വനിതാ അവകാശ ബിൽ എന്ന് പേരിട്ട പുതിയ നിയനിർമ്മാണ കരട് രേഖ ജസ്റ്റീസ് വീ ആർ കൃഷ്ണയ്യർ അധ്യക്ഷനായ കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വനിതകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കാനുതകുന്ന പരിഷ്കാരങ്ങളുണ്ടെന്ന് പറയപ്പെടുന്ന പ്രസ്തുത ബില്ലിൽ അതിഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന, മനുഷ്യബുദ്ധിക്ക് നിരക്കാത്ത പല നിർദ്ദേശങ്ങളുമുണ്ട്.
സെഞ്ച്വറിക്ക് വെറും നാല് വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇനിയുള്ള ഓവറുകളിൽ പന്തുകിട്ടാതായിപ്പോവുമോ എന്ന് ഭയന്ന് ഭാവി കളിക്കാരെ മൈതാനം കാണിക്കരുതെന്ന ഒരു ഹരജിയുമായി മാസ്റ്റർ ബ്ലണ്ടർ മുഖ്യസെലകടർക്ക് ഉപദേശം കൊടുത്തിരിക്കുന്നത്!
ദാരിദ്ര്യം ഭയന്ന് ജനസംഖ്യ പരിമിതപ്പെടുത്താനാണത്രെ 96കാരനായ ജസ്റ്റീസ് അയ്യർ സംസ്ഥാനസർക്കാറിന് ഉപദേശം നൽകിയിരിക്കുന്നത്!! സർക്കാർ ചെലവിൽ സൗജന്യമായി ഗർഭച്ചിദ്രത്തിനും സൗകര്യമുണ്ടാക്കണമെന്നും ശുപാർശിച്ചു കളഞ്ഞു! അതായത് ദൈവം അമ്മമാരുടെ വയറ്റിൽ ഇട്ടുകൊടുത്ത, നിഷ്കളങ്കമായ ജീവന്റെ തുടിപ്പിനെ അറുകൊല ചെയ്യാൻ!! ദാരിദ്ര്യം മാറ്റാൻ 80 കഴിഞ്ഞ വയസ്സന്മാരെ പട്ടിണിക്കിട്ട്കൊല്ലാൻ പറയാനെന്തേ ഇദ്ദേഹത്തിന് തോന്നിയില്ല? പ്രായമേറുമ്പോൾ ബുദ്ധിക്ക് തകരാർ സംഭവിക്കുന്നതും അത്തും പിത്തുമായി എന്തെങ്കിലും വിളിച്ചു പറയുന്നതുമൊക്കെ സാധാരണമാണ്. അത്തരത്തിലൊരു ആസ്ഥാന സാംസ്കാരിക നായകനും നമുക്കുണ്ടല്ലോ. 70 കഴിഞ്ഞവർ (രാഷ്റ്റ്രീയക്കാരല്ലാത്ത :-)) പൊതുവിഷയങ്ങളിൽ മൗനം പാലിക്കണമെന്ന് ഒരു പുതിയ പൊതുതാത്പര്യ ബില്ല് കൊണ്ട് വരാൻ പീ സീ ജോർജ്ജ് അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തയ്യാറാവണം.
ഈ വിചിത്ര നിർദ്ദേശത്തിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ദാരിദ്ര്യം മാറ്റാനാണാത്രെ! കേരളത്തിൽ ദാരിദ്ര്യമില്ലെന്നും പറഞ്ഞ് ഒരു ഐ ഏ എസ്സുകാരൻ മനംനൊന്ത് ബീജേപ്പീ വണ്ടികേറി നാടുവിട്ട് ഭൂതക്കണ്ണാടിയുമായി അയൽസംസ്ഥാനങ്ങളിൽ ദാരിദ്ര്യം തെരെഞ്ഞുനടക്കുന്ന കഥയൊന്നും വീ.വീ.രാമ അയ്യരുടെ ഏഴുമക്കളിൽ "രണ്ടാ"മനായി ജനിച്ച ജസ്റ്റീസ്അയ്യരും കമ്മീഷൻ കൂട്ടുകാരും അറിഞ്ഞില്ലാ എന്നുണ്ടോ?
മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത് തെറ്റായി കാണുന്ന ഈ നിയമം ദമ്പതികള്‍ക്ക് പിഴ ശിക്ഷയും തടവും വരേ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രവുമല്ല, മൂന്നാമത്തെക്കുഞ്ഞിന് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഒരു വിഭാഗം പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്ന ഈ കാടന്‍ നിയമം വരുത്തിവെച്ചേക്കാവുന്ന സാമൂഹിക വിപത്തുകളെക്കുറിച്ച് ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂന്നാമത്തെ കുഞ്ഞ് നിയമപരമായി തെറ്റാണെങ്കില്‍, മാതാപിതാക്കള്‍ ചെയ്ത "തെറ്റിന്റെ" പേരില്‍ മരണം വരേ ദുരിതമനുഭവിക്കേണ്ടി വരുന്ന "ഇല്ലെജിറ്റ്മേറ്റ്" പൗരന്മാരുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ് കെട്ടിയെഴുന്നള്ളിക്കപെട്ട ഈ പരിഷ്കരണോദ്യമം!
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളീലൊന്നുമില്ലാത്ത ഈ പട്ടിണീപ്പേടി എവിടുന്നാണാവോ ഈ വയസ്സാൻ കാലത്ത് കുടുങ്ങിയത്? ഇവ്വിഷയത്തിൽ എതിർപ്പുമായി മതസംഘടനകളാണ് മുന്നിൽ വന്നത്. രാഷ്ട്രീയക്കാരെ കാര്യമായി ഈ വഴിക്ക് കണ്ടില്ല. ജനന നിരക്ക് രണ്ടിൽത്താഴെ മാത്രമുള്ള (1.9) കേരളത്തിൽ ഇത്തരമൊരു നിയമം നടപ്പിലായാൽ ജനസംഖ്യാ ചോർച്ചയാവും വരും കാലത്തിൽ കേരളത്തിൽ ഉണ്ടാവുക. കേരളത്തിന്റെ ജനനനിരക്ക് 1.5 ഓ 1.7ഓ ആണെന്നും അല്ല 1.9 ആണെന്നും വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ജനസംഖ്യാ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ യൂ.എന്‍ നിര്‍ദ്ദേശിച്ച 2.2 നും താഴെയാണത്. സ്വയം പരിഷ്കൃതരായ മലയാളികളില്‍ ഇനിയും ഇത്തരത്തിലൊരു കാടന്‍ നിയമം അടിച്ചേല്പിച്ചാല്‍ അത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ!
എൺപതുകളിലെ മധ്യത്തിൽ വാസക്ടമി 350 ലാപ്രോസ്കോപ്പി 450 എന്ന് നാടാകെ എഴുതി ഒട്ടിച്ചിരുന്നു. പലരും 35 രൂപയും ബക്കറ്റും വാങ്ങി അഞ്ചാമത്തെയോ എട്ടാമത്തെയോ ഒക്കെ കുഞ്ഞിനെയുമെടുത്ത് ആശുപത്രി വിട്ടു. "നാം രണ്ട് നമുക്ക് രണ്ട്" എന്ന മുദ്രാവാക്യം "നാമൊന്ന് നമുക്കൊന്ന്" എന്നായി മാറിയിട്ട് കാലമേറെയായി. സർക്കാർ ഡിസ്പൻസറിയുടെ ഇളകിപ്പൊളിഞ്ഞ ചുമരുകളിൽ വെറുമൊരു സ്റ്റിക്കറായി വിശ്രമിക്കുന്ന ഈ മുദ്രാവാക്യം "നാമാരുമല്ല നമുക്കാരും വേണ്ട" എന്നായി മാറുന്ന കാലം അതിവിദൂരമല്ല!!
കൃഷ്ണയ്യർ നീണാൾ വാഴട്ടെ. ജനിക്കാനിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളേ നിങ്ങൾക്ക് ആദരാഞ്ജലികൾ.

ഉച്ചഭാഷിണി വച്ച് വിളിച്ചു പറഞ്ഞൂടെ ഇഷ്ടാ ??
മറുപടിഇല്ലാതാക്കൂGood tone...
മറുപടിഇല്ലാതാക്കൂദാരിദ്ര്യം നീക്കാന്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലണമെന്നോ..? കഷ്ടം.ഞാന്‍ ബഹുമാനിക്കുന്ന ഒരാളില്‍ നിന്നും ഇത് കേള്‍ക്കേണ്ടി വന്നാലോ
മറുപടിഇല്ലാതാക്കൂകുടുംബാസൂത്രണം നല്ലത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം..സര്‍ക്കാര്‍ ചിലവില്‍ ഗര്‍ഭചിഹ്ത്രം നടത്താന്‍ സൗകര്യമുണ്ടാക്കണമെന്നുള്ള ശുപാര്‍ശ ഒരു കടന്ന കൈ ആയിപ്പോയ് ..അന്‍വര്‍ ലേഖനം നന്നായിരുന്നു..ഇതൊരു ചര്‍ച്ചയാവട്ടെ..കൂടുതല്‍ പേര്‍ വായിക്കട്ടെ..ഗ്രൂപ്പിലും ചര്‍ച്ചയ്ക്കു വെക്കാം.
മറുപടിഇല്ലാതാക്കൂഇന്ത്യയുടെയും ചൈനയുടെയും കുതിപ്പിന് പിന്നിലെ ഒരേ ഒരു ഘടകം ഈ ജനസംഖ്യയാണ്. അമേരിക്കയും യൂറപ്പും നമ്മുടെ രാജ്യത് നിന്ന് ഇറക്കുമതി ചെയ്യുന്നത് മാനവ ശകക്തിയാണ്. അത് നാം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു.
മറുപടിഇല്ലാതാക്കൂകൃഷ്ണയ്യര് മികച്ച ന്യായതിപനയിരുന്നു .
മറുപടിഇല്ലാതാക്കൂപ്രായം അദ്ദേഹത്തെ പരിഹസിക്ക്ന്‍ തുടങ്ങി എന്ന് തോനുന്നു .!
മനുഷ്യരുടെ മൌലിക അവകാശത്തെ ചോദ്യം ചെയ്യുന്ന ശുപാര്‍ശകള്‍
സമര്‍പ്പിക്കാന്‍ കഴിയുന്നതെങ്ങിനെ ?ജന്മം നല്‍കുക എന്നത് ദൈവത്തിന്ടെ കൈകളിലാണ്
അത് നശിപ്പിക്കണമെന്നു പറയാന്‍ എങ്ങിനെ ധൈര്യം വന്നു ?ആന്‍ കുട്ടികള്‍ മാത്രമുള്ളവര്‍ പെണ്‍കുട്ടികള്‍ക്കായി കൊതിക്കുക ,
... പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ അന്കുട്ടികളെ കൊതിക്കുക അത് സ്വാഭാവികം , പരീക്ഷണം രണ്ടില്‍ നിര്‍ത്തണം എന്നാണോ ?
എങ്കില്‍ മനസില്ല എന്ന് മാത്രമേ പറയാനുള്ളൂ , എത്ര വലിയ മഹാനായാലും വിഡ്ഢിതം പറഞ്ഹല്‍ ഉള്‍കൊള്ളാന്‍ കഴിയില്ല
അംഗ വൈകല്യമുള കുട്ടികളുളുള്ളവര്‍ , പൂര്‍ണമായ ഒരു കുട്ടി വേണമെന്നഗ്രഹിക്കാന്‍ പാടില്ലേ ?
നിര്‍ദേശം പാലികാതെ പ്രസവിക്കപെടുന്ന കുട്ടികള്‍കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്നവരെ വിളിക്കേണ്ട ഭാഷ
കേരളീയനറിയാം.?
ദൈവത്തിന്ടെ ഭൂമിയില്‍ ജനികുന്നതിനെ നിയമത്തിലൂടെ ഇല്ലാതാക്കാം എന്ന് കരുതുന്നവര്‍ കിണറ്റിലെ തവളകളാണ് .
നിര്‍ദേശങ്ങള്‍ മൂഢത്വം ആണെന്ന് കണ്ടെത്തിയാല്‍ ചവറ്റു കൊട്ടകള്‍ വാ പിളര്‍ത്തി നില്കട്ടെ എന്ന് നമ്മള്‍ക് ആഗ്രഹിക്കാം
കമ്മ്യൂണിസം തളം കൊട്ടിയ ചൈനയില്‍ ഇതേ നിയമം വര്‍ഷങ്ങള്‍ക് മുമ്പ് നടപ്പിലാകി എന്നിട്ടൊ?
മറുപടിഇല്ലാതാക്കൂഇപ്പോഴും പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ പറ്റിയിടില്ലാ, ഇനിട്ടല്ലെ ഇന്ത്യയില്‍ ഇവരുടെ ഈ ന്യായനിയമം!!
ആദ്യം ഒരാള്‍ക് ഒരു കൈകൊണ്ട് ക്കൈകൂലു ഒരു വട്ടമേ വങ്ങാന്‍ പറ്റു എന്നും, അതു കഴിഞ്ഞാല്‍ ആ കൈ വെട്ടും എന്ന നിയമം കൊണ്ടു വരൂ എന്റെ സ്നേഹ നിയമാളാ............
There should be enough measures to control the population.Because in upcoming years we will go through a phase there is no enough food. Such things are already happened in the african nations. This will be a cruicial period to save for our next generation. So go with Mr.Justice for our predecessors...........
മറുപടിഇല്ലാതാക്കൂകൃഷ്ണയ്യരുടെ മാതാപിതാക്കളെങ്ങാനും “നാം രണ്ട് നമുക്ക് രണ്ട്” എന്ന് തീരുമാനിച്ചിരുന്നു എങ്കിൽ...?
മറുപടിഇല്ലാതാക്കൂഗർഭച്ചിദ്രത്തിനെതിരെ ഖുർ’ആൻ പറഞ്ഞത് “നിങ്ങൾ ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ മക്കളെ കൊല്ലരുത് “ എന്നാണ്..
നിലവിലെ സാഹചര്യത്തില്‍, ഇങ്ങനെ ഒരു നിയമം കേരളത്തില്‍ ആവശ്യം ഇല്ല എന്ന് തന്നെ ആണ് എന്റെയും ശക്തമായ അഭിപ്രായം. കേരള ജനത മോഡേണ്‍ ആയിക്കഴിഞ്ഞു. . ഇന്ഫിക്കും ടിസീഎസ്സിനും വേണ്ടി പണി എടുക്കുന്ന ദമ്പതികള്‍ക്ക് ഒരു കുഞ്ഞു തന്നെ വേണോ വേണ്ടോ എന്ന തീരുമാനം എടുക്കാന്‍ സതിക്കാത്ത അവസ്ഥയാണ് ഉള്ളത്
മറുപടിഇല്ലാതാക്കൂമൂന്നാം പ്രസവം - ഭര്‍ത്താവ് അറിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അറിയണം
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്.
കൃഷ്ണയ്യരുടെ ബുദ്ധി ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലയെന്ന് തോന്നുന്നു. (എന്തായാലും ഇത് വെറുമൊരു ശുപാര്‍ശയായിത്തന്നെ അലിഞ്ഞുപോകും. മറ്റു പല ശുപാര്‍ശകളെന്നപോലെ തന്നെ)
മറുപടിഇല്ലാതാക്കൂ94 പേജുള്ള ഈ കരട് (ഡ്രാഫ്റ്റ്) പ്രൊപ്പോസലിന്റെ മുഴുവന്‍ രൂപവും ഇതുവരേ പുറത്തു വന്നതായി അറിവില്ല. ആരോപണങ്ങള്‍ തെറ്റാവാനിടയില്ല. കാരണം ഇതിന്റെ പ്രയോക്താക്കള്‍ ആരോപണങ്ങളെ നിഷേധിച്ചിട്ടില്ല, മറിച്ച് ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.
മറുപടിഇല്ലാതാക്കൂമുന്നാമത്തെ കുഞ്ഞ് ജനിക്കുന്നത് തെറ്റായി കാണുന്ന ഈ നിയമം ദമ്പതികള്‍ക്ക് പിഴ ശിക്ഷയും തടവും വരേ ശുപാര്‍ശ ചെയ്യുന്നുണ്ട്. മാത്രവുമല്ല, മൂനാമത്തെക്കുഞ്ഞിന് പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഒരു തരം രണ്‍ടാം തരം പൗരന്മാരെ ഉണ്‍ടാക്കാനുതകുന്ന ഈ കാടന്‍ നിയമം വരുത്തിവെച്ചേക്കാവുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂന്നാമത്തെ കുഞ്ഞ് നിയമപരമായി തെറ്റാണെങ്കില്‍, മാതാപിതാക്കള്‍ ചെയ്ത "തെറ്റിന്റെ" പേരില്‍ മരണം വരേ ദുരിതമനുഭവിക്കേണ്ടി വരുന്ന "ഇല്ലെജിറ്റ്മേറ്റ്" പൗരന്മാരുടെ കാര്യമെന്താണ്?
ഒരു പെണ്‍കുട്ടി വേണമെന്നോ അല്ലെങ്കില്‍ ഒരാണ്‍കുട്ടി വേണമെന്നോ അതിയായി ആഗ്രഹിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ എന്ത് പോംവഴിയാണ്
അയ്യര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്? വൈകല്യത്തോടെ ജനിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിലും രണ്‍ടാം പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നവരിലും എന്ത് നിയമഭേദഗതിയാണ് നിര്‍ദ്ദേശിക്കാനുള്ളത്?
ഇന്ത്യയുടെയും ചൈനയുടെയുമൊക്കെ ഈ കാണുന്ന സാമ്പത്തികക്കുതിപ്പിനു പിന്നില്‍ മനുഷ്യസമ്പത്താണെന്നറിയാത്തവരാണോ ഈ നിയമജ്ഞര്‍? അല്ലെങ്കില്‍ രാജ്യപുരോഗതിയെ തടയാനുള്ള ഏതെങ്കിലും ക്ഷുദ്രശക്തികളൂടെ ഇരകളോ?
കേരളത്തിന്റെ ജനനനിരക്ക് 1.5 ആണെന്നും അല്ല 1.9 ആണെന്നും വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ജനസംഖ്യാ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ യൂ എന്‍ നിര്‍ദ്ദേശിച്ച 2.2 നും താഴെയാണത്. സ്വയം പരിഷ്ക്രിതരായ മലയാളികളില്‍ എനിയും ഇത്തരത്തിലൊരു കാടന്‍ നിയമം അടിച്ചേല്പിച്ചാല്‍ അത് രണ്ട് തരം പൗരന്മാരെ സ്രിഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ!
ഏറ്റവും മ്രിഗീയം ഗര്‍ഭ്ച്ചിദ്രത്തിനുള്ള ശുപാര്‍ശയാണ്! മനുഷ്യവധം പ്രോത്സാഹിപ്പിക്കുന ഈ ഏര്‍പ്പാടിനെതിരെ ഒരൊറ്റ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു കണ്‍ടില്ല. കുട്ടികലെ മികച്ച രീതിയില്‍ വളര്‍ത്താനും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുമാണത്രെ ഈ നിയമം. രണ്‍ടിലധികം കുട്ടികളെ പോറ്റാന്‍ ശേഷിയുള്‍ലവരും ഒന്നിനെത്തന്നെ പോറ്റാന്‍ നിവ്രിത്തിയില്ലാത്തവരുമൊക്കെ നമ്മുടെ നാട്ടിലുണ്ട്. കുറ്റമറ്റ സംവിധാനങ്ങളിലൂടെ നമ്മുടെ പൊതുവിതരണ സംവിധാനങ്ങളൂം ശിശുക്ഷേമ പദ്ധതികളും നവീകരിക്കുന്നതിനു പകരം ഗര്‍ഭസ്ഥ ശിശുക്കളെക്കൊല്ലാനും രണ്ടാം തരക്കാരെ ഉണ്ടാക്കാനും കാരണമാവുന്ന ഒരു നിയമം നമുക്കു വേണ്ട.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്‍ക്കും നന്ദി
ജനപ്പെരുപ്പം തടയുക എന്നൊരു താത്പര്യം കൂടെ ഈ ബില്ല് ഏറ്റെടുക്കുന്നുണ്ട്. ലേഖകന്‍ സൂചിപ്പിക്കുന്നത് പോലെ ജനിക്കുവാനുള്ള അവകാശത്തെ നിരാകരിച്ചു കൊണ്ടല്ല പകരം, ജന്മം കൊള്ളുന്നതിനെ യഥാവിധി ഉപയോഗിക്കുകയാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും ശക്തമായൊരു വിഭവം അത് മനുഷ്യന്‍ {മാനവ വിഭവം} തന്നെയാണ്.
മറുപടിഇല്ലാതാക്കൂകേരളത്തെ ഒരു 'വൃദ്ധ'സദനമായി കാണാന്‍ ആര്‍ക്കാണിത്ര വെമ്പല്‍..??
ലേഖനം, കാര്യങ്ങള്‍ നല്ലോണം പറയുന്നു.
ആശംസകള്‍.
ആശംസകള്‍....
മറുപടിഇല്ലാതാക്കൂനിയന്ത്രണങ്ങള് എന്തിലും ആവശ്യമാണ് .പക്ഷെ അത് ബോധവല്‍ക്കരണത്തിലൂടെ ആവുന്നതല്ലെ നല്ലത്.അതാണല്ലോ ഇതുവരെ നടന്നു വന്നതും .പക്ഷെ ചില മതപണ്ഡിതന്‍മാര്‍ ജനനനിരക്കു കൂടാനുള്ള ആഹ്വാനത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു എന്നതും വസ്തുതയാണ്.സംസ്ഥാനസര്‍ക്കാര്‍ പിന്തുടരുന്ന നയത്തിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഏതു ഭാഗത്തു നിന്നുണ്ടായാലും തള്ളികളയണം.
വിമര്‍ശിക്കം മുമ്പ് ഒന്നാലോചിച്ചു കൂടെ ശരിതെറ്റുകള്‍ എല്ലാഭാഗത്തും ഉണ്ടാവാമെന്ന്...
നടക്കാൻ പോകുന്നകാര്യമാണൊ ഇതൊക്കെ. ചുമ്മാ.. ഉണ്ടിരിക്കുന്ന ആൾക്ക് ഒരു വിളി തോന്നി അത്രയേ ഉള്ളൂ
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്..
അങ്ങേര്‍ക്കു വയസ്സായില്ലേ ഇനി ഇതിനൊക്കെ പറ്റില്ലല്ലോ അത് കൊണ്ട് ഇനി ആര്‍ക്കും വേണ്ടാ എന്ന് തോന്നിക്കാനും..കാലം പോയ കോളം എന്തേ
മറുപടിഇല്ലാതാക്കൂവാസക്ടമി 350, ലാപ്രോസ്കോപ്പി 450!!
മറുപടിഇല്ലാതാക്കൂസൂപ്പര് ടൈറ്റില്‍..
സംഗതി മൂപ്പിലാന് ചെന്നിയിളകീന്നാ തോന്നണേ..അല്ലെങ്കി ഇമ്മാതിരി വെവരക്കേട് പറയോ..
വാക്കുകള്‍ ചീറി ചീരാമുളകെ...
മന്ത്രിപുംഗവന്മാര്‍ കട്ട് മുടിച്ച പണമുണ്ടെങ്കില്‍ ഇന്ത്യ എപ്പോ ഒരു 'സമ്പന്ന' രാഷ്ട്രമായി....ലേ.. ദാരിദ്ര്യാത്രേ..ഫൂ....ദാരിദ്ര്യം..
കേരള ജനത സന്താന നിയന്ത്രണ കാര്യത്തില്‍ ഒരു പാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. അത് അയ്യരുടെ ബില്‍ കൊണ്ടൊന്നുമല്ല. പണ്ട് എട്ടും പത്തും സന്തതി ഉള്ള കുടുംബങ്ങള്‍ . ഇന്നത് ഒന്നും രണ്ടുമായി ചുരുങ്ങി . പരിമിതികള്‍ ഉള്‍ക്കൊണ്ടുള്ള ജീവനം. അത് കേരള ജനത മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കൃഷ്ണയ്യരുടെ കുടുംബം തന്നെ ഉദാഹരണം. അദ്ദേഹം ഏഴു മക്കളില്‍ ഒരാള്‍. അത്രയും മക്കള്‍ അദ്ദേഹത്തിനുണ്ടോ? എന്ത് പറയാന്‍ .. ഓരോരോ നേരം പോക്ക് .. നമുക്ക് വാര്‍ത്തയായി വായിക്കാന്‍ ...
മറുപടിഇല്ലാതാക്കൂകുറച്ചായി നമ്മുടെ സര്‍ക്കാരും സഘടനകളും ഒക്കെ ഇങ്ങനയാ... ഓരോ മണ്ടന്‍ പരിഷ്കാരങ്ങള്‍... ഒന്ന് വായിക്കണെ...
മറുപടിഇല്ലാതാക്കൂhttp://luttumon.blogspot.com/2011/09/blog-post_26.html
ആദ്യമായി ഒരുപാട് അഭിനന്ദനങ്ങള്‍ ഈ നല്ല ലേഖനത്തിന്.ഹൃദ്യമായ ശൈലിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരം.ബഹുമാന്യനായ കൃഷ്ണയ്യര്‍ കേരളം ,ചൈനയാണെന്ന് കരുതിയോ ആവോ?ഏതായാലും ഇതിനൊരു മുന്‍കാലപ്രാബല്യം അങ്ങോര്‍ നിര്‍ദേശിക്കാതിരുന്നത് കഷ്ടമായി....
മറുപടിഇല്ലാതാക്കൂബില്ലിലെന്തു നിര്‍ദ്ദേശങ്ങളുണ്ടായാലും ജനസംഖ്യാ നിയന്ത്രണം വേണ്ടത് തന്നെയാണു..മൂന്നാമത്തേം നാലാമത്തേം കുഞ്ഞുങ്ങളുണ്ടായാള്‍ അവരെ കൊല്ലണോ തിന്നണോ എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ ചിന്തിക്കേണ്ട ഒന്നുണ്ട്.ഈ കുഞ്ഞുങ്ങള്‍ എങ്ങിനെ നല്ല രീതിയില്‍ വളരും.കുടുംബത്തില്‍ സാമ്പത്തികഭദ്രതയുള്ളവര്‍ക്ക് പ്രശ്നമില്ല.അഞ്ചാമത്തെ കുട്ടിയ്ക്ക് പതിനായിരോം ഇരുപതിനായിരോം അതിനെയുണ്ടാക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു സീറ്റുമൊക്കെ വാഗ്ദാനം ചെയ്യുന്നവര്‍ ഈ കുഞ്ഞുങ്ങളെ എങ്ങിനെ ആര് സംരക്ഷിക്കും എന്നു എന്തുകൊണ്ട് പറയുന്നില്ല.അവരുടെ വളര്‍ച്ചയ്ക്ക് മൊത്തം പതിനായിരം രൂപാ മതിയാവുമെന്നാണോ.പിന്നെ കേരളം വൃദ്ധമ്മാരുടെ നാടാകുമെന്ന പരിവേദനം.മുട്ടാപ്പോക്ക് ന്യായമാണത്.പൊതുവേ ജനനനിരക്കു മരണനിരക്കിനേക്കാള്‍ കൂടുതലാവുമ്പോഴാണല്ലോ ജനപ്പെരുപ്പമെന്നു പറയുന്നത്.കേരളത്തില്‍ ജനിക്കുന്നവരെല്ലാം വൃദ്ധരാണോ...
മറുപടിഇല്ലാതാക്കൂസ്വാമി എന്നുവിളിച്ച നാവുകൊണ്ട് ആസാമി എന്ന് വിളിപ്പിച്ചു .... സര്‍, വേണ്ടിയിരുന്നില്ല ... അങ്ങ് ഇതു ചെയ്യേണ്ടിയിരുന്നില്ല .....
മറുപടിഇല്ലാതാക്കൂ"നാമാരുമല്ല നമുക്കാരും വേണ്ട" എന്നായി മാറുന്ന കാലം അതിവിദൂരമല്ല!!
മറുപടിഇല്ലാതാക്കൂനല്ല പ്രതികരണം.
സുഹൃത്തേ,
മറ്റൊരു കാര്യം കൂടി.
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.
സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.
ഒരു പരിധി കഴിഞ്ഞാല്‍ ഏതു മോന്റെ മോനായാലും വിഡ്ഢിത്തം മാത്രേ പറയൂ.
മറുപടിഇല്ലാതാക്കൂകുഴീലേക്ക് കാലെടുത്തു വെക്കുന്നോര്‍ക്ക് നിരങ്ങാനുള്ളതല്ല സ്ത്രീയുടെ ഗര്‍ഭ പാത്രം.
നിയമം!
ഒലക്കേടെ മൂട്!
പ്ഫൂ..!!
കുഞ്ഞുങ്ങളെ എങ്ങനെ കൊല്ലാം എന്ന് നോക്കിയിരിക്കുന്നവര്‍ക്ക് ഒരു പ്രചോദനം.ഗര്‍ഭ പാത്രത്തിലിട്ട് കൊല്ലുന്നത് തെറ്റാണെന്ന് അറിയുന്ന ഒരു ഡോക്ടറുടെയും അച്ഛന്റെയും അമ്മയുടെയും കരുണ കൊണ്ട് ജനിച്ചവള്‍ ഞാന്‍. വീട്ടിലെ മൂന്നാമത്തെ കുഞ്ഞ്.ഇതിനര്‍ത്ഥം എന്നെപ്പോലുള്ളവര്‍ ജീവിക്കാന്‍ അര്‍ഹര്‍ അല്ലെന്നോ? എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെതിരെ അലമുറയിടാന്‍ കഴിഞ്ഞെങ്കില്‍.
മറുപടിഇല്ലാതാക്കൂComing here for first time. This is great post indeed.
മറുപടിഇല്ലാതാക്കൂIf Kerala is in dearth of amenities to 'feed' the needs of its residents, the first and foremost issue behind is that Govt (whoever is in power) fails:
1) In finding good source of income for Govt other than 'kallu' and Kanjavu.
2) In collecting tax from each and everyone who is eligible to pay and there should not be any loopholes
3) and most importantly preserving and utilizing the tax collected for the development of the state and execute laws properly that not even a single rupee goes to the pocket of any politician/ employees as bribe/corruption
All above things still exit in our state and people cry that Govt doesn't have money to feed its people. How funny!
The only way to eradicate poverty is birth control OR better utilization of the resources in the state itself? We've got to think!
@ശ്രീക്കുട്ടൻ, ബോധവൽക്കരണമാണ് വേണ്ടത്, നിയമനിർമ്മാണമല്ല. സമ്പന്നന് ഒരു നിയമവും പാവപ്പെട്ടവർക്ക് വേറൊരു നിയമവും പറ്റില്ലല്ലോ? ജനന നിരക്ക് മരണ നിരക്കിനേക്കാൾ കുറയണമെന്നില്ല ഇത് വൃദ്ധന്മാരുടെ നാടായി മാറാൻ. ജനനം കുറഞ്ഞാൽത്തന്നെ യുവാക്കളുടെ സമൂഹം ചുരുങ്ങുകയും പ്രായമേറിയവർ എണ്ണത്തിൽ കൂടുകയും ചെയ്താൽ മതി. ഇരുപതോ മുപ്പതോ കൊല്ലം ഇത് നീണ്ട് നിന്ന് പിന്നീട് മൊത്തം ജനസംഖ്യ തന്നെ കുറഞ്ഞു പോവും. ഇതാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം മാത്രമാണോ താങ്കൾ പറഞ്ഞ നല്ല കാര്യങ്ങൾ ഉറപ്പു വരുത്താനുള്ള വഴി? ഇനി ആണെങ്കിൽത്തന്നെ, അത് നടപ്പിലാക്കേണ്ട മാർഗ്ഗം ഇതല്ല.
മറുപടിഇല്ലാതാക്കൂ@സുരഭിലം, നിയമം നമ്മുടെ രാഷ്റ്റ്രീയക്കാരുടെ കയ്യിലല്ലേ. അവരാണെങ്കിൽ വോട്ട് ബാങ്കായ സഭകളുടെയും മതസംഘടനകളുടെയും നിയന്ത്രണത്തിലും. എന്തായാലും ഈ ശുപാർശ അങ്ങിനെത്തന്നെ അംഗീകരിക്കപ്പെടില്ല എന്നു പ്രത്യാശിക്കാം.
അഭിനന്ദനങ്ങളും, അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും തന്നവർക്ക് ഹൃദയംഗമമായ നന്ദി.
@Nishana, Thank You for visitin this blog. Well said. The core of the issues are improper or rather lack of governance. We do not have a focused lead in any aspect of administration and project management. We have been ruled by a bunch of greedy politicians for decades who does hardly something to the well being of the state and citizens. No one is bothered atleast to have a watch on our distribution system and modes to increase productivity
Letz hope for a better tomorrow.
പെണ്ണ് കെട്ടാന്‍ തീരുമാനിക്കുന്നവന്റെ മുന്നില്‍ കുറെ ആലോചനകള്‍ വരും. അതില്‍ ചിലത് നല്ലതായിരിക്കും ചിലത് മോശമായിരിക്കും. ചിലതിനു സൌന്ദര്യം കൂടുതല്‍ കാണും പണം കാണില്ല. ചിലതിനു പണം കൂടുതല്‍ കാണും സൌന്ദര്യം കാണില്ല.അങ്ങിനെ വരുമ്പോള്‍ എല്ലാം നോക്കിയിട്ട് ഏതെന്കിലും ഒന്നിനെ കേട്ടും അപ്പോള്‍ കേട്ടുന്നതിനു ഏതെന്കിലും ഒക്കെ കുറവുണ്ടായെന്നു വരും.ഒന്നും ശരിയായില്ലെങ്കില്‍ കേട്ടിയില്ലെന്നും വരും.....
മറുപടിഇല്ലാതാക്കൂഒരു മോശപ്പെട്ട പ്രൊപോസല്‍ വന്നതിന്റെ പേരില്‍ എന്റെ വിവാഹ ജീവിതം കുളമായെന്നു പറഞ്ഞു ആരെങ്കിലും ബഹളം വയ്ക്കുന്നത് കണ്ടിട്ടുണ്ടോ?
പിച്ചും പേയും പറയുന്ന പ്രായം ആയിരിക്കുന്നു മൂപ്പിലാന്
മറുപടിഇല്ലാതാക്കൂദാരിദ്ര നിര്‍മാര്‍ജനം ചെയ്യാന്‍ കാര്‍ഷിക രംഗത്ത് ശാസ്ത്രിയവും ന്യൂതനവുമായ രീതിയില്‍ കൃഷിയെ സമീപിക്കുകയാണ് വേണ്ടത് ,
മറുപടിഇല്ലാതാക്കൂദരിദ്ര രാജ്യങ്ങള്‍ പോലും ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നതിന്‍റെ പത്തിലൊന്ന് കൃഷിക്ക് വേണ്ടി ചില വഴിച്ചാല്‍ ഇവിടെ ഭാക്ഷ്യ ക്ഷാമം ഉണ്ടാകില്ല
കാര്‍ഷിക രംഗത്ത് യന്ത്ര വല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ദാരിദ്യം പറഞ്ഞു ജനസംഖ്യ വര്‍ധനവിനെ എതിര്‍ക്കുന്നത് പരിഹാസ്യമാണ്.ജന സംഖ്യ കുറഞ്ഞകാലത്ത് തൊഴിലും കുറവായിരുന്നു എന്നതാണ് സത്യം ,കൂടാതെ അന്ന് ആളുകള്‍ ഭക്ഷണം ആയി ഉപയോഗിച്ചത് .ഇലകളും , പഴവര്‍ഗങ്ങളും ആണ്..
ഇന്ന് ഇതാണോ അവസ്ഥ ....വിഭവ സമൃതമായ ഭക്ഷണം വിവിധ രാജ്യങ്ങളുടെ .പിസ്സ , ടിക്ക , ഷവര്‍മ ,ചിക്കമൈഡ്രൈസ്. മഷ്രൂംഫ്രൈഡ്രൈസ് തുടങ്ങി ഉറക്ക റൊട്ടി വരെ കേരളത്തില്‍ ഇന്ന് കിട്ടും .ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പുതിയ മാര്‍ഗങ്ങള്‍ ഒത്തിരിയുണ്ട് എല്ലത്തെന്തും എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു സമാനമാണ് ...!!
"പിച്ചും പേയും പറയുന്ന പ്രായം ആയിരിക്കുന്നു മൂപ്പിലാന്"
മറുപടിഇല്ലാതാക്കൂഅതെ, അതാണ് സത്യം....
all the best.
മറുപടിഇല്ലാതാക്കൂഅല്ലാ ഒരു സംശ്യം.
മറുപടിഇല്ലാതാക്കൂഭാര്യയുടെ രണ്ടാം പ്രസവത്തില്‍ ഇരട്ടകള്‍ പിറന്നാല്‍ എന്തുചെയ്യും?
ഭഗവാനേ കാത്തോളണെ..
കൃഷ്ണയ്യരെ, അയ്യോ ഇതൊക്കെ പറയുന്നത്ന്ന് ശരിക്കും മനസ്സിലാക്കി തന്നെയാണോ? ആദരണീയനായ താങ്കള്‍ മനുഷ്യാവകാശങ്ങളുടെ സമരനായകന്‍ എന്ന ഒരു ലേബലും ചേര്‍ത്താണ് അറിയപ്പെടുന്നത്. അതെല്ലാം വിഫലമാക്കുന്ന ഈ വാര്‍ത്തയ്ക്കു പിന്നില്‍ താങ്കളുടെ ബുദ്ധിക്കു എന്ത് പറ്റി എന്ന് ആലോചിക്കുകയാണ്. കുട്ടികള്‍ അധികം വേണ്ട എന്ന് പൊതു സമൂഹം തന്നെ തീരുമാനിച്ച ഈ കാലത്ത് ഇത്തരത്തിലുള്ള ഒരു മനുഷ്യത്വ-വിരുദ്ധ ശിപാര്‍ശയുടെ ആവശ്യമെന്തായിരുന്നു? പോസ്റ്റ് വളരെ നന്നായി.
മറുപടിഇല്ലാതാക്കൂഹഹ്ഹ .എത്ര സുന്ദരമായ നടക്കാന്‍ പോകാത്ത സ്വപ്നം !! ഈ കൃഷ്ണയ്യരെ കൊണ്ട് തോറ്റു !
മറുപടിഇല്ലാതാക്കൂ----------------------------------------
നല്ല പ്രതികരണത്തിനു നൂരുമാര്‍ക്ക് !!
nanakked
മറുപടിഇല്ലാതാക്കൂfaisalbabu പറഞ്ഞ കമന്‍റ്റിനെന്‍റെ വക ഒരൊപ്പ് :)
മറുപടിഇല്ലാതാക്കൂപരിശുദ്ധ ഖുർആൻ/അൽ ബഖറ
മറുപടിഇല്ലാതാക്കൂ204)ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവർ അല്ലാഹുവെ സാക്ഷി നിർത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ ( സത്യത്തിന്റെ) കഠിനവൈരികളത്രെ.
205 അവർ തിരിച്ചുപോയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
നല്ല ഡീറ്റൈലിങ്ങ്! നടക്കില്ലെന്നാ തോന്നുന്നത്, അൻ വാർ..
മറുപടിഇല്ലാതാക്കൂ@നാരദന്‍, Vp Ahmed, Absar Mohamed, ഇസ്മായില്‍ കുറുമ്പടി (തണല്‍),Salam, faisalbabu, സ്വന്തം സുഹൃത്ത്, faiz...അഭിപ്രായങ്ങളറിയിച്ചതിന് വളരേ നന്ദി.
മറുപടിഇല്ലാതാക്കൂ@Parammal "ജന സംഖ്യ കുറഞ്ഞകാലത്ത് തൊഴിലും കുറവായിരുന്നു എന്നതാണ് സത്യം ,കൂടാതെ അന്ന് ആളുകള്‍ ഭക്ഷണം ആയി ഉപയോഗിച്ചത് .ഇലകളും , പഴവര്‍ഗങ്ങളും ആണ്..
ഇന്ന് ഇതാണോ അവസ്ഥ ....വിഭവ സമൃതമായ ഭക്ഷണം വിവിധ രാജ്യങ്ങളുടെ .പിസ്സ , ടിക്ക , ഷവര്‍മ ,ചിക്കമൈഡ്രൈസ്. മഷ്രൂംഫ്രൈഡ്രൈസ് തുടങ്ങി ഉറക്ക റൊട്ടി വരെ കേരളത്തില്‍ ഇന്ന് കിട്ടും .ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പുതിയ മാര്‍ഗങ്ങള്‍ ഒത്തിരിയുണ്ട് എല്ലത്തെന്തും എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു സമാനമാണ് ...!!
ഇതിന് നൂറല്ല, നൂറായിരം മാർക്ക് തന്നിരിക്കുന്നു