പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കേറുമ്പോഴാണാ വാര്‍ത്ത കേട്ടത്- സദ്ദാമിനെ തൂക്കിലേറ്റിയിരിക്കുന്നു.
"അൽഹംദുലില്ലാഹ്- ദൈവത്തിന് സ്തുതി" യാന്ത്രികമായിരുന്നു ആ പറച്ചിൽ, അതും അല്പ്പം ഉറക്കെ!
കയ്യുയർത്തിക്കൊണ്ടൊരാൾ, ഒച്ചവെച്ചുകൊണ്ട് മറ്റു മൂന്ന് സഹമുറിയന്മാര്‍. ഒരു നിമിഷം കൊണ്ട് ഞാന്‍ അമേരിക്കന്‍ ചാരനായി മാറി. എനിക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. നല്ല ഒരു ബലിപെരുന്നാള്‍ ദിനം കൂട്ടുകാരുടെ ദേഷ്യത്തിനും ശാപത്തിനും അവസരമൊരുക്കി, മധുരമുള്ള പായസം നുണഞ്ഞുകൊണ്ട് ഞാനിരുന്നു. മനസ്സില്‍ സന്തോഷം അല തല്ലുന്നു. ടീ വീയില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ സദ്ദാമിന്റെ മരണം മുതലാളിത്തത്തിന്നെതിരെയുള്ള പോരാട്ടത്തിന്റെ ധീരമായ അന്ത്യമായി ചിത്രീകരിച്ച് വായിട്ടലക്കുന്നു. നാട്ടില്‍ നിന്നും വാപ്പയുടെ ഈദാശംസാഫോൺകോൾ. അതിലും സദ്ദാമിന്റെ മരണത്തില്‍ കേരളത്തിന്റെ വേദന! ഞാന്‍ സന്തോഷത്തിലാണെന്നറിഞ്ഞപ്പോള്‍ വാപ്പക്ക് ഞെട്ടല്‍.
മേല്‍ക്കൂരയോളം ഉയരത്തില്‍ അട്ടിവെച്ച കാര്‍ട്ടണ്‍ ബോക്സുകളില്‍ ചാരി നിന്നുകൊണ്ട് അലി ജാബിർ തേങ്ങിക്കരയുകയാണ്. ഇടതുകൈയ്യില്‍ മുറുകെപ്പിടിച്ച മൊബൈലില്‍ ഇനിയും തീര്‍ന്നിട്ടില്ലാത്ത ഫോണ്‍കോളില്‍ അങ്ങേത്തലക്കല്‍ നിന്നും അവ്യക്തമായ ശബ്ദമുയരുന്നു.
ഈ ആഴ്ചയിലിത് മൂന്നാം തവണയാണ് അലിയുടെ ഫോണില്‍ തിക്രീതില്‍ നിന്നും കര്‍ബലയില്‍ നിന്നുമുള്ള ദുരന്തവാര്‍ത്തകള്‍ വരുന്നത്. ഇമാം അലിയെന്ന് ശിയാക്കൾ വിളിക്കുന്ന ഖലീഫ അലിയുടെ (റ) ഖബറിടം സന്ദര്‍ശിക്കാന്‍ പോയ ഒരു വാഹനത്തില്‍ പതിച്ച ബോംബില്‍ അലിക്ക് നഷ്ടപ്പെട്ടത് അനന്തിരവനും മൂന്ന് അടുത്ത ബന്ധുക്കളുമാണ്. അനന്തിരവന്‍ ആലാന്‍ അലിയുടെ പ്രിയപ്പെട്ടവനായിരുന്നു. അവനെ ഷാര്‍ജയിലെ ഒരു യൂണിവേര്‍സിറ്റിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ടൊക്കെ അവസാനഘട്ടത്തിലെത്തിയതാണ്.
അലീ, നീ കരയുകയാണോ?
അയാളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ നിന്നു.
"ഇത് വിധിയാണ്. ദൈവത്തിന് സ്തുതി. അവന്റെ ഒരു നല്ല കാര്യത്തിനുള്ള യാത്രയാണ് ദൈവം വഴിതിരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിട്ടത്. ആലാന്‍ ഭാഗ്യവാനാണ്, ഇനി നടക്കാനിരിക്കുന്ന പേക്കൂത്തുകളും ചോരക്കളികളും അവന്‍ കാണേണ്ടല്ലോ. അവന്‍ മാത്രമാണെന്നെ കരയിച്ചത്. അവന്‍ മാത്രം. ഈ കൈകളിലാണവന്‍ വളര്‍ന്നത്".
അലി ഇരു കൈകളും മുന്നോട്ട് നീട്ടി തൊണ്ടയിടറിക്കൊണ്ട് വീണ്ടുമെന്തൊക്കെയോ പറഞ്ഞു, അതിനിടെ അലി ഹുസ്സൈന്‍ അങ്ങോട്ടെത്തിയപ്പോള്‍ അലിയുടെ സംസാരം അറബിയിലായി.
ഞാനാദ്യമായി പരിചയപ്പെട്ട ഇറാഖികളില്‍ നാല് അലിമാരുണ്ടായിരുന്നു. നാലും ഷിയാവിശ്വാസികള്‍. അവരിൽ ഏറ്റവും പ്രായമുള്ളവൻ നാൽപ്പതുകാരനായ, ഞങ്ങളുടെ സ്റ്റോർ മാനേജർ അലിജാബിറാണ്. അവന്‍ ഉന്നത ഇറാഖീ കുടുംബത്തിലാണ് ജനിച്ചത്. ഇസ്ലാമിക് ദ-അവാ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അലിയുടെ ഭിഷഗ്വരനായ പിതാവ്. അദ്ദേഹത്തെ ഒരു സുപ്രഭാതത്തില്‍ സദ്ദാമിന്റെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. നജഫിലെ ക്ലിനിക്കും വില്ലയും മറ്റ് ആസ്തികളും സദ്ദാം കണ്‍റ്റുകെട്ടി. കൊല്ലപ്പെട്ടോ അതോ തടവിലോ എന്നറിയില്ല. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വന്നുകയറി. അന്ന് അലി ജാബിര്‍ ഇറാന്‍ അതിര്‍ത്തിയിലെ മുന്നണിപ്പോരാളികളുടെ കൂടെ കബന്ന്ധങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാരുന്നു. സൈനികസേവനം നിര്‍ബ്ബന്ന്ധ്മായിരുന്ന സദ്ദാമിന്റെ ഇറാഖില്‍ ഷിയാവിശ്വാസികളെ മുന്നളിപ്പോരാളികളാക്കി വെച്ചു. ഏതൊരു പോരാട്ടത്തിലും ഷിയാപട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സദ്ദാം പിടിയിലായ ദിവസം അലിജാബിറിന്റെ പിതാവ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഞങ്ങള്‍ ടീ വിയില്‍ കണ്ടു. പിന്നീട് ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഇബ്രാഹീം ജഅഫരിയുടെ അനന്തിരവളെയാണ് അലി ജാബിര്‍ കല്യാണം കഴിച്ചത്. അലിയുടെ ഒരു സഹോദരിയും സഹോദരനും സദ്ദാമിനുശേഷമുള്ള ആദ്യ മന്ത്രിസഭയിൽ എം.പിമാരായിരുന്നു. അലിയുടെ കുടുംബത്തിലെ പലരും സദ്ദാമിനെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. അവരെല്ലാം പല യൂറൊപ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ക്യാനഡയിലുമൊക്കെ ദീര്‍ഘകാലമായി താമസിക്കുന്നു. അവരെ ഇറാഖുമായി ബന്ധിപ്പിക്കുന്നത് അലിയാണ്. അവന്റെ ദുബൈ അക്കൗണ്ട് വഴിയാണ് അവരുടെ കുടുംബങ്ങള്‍ക്കുള്ള പണം അയക്കുന്നത്.
ഇറാഖികളില്‍ ഭൂരിഭാഗവും സദ്ദാമിനെയും മക്കളെയും വെറുത്തു. സദ്ദാമിന്റെ തോക്കിനെ ഭയക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല, ഏറ്റവും അടുത്ത അനുയായികളും വിശ്വസ്തരും വരേ ഭയത്തില്‍ തീര്‍ത്ത മെത്തകളിലാണ് അന്തിയുറങ്ങിയത്.
എന്തിനേറെ, സദ്ദാമിന്റെ മക്കളും സദ്ദാമും തന്നെ പരസ്പരം ഭയത്തോടെയും സംശയത്തോടെയും നോക്കിക്കണ്ടു. ഒരു അന്തിവിരുന്നിനിടെ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനെ കത്തിക്കിരയാക്കിയ മൂത്തമകന്‍ ഉദയിനെ സദ്ദാം പേടിയോടെത്തെന്നെയാണ് നിരീക്ഷിച്ചിരുന്നത്. സ്വയം "ചെന്നായ" എന്നു വിശേഷിപ്പിച്ച ഉദയ് ഇറാഖിലെ കായികതാരങ്ങളുടെ പേടിസ്വപ്നമായിരുന്നു. തോല്‍വി ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഉദയ് കായികതാരങ്ങളെ വിവരിക്കാനറക്കും വിധം പീഡിപ്പിച്ചു. തോറ്റവരുടെ തല മുണ്ഡനം ചെയ്തു, തലകീഴായ് തൂക്കിയിട്ട് പീഡിപ്പിച്ചു, വെള്ളത്തില്‍ മുക്കിപ്പിടിച്ചു. ഇറാഖിലെ ഓരോ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഉദയിനെ ഭയന്നു. ഏത് നിമിഷവും തങ്ങളുടെ വീട്ടില്‍ എത്തിയേക്കാവുന്ന, മേലാവില്‍ നിന്നുള്ള ഒരു കല്പ്പന അവരുടെ ഉറക്കം കെടുത്തി. അധ്യയനത്തിനായി പോയ പലപെണ്‍കുട്ടികളുടെയും പിച്ചിച്ചീന്തപ്പെട്ട ശരീരം തെരുവില്‍ ചലനമറ്റു കിടന്നു. സദ്ദാമിന്റെ അധികാരത്തണലില്‍ ഉദയ് രാജ്യത്തെ തന്നിഷ്ടം ഭോഗിച്ചു. തനിക്കിഷ്ടമുള്ളതെല്ലാം അയാള്‍ നേടി, പലര്‍ക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും നഷ്ടമായി.
സദ്ദാമിനും മക്കള്‍ക്കുമെല്ലാം ഒരു പിടി അപരന്മാരുണ്ടായിരുന്നു. ലോകം വിറപ്പിക്കാന്‍ നടന്നവര്‍ സ്വന്തം കൊട്ടാരത്തില്‍ പോലും ഭയന്നു കൊണ്ട് തന്നെയാണ് നടന്നിരുന്നത്. ഇരുട്ടില്‍ നിന്നും പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയെ, ഏതൊരു കോണില്‍ നിന്നും നീളാവുന്ന ഒരു കൊലക്കത്തിയെ അവര്‍ ഭയപ്പെട്ടു.
രണ്ടാമത്തെ മകന്‍ ഖുസയ് നിശബ്ദനായ കൊലയാളിയെന്ന് അറിയപ്പെട്ടു. ശിയാ വിഭാഗക്കാര്‍ ഖുസയെ ഭീതിയോടെയാണ് കണ്‍ടത്. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ ഖുസയ് എതിരാളികളെ കൊന്നുതള്ളി.
സദ്ദാമിന്റെ മൂന്ന് പെണ്‍മക്കൾ അയല്‍രാജ്യമായ ജോര്‍ദ്ദാനില്‍ അഭയം തേടി. ഒരാളുടെ ഭര്‍ത്താവിനെയും അയാളുടെ കുടുമ്പത്തെ വേരോടെയും സദ്ദാം ചതിയിൽ കൊന്നൊടുക്കി. അനിഷ്ടങ്ങളെ സദ്ദാം വെച്ചു പൊറുപ്പിച്ചില്ല. ഒരു വെടിയുണ്ട പായുന്ന സമയം കൊണ്ട് സദ്ദാമിന്റെ എല്ലാ ഇഷ്ടക്കേടുകളെയും അയാൾ ഇല്ലാതാക്കി.
ലോകം സാങ്കേതികവിപ്ലവത്തിന്റെ ആരവം കേട്ടുതുടങ്ങിയ എണ്‍പതുകളുടെ തുടക്കത്തില്‍ ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഇറാഖ് ഒരു വികസിത രാജ്യമായിരുന്നു. മികച്ച റോഡുകള്‍, ജലസേചനസംവിധാനം, നല്ല സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സംവിധാനവും ചികിത്സാ സൗകര്യങ്ങളും. ദേശസാതക്കരിക്കപ്പെട്ട എണ്ണമ്പത്ത് ഇറാഖിനെ സാമ്പത്തികമായി മുന്നോട്ട് നയിച്ചു. ഈ സമ്പന്നതക്ക് പിന്നിലും രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ശിയാക്കളെ അടിച്ചമര്‍ത്തിയും എണ്ണസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വടക്കന്‍ മേഖലയിലെ ഖുര്‍ദുകളെ കൊന്നൊടുക്കിയും അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന മറ്റ് വംശങ്ങളെ പേടിപ്പിച്ച് നിര്‍ത്തിയുമാണ് സദ്ദാം തന്ന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചത്.
അറേബ്യയുടെ അനിഷേധ്യ നേതാവാകാനുള്ള പടപ്പുറപ്പാടിൽ ഇറാനുമായി അനാവശ്യ യുദ്ധത്തിലേർപ്പെട്ടും, കുവൈത്തിനെ ആക്രമിച്ചുകൊണ്ട് അറബിലോകത്ത് ഭീതിവിതച്ചും സദ്ദാം തന്റെ രാജ്യത്തെ നിലക്കാത്ത വെടിയൊച്ചകളുടെ ചോരക്കളമാക്കിത്തീർത്തു. സമ്പന്ന ഇറാഖിനെ പട്ടിണി വിഴുങ്ങിത്തുടങ്ങി. സദ്ദാമിനെയും മക്കളെയും ചോരക്കൊതിയന്മാരായ അനുചരന്മാരെയും മാത്രമല്ല, ശത്രുരാജ്യത്തിന്റെ ബോംബർ വിമാനക്കളെക്കൂടി ഭയക്കേണ്ട ഭീതിതമായ അവസ്ഥ ജനങ്ങൾക്ക് സമ്മാനിക്കപ്പെട്ടു.
സദ്ദാം അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലായ ദിവസം കമ്പനിയിലെ ഇറാഖി ഡ്രൈവര്‍ ജമാല്‍ ഞങ്ങള്‍ക്കെല്ലാം ലഡ്ഡു വിതരണം ചെയ്തു സന്തോഷം പങ്കുവെച്ചു. അവന്റെ മുറി നിറയെ ജോര്‍ജ്ജ് ബുഷിന്റെ പടങ്ങളാണ്. റെഫ്രിജെറെറ്ററിന്റെ വാതിലില്‍ വരേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുന്നി-ഷിയാ വ്യത്യാസമില്ലാതെ ഇറാഖികൾ ആഹ്ലാദിച്ചു. ലക്ഷക്കണക്കിന് അലിമാർ സന്തോഷത്തിന്റെ കണ്ണീർ വാർത്തു.പൊട്ടിക്കരഞ്ഞ ഇറാഖികളും ഉണ്ടാവാം.
കേരളം സദ്ദാമിനൊപ്പമായിരുന്നു. സദ്ദാമിന്റെ പേരില്‍ റസ്റ്റോറന്റുകളും ബസ്‌സ്റ്റോപ്പുകളുമുയര്‍ന്നു. നമുക്ക്, സദ്ദാം പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. പ്രതീക്ഷയുടെ തിരിനാളമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നതിലപ്പുറം പടിഞ്ഞാറിന്റെ ഹുങ്കിനെ വെല്ലുവിളിക്കുന്ന എന്തിനെയും നമ്മള്‍ മനസ്സാവരിച്ചു.
മാധ്യമങ്ങള്‍ സ്റ്ഷ്ടിച്ചുവിട്ട സദ്ദാമെന്ന പോരാളിയുടെ പ്രതിരൂപമായിരുന്നു കേരളമനസ്സിലെങ്കില്‍ സ്വന്തം ജീവിതത്തില്‍ സദ്ദാമിന്റെ ചെയ്തികള്‍ പ്രതിഫലനം തീര്‍ത്ത ഒരുപറ്റം ഇറാഖികളുടെ പ്രത്യാശവറ്റിയ കണ്ണുകളില്‍ നിന്നും വായിച്ചെടുത്ത സദ്ദാമിന്റെ ക്രൂരമുഖമായിരുന്നു എന്റെ മനസ്സില്‍. ഞാനുമയാളെ വെറുത്തിരുന്നു. അയാളുടെ ഭരണത്തിന്റെ അന്ത്യമാഗ്രഹിച്ചിരുന്നു. സദ്ദാമിനു ശേഷമെന്തെന്ന് ഇറാഖികള്‍ ചിന്തിച്ചിരിക്കാം, ഞാനൊരിക്കലും അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
ആഗ്രഹിച്ചിരുന്നതെങ്കിലും, ആ അന്ത്യം ഒരാഘോഷദിവസത്തെ മലിനപ്പെടുത്തിയതുപോലെയാണ് തോന്നിയത്. അതായിരുന്നിരിക്കാം ചിലപ്പോൾ അമേരിക്കയുടെ അജണ്ടയും.
സ്വാതന്ത്ര്യമാഗ്രഹിച്ചിരുന്ന, അതിന്നായി വർഷങ്ങളായി ദാഹിച്ചിരുന്ന ബഹുഭൂരിപക്ഷം ഇറാഖികൾക്കും സദ്ദാമിന്റെ മരണം സ്വാതന്ത്ര്യം നൽകിയോ? ഇല്ലെന്ന് തന്നെയാണെനിക്ക് തോന്നുന്നത്. ബസ്രയിലെയും ബാഗ്ദാദിലെയും തെരുവീഥികളില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ പിച്ചിച്ചീന്തുന്ന ഇറാഖീ പെണ്‍കുട്ടികള്‍ക്ക് അരാണ് സ്വാതന്ത്യം കൊടുക്കുക എന്ന ചോദ്യം ഇനിയും ബാക്കിനില്‍ക്കുന്നു.
ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

സദ്ദാമിൽ നിന്നും ഒരു പക്ഷെ സാതന്ത്രം ആഗ്രഹിച്ചിടൂണ്ടാകാം..എന്നാൽ ഇന്നത്തെ അതിലേറെ മോശം.... അധിനിവേശത്തിന്റെ ദുരിതഭൂമികയായി അവശേഷിക്കുന്നു..
മറുപടിഇല്ലാതാക്കൂഅല്ലാഹു സമാധാനം നൽകട്ടെ..
അമേരിക്കക്കു മുമ്പിൽ പോരാടിയ ആൺകുട്ടിക്ക് അല്ലാഹു മഗ്ഫിറത്തും നൽക്കട്ടെ
ഈ പോസ്റ്റ് വായിക്കുന്നത് വരെ സദ്ദാം എന്നില്‍ നേരിയ വേദന പാകിയിരുന്നു . ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ നാമ്പിട്ട മറുചിന്ത എന്നെ അമ്പരപ്പിച്ചു . ചില ക്രൂര സത്യങ്ങള്‍ ഈ പോസ്റ്റിലൂടെ ചീരാമുളക് പകര്‍ന്നു തന്നു . നന്നായി എഴുതിയ പോസ്റ്റ് ... അഭിനന്ദങ്ങള്‍ .........(തുഞ്ചാണി)
മറുപടിഇല്ലാതാക്കൂലോകത്തെ എല്ലാ മനുഷ്യ ജീവിക്കും അവര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ക്ക് യുക്തി സഹമായ കാരണങ്ങളുണ്ട്. അത് അംഗീകരിക്കാന്‍ തയാറാകുമ്പോഴാണ് മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ സംസ്കാരവും സഹിഷ്ണുതയും പൂര്‍ണമാകുന്നത്. എന്ത് കൊണ്ട് അങ്ങനെ ചെയ്ത ഭരണാധികാരിയെ, ഇങ്ങനെ ചെയ്ത നേതാവിനെ ആ ജനങ്ങള്‍ ഇങ്ങനെ ചെയ്തു എന്ന് നമ്മുടെ നാടിന്‍റെ സാഹചര്യവും വ്യവസ്ഥയും നല്‍കുന്ന സുരക്ഷിതത്വത്തില്‍ നിന്ന് കൊണ്ട് നമുക്ക് ചോദിക്കാം. ലോകം മഹാനെന്നു വാഴ്തുന്നയാള്‍ തന്‍റെ സമൂഹത്തോടെന്തു ചെയ്തു എന്ന് നോക്കിയാണ് അയാളെ വിലയിരുത്തേണ്ടത്. ആ വിലയിരുത്തല്‍ ഇറാഖികളുടെ നെരനുഭാവങ്ങളിലൂടെ വിവരിക്കുന്ന നല്ല പോസ്റ്റ്. ഒരു പക്ഷെ, യാഥാര്‍ത്ഥ്യങ്ങലെക്കാള്‍ വൈകാരികതക്ക് പ്രാമുഖ്യം നല്‍കുന്ന ഷിയാ പൊതു രീതി ഈ ഇറാഖികളുടെ വിവരണങ്ങളിലും കണ്ടേക്കാം. പക്ഷെ, സദ്ദാമിനെ അറിഞ്ഞവര്‍ ഇത് പോലെയൊക്കെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
മറുപടിഇല്ലാതാക്കൂഎന്താന്നറീല.. ഈ പോസ്റ്റ് ഉൾക്കൊള്ളാനാവാത്തതു പോലെ.. അവസാനം ചീരാമുളക് തന്നെ പറഞ്ഞല്ലോ ഇറാഖിന്റെ ഇന്നത്തെ അവസ്ഥ,, ഇതിനു പരിഹാരമായിരുന്നില്ലേ സദ്ദാം?? അയാൾ പലരേയും കൊന്നിരിക്കാം.. എന്നാലും അമേരിക്കൻ കഴുകന്മാരേക്കആൾ നല്ലവനായിരുന്നില്ലേ ആ മനുഷ്യൻ???
മറുപടിഇല്ലാതാക്കൂഇറാഖിലെ പിഞ്ചോമന മക്കളെ കൊന്നൊടുക്കിയ അമേരിക്കക്ക് സദ്ദാമിനെ “ബലി”നൽകാൻ എന്തവകാശം?? അതിനാൽ തന്നെ “അൽഹംദുലില്ലാഹ്” എന്നതിനു പകരം “നഊദുബില്ലാഹ്” എന്നായിരുന്നു പറയേണ്ടിയിരുന്നത്.. ആ രാജ്യത്തെ ഓർത്തുകൊണ്ടെങ്കിലും.........
@@
മറുപടിഇല്ലാതാക്കൂപോസ്റ്റ്ലെ അസംബന്ധങ്ങളോട് വിയോജിക്കുന്നു.
സദ്ദാമും മക്കളും ഇറാഖിന് ഭീതിയാണെന്ന് ഇറാഖീ സുഹൃത്തുക്കള്‍ ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. മാത്രമല്ല അദ്ദേഹം ജനോപകാരം ചെയ്യുന്നതായി അവര്‍ നന്ദിയോടെ സ്മരിക്കുന്നത് കണ്ടിട്ടുണ്ട്.
ഇറാഖിലെ പ്രശ്നം ഭരണകൂട-ഭീകരതയായിരുന്നില്ല. ഷിയാ-സുന്നീ വംശീയ പ്രശ്നമായിരുന്നു. പിന്നെ സ്വേച്ഛാധിപത്യം! ഒരാള്‍ തന്നെ ഒരു രാഷ്ട്രത്തിന്റെ അധിപനാകുമ്പോള്‍ അത് സ്വാഭാവികം.
(നാലു ഖുലഫാഉര്‍റാശിദീങ്ങള്‍ക്ക് ശേഷം വരുന്ന ഇസ്ലാമിക ഭരണകര്‍ത്താക്കളുടെ ഭരണരീതി ഇസ്ലാമികമായിരിക്കുകയില്ല > ഇമാം ഗസ്സാലി-ഇഹിയാഉലൂമുദ്ധീന്‍)
സത്യം > ഇന്ന് ഇറാഖികള്‍ ഖേ:ദിക്കുന്നു. സദ്ദാമിന്റെ വിയോഗതിലും അമേരിക്കയുടെ നിയോഗത്തിലും!
**
കണ്ണൂരാന്‍ പറഞ്ഞത് എടുത്തു പറയട്ടെ, " ഇന്ന് ഇറാഖികള്‍ ഖേ:ദിക്കുന്നു. സദ്ദാമിന്റെ വിയോഗതിലും അമേരിക്കയുടെ നിയോഗത്തിലും! "
മറുപടിഇല്ലാതാക്കൂഎകാധിപത്യത്തിലെ ഹുങ്ക് ഏറെ സ്വാഭാവികം.
പോസ്റ്റ് ഒരുതവണ വായിച്ചു
മറുപടിഇല്ലാതാക്കൂവിശദീകരണത്തിന് അര്‍ഹമാണ് പ്രസക്തമായ ഈ പോസ്റ്റ്.
ഒന്ന് കൂടി സാവകാശം വായിച്ചു വിശദമായ കമന്റ് എഴുതാം.
സ്വന്തം പ്രജകളില്‍ ഒരു രണ്ടു തരക്കാരായി കാണുകയും ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണാധികാരിക്ക് കാലം നല്‍കുന്ന ഒരു തിരിച്ചടി ...സദ്ദാം അര്‍ഹിക്കുന്ന ശിക്ഷ എന്നെ പറയാന്‍ പറ്റൂ. പക്ഷെ അത് ലിബിയന്‍ സ്റ്റൈല്‍ ആയിരുന്നെങ്കില്‍ രാജ്യത്തിന് നന്നായിരുന്നു.
മറുപടിഇല്ലാതാക്കൂവിയോജിപ്പുകൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇത് പോസ്റ്റ് ചെയ്തത്. നമ്മുടെ മനസ്സുകളിൽ മീഡിയ രൂപപ്പെടുത്തിയ ഒരു ബിംബമാണ് സദ്ദാം. എതിർവാദങ്ങളെ സ്വാഗതം ചെയ്യാൻ എളുപ്പം കഴിഞ്ഞു കൊള്ളണമെന്നില്ല. അതുകൊണ്ടാണ് എന്റെ പ്രസ്താവനകൾ "അസംബന്ധ"മെന്ന് വിളിക്കപ്പെട്ടത്. അനാവശ്യ യുദ്ധങ്ങളിലേർപ്പെടുക വഴി സ്വന്തം ജനതക്ക് തീരാദുരിതം നൽകുകകയും യുദ്ധക്കൊതിയന്മാരായ അധിനിവേശ ശക്തികൾക്ക് ഇറാഖിനെ വലിച്ചെറിഞ്ഞു കൊടുക്കുകയുമായിരുന്നു സദ്ദാം ചെയ്തത്. ഇറാനെതിരെ അമേരിക്കയടക്കമുള്ള എല്ലാ പാശ്ചാത്യശകതികളെയും (റഷ്യ ഒഴികെ) ഉപയോഗപ്പെടുത്തുകയും അവരുടെ മാനസപുത്രനായിരിക്കുകയും ചെയ്തതിന് ശേഷമാണ് സദ്ദാം പടിഞ്ഞാറിനെ വെല്ലുവിളിച്ചതും പരിഹസിച്ചതും. ലാദന്റെ വിധി തന്നെയായിരുന്നു സദ്ദാമും ചോദിച്ച് വാങ്ങിയത്
മറുപടിഇല്ലാതാക്കൂനിരവധി സദ്ദാം പ്രതിമകൾ തകർന്നു വീഴുന്നതും സ്വർണ്ണത്തിൽ തീർത്ത ഉരുപ്പടികൾ കൊട്ടാരത്തിൽ നിന്നും പലരും കടത്തിക്കൊണ്ടുപോവുന്നതും നാം കണ്ടതാണ്. തടവിലായതിന് ശേഷം അനാവശ്യത്തിനും ആവശ്യത്തിനും ഖുർആൻ ഉദ്ദരിച്ച് കൊണ്ട് ഇസ്ലാമിനെക്കൂടി കളങ്കപ്പെടുത്തി.
ഇറാഖിനെ നശിപ്പിച്ച രണ്ട് യുദ്ധങ്ങളുടെയും പാശ്ചാത്തലം ഒന്നു പഠിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.
ഇനി, സദ്ദാമോ അമേരിക്കയോ ഭേദമെന്ന വിഷയത്തിലുള്ള ഒരു താരതമ്യ പഠനമല്ല ഞാനുദ്ദേശിച്ചത്. ഭീതിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ ചിത്രം വരച്ചു കാട്ടാൻ ശ്രമിച്ചു എന്നു മാത്രം. അമേരിക്കയുടെ അധിനിവേശചരിത്രങ്ങൾ എമ്പാടും ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ സദ്ദാമിന്റെ ഇരുണ്ടമുഖം നാമധികം മനസ്സിലാക്കിയിട്ടില്ല.
സദ്ദാം ഒന്നര ലക്ഷത്തോളം കുര്‍ദ്ദുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നു കേട്ടിരുന്നു. ഒരു ജന വിഭാഗത്തെ ഉന്മൂലനം ചെയ്ത സദ്ദാമിനു പക്ഷെ ഒരു വീര പരിവേഷമായിരുന്നു മനസ്സില്‍. അത് അമേരിക്കക്കെതിരെ ധീരമായി പിടിച്ചു നിന്നവന്‍ എന്ന കാര്യത്തില്‍.
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തമാണ് ഇതിലെ വിഷയം.
മറുപടിഇല്ലാതാക്കൂഇറാഖിന്റെ അവസ്ഥ അടുത്ത കാലം വരെയും മീഡിയ വഴി തെറ്റായ വിവരങ്ങള്‍ ആയിരുന്നു നമുക്ക് പകര്‍ന്നു നല്‍കിയിരുന്നത്.
ഖുറാനിലെ ചരിത്രഭൂമിയിലൂടെ എന്ന ബൃഹത്തായ ഒരു ഉദ്യമത്തിന്റെ സാരഥി അബ്ദുല്‍ റസാഖു സുല്ലമി ഇറാഖു സന്ദര്‍ശിച്ച ശേഷം അവിടത്തെ യഥാര്‍ത്ഥ അവസ്ഥ ഒരു പ്രസിദ്ധീകരണത്തില്‍ പണ്ട് വിവരിച്ചിരുന്നു. അവിവേകിയായ അക്രമിയായ ഒരു ഭരണാധികാരി കാട്ടിക്കൂട്ടിയ 'ധീരതയെ' നാം പ്രകീര്‍ത്തിക്കുന്നത് അപ്പുറത്ത് ഒരു 'ചെകുത്താന്‍' ആയത് കൊണ്ട് മാത്രമാണ്. എത്ര വലിയ ഭരണാധികാരി ആയാലും സ്വന്തം രാജ്യത്തിന്റെ പൊതുസ്വത് ഉപയോഗിച്ച് ധൂര്‍ത്തടിച്ചതും എതിരാളികളെ കൊന്നോടുകിയതും മാത്രം മതി അയാളെ ശിക്ഷിക്കുവാന്‍!
പക്ഷെ ഒരു അക്രമിയെ വധിക്കാന്‍ മറ്റൊരു ചെകുത്താന് എന്തു അവകാശം എന്നതാണ് യഥാര്‍ത്ഥ ചോദ്യം.
ഇറാഖിലെ ...കുറച്ചു സുഹൃത്ത്‌ക്കളുടെ..ഒരു പക്ഷെ യാഥാര്‍ത്ഥ്യം ..കേട്ട് കൊണ്ടായിരിക്കാം ..ഇങ്ങിനെ ചിന്തിക്കാന്‍ പ്രേരകമായത് ..ഇന്ത്യക്കുമേല്‍ ബ്രിട്ടിഷുകാര്‍ ചെയ്തതിനേക്കാള്‍ മോശമായല്ലേ ..ഇന്ന് പല സംസ്ഥാനങ്ങളിലും ഗോവെര്‍മെന്റ്റ് കാണിക്കുന്നത് ..നമുക്ക് പറയാന്‍ കഴിയുമോ ..ബ്രിട്ടുഷ്‌കാര്‍ ആണ് നല്ലവര്‍ എന്ന് .എനിക്ക് തോനുന്നത് ...ഈ ചിന്തയാണ് ..സാമ്രാജ്യത്യത്തിന്റെ വിജയം എന്ന് തോന്നുന്നു.നല്ല ഒരു വിശകലനം ആണിത് ..ചര്‍ച്ച ചെയ്യേപ്പെടട്ടെ .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂസദ്ദാമിനെ പല കോണുകളില്‍ നിന്ന് പല രൂപത്തില്‍ നോക്കിക്കാണാം. പതിവ് സദ്ദാം ലേഖനങ്ങളില്‍ നിന്ന് ഇതല്പം വേറിട്ട് നില്‍ക്കുന്നുണ്ട് .
മറുപടിഇല്ലാതാക്കൂസദ്ദാം ചെയ്തത് ശരിയോ എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമായി ഞാനീ ലേഖനത്തെ സ്വീകരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅതെ സമയം സദ്ദാമിനെ ചെയ്ത രീതിയിലെ നീതികേടില്‍ നിന്നും അമേരിക്കക്കും അതിന്റെ സഖ്യ കക്ഷികള്‍ക്കും വിടുതല്‍ നല്‍കാന്‍ ഈ കുറിപ്പില്‍ വിശദീകരിക്കുന കാര്യങ്ങളൊന്നും മതിയായ കാരണവുമല്ല എന്നാണെന്റെ മതം. രണ്ടും വ്യത്യസ്ത താത്പര്യങ്ങളാണ് എന്നത് തന്നെ അതിന്റെ കാരണം. ഒരു നല്ല വിഷയത്തെ ചര്‍ച്ചക്ക് വെച്ചതിനു അഭിനന്ദനം.
സദ്ദാം ആരായിരുന്നു എന്നതിനേക്കാള്‍ സദ്ദാം ആരായിരുന്നു എന്നതാണ് ചര്‍ച്ചാവിഷയം.അതെ , ഒരു ഭീകര ഭരണമാണ് അയാള്‍ കാഴ്ച വെച്ചത്. ഒരു സ്വെച്ചാധിപതി സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുമ്പോള്‍ അന്തമില്ലാത്ത ക്രൂരകൃത്യങ്ങള്‍ അയാള്‍ ചെയ്തു കൂട്ടും.കൊളോണിയല്‍ ശക്തിയുടെ കടന്നുകയട്ടത്തിന് എല്ലാ വഴിമരുന്നും ഇട്ടുകൊടുക്കുന്നത് ഇത്തരം ആള്‍ക്കാരാണ്.കഷ്ടകാലത്തിനു ഇവരെല്ലാം അറബി പ്രദേശങ്ങളില്‍ തന്നെ വന്നു ഭവിക്കുകയും ചെയ്തു.സദ്ദാം കഴിഞ്ഞു.അതിലും ഭയങ്കരമായി ഗദ്ദാഫിയും കഴിഞ്ഞു.ഇനി ബാഷര്‍ അല്‍ ആസദിന്റെ ഊഴം..കൊളോണിയല്‍ ശക്തികള്‍ക്കിത് ഉത്സവകാലം.സദ്ദാം പ്രശ്നത്തെ മറ്റൊരു കോണിലൂടെ അവതരിപ്പിച്ച ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു..ആശംസകള്‍..
മറുപടിഇല്ലാതാക്കൂസദ്ദാമിനെ തൂക്കിലേറ്റിയ ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ച ഇടതു പക്ഷത്തോട് എനിക്കിപ്പോഴും പുച്ഛം ആണ്..അന്‍വര്‍ നല്ല നിലവാരമുള്ള ലേഖനം..
മറുപടിഇല്ലാതാക്കൂcheeramulak reach near by truth
മറുപടിഇല്ലാതാക്കൂbut sadham dint do anything more than a cruel ruler did. shias has a propoganda they win over that also and udhay was not a Balan k nair to rape more than five million people and also in iraq what happening now its not from america but from consequence of sadham rule. and an advise from free of charge dont trust shia!s hundred percentage they thinking different that you will know after 50 years
സ്വേച്ഛാധിപതികളുടെ കാലം കഴിയുന്നതോടു കൂടി സ്വേച്ഛാധിപത്യഭരണവും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി ചരിത്ര പുസ്തകത്തിന്‍റെ താളുകളില്‍ മാത്രം അവശേഷിക്കട്ടെ ..
മറുപടിഇല്ലാതാക്കൂസദ്ദാമിന്റെ ക്രൂരപീഢനങ്ങള്‍ക്ക് ഇരയായ ഷിയാക്കളാലാണ് അയാള്‍ വധിക്കപ്പെട്ടതെങ്കില്‍ ആ ശിക്ഷയെ അംഗീകരിക്കാമായിരുന്നു. കേവലം ഇറാഖികള്‍ക്ക് മാത്രമല്ല, ലോകത്തിനാകമാനം ഭീതി വിതയ്ക്കുന്ന അമേരിക്കയുടെ കൈകളാല്‍ അയാള്‍ കൊല്ലപ്പെട്ടതില്‍ വിഷമമുണ്ട്.
മറുപടിഇല്ലാതാക്കൂഇന്ത്യയെ പഠിക്കാൻ ഗാന്ധിജി രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ചു എന്നു വായിച്ചിട്ട്, "ഇല്ല എന്റെ ഗ്രാമമായ മാവിലായിയില് ഗാന്ധിജി വന്നിട്ടില്ല" എന്നു പറഞ്ഞപോലെയാണ്, മില്യൺ കണക്കിന് ഇറാഖീ സ്ത്രീകളെ ഉദയ് ഉപദ്രവിച്ചോ എന്ന ചോദ്യം! സദ്ദാമും മക്കളും രാജ്യത്തെ ഭീതിയിൽ നിർത്തിയും എതിർത്തവരെ വകവരുത്തിയുമായിരുന്ന് ഭരണം നടത്തിയതെന്നതിൽ എതിരഭിപ്രായമുള്ള രാഷ്ട്രീയനിരീക്ഷകരോ ചരിത്രകാരോ ഇല്ല എന്നുള്ളത് ഇറാഖിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കാൻ ശ്രമിക്കുന്നവർക്ക് എളുപ്പം മനസ്സിലാവും. പോസ്റ്റിൽ ഷിയാക്കളെ ഉദ്ദരിച്ചെങ്കിലും കുറച്ച് ഷിയാക്കളുടെ വാമൊഴികൾ മാത്രമല്ല, ഒരു രാജ്യത്തിന്റെ ചരിത്രം അടുത്തറിയാൻ ശ്രമിച്ചപ്പോൾ കടന്നുപോയ ആഖ്യായ്‌കകളും ചരിത്രരേഖകളും പറയുന്നതും മറിച്ചൊന്നല്ല.
മറുപടിഇല്ലാതാക്കൂഅമേരിക്കയുടെ താത്പര്യങ്ങൾ ചർച്ചചെയ്യാൻ ഞാനിവിടെ ഉദ്ദേശിച്ചിട്ടില്ല. സദ്ദാമിനെ തൂക്കിലേറ്റാൻ തെരെഞ്ഞെടുത്ത ദിവസത്തെക്കുറിച്ച് അമർഷവുമുണ്ട്.
സദ്ദാമിന്റെ അറിയപ്പെടാത്ത മുഖം അനാവരണം ചെയ്യാൻ ഒന്നു ശ്രമിക്കുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം.
സദ്ദാം ക്രൂരനായ ഭരണാധികാരിയായിരുന്നു. എതിരാളികളെ നിഷ്കരുണം കൊന്നു തള്ളിയിട്ടുള്ള ആള്‍. കുര്‍ദുകളും, ഷിയാകളും അദ്ദേഹത്തെ കഠിനമായി വെറുത്തിരുന്നു.
മറുപടിഇല്ലാതാക്കൂഅതെ സമയം മരണത്തെ ഇത്ര ധീരമായി നേരിട്ട മറ്റൊരു സമീപകാല ഭരണാധികാരിയും ഇല്ല. അത് അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളുടെ വീഡിയോകളില്‍ നിന്നും വ്യക്തമാണ്.
സദ്ദാമിന്റെ മരണശേഷം ഇറാക്ക് അനാഥമാവുകയും ചെയ്തു!
ചരിത്രത്തില്‍ നുറ് ശതമാനം നല്ലവരും കേട്ടവരും ഇല്ല!
correction..
മറുപടിഇല്ലാതാക്കൂചരിത്രത്തില് നുറ് ശതമാനം നല്ലവരും കെട്ടവരും ഇല്ല!
നിലവാരമുള്ള ലേഖനം! സദ്ദാമിന്റെ ധീരതയ്ക്കൊപ്പം, ക്രൂരതയും നാം അറിഞ്ഞിരിയ്ക്കണം.
മറുപടിഇല്ലാതാക്കൂകേട്ടതില് നിന്നും വ്യതസ്തമായ ഒരു പോസ്റ്റ്. വീര പരിവേഷം ഉണ്ടായിരുന്നു സദ്ദാമിനെ കുറിച്ചു. സദ്ദാമിനെ ആര് അങ്ങിനെ ആക്കിത്തീര്‍ത്തു എന്ന വിഷയവും പ്രതിപാദിക്കുമ്പോള്‍ ഒരു പക്ഷെ സദ്ദാം കൊന്നു തള്ളിയവരുടെ ചോര ഈ പറഞ്ഞ സാമ്രാജ്യത്വത്തിന്റെ കൈകളില്‍ ഉണ്ടാവുമെന്ന് തീര്ച്ച. നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചു കിടാനൊന്നും ഇല്ല. സത്യം . പക്ഷെ ചെന്നായ്ക്കള്‍ക്കു നഷ്ടപ്പെടനൊന്നും ഇല്ല. അതിനവര്‍ തക്കം പാര്‍ത്തിരിക്കുന്നു ഇറാഖിന്റെ മണ്ണില്‍.
മറുപടിഇല്ലാതാക്കൂഇതുവരെ കണ്ടും കേട്ടും അറിഞ്ഞ സദ്ദാമിന്റെ രൂപം ഈ പോസ്ടോട് കൂടി തകര്‍ന്നു...എല്ലാ കമ്മന്റ്സും വായിച്ചപ്പോള്‍ എനിക്ക് തോന്നുന്നു എല്ലാര്ക്കും ഒരേ അഭിപ്രായം ആണെന്ന്... സദ്ദാമിനെ കൊന്നവര്‍ അതിനു അര്‍ഹാരല്ലായിരുന്നു എന്ന് തന്നെ..
മറുപടിഇല്ലാതാക്കൂനല്ല ചര്‍ച്ചക്ക് വഴിയൊരുക്കിയ പോസ്റ്റ്...
അഭിനന്ദനങ്ങള്‍;...
നല്ല ഒരു വായനയായി..
മറുപടിഇല്ലാതാക്കൂഏതൊരു എകാതിപതിയെയും പോലെ ഒരു കാലം വരെ സദാം ഹുസൈനും ഇറാഖികള്‍ക്ക് ഒരു നല്ല നേതാവായിരുന്നു...പക്ഷെ ഇടക്കെപ്പോഴോ അദ്ദേഹത്തിന്റെ കണക്കുകളും പിഴച്ചു തുടങ്ങിയിരുന്നു.ഇറാന്‍ കുവൈത്ത് ആക്രമണങ്ങളും മക്കള്‍ക്കും കുടുംബക്കാര്‍ക്കും ഇഷ്ട്ടം പോലെ രാജ്യത്തു വിഹരിക്കാന്‍ അനുവാദം കൊടുത്തപ്പോഴും ഹുസ്നി മുബരക്കിനെ പോലെ സദ്ധാമിനും പിഴച്ചു ..!
മറുപടിഇല്ലാതാക്കൂഈ ലേഖനം ആരില്‍ നിന്നെങ്കിലും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചതായിരുന്നു. ഗദ്ദാഫി കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരും അതിനെ പ്രകീര്‍ത്തിക്കുന്നു. സദ്ദാം ആകട്ടെ ഒരു വീര നായകനും. എന്തിനു പറയണം. രണ്ടു പേരും വെറും ഏകാധിപതികള്‍ മാത്രം ആയിരുന്നല്ലോ. മുതലാളിത്വ ഭീകരര്‍ക്കെതിരെ പട പൊരുതി എന്നത് രണ്ടു പേര്‍ക്കും പങ്കിടാവുന്ന ക്രെഡിറ്റുമാണല്ലോ. വളരെ നല്ല ലേഖനം.
മറുപടിഇല്ലാതാക്കൂഎല്ലാ വശവും അറിഞ്ഞിരിക്കുന്നത് നല്ലത്..
മറുപടിഇല്ലാതാക്കൂനന്ദി ഈ വിവരങ്ങള്‍ക്ക്..
എന്തോ സദ്ദാമിനു ഒരു ഹീറോ പരിവേഷം നല്‍കാനാണ് എനിക്കിഷ്ടം..
മരണത്തിനു മുന്നില്‍ പോലും പകച്ചു നില്‍ക്കാത്ത ഒരു ഹീറോ ..
vythyasthamaya veekshanam....... aashamsakal.............
മറുപടിഇല്ലാതാക്കൂഏത് മനുഷ്യരിലും തെറ്റുകളുണ്ടാകും, എന്നാൽ തെറ്റുകളെ മാത്രം അനലൈസ് ചെയ്ത് കാണിക്കുന്നത് ശരിയല്ല. സദ്ദാമിന് ശേഷം ഇന്ന് ജനങ്ങളിൽ വിഭാഗീയചിന്ത കൂടുതലായിരിക്കുന്നു. ഇന്ന് ജീവൻ പോലിയുന്നതിന് കണക്കില്ല, നാടിന്റെ സമ്പത്ത് സദ്ദാം കൈക്കലാക്കിയതിനേക്കാൾ വളരെ കൂടുതൽ വിദേശ രാഷ്ട്രങ്ങൾ എടുത്തുകൊണ്ടിരിക്കുന്നു, ബാക്കി പാവ സർക്കാരും. സദ്ദാമിനെ പുണ്യവാളനാക്കുകയല്ല, മാറ്റങ്ങളിൽ ഗുണമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, മരണത്തെ ധീരമായി നേരിടാനുള്ള മാനസ്സിക കരുത്ത് ആർജ്ജിക്കാൻകഴിഞ്ഞ മനസ്സിനെ, ലക്ഷ്യബോധത്തെ കണക്കിലെടുക്കേണ്ടത് തന്നെ.
മറുപടിഇല്ലാതാക്കൂസദ്ദാമിനെ കുറിച്ച് വേറിട്ട ഒരു ലേഖനം..
മറുപടിഇല്ലാതാക്കൂഅസ്സാലായിട്ടുണ്ട് കേട്ടൊ അൻവർ
നിലവാരമുള്ള ലേഖനം.നന്ദി ഈ വിവരങ്ങള്‍ക്ക്. ആശംസകള്‍
മറുപടിഇല്ലാതാക്കൂസജീവ്
എല്ലാം യോജിക്കാന്‍ പറ്റില്ല!!
മറുപടിഇല്ലാതാക്കൂവ്യത്യസ്തമായ കാഴ്ചപാട് പങ്കു വയ്കാനുള്ള ധൈര്യം, അഭിനന്ദനീയം..........
മറുപടിഇല്ലാതാക്കൂ