അണ്ണാ ഹസാരേ ഒരു ഒഴിയാ ബാധയായി മാറിയിരിക്കുകയാണ്. ഒരു കൂട്ടർ കട്ട് തിന്നു മുടിക്കുന്നതിന്നെതിരെയാണ് പല്ലുപോയ ഈ വൃദ്ധൻ തിന്നാതെ പ്രതിരോധിക്കുന്നത്. ഈ രാജ്യത്തെ ഒരു പ്രജ തിന്നാതിരിക്കുന്നത് സർക്കാറിനും തിന്നുകൊണ്ടിരിക്കുന്ന മറ്റ് പ്രജകൾക്കും നാണക്കേടും അപമാനവുമാണ്, അജീർണ്ണം പിടിക്കാനും മതി. നോമ്പ് മാസത്തിൽ ഒരു പകല് തികച്ചും പട്ടിണികിടക്കാൻ പോലും സമ്മതിക്കാതെയാണ് ഈ മഹാപാപിയെ, രാജ്യത്തെ ഏറ്റവും ഉന്നതർ മാത്രം താമസിക്കുന്ന, ഏറ്റവും മുന്തിയ ഭക്ഷണങ്ങളും സൗകര്യങ്ങളും കിട്ടുന്ന തിഹാർ ഹോട്ടലിലേക്ക് പല്ലക്കിലേറ്റിക്കൊണ്ടു പോയത്! ഇനി സ്ഥിരമായി തിന്നോളാം എന്നെഴുതിക്കൊണ്ടുപോയ കടലാസിൽ ഒരൊപ്പിടാൻ പോലും കഴിഞ്ഞ ആറുമാസത്തോളമായി രാജ്യദ്രോഹം സ്ഥിരം തൊഴിലാക്കിയ ഈ മനുഷ്യൻ സമ്മതിച്ചില്ല. പ്രധാനമന്ത്രി ടെൻഷനിലാണ്. എന്തെങ്കിലും ഒരു പോംവഴി ഉപദേശിക്കാൻ മാഡം നാട്ടിലില്ല. സൂക്കേട് പിടിച്ച് കിടപ്പിലായിപ്പോയി. സർക്കാരിനെ ഭരിക്കാനും മന്ത്രിമാരെ വലിക്കാനും സമ്മതിക്കാതെ തുടരുന്ന ഈ ഒഴിയാബാധയിൽ നിന്നും ഒരു രക്ഷയില്ലേ?
ചിന്താവിഷ്ടനായ മൻമോഹൻജീ, ആ ഫെയ്സ് ഒന്ന് ടേൺ ചെയ്തേ, തിരുന്തോരത്തേക്കൊന്ന് എത്തി നോക്ക്യേ. തറനെല്ലൂർ പരമേശ്വരൻ നമ്പൂതിരിയും നാരായണ ഭട്ടും പത്മനാഭ ശർമ്മയുമൊക്കെ അണിനിരന്നു നിലക്കുന്നത് കണ്ടില്ലേ? ഇനി താമസിക്കണ്ട. പാർലമെന്റിന്റെ നടുമുറ്റത്ത് ഒരു ഹോമ കുൺഡം ഒരുങ്ങട്ടേ. ദേവപ്രശ്നം തുടങ്ങട്ടെ. ഇനി ഹസാരേയെന്നല്ല ഏത് മുന്തിയ ബാബ ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് വന്നാലും നമ്മുടെ ഒരു രോമം പോലും തൊടാനോ ആർഷഭാരതത്തിന്റെ ദേശീയ പുണ്യകർമ്മമായി വാഴ്ത്തപ്പെട്ട അഴിമതിക്കെതിരേ ഒരക്ഷരം ഉരിയാടാനോ പാടില്ല. ഡൽഹിയിലേക്ക് വരുന്ന മഹാജ്യോതിഷികൾ വശം ഞാൻ കൊടുത്തയക്കുന്ന കത്തിൽ പറയുന്ന കാര്യങ്ങൾ "പ്രശ്ന"ത്തിന് ശേഷം മാത്രം പരസ്യപ്പെടുത്തുക.
ലോക്പാൽ എന്ന് പോയിട്ട് പശുവിൻപാൽ എന്നു പോലും ഒരു പ്രജയും പറഞ്ഞു പോകരുത്. അത് രാജ്യത്ത് വൻകഷ്ടനഷ്ടങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ കാരണമാവും. ലോക്പാൽ എന്ന് പറയുകയും അന്നേദിവസം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കുടുംബം മുച്ചൂടും നശിച്ച് ഭസ്മമായിപ്പോവുകയും കുടുംബ സ്വത്തുക്കൾ അന്യാധീന (കേന്ദ്രമന്ത്രിമാരല്ല) പ്പെട്ടു പോവുകയും ചെയ്യും.
സ്വിസ് ബാങ്കിലെ ഏ മുതൽ ഇസഡ് വരേയുള്ള നിലവറകൾ തുറക്കാൻ പാടില്ല. അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നിലവറകളിലെ സ്വത്ത് നിർണ്ണയം നടത്തുകയോ കുറച്ച് കാലം കഴിഞ്ഞ് അതവിടെത്തന്നെയിരിപ്പുണ്ടോ എന്ന് നോക്കുകയോ ചെയ്യരുത്. മൃത്യുവിനും സ്മൃതിനഷ്ടത്തിനും കാരണമാവും. സ്വിസ് ബാങ്കിലെ ഇടപാടുകാരുടെ പേര് വിവരം തിരക്കാനോ വെളിപ്പെടുത്താനോ അവരുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ദൈവകോപം ഉണ്ടാവനും സ്വന്തം വിവരങ്ങളും വിവരമില്ലായ്മകളും പരസ്യപ്പെടാനും ഇടയാകും.
കേന്ദ്രമന്ത്രിമാർ, മന്ത്രിപദം ഇഷ്ടമില്ലാത്ത, പ്രായമായിട്ടും കല്യാണം പോലും കഴിക്കാതെ നാട് നന്നാക്കാൻ പണിയെടുക്കുന്ന, നിഷ്കാമകർമ്മികളായ സുന്ദരക്കുട്ടന്മാർ എന്നിവരുടെയോ അവരുടെ ജീവിച്ചിരിക്കുന്നതോ മരിച്ചുമണ്ണടിഞ്ഞു പോയതോ ആയ മാതാപിതാക്കളുടെയോ സഞ്ചയിക പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തുക, വാർത്ത പ്രസിദ്ധീകരിക്കുക ബ്ലോഗെഴുതുക തുടങ്ങി ദേവകോപം വിളിച്ചുവരുന്ന ചീത്തപ്രവർത്തനങ്ങളിൽ നിന്നും പൗരന്മാർ (ആണും പെണ്ണും)വിട്ടുനിൽക്കണം.
ജന്തർ മന്തറിൽ നടന്ന നികൃഷ്ടമായ നിരാഹര സമരങ്ങളും തുടർന്ന് നടന്ന ചർച്ചകളും ദൈവത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഇംഗ്ലണ്ടിലേക്ക് പോയ കുറേ ചെറുപ്പക്കാരെ വെള്ളക്കാരായ ക്രിക്കറ്റ് കളിക്കാർ ദിവസങ്ങളോളം തച്ചു നിരപ്പാക്കിയതും ആയിരക്കണക്കിനാൾക്കാർ നോക്കിയിരിക്കെ നാലുപാടും ഇട്ടോടിച്ചതും അതിഭീകരമായ വിധേന തോല്പ്പിച്ചതും ദേവകോപത്തിന്റെ ഒരു സാമ്പിൾ വെടിക്കെട്ടാണ്. ഹസാരേയുടെ ചിത്രം നോക്കി അറിയാതെ സഹതപിച്ചു പോയ സോണിയാഗാന്ധിക്ക് ആരോടും പറയാൻ പാടില്ലാത്ത ഏതോ ദീനം പിടിച്ചതുമൊക്കെ വരാൻ പോകുന്ന വിപത്തുകളുടെ സൂചനയാണ്.
----------------------------------------------------------------------------------------------------------
ഈ പോസ്റ്റ് കണിക്കൊന്ന.കോം ഈ ആഴ്ചത്തെ ബ്ലോഗ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുത്തിട്ടുണ്ട്

തീര്‍ച്ചയായും വേണം ഒരു ദേവപ്രശ്നം എന്നിട്ട് വേണം മൊത്തം പ്രശ്നമാക്കാന്‍ , അണ്ണനെ കാണുമ്പോള്‍ തന്നെ അറിയാം സര്‍കാരിന്റെ വരാനിരിക്കുന്ന വിപത്തുകള്‍ വഴിയില്‍ തങ്ങില്ല എന്ന് ,,,
മറുപടിഇല്ലാതാക്കൂആണ്ണാ, ഹസാരോം(ഹിന്ദിയില്‍ :))ജനങ്ങള്‍ കൂടെയുണ്ട്.....!
മറുപടിഇല്ലാതാക്കൂകൃത്യ സമയത്തിന് ഈ ബ്ലോഗ് ഇട്ടതിന് നന്ദി.. ഞാന്‍ ഇവിടെ വെടി പൊട്ടിക്കുന്നതിന് മുന്‍പ് പാറക്കണ്ടി ആ പണി ഏ റ്റെടുത്തു..കുഴപ്പമില്ല ഇനിയൊരിക്കല്‍ ശ്രമിക്കാം..
നല്ല തഴക്കം വന്ന എഴുത്ത് .. നന്നായി രസിച്ചു .. നന്മയുടെ പക്ഷത് നിന്നുള്ള ബ്ലോഗെഴുത്തിനു നന്മകള്‍ നേരുന്നു ..
മറുപടിഇല്ലാതാക്കൂസമകാലിക സംഭവ ങ്ങളെ കശക്കി എരിഞ്ഞല്ലോ പഹയാ
മറുപടിഇല്ലാതാക്കൂഇവര്ക്കെതിരെ ഒക്കെ ഒരു നടപടിയെ നമുക്ക് എടുക്കാന്‍ ഒള്ളൂ കുറച്ചു ചീരാ മുളക് അരച്ച് ചമ്മന്തി ആക്കി ആവിടെ തേക്കണം ഹല്ലപിന്നെ
എന്തായീ കാണണതു..:) എല്ലാവരെയും എല്ലായിടത്തും ഒന്ന് തോണ്ടി.. അതും നല്ല രസായിട്ട് തന്നെ..
മറുപടിഇല്ലാതാക്കൂരസകരമായി എഴുതി..നര്‍മത്തില്‍ കൂടി ആയാലും എല്ലാവരുടെയും "മര്‍മ്മത്തില്‍" തന്നെ ഒന്ന് തോണ്ടി...സത്യാഗ്രഹം കൊണ്ട് ഇവിടെ ഒന്നും നടക്കില്ല എന്ന് പറയുന്ന ഭരണക്കാര്‍...അപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹം കൂടി കൊണ്ടല്ലേ?? അതോ അതിന്റെ ഒരു മഹത്വം ഇല്ലാണ്ടായോ??ഇതില്‍ ഒരേ ഒരു പ്രശ്നം തോന്നുന്നത് കാവിക്കാരുടെ കളികളില്‍ ആണ്...
മറുപടിഇല്ലാതാക്കൂനല്ല എരിവുള്ള പോസ്റ്റ്
മറുപടിഇല്ലാതാക്കൂരാഷ്ട്രീയ നേതാകളുടെ തലക്കകത്ത് എന്താണെന്ന് കണ്ടുപിടിക്കാന്‍ ഒരു ദേവപ്രശ്നം അനിവാര്യമാണ്.
ന്റെ പഹയാ ..ഇപ്പോളാണ് ജി ശെരിക്കും ചീരാമുളകായത് .....അന്റെ പോട്ടം ജ്ജി എന്തിനാടാ ഹസാരാ അണ്ണന്റെ പോട്ടവുമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ? ഒറ്റ അടി തന്നാലുണ്ടല്ലോ.....
മറുപടിഇല്ലാതാക്കൂനമ്മളെത്ര എറിഞ്ഞാലും..ആ കൊമ്പത്ത് എത്തൂല്ലമക്കളേ..!
മറുപടിഇല്ലാതാക്കൂനന്നായി എഴുതി.
അത്യാവശ്യ മേന്‍പൊടികള്‍ വേണ്ടവിധം യോജിപ്പിച്ച ചീരാമുളക് ചട്ണി...!
ആശംസകള്‍..!!
Anwar,leave the Hindu believes out of the equation.Apart from that ,great writing.
മറുപടിഇല്ലാതാക്കൂവായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
മറുപടിഇല്ലാതാക്കൂ@CJ, ആരുടെയും വിശ്വാസങ്ങളെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന പ്രസ്തുത ദേവപ്രശ്നം അന്ധവിശ്വാസമാണെന്ന് പൊതുവേദിയിൽ പത്രപ്രവർത്തക്ക് മുന്നിൽ തുറന്നടിച്ച വീ എസ്സിന്റെ പ്രസ്താവന ഒരു വാർത്ത മാത്രമായി ഒതുങ്ങി എന്നതാണ് എനിക്ക് ധൈര്യം പകർന്നത്. വീ എസ്സ് മുക്കിയാലും മൂളിയാലും വാർത്തയാക്കുന്ന ഈ കാലത്ത് തദ്‍വിഷയം കേരളത്തിന്റെ ദേശീയ ദിനപത്രം എന്ന് സ്വയം അവകാശപ്പെടുന്ന കേസരി പോലും ഒരു ചർച്ചയാക്കാതെ വീ എസ്സിനെ വെറുതെ വിട്ടപ്പോൾ ഈ എ എസ്സിനെയും വെറുതെ വിട്ടൂടേ?
ഹ ഹ ..നര്‍മ്മത്തിലൂടെ കാര്യം പറഞ്ഞു അല്ലെ!! മിക്കവാറും വായില്ല കൂനിനപ്പന്‍ പാര്‍ലിമെന്റില്‍ ഒരു പ്രശ്നം വെപ്പിക്കേണ്ടി വരുമെന്നാ തോന്നുന്നത്..അഴിമതിയുടെ കറ പുരളാത്ത അന്തപ്പന്‍ ചേട്ടന്‍ ഡല്‍ഹിയില്‍ ഇരുന്നു ഇതൊന്നും കാണുന്നില്ലേ? അങ്ങേരുടെ വായും ആരേലും മൂടികെട്ടിയോ?
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്..
മറുപടിഇല്ലാതാക്കൂചീരാമുളക് എന്ന് പറഞ്ഞാല്‍ ഇതാണല്ലേ..
നറ്മം മറ്മമതതില് െകാണട്ടു
മറുപടിഇല്ലാതാക്കൂനര്മത്തിന്റെ ക്രൂരമായ മുള്ള് കമ്പി കൊണ്ട് വരിഞ്ഞു മുറുക്കിയ ഒരുഗ്രന്‍ പോസ്റ്റ്. ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്. അതിനെ മുഴുവന്‍ കടത്തി വെട്ടിയിട്ടുണ്ടിത്. കണിക്കൊന്നക്ക് തെറ്റിയിട്ടില്ല. ആയിരം കുഡോസ്
മറുപടിഇല്ലാതാക്കൂബൂലോഗത്ത് കറങ്ങിനടന്ന് ഹസാരെയെപ്പറ്റി പല ബ്ലോഗുകളും വായിച്ചു. എന്നാല്‍ ഇങ്ങനെയൊന്ന് ഇതുവരെ കണ്ടില്ല. വെറുതെയല്ല കണിക്കൊന്ന സിലക്റ്റ് ചെയ്തത്. (ഇനി ഈ പോസ്റ്റ് ഇട്ടതിന് ചീരാമുളക് ബ്ലോഗ് വൈറസ് കേറി ക്രാഷ് ആയിപ്പോകുമോ എന്ന് ഒരു ദേവപ്രശ്നം വേണ്ടിവരുമോ.....?)
മറുപടിഇല്ലാതാക്കൂഇത് കലക്കി
മറുപടിഇല്ലാതാക്കൂമറ്റൊരാളുടെ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് തള്ളി പറയാന്‍ നമ്മളാരു?ഈ ബ്ലോഗില്‍ നര്മാമോക്കെയുണ്ട് പക്ഷെ അതിരുകടന്ന പരിഹാസമായി പോയി .Especially when you write it !!!നീ ഒരു തികഞ്ഞ മുസല്‍മാന്‍ അല്ലെ?
മറുപടിഇല്ലാതാക്കൂAlla chetta thottathinum pedichathinum ok hindukalude acharangale kaliyakkundallo....???? Athu veno????
മറുപടിഇല്ലാതാക്കൂദേവ പ്രശ്നം ഒരു അന്ധവിശ്വാസമോ വിശ്വാസമോ ആകട്ടെ. പക്ഷെ അതൊരു കൂട്ടം വിശ്വാസികളുടെ ആചാരമാണ്. അതിനെ യുക്തിപൂര്‍വം വിമര്‍ശിക്കാം ആര്‍ക്കും. പക്ഷെ അതിനെ അവഹേളിക്കുന്ന രൂപത്തില്‍ ആയി പോസ്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്. എന്‍റെ തോന്നലാണോ എന്നറിയില്ല. ബാക്കി യൊക്കെ കറുത്ത ഹാസ്യത്തില്‍ ചാലിച്ചെടുത്ത സത്യങ്ങളാണ്. തുറന്നെഴുതാന്‍ തോന്നിയതിന് അഭിനന്ദനങ്ങള്‍......
മറുപടിഇല്ലാതാക്കൂ@Cj, Gopz, ANSAR ALI
മറുപടിഇല്ലാതാക്കൂദേവപ്രശ്നം ഒരു അന്ധവിശ്വാസമാണെന്നോ അതിന്ന് പ്രായോഗികത ഇല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ആ വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടും ഇല്ല. മറിച്ച് ഒരു മതാചാരത്തെ തങ്ങളുടെ വ്യക്തി/സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിനെയാണ് ഞാന്‍ ആക്ഷേപിച്ചത്. ജയമാലാ വിവാദത്തില്‍ ഉണ്ണിക്ര്‌ഷ്ണന്‍ പണിക്കര് ദേവപ്രശനത്തെ എടുത്തുപയോഗിച്ച് നാടകം കളിച്ചത് വിവാദമായത് നാം കണ്‍ടതാണ്. അതേപോലെ തിരിവിതാകൂര്‍ രാജകുടുംബമോ അല്ലെങ്കില്‍ വമ്പിച്ച സമ്പത്തില്‍ ആഗ്രഹമുള്ള മറ്റേതെങ്കിലും ആള്‍ക്കാരോ സ്വാധീനം ചെലുത്തിയ പോലുള്ള ചില വെളിപ്പെടുത്തലുകള്‍ തിരുവനതപുരം ദേവപ്രശ്നത്തിലും ഉരുത്തിരിഞ്ഞു വന്നതായി വാര്‍ത്ത കണ്ടപ്പോള്‍ അഴിമതിയുടെ സുനാമിയില്‍ കാലിടറിയിട്ടും ജനാധിപത്യം പ്രസംഗിക്കുന്ന യൂ പീ ഏ സര്‍ക്കാറിനെ ഒന്നു കൊട്ടാന്‍ ഇതുപയോഗിച്ചു എന്ന് മാത്രം. മതത്തെയോ മതാചാരത്തെയോ അല്ല മറിച്ച് മതാചാരങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഞാന്‍ പരിഹാസ രൂപേണ വിമര്‍ഷിച്ചത്.
ആര് പറയുന്നു എന്നല്ല, എന്ത് പറയുന്നു എന്ന് നോക്കി വേണം കാര്യങ്ങളെക്കാണാന്‍. സനാതനധര്‍മ്മത്തെയും അതിന്റെ മാഹാത്മ്യത്തെയും എന്നും ബഹുമാനത്തോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ. ഒരു ബഹുമുഖ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട പരസ്പര ബഹുമാനത്തെക്കുറിച്ച് തികഞ്ഞ ബോധ്യവുമുണ്ട്. എന്റെ വരികളില്‍ മതനിന്ദയോ പരിഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഇനിയും തോന്നുന്നുവെങ്കില്‍ തെറ്റിദ്ധാരണക്ക് കാരണമായ ഭാഗങ്ങളെച്ചൊല്ലി സദയം ക്ഷമിക്കാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്നുള്ള എഴുത്തുകളില്‍ പരമാവധി ശ്രദ്ധിക്കാ.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്‍ക്കും നന്ദി.
വായനക്ക് രസകരം
മറുപടിഇല്ലാതാക്കൂഎന്തായാലും പല്ലിലാത്ത അയാള്‍ ,ചിലതൊക്കെ നടത്തും
നല്ല നര്‍മ്മത്തില്‍ പറഞ്ഞുപോയ കാര്യങ്ങളത്രയും ഗൗരവവായനക്ക് നിര്‍ബന്ധിപ്പിക്കുന്നതും കൂടെയാണ്. വിഷയം പറയാന്‍ തിരഞ്ഞെടുത്ത ഈ ആക്ഷേപ രസത്തെ അഭിനന്ദിക്കാതെ വയ്യ. ആശംസകള്‍.
മറുപടിഇല്ലാതാക്കൂIts ok Anwar.Keep writing:-)
മറുപടിഇല്ലാതാക്കൂനര്മ്മത്തിന് മാത്രമല്ല, മര്‍മ്മത്തിലുള്ള വിഷയങ്ങള്‍
മറുപടിഇല്ലാതാക്കൂഅവതരിപ്പിച്ചതിനും നല്ല എരിവുണ്ട് ചീരമുളകെ.
അണ്ണാ ഹസാരെക്ക് പിന്നില്‍ ചരട് വലിക്കുന്ന ആരോ
ഉണ്ട് എന്ന ആരോപണത്തില്‍ കഴമ്പുണ്ട് എന്ന്
കരുതുന്ന ഒരാളാണ് ഞാന്‍. എങ്കിലും. ലോക്പല്‍
നിര്‍ദേശങ്ങളെ മന്മോഹന്‍ ഇങ്ങിനെ പേടിക്കുന്നത്
എന്തിനു എന്ന ചോദ്യം ബാക്കിയാവുന്നു.
rasakaramayi ee avatharanam...... ashamsakal..........
മറുപടിഇല്ലാതാക്കൂസലാം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എങ്കിലും മര്‍മ്മം മുളകില്‍ ചാലിച്ച് ഒഴിച്ചത് ഇഷ്ടപ്പെടുകയും ചെയ്തു.
മറുപടിഇല്ലാതാക്കൂനര്മ്മത്തില് ചീരാമുളക് അരച്ചുചേര്‍ത്തു എല്ലാവന്റെയും കണ്ണിലേയ്ക്ക് ഒഴിച്ചത് സുഖിച്ചു. അഭിനന്ദനങ്ങള്‍!! പക്ഷെ, കട്ടുമുടിക്കുന്ന രാഷ്ടീയക്കാരെ ഒതുക്കാന്‍ ഹസാരെ പാടുപെടുന്നതിനെ പ്രശംസിക്കുന്നതിനോടൊപ്പം നേരെത്തെ കട്ടുതിന്നിട്ടുള്ള, വോട്ടെഴ്സ് ലിസ്റ്റ് നോക്കി ജനങ്ങളെക്കൊന്നൊടുക്കിയ BJP കൊടുക്കുന്ന പിന്തുണ തള്ളിക്കളയാതെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ മനോഭാവത്തെക്കൂടി ഒന്നു പരാമര്‍ശിക്കണമായിരുന്നു. :-)
മറുപടിഇല്ലാതാക്കൂamma paranju monay! bhakshanam kazhichillenghil police pidykkum kandilley anna hazareye
മറുപടിഇല്ലാതാക്കൂഒബാമയെ പ്രസിഡണ്ട് ആക്കിയപ്പോള്‍ എന്തായിരുന്നു. പവനായി ശവമായപോലെ ആയില്ലേ!!
മറുപടിഇല്ലാതാക്കൂഅണ്ണാ വന്നു കസേരയിളിരുന്നാലും കാര്യങ്ങള്‍ എങ്ങനോകെത്തന്നെയെ പോകു. അതാന് റിമോട്ടില്‍ തിരിയുന്ന അധികാര കസേരയുടെ ഗുട്ടന്‍സ്.