചാണ് ..
ഈ ഓര്‍മപെടുത്തല്‍ നന്നായി സുഹൃത്തേ...
ആശംസകളോടെ ... (തുഞ്ചാണി)
വായനക്കാരുടെ ഹൃദയത്തില്‍ കുത്തുന്ന കണ്ണ് തുറപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ ചരിത്ര സത്യങ്ങള്‍ വിശദമായി മനസ്സിലാക്കാത്തവര്‍ക്ക് ഏറെ ഉപയോഗപ്രദവും. അന്‍വര്‍ അഭിനന്ദനങ്ങള്‍ സ്വീകരിച്ചാലും !
മറുപടിഇല്ലാതാക്കൂആ ധീര ദേശാഭിമാനികളുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍...ഓര്‍മപെടുത്തലിന് നന്ദി അന്‍വര്‍
മറുപടിഇല്ലാതാക്കൂആരെയ്യും കൂസാതെ ജിവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവർ.ഓർമകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർപ്പൂക്കൾ.
മറുപടിഇല്ലാതാക്കൂനല്ലത് അന്‍വര്‍ വളരെ നല്ലത്. ഈ ഓര്‍മപ്പെടുത്തല്‍ ഇന്ന് ആവശ്യമായിരുന്നു. യഥാര്‍ത്ഥ ദേശസ്നേഹികളെയും ഒറ്റുകാരെയുമൊക്കെ ഒന്നുകൂടി വിചിന്തനം ചെയ്യുന്നതിനും ഈ വായന ഉപകരിച്ചു....
മറുപടിഇല്ലാതാക്കൂധീരദേശാഭിമാനികള്ക്ക് അഭിവാദ്യങ്ങള്‍...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവർഷങ്ങൾക്ക് മുമ്പ് ചന്ദ്രിക ദിനപത്രത്തിൽ വാഗൺ ട്രാജഡി ദിനത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് കൊന്നാല അഹമ്മദ് ഹാജിയുമായുള്ള ഒരു അഭിമുഖം വായിച്ചത് മനസ്സിലിന്നും മായാതെ കിടക്കുന്നുണ്ട്. വാഗൺ ട്രാജഡി സംഭവം വിശദമാക്കാനോ, രക്തസാക്ഷികൾ അർഹിക്കുന്ന ആദരം നൽകാനോ ഈ ലേഖനത്തിനായിട്ടില്ലെങ്കിലും, ആ വീരപോരാളികളെ ഒന്നു സ്മരിക്കാനെങ്കിലും കാരണമായെങ്കിൽ ഞാൻ ധന്യനായി. അതാണ് ഉദ്ദേശവും.
മറുപടിഇല്ലാതാക്കൂവായിച്ചവർക്കും, അഭിപ്രായങ്ങളും അഭിവാദ്യങ്ങളും അർപ്പിച്ചവർക്കും നന്ദി.
Thank you very much Anwar... very apt reminder
മറുപടിഇല്ലാതാക്കൂചരിത്രം മാപ്പ് നല്‍കാത്ത ആ കറുത്ത ദിനം പലരും കാലത്തിനൊപ്പം വിസ്മരിക്കാന്‍ തുടങ്ങിയിരിക്കുന്നു ,,അവസരോചിതമായ ഒരു നല്ല കുറിപ്പ് ,,ഒപ്പം ഒരു ആയിരം ലൈക്കും നന്ദിയും !!
മറുപടിഇല്ലാതാക്കൂധീര ദേശാഭിമാനികളുടെ,അവര്‍ സഹിച്ച ത്യാഗത്തിന്റെ തീവ്രത, വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി അന്‍വര്‍..
മറുപടിഇല്ലാതാക്കൂനല്ല ലേഖനം..
മറുപടിഇല്ലാതാക്കൂചരിത്രം വിസ്മരിക്ക്പ്പെടാത്തൊരോര്‍മയാവണം എല്ലാം മറവിയുടെ അഗണ്യകോടിയിലേക്ക് തള്ളുന്ന ഇക്കാലത്ത് ഓര്‍മകള്‍ ഒരു സമരമാണ്.. ഈ ഓര്‍മപ്പെടുത്തലിന് വളരെയധികം നന്ദി..
മറുപടിഇല്ലാതാക്കൂനല്ല ലേഖനം
മറുപടിഇല്ലാതാക്കൂവന്ദേമാതരം ഭരത് മാതാക്കി ജയ്
ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചു..കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു .നെഹ്രുവും ഗാന്ധിജിയും നേതാക്കളും കൂടി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു ,,,ഇങ്ങനെ രചിക്കപ്പെട്ട ചരിത്രം മാത്രമേ നമുക്കറിയൂ അതിനു മുന്‍പും ഇടയിലും പെട്ടുപോയാ അനേകായിരം മനുഷ്യരെ നമ്മക്കറിയില്ല .അവര്‍ അവഗനയുടെ ചാരം മൂടി ചരിത്രത്തിന്റെ ഇരുണ്ട മൂലയില്‍ പുതഞ്ഞു പോയി
മറുപടിഇല്ലാതാക്കൂകണ്ണു തുറപ്പിക്കുന്ന തുടക്കവുമായി ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത എന്നാല്‍ എല്ലാവരാലും വിസ്മരിക്കപ്പെടുന്ന ധീരദേശാഭിമാനികളെയും ആ ഇരുണ്ട ദിനങ്ങളെയും തുല്ല്യതയില്ലാത്ത മഹാക്രൂരതയെയും മറക്കാതെ ഓര്‍മിപ്പിച്ചതിനു നന്ദി........
മറുപടിഇല്ലാതാക്കൂതാഴെ കൊടുത്ത ലിങ്ക്സ് കൂടുതല്‍ ഉപകാരമായി........
ഇത് വഴി പോയപ്പോള്‍ ഒന്ന് കയറി നോക്കിയതാണ്.ചീരമുളകിനെ പറ്റി ഇത് വരെ അറിയാതിരുന്നത്,എന്റെ ബ്ലോഗ് വായനയുടെ പരിധി വളരെ ചുരുങ്ങിയത് കൊണ്ടായിരിക്കാം.എന്തായാലും നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്! ഇത്തരമൊരു പോസ്റ്റ് ഇട്ടതിനു. ഒരുപാടു കാര്യങ്ങള്‍ മനസ്സിലായി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂബ്രിട്ടീഷു കാര്‍ക്കെതിരെ പൊരുതിയ ആ ധീര ദേശാഭിമാനികളെ നമുക്ക് ഈ അവസരത്തിലും തുടര്‍ന്നും സ്മരിക്കാം. അവരില്‍ നിന്നും ആവേശം ഉള്‍ക്കൊള്ളാം
മറുപടിഇല്ലാതാക്കൂസ്വാതന്ത്ര്യത്തിന്റെ വില അറിയുന്നില്ലല്ലോ നാം..
മറുപടിഇല്ലാതാക്കൂഅടുത്ത തലമുറ ഈ കഥകള്‍ ഒക്കെ കേള്‍ക്കുമോ എന്ന് തന്നെ സംശയം..
നല്ല പോസ്റ്റ്. അഭിനന്ദനനങ്ങള്‍
നല്ല ലേഖനം ....ഒരിക്കല്‍ കൂടി മനസ്സ് ആ ചരിത്രങ്ങളി ലൂടെ സഞ്ചരിച്ചു ......എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂനല്ല ലേഖനം...
മറുപടിഇല്ലാതാക്കൂസിനിമയില് കണ്ട രംഗങ്ങള്‍ ഓര്‍മവരുന്നു... ആ അവസ്ഥ ആലോചിക്കാന്‍ പോലും ആവുന്നില്ല...
നന്ദി ചീരാമുളക്. 1921 എന്ന സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മ വരുന്നു. ചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ് താങ്കള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചത്. അഭിനന്ദനങ്ങള്‍!!
മറുപടിഇല്ലാതാക്കൂധീരദേശാഭിമാനികളായവരെ പഠിക്കാനും ഓർമ്മയിൽ നിർത്താനും , ഇങ്ങനെ എഴുത്തുകാരുടെ നിരന്തരശ്രമം തുടർന്നുകൊണ്ടേയിരിക്കട്ടെ. ശ്രീ. അൻവറിന് എന്റെയും അഭിനന്ദങ്ങൾ.....
മറുപടിഇല്ലാതാക്കൂലോകസുന്ദരിയുടെ കന്നിപ്പേറും മദ്യനയത്തിലെ മായവും കള്ളുരാജാവിന്റെ വിമാനക്കടവുമൊക്കെ പ്രധാനവാര്‍ത്തയായപ്പോൾ കുറേ ധീരദേശാഭിമാനികളെ നാം സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു.
മറുപടിഇല്ലാതാക്കൂനാം മറന്നെന്ന് പറയുന്നത് തെറ്റാണു നാം മറന്നിട്ടില്ല എന്നത് കൊണ്ടല്ലേ ചീരാമുളക് ഇതെഴുതിയത്. നമ്മളല്ല അധികാരത്തിന്റെ ഇരിപ്പിടങ്ങളിൽ ചരിത്രവും വന്നവഴിയും അറീയാതെ ഇരിക്കുന്നവർ അതോർത്തില്ല എന്നതല്ലേശരി..? ആവിശ്യമായ ഒരു പോസ്റ്റ് അഭിനന്ദനങ്ങൾ.
നമ്മൾക്കാ കന്നിപ്പേറും,സന്തോഷ് പണ്ഡിറ്റുമൊക്കെ നേരം പോക്കിനുള്ളപ്പോൾ അധികാര വർഗ്ഗമടക്കം എന്നെപ്പോലെയുള്ള സുഖിയന്മാർക്കടക്കം ഇത്തരം ധീരവീര ദേശാഭിമാനികളെയൊക്കെ ഓർക്കനെവിടെ നേരം അല്ലേ
മറുപടിഇല്ലാതാക്കൂഅവസരോചിതമായ ഉഗ്രൻ രചന കേട്ടൊ അൻവർ
അഭിനന്ദനങ്ങൾ...
മലബാറിലെ മാപ്പിളമാരുടെ ത്യാഗത്തിന്റെ ഈ ഏട്, ചരിത്ര പുസ്തകം തുന്നിക്കെട്ടുന്നവര്‍ ബോധപൂര്‍വം അടിയിലാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്.
മറുപടിഇല്ലാതാക്കൂഞാന് ചിന്തിക്കുന്നത് അതല്ല.
മറുപടിഇല്ലാതാക്കൂമലബാറിലെ വിശിഷ്യാ തിരൂരങ്ങാടി, പൂക്കോട്ടൂര്‍, പാണ്ടിക്കാട് തുടങ്ങിയ ഇടങ്ങളിലെ സമര പോരാട്ടങ്ങളും മറ്റും മറന്നു പോയത് അതെ നാട്ടുകാര്‍ തന്നെയാണ്.
അധിനിവേശങ്ങള്‍ക്ക് നേരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പൂര്‍വ്വ സൂരികളെ വിസ്മരിച്ചു കൊണ്ട്... എന്ത് തരം വിധേയത്വത്തിനും തയ്യാറായ ലജ്ജാകരമായ മാനസികാടിമത്വം പേറുന്ന മലബാറിലെ വര്‍ത്തമാന യൌവ്വനമാണ് ഈ സമര സേനാനികളെ നിന്ദിക്കുന്നതും അഹവേളിക്കുന്നതും..!!!
ഉള്‍കിടിലത്തോടെയല്ലാതെ ആ ചരിത്രം വായിക്കാന്‍ കഴിയില്ല. ഓര്‍ക്കാനും. ഇന്ന് ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്നതും നാം അതൊക്കെ തന്നെ. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി
മറുപടിഇല്ലാതാക്കൂormmappeduthalinu nandhi.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........
മറുപടിഇല്ലാതാക്കൂസ്മരണകളിരമ്പുന്ന ബലികുടീരങ്ങൾ. പോസ്റ്റ് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂwww.baithcp.blogspot.com...good.....
മറുപടിഇല്ലാതാക്കൂmy essay about wagon tragedy had published by thejas ans sunni afkar,,,,,
മറുപടിഇല്ലാതാക്കൂചീരാമുളക്, ഞാന്‍ ആദ്യമായാണ് ഈ വഴി..വന്നത് വെറുതെയായില്ല. നല്ല ദേശ സ്നേഹം വിളിച്ചോതുന്ന ഒരു ലേഖന്‍ വായിക്കാന്‍ പറ്റി. മലബാര്‍ ലഹളക്ക് അതര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല എന്നുള്ളത് സത്യമാണ്. എങ്കിലും മലബാര്‍ ലഹളയെ കുറിച്ചും മാപ്പിളമാരുടെ ശൂര്യത്തെ കുറിച്ചും എല്ലാവര്‍ക്കുമറിയാം. വിദ്യാലയങ്ങളിലെ ചരിത്ര പുസ്തകങ്ങളില്‍ മലബാര്‍ ലഹളയെ കുറിച്ച് പ്രതിപാദിക്കുന്നുണ്‌ട്. ൧൯൨൧ എന്ന പേരില്‍ ഒരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്‌ട്. ആധുനിക രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും അത് തമസ്കരിക്കാതിരുന്നാല്‍ തീര്‍ച്ചയായും ഈ ലഹളയുടെ സ്മരണകള്‍ അണയാതെ നിലനില്‍ക്കും... സമയം കിട്ടുമ്പോള്‍ നമ്മുടെ ബ്ളോഗിലേക്ക് ക്ഷണിക്കുന്നു.. താങ്കളുടെ സമ്മതത്തോടെ താങ്കളെ ഞാന്‍ ഫോളൊ ചെയ്യുന്നു...
മറുപടിഇല്ലാതാക്കൂvalre gaurava poorvvam ulla ezhutthu pakshe enikku blog name ishttam aayilla
മറുപടിഇല്ലാതാക്കൂkarnam content shktham aanu appol silly [chilliyum ] aaya oru peru pora
നല്ല പോസ്റ്റ്. അഭിനന്ദനനങ്ങള്‍
മറുപടിഇല്ലാതാക്കൂപിണക്കമാണോ ചീരാമുളക് ?കാണുന്നില്ലല്ലോ ?
മറുപടിഇല്ലാതാക്കൂനമ്മള് മനസ്സില്‍ പോലും സങ്കല്പിക്കാത്ത്ത ക്രൂരതകള്‍ നേരിടേണ്ടി വന്ന അനേകായിരങ്ങള്‍ നേടിത്തന്ന നമ്മുടെ സ്വാതന്ട്ര്യം. പലതും അറിയാതെ കിടക്കുമ്പോഴും അറിയുന്നതിനെ എന്തിന്റെയെങ്കിലും പേര് പറഞ്ഞു മാറ്റി നിര്‍ത്തുന്നത് ശരിയല്ല.
മറുപടിഇല്ലാതാക്കൂ