2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത്!

ആഗസ്റ്റ് 6, വീണ്ടുമൊരു ഹിരോഷിമാ ദിനം കൂടി. മാനവചരിത്രത്തിൽ തുല്യതയില്ലാത്ത യുദ്ധകുറ്റകൃത്യത്തിന്റെ നടുക്കുന്ന ഓർമ്മ ഒരു ചടങ്ങുതീർക്കൽ പോലെ മെഴികുതിരി കത്തിച്ചും പുഷ്പചക്രങ്ങളർപ്പിച്ചും നിശബ്ദത പാലിച്ചും നാമചരിക്കുന്നു. എൺപതിനായിരത്തോളം മനുഷ്യജീവനുകളെ നിമിഷാർദ്ധം കൊണ്ട് നിഗ്രഹിക്കുകയും അതിന്റെ പതിന്മടങ്ങ് ജീവനുകളെ ഇഞ്ചിഞ്ചായി കൊല്ലുകയും ഇന്നും കയ്യും കാലും കണ്ണുമില്ലാത്ത ജീവഛവങ്ങളായ ഹിബാക്കുഷകളെ ജനിപ്പിക്കുകയും ചെയ്ത ഭീകരമായ ‍ക്രൂരകൃത്യത്തിന്റെ ഓർമ്മ പുതുക്കുമ്പോഴും നാം നിശബ്ദരാണ്!

ഏഷ്യയുടെ പരിപൂർണ്ണ അധികാരം സ്വപ്നം കണ്ട് ചൈനയുമായി യുദ്ധത്തിലേർപ്പെട്ടും ഓർക്കാനറക്കുന്ന ക്രൂരതകളിലൂടെയും ആണവാക്രമണം ചോദിച്ചു വാങ്ങിയ ജപ്പാനാണോ തലമുറകൾക്കപ്പുറത്ത് ഒളിയജണ്ടകൾ പണിതുവെച്ച ജൂതലോബിയുടെ കളിപ്പാവയായ അമേരിക്കയാണോ ആണവാക്രമണത്തിന്റെ ഉത്തരവാദികൾ എന്നതിനെച്ചൊല്ലി പാശ്ചാത്യ മാധ്യമങ്ങൾ ഇന്നും ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മറന്നു പോവാനിടയുള്ള ഒരു ചരിത്ര സത്യം മെല്ലെ കാലത്തിന്റെ കാണാമറയത്തേക്ക് തലകുനിച്ചു നടക്കുന്നുണ്ട്-അമേരിക്കയെ ലോകപോലീസാക്കിയ ജൂതതന്ത്രത്തിലെ, പ്രതിഭാശാലിയായ ഐൻസ്റ്റീന്റെ ചെറുതല്ലാത്ത പങ്ക്. ലോകശാസ്ത്രജ്ഞരുടെ ഗുരുവും പിതാവും, മാനവകുലം കണ്ട ഏറ്റവും വലിയ ബുദ്ധിശാലിയും മനുഷ്യാവകാശപ്രവർത്തനങ്ങളുടെ പിതാവുമെന്ന് നമ്മുടെ വിദ്യാലയങ്ങളിൽ പോലും പഠിപ്പിക്കപ്പെടുന്ന അതേ ആൽബർട്ട് ഐൻസ്റ്റീൻ.

ജൂതവംശഹത്യക്ക് പകരം വീട്ടാൻ നാസീജർമ്മനിയെയും അച്ചുതണ്ട് ശക്തികളെയും പരാജയപ്പെടുത്തി ലോകഭൂപടത്തിൽ നിന്നും തുടച്ചുനീക്കണമെന്ന ജൂതപ്രതികാരത്തിന്റെ ഉല്പ്പന്നമാണ് ആറ്റം ബോംബ്. മെഡിറ്ററേനിയൻ തീരത്ത് പലസ്തീനിൽ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വർഷങ്ങളോളം പിന്നണിയിൽ പണിയെടുത്ത ജൂതരുടെ സ്വപനങ്ങളെയാണ് ഹിറ്റ്ലർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജൂതർ സ്വന്തമായൊരു രാജ്യമെന്ന അടങ്ങാത്ത ആഗ്രഹവുമായി കിഴക്കൻ യൂറോപ്പിലും അമേരിക്കയിലും ഗൂഡാലോചനകളിൽ വ്യാപൃതരായ പതിറ്റാണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളിൽ മറ്റേത് ലോകശക്തികളേക്കാളും ഏറെ മുന്നിലായിരുന്ന ജർമ്മനി തുടർച്ചയായ യുദ്ധനേട്ടങ്ങളോടെ മുന്നേറുന്ന സമയം.
നാസിജർമ്മനി യുറേനിയം ബോംബുകൾ നിർമ്മിക്കാനുള്ള സാധ്യതയെപ്പറ്റി മുന്നറിയിപ്പ് നൽകിക്കൊണ്ടും അമേരിക്ക അണുബോംബ് വികസിപ്പിക്കേണ്ടതിന്റെ അവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടും 1939 ആഗസ്റ്റിൽ
ഐൻസ്റ്റീനും ചില ശാസ്ത്രസുഹൃത്തുക്കളും അമേരിക്കൻ പ്രസിഡന്റ് റൂസ്‍വെൽട്ടിന് കത്തെഴുതി. ജർമ്മനി പോളണ്ടിനെ കീഴടക്കി കിഴക്കൻ യൂറോപ്പിൽ വെന്നിക്കൊടി നാട്ടിയ സന്ദർഭം നോക്കി ഒക്ടോബർ മാസത്തിലാണ് കത്ത് റൂസ്‍വെൽട്ടിൻ കൈമാറിയത്. ചെയിൻ റിയാക്ഷനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതിനപ്പുറം ജൂതർ പ്രതീക്ഷിച്ച പ്രതികരണമൊന്നും അമേരിക്കൻ അധികാരികളിൽ നിന്നുണ്ടായില്ല. ഏഴ് മാസങ്ങൾക്ക് ശേഷം അധികാരികളുടെ തണുപ്പൻ പ്രതികരണങ്ങളിൽ അത്ഭുതകൂറിക്കൊണ്ട് ആണവബോംബിന്റെ അധികാരശക്തിയും ജർമ്മനി ലോകം ഭരിച്ചേക്കാനുള്ള സാധ്യതകളും നിരത്തി ഐൻസ്റ്റീൻ വീണ്ടും കത്തെഴുതി. ഐൻസ്റ്റീന്റെ ഈ എഴുത്താണ് പിന്നീട് ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് ജീവനുകളെടുത്ത ആറ്റം ബോംബുകൾ നിർമ്മിച്ച പ്രസിദ്ധമായ മാൻഹാട്ടൻ പദ്ധതിക്ക് കാരണമായത്.

ചരിത്രം വളച്ചൊടിക്കാൻ സമർഥരായ ജൂതർ ബ്രിട്ടീഷ് മൗഡ് (Military Application of Uranium   Detonation) റിപ്പോർട്ടാണ് മാൻഹാട്ടൻ പദ്ധതി രൂപം കൊടുക്കാൻ റൂസ്‍വെൽട്ടിനെ പ്രേരിപ്പിച്ചതെന്ന് എഴുതി വെച്ചപ്പോൾ കാലം സത്യത്തിന്റെ മുഖം തുറന്നു തന്നെ പിടിച്ചു. ഐൻസ്റ്റീന്റെ സമകാലിക ശാസ്ത്രകാരന്മാരായിരുന്ന ഓസ്ട്രിയൻ ജൂതനായിരുന്ന ഓട്ടോ ഫ്രിസ്ക്കും ഇം‍ഗ്ലീഷ് ജൂതനായിരുന്ന റുഡോൾഫ് പ്യേൾസുമായിരുന്നു ബ്രിട്ടീഷ് സർക്കാറിനു വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് അധികാരികൾ വഴി തങ്ങളുടെ സ്വാധീനമുപയോഗിച്ച് അമേരിക്കക്ക് കൈമാറിയതെന്ന സത്യം ആറ്റം ബോംബിനു പിന്നിലെ ജൂതതലച്ചോറുകളെ ചൂണ്ടിക്കാണിക്കുന്നു. മാൻഹാട്ടൻ പദ്ധതിയിൽ നേരിട്ട് പങ്കാളിയായില്ലെങ്കിലും ഒരു ഉപദേശകനായിക്കൊണ്ട് ഐൻസ്റ്റീൻ ആറ്റം ബോംബിന്റെ പിറവിക്ക് എല്ലാ സഹായങ്ങളും നൽകി. 1945ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാഹ്യമായ അവസാനം നാഗസാക്കി ബോംബിംഗോടെയായിരുന്നു. ജപ്പാനിലെ ഹിരോഹിതോ പത്തിമടക്കിയതോടെ അമേരിക്കയെന്ന പുതിയ ലോകശക്തി ഉദയം ചെയ്തു. അമേരിക്കയിടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾക്കായി റൂസ്‍വെൽട്ട് രൂപം കൊടുത്ത യുനൈറ്റ്ഡ് നാഷൻസ് പിന്നീട് ലോകസമാധാനം നടപ്പാക്കാനുള്ള ലോകസംഘടനയായി മാറുന്നതും യുനൈറ്റഡ് നാഷൻസിന്റെ (ഐക്യരാഷ്ട്ര സഭ) തീരുമാനപ്രകാരം 1947ൽ ജൂതർ അമേരിക്കയുടെ ആശീർവാദത്തോടെ ബ്രിട്ടീഷ് അധീന മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ സ്വപ്നരാജ്യം  പണിതുയർത്തുകയും ചെയ്തപ്പോൾ പുതിയ ലോകക്രമത്തിനായി ജൂതർ നൽകിയ രക്തപങ്കിലമായ സംഭാവനകളുടെ ആദ്യപ്രതിഫലമായിരുന്നു അത്. ഇന്നത്തെ അമേരിക്കയെ സൃഷ്ടിച്ചത് ആറ്റം ബോബാണെന്നും അതിന്ന് അടിത്തറയിട്ടത് ഐൻസ്റ്റീനാണെന്നും പറഞ്ഞാൽ തെറ്റല്ല.

ജപ്പാനിലെ ആണവാക്രമണങ്ങൾക്ക് ശേഷം ഒരു വർഷത്തോളം മൗനം പാലിച്ച് മാധ്യമങ്ങളിൽ നിന്നകന്നു നിന്ന ഐൻസ്റ്റീൻ രണ്ടാം ലോക മഹായുദ്ധത്തുന് അദ്ധ്യം കുറിച്ച ആണവാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് ജൂത ഉടമസ്ഥതയിലുമള്ള പത്രമായ ന്യൂയോർക്ക് ടൈംസിൽ പ്രസ്താവനയിറക്കി. മരണത്തിനു മുമ്പ് പലതവണ ജപ്പാൻ ആണവാക്രമണത്തെ അപലപിച്ചതും ആണവസാങ്കേതികവിദ്യ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭീഷണികളെക്കുറിച്ച് ശാസ്ത്രകാരനായ നീൽ ബോറിന് കത്തെഴുതിയതും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പാശ്ചാത്യ ചരിത്രകാരന്മാർ ഐൻസ്റ്റീൻ എന്ന ജൂതശാസ്ത്രജ്ഞനെ മനുഷ്യാവകാശപ്രവർത്തനങ്ങളുടെ പിതാവായി വാഴ്ത്തുന്നത്.

ലോകചരിത്രത്തിൽ ആറ്റം ബോംബുപയോഗിച്ച ഏകരാജ്യമായ അമേരിക്ക, മറ്റ് രാജ്യങ്ങൾ ആണവവിദ്യ കൈവശം വെക്കുന്നതിനെതിരെ കരാറുമായി നടക്കുന്നതും ആണവായുധങ്ങൾക്കെതിരെ നടത്തിയ ശ്രമങ്ങൾ മാനിച്ച് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ലിനസ് പോളിങ്ങ് രൂപീകരിച്ചശാസ്ത്രജ്ഞരുടെ സമിതിയുടെ ചെയർമാൻ ഐൻസ്റ്റീനായിരുന്നു എന്നതും വിരോധാഭാസങ്ങൾക്കുള്ള നൊബേൽ സമ്മാനമർഹിക്കുന്നു എന്നതിൽ സംശയമില്ല.

യുദ്ധങ്ങൾ സമാധാനം കൊണ്ടുവരുമെന്നോ? വിധവകളെയും അനാഥകളെയും ജീവിതം നരകിച്ചുതീർക്കാൻ വിധിക്കപ്പെട്ട ഇരകളെയുമാണ് യുദ്ധങ്ങൾ സൃഷ്ടിക്കുന്നത്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്നും ദാരിദ്ര്യ രേഖക്ക് താഴെ പട്ടിണികിടന്ന് മരിക്കുമ്പോൾ ട്രില്ല്യണുകൾ പ്രതിരോധ- യുദ്ധ ബഡ്ജറ്റുകൾക്കായി നീക്കിവെക്കുന്ന നാം മനുഷ്യനെന്ന പേര് പേറാൻ അർഹരോ? ഹിരോഷിമ വെറുമൊരു ഓർമ്മ പുതുക്കലല്ല, മറിച്ച് മനുഷ്യൻ ചെയ്തുവെച്ച തുല്യതയില്ലാത്ത തെറ്റിന്റെ പ്രായശ്ചിത്തം  കാത്ത് തലമുറകളിവിടെ കാത്തിരിക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

28 അഭിപ്രായങ്ങൾ:

 1. (((((((((((((((((((0)))))))))))))))))))))
  ആദ്യം തേങ്ങയുടയ്ക്കട്ടെ... കമന്‍റ്റാന്‍ പിന്നെ വരാം:)

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം ഞാന്‍ തന്നെ പൊട്ടിക്കാം
  ...നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. നടുക്കുന്ന ഹിരോഷിമയുടെ ഓര്മ്മകളുമായ് മറ്റൊരു ആഗസ്റ്റ് 6 കൂടി വരുമ്പോള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ലേഖനം.. ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 4. ഐന്‍സ്റിനെ ഞാന്‍ ആദരിക്കുന്നത് ഇസ്രയേല്‍ എന്ന സയണിസ്റ്റ്‌ രാജ്യത്തിന്‍റെ പ്രസിഡണ്ട്‌ ആകാനുള്ള ക്ഷണം നിരസിച്ചു കൊണ്ട് അദ്ദേഹം എഴുതിയ കത്ത് കൊണ്ടാണ്.
  "April 10, 1948

  Mr. Shepard Rifkin
  Exec.Director
  American Friends of the Fighters
  for the Freedom of Israel
  149 Second Ave.
  New York 3,N.Y.

  Dear Sir:

  When a real and final catastrophe should befall us in Palestine the first responsible for it would be the British and the second responsible for it the Terrorist organizations build up from our own ranks.

  I am not willing to see anybody associated with those misled and criminal people.

  Sincerely yours,

  (Signed, 'A. Einstein')

  Albert Einstein"
  ദേര്‍ യാസീന്റെ ചോരക്കറയുള്ള മേനാഹം ബെഗിന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് അദ്ദേഹം ന്യൂ യോര്‍ക്ക്‌ ടൈംസില്‍ ലേഖനമെഴുതിയത് കൊണ്ടാണ്. "Among the most disturbing political phenomena of our times is the emergence in the newly created state of Israel of the "Freedom Party" (Tnuat Haherut), a political party closely akin in its organization, methods, political philosophy and social appeal to the Nazi and Fascist parties. It was formed out of the membership and following of the former Irgun Zvai Leumi, a terrorist, right-wing, chauvinist organization in Palestine."
  ഹിറ്റ്‌ലര്‍ ചെയ്ത ക്രൂരതകള്‍ നമുക്ക് ന്യായീകരിക്കാനാകുമോ? പിന്നെയുണ്ടോ ഹിറ്റ്‌ളരെ നേരിട്ടനുഭവിച്ച ഒരു ജരാമന്‍ ജൂതനായ ഐന്‍സ്ടിനു? അത് മാനുഷികമല്ലേ?

  മറുപടിഇല്ലാതാക്കൂ
 5. @Arif Zain രണ്ടിടത്ത് നാലുമുഖം കാണിക്കുന്നതിൽ ജൂതരെക്കവിഞ്ഞാരുമില്ല. ഒരേ സമയം യുദ്ധം ചെയ്യാനും സമാധാനം പ്രസംഗിക്കാനുമുള്ള അവരുടെ കഴിവ് നാമെത്ര കണ്ടു കഴിഞ്ഞു!

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് പലർക്കും പല അഭിപ്രായമാണെന്നു തോന്നുന്നു. ചിലർ ഐൻസ്റ്റീനെ ന്യായീകരിക്കുന്നു!!!.. എന്തു പറഞ്ഞാലും തുടക്കം ആ തലയിൽ നിന്നുതന്നെ എന്നുള്ളത് സംശയമില്ലാത്ത കാര്യം തന്നെ.

  മറുപടിഇല്ലാതാക്കൂ
 7. ഗൌരവമാർന്ന ഒരു പോസ്റ്റ്. ആശംസകൾ ശ്രീ ചീരാ.....സ്നേഹപൂർവ്വം വിധു

  മറുപടിഇല്ലാതാക്കൂ
 8. ചീരാമുളകേ....

  എന്ത്കൊണ്ട് ഉപദേശം നടത്തി എന്നതിന്റെ പേരില്‍ മാത്രം ഐസ്റ്റീന്‍ എന്ന മഹാനുഭാവനെ നിങ്ങള്‍ പഴിയ്ക്കുന്നു?
  അമേരിയ്ക്കന്‍ ഡിപ്ലോമാറ്റുകളുടെ തലയിലുദിച്ചിരുന്നതും ഉദിച്ചുകൊണ്ടിരിയ്ക്കുന്നതുമായ ക്രൂരതകളുടെ തീവ്രത ഈ ലോകത്തെ ഓരോ കുഞ്ഞിനും അറിയാവുന്നതാണ്...

  എന്തുകൊണ്ട് ഓട്ടോഹാനിനെയും ഓപ്പണ്‍ഹൈമറേയുമൊന്നും കുറ്റം പറയാതെ ഐസ്റ്റൈനെ മാത്രം കുറ്റം പറയുന്നു?
  ന്യൂക്ലിയാര്‍ ഫിഷന്‍ റിയാക്ഷന്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിക്കാമെന്ന് നിര്‍ദ്ദേശിച്ച ഓപ്പണ്‍ ഹൈമറെയാണാദ്യം വിമര്‍ശിയ്ക്കേണ്ടത്.അങ്ങേരിത് കണ്ട് പിടിച്ചത് അടുപ്പില്‍ കത്തിക്കാന്‍ പൊട്ടിക്കാനല്ലല്ലോ.......ഇത് ഐന്‍സ്റ്റൈനെ തള്ളിപ്പറയുന്നതിനുള്ള ഒരു പോസ്റ്റായി മാത്രമേ കാണാനാകുന്നുള്ളൂ....

  മറുപടിഇല്ലാതാക്കൂ
 9. ജൂതന്മാരോട് നല്ല ദേഷ്യം ഉണ്ടല്ലേ???എല്ലാരും കണക്കാടോ ചീരാ :-)

  മറുപടിഇല്ലാതാക്കൂ
 10. @ രഞ്ജിത്ത് കലിംഗപുരം
  അമേരിക്കൻ അക്രമങ്ങളുടെ പ്രതിപ്പട്ടിക തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇതെഴുതിയത്. വളരെയൊന്നും ചർച്ച ചെയ്യപ്പെടാത്ത ആണവ വിഷയത്തിലെ ഐൻസ്റ്റീന്റെ പങ്ക് ഒരു ചർച്ചക്ക് വെക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഭിന്നാഭിപ്രായങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. പോസ്റ്റിനെ ഗൗരവമായി കണ്ടതിൽ വളരേ നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. ആശംസകള്‍

  എന്തുപറഞ്ഞാലും , ഒരു സമൂഹത്തെ ഇല്ലായ്മചെയ്യുന്ന ആ വിഷ വിപത്ത ഇനി നമുക് വേണ്ട എന്ന് ലോക രാഷ്ട്രങ്ങള്‍ ഒനിച്ച് പറയുന്നത് കേള്‍ക്കാന്‍ കൊത്തിക്കാം
  നല്ല പൊസ്റ്റ്,

  മറുപടിഇല്ലാതാക്കൂ
 12. ചീരമുളക് പോസ്റ്റിട്ടത് മുതല്‍ എന്താവും പ്രതികരണങ്ങള്‍ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ നല്ലൊരു ചര്‍ച്ചയൊന്നും കണ്ടില്ല. ചീരമുളകെ ഇത്തരം അന്താരാഷ്ട്ര വിഷയങ്ങള്‍ താങ്ങാനൊന്നും മലയാള ബ്ലോഗു ലോകത്തിനു കപ്പാസിറ്റി ഇല്ലാന്ന് തോന്നുന്നു. അമേരിക്ക അണുബോംബ് നിര്‍മിച്ചതിലും അതു കൊണ്ടു പോയി ജപ്പാനില്‍ തള്ളിയതിലും എയിന്‍സ്ട്ടീന്റെ പങ്ക് പാശ്ചാത്യ ലോകത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെ അംഗീകരിക്കുന്നുമില്ല നിഷേധിക്കുന്നുമില്ല. എയിന്‍സ്ടീന്‍ ജൂതനായിരുന്നു. അദ്ദേഹത്തിന്‍റെ ദ്രവ്യ ഊര്‍ജ സിദ്ധാന്തമാണ് അണുബോംബിന്റെ നിര്‍മാണത്തിന് വഴിമരുന്നിട്ടത്, അമേരിക്കന്‍ പ്രസിടന്റിനു അണുബോംബ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം കത്തെഴുതി എന്നതൊക്കെ സത്യം തന്നെ. എന്നാല്‍ തൊള്ളായിരത്തി നാല്‍പതിയഞ്ചില്‍ ഹന്ഗേറിയന്‍ ഫിസിസ്റ്റ്‌ ലിയോ ശിലാദ്‌ എയിന്‍സ്ട്ടീന്റെ അടുക്കല്‍ വന്നു. അമേരിക്ക അണുബോംബ് പ്രയോഗം നടത്തിയേക്കും എന്നു താന്‍ പേടിക്കുന്നു എന്നറിയിക്കാന്‍ ആയിരുന്നു ആ വരവ്. എയിന്‍സ്ടീന്‍ അദ്ദേഹത്തിന്‍റെ വികാരം ഉള്‍ക്കൊള്ളുകയും രണ്ടുപേരും കൂടി അമേരിക്കന്‍ പ്രസിഡന്റിന് റൂസ്വെല്ട്ടിനു അണുബോംബ് പ്രയോഗിച്ചാലുള്ള ഭാവിഷ്യതിനെ കുറിച്ച് കത്തെഴുതുകയും ചെയ്തു. പക്ഷെ ആ കത്ത് പൊട്ടിക്കപ്പെടാതെ പ്രസിഡന്റിന്റെ മേശപ്പുറത്ത് കിടന്നു. പുതിയ പ്രസിഡന്‍റ് ട്രൂമാന്‍ തീരെ അതു കണ്ടതുമില്ല. അമേരിക്ക ബോംബിട്ടപ്പോള്‍ എയിന്‍സ്ടീന്‍ പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടാല്‍ തോന്നുന്ന പോലെ ചിരിചിട്ടോന്നുമില്ല. അദ്ദേഹം തന്‍റെ ഖേദവും ദുഖവും വെളിവാക്കുകയാണ് ചെയ്തത്. മരണം വരെയുള്ള അദ്ദേഹത്തിന്‍റെ അണ്വായുധങ്ങള്‍ക്ക് എതിരെയുള്ള സമരം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്തായാലും ബൂലോകത്ത് അടുത്ത സമയത്തുണ്ടായ ധൈഷണിക അന്വേഷണത്തിന് പ്രേരകമാകുന്ന ഒരു പോസ്റ്റാണ് ഇത്.....

  മറുപടിഇല്ലാതാക്കൂ
 13. @Ansar Ali ചില കാര്യങ്ങളോട് വിയോജിക്കാതെ തരമില്ല. മാൻഹാട്ടൻ പ്രൊജക്റ്റിൽ ഐൻസ്റ്റീൻ പരോക്ഷമായി പങ്കെടുത്തതും, താൻ കത്തെഴുതിയതിനെക്കുറിച്ചും തന്റെ കത്ത് ഒരു വലിയ ദുരന്തത്തിന് കാരണമായതിനെക്കുറിച്ചും പലരോടും ഖേദം പ്രകടിപ്പിച്ചതും ചരിത്രത്തിൽ മായാതെ കിടക്കുന്നുണ്ട്. ഐൻസ്റ്റീൻ കത്തെഴുതിയിരുന്നില്ലെങ്കിലും അണുബോംബ് ഉണ്ടാവുമായിരുന്നു, പക്ഷേ ഒരിക്കലും ഇത്രവേഗത്തിൽ അത് സാധ്യമാവുമായിരുന്നില്ല എന്നും പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇതൊരു വലിയ ചർച്ചയാവുമെന്ന് പണ്ടാണെങ്കിൽ ഞാൻ പ്രതീക്ഷിച്ചു നിരാശനായേനെ. നല്ല നർമ്മത്തിനും കഥ, കവിത, എരിവ്, പുളി, തമ്മിൽ തല്ല് എന്നിവക്കൊന്നും കിട്ടുന്ന സ്വീകാര്യത ഇത്തരം വിഭവങ്ങൾക്ക് കിട്ടില്ലല്ലൊ. വിശദവും വിജ്ഞാനപ്രദവുമായ പ്രതികരണത്തിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 14. സംശയമില്ല അദ്ദേഹത്തിന്‍റെ ആദ്യ കത്തു തന്നെ എല്ലാം കുളമാക്കിയത്. പക്ഷെ അതാകട്ടെ അമേരിക്ക നിര്‍മിക്കുന്നതിനു മുമ്പ് അണുബോംബ് ജര്‍മനി നിര്‍മിച്ച് കാര്യം വഷളാക്കും എന്ന പേടികൊണ്ടായിരുന്നു. ജെര്‍മനായ അദ്ദേഹത്തിന് ജര്‍മനിയെ നല്ലവണ്ണം അറിയാമായിരുന്നു. ഇനിയിപ്പോള്‍ ചത്തകുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യമില്ലെങ്കിലും ചിലര്‍ ഇക്കാര്യങ്ങള്‍ മറന്ന് എയിന്‍സ്ട്ടീനെ പൊക്കുന്നത് കാണുമ്പോള്‍ ചൊറിഞ്ഞുവരുന്നു.....
  ....

  മറുപടിഇല്ലാതാക്കൂ
 15. അണുബോംബ് നിർമ്മാണത്തിന്റെ പിന്നണിയിൽ പ്രധാനമായും പ്രവർത്തിച്ചത് ജർമ്മൻക്കാരായിരുന്നു എന്നത് ചേർത്തുവായിക്കേണ്ടതാണ്.

  നന്നായി എഴുതി... അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 16. ഒപ്പം ആൽ‍ബർട്ട് ഐൻ‍സ്റ്റീൻ എന്ന ശാസ്ത്രജ്ഞൻ ലോകത്തിന്‌ സംഭാവന ചെയ്ത മറ്റ് നേട്ടങ്ങൾക്ക് നേരെ കണ്ണടക്കരുത്..

  ഒരിക്കൽ കൂടി ഹിരോഷിമ കടന്ന് പോയി..

  ചിലയിടങ്ങളിൽ ലേഖനത്തോട് പൂർണമായി യോജിക്കാൻ കഴിയുന്നില്ല..

  മറുപടിഇല്ലാതാക്കൂ
 17. ഏക്‌സലന്‍റ് എഴുത്ത്. വായിക്കാന്‍ വൈകിപ്പോയി.
  ഹിറ്റ്ലറെ മനപ്പൂര്‍വ്വമല്ലെങ്കിലും പുകഴ്ത്തുന്നപോലെ
  ധ്വനി വന്നതിനോട് യോചിക്കാന്‍ മനസ്സ് വരുന്നില്ല.
  എന്നാലും താങ്കള്‍ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും
  റിവീലിംഗ് ആണ് എന്ന് പറയാതെ വയ്യ. മതങ്ങളുടെയും
  ഗോത്രങ്ങളുടെയും പേരിലുള്ള യുദ്ധങ്ങള്‍ മാത്രമായി
  ചരിത്രത്തിന്‍റെ പ്രധാന കവലകള്‍ എല്ലാം നിറയുന്നത്
  മനുഷ്യ സ്നേഹികളെ എന്നും ആസ്വസ്ഥമാക്കുക തന്നെ
  ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 18. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 20. വായിക്കാന്‍ കുറച്ചധികമുണ്ട്...നോമ്പാണ്.വായിക്കാതെ അഭിപ്രായം പറയുന്നില്ല...പിന്നീട്...

  മറുപടിഇല്ലാതാക്കൂ
 21. യുദ്ധം കണ്ണീരിനെ മാത്രമേ നല്‍കൂ ,ഐന്‍സ്റീന്‍ ഒരു മഹാ പ്രതിഭതന്നെയായിരുന്നു ,പക്ഷെ പ്രതിഭ യുദ്ദ്ദ്ധക്കൊതിയെ ഇല്ലാതാക്കില്ല ,അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 22. ചരിത്രം എഴുതിയവര്‍ തന്ത്രപ്പൂര്‍വം മറച്ചു വെച്ചതാണോ.. ഈ പോസ്റ്റിലൂടെ ആടിനെ പട്ടിയാക്കുന്നതോ..?? ഈ ആരോപണം മുന്‍പ് പലയിടങ്ങളിലും കേട്ടിരിക്കുന്നു..

  ജൂതരെ കുടിലത ആരോപിക്കുന്ന ആര്യന്‍ തത്വചിന്തയല്ലേ എന്ന് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
  സെപ്റ്റംബര്‍ 11ലെ ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ ജൂതര്‍ക്ക് പങ്കുണ്ട് എന്ന് ഏതോ പാശ്ചാത്യമഞ്ഞപത്രങ്ങള്‍ നിറം പിടിപ്പിച്ചെഴുതിയത് തൊണ്ട തൊടാതെ വിഴുങ്ങി ഇവിടത്തെ പത്രങ്ങളില്‍ ഛര്‍ദ്ധിച്ച മാധ്യമസിരോമാണികളും ഇവിടെയുണ്ട്. പിന്നീട് അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ലാദന്‍ ഏറ്റെടുക്കും വരെയെങ്കിലും

  കത്തി കാച്ചിയ കൊല്ലന്‍ അറിയുന്നില്ലല്ലോ അത് ഒരാളെ കൊല്ലാനാണോ കറിയ്ക്കരിയാനാണോ എന്ന്.. ഐന്‍സ്റീന്‍റെ പങ്കു അത്ര മാത്രമാകാം.. അദ്ദേഹം പകര്‍ന്നു തന്ന വലിയ അറിവുകള്‍ മാനിച്ചു കൊണ്ട് അങ്ങനെയേ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.. അടിസ്ഥാനമില്ലാത്ത എന്റെ യുക്തിചിന്തകള്‍ കൊണ്ട് ഒരു വാദപ്രതിവാദങ്ങള്‍ക്ക് ഞാനില്ല. കൂടുതലായി എനിക്കറിയേണ്ടിരിക്കുന്നു അന്നത്തെ ആഗോള പൊളിറ്റിക്സ്.. ചരിത്രത്തില്‍ എഴുതാതെ പോയതും കൂടെ ചേര്‍ത്തു വായിക്കണം.. തല്‍ക്കാലം വിടവാങ്ങുന്നു..

  മറുപടിഇല്ലാതാക്കൂ
 23. @Sandeep A.K ജൂതരുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലോകത്ത് ഒരിക്കലും അവസാനിക്കുന്നില്ല. അമേരിക്കയിൽ ഒരു ശതമാനം പോലുമില്ലാത്ത ജൂതർക്കെതിരെ അവിടുത്തെ ക്രിസ്ത്യാനികൾ വർഷങ്ങളായി നടത്തി വരുന്ന നിശബ്ദപ്രചരണങ്ങളും പ്രതിഷേധങ്ങളും നാം മറന്നു കൂടാ. ഐൻസ്റ്റീനെക്കുറിച്ച് ഏറെയധികം വായിച്ചിട്ടും ഇതെഴുതാൻ തോന്നിയത്, ജർമ്മനായി ജനിച്ച് സ്വിറ്റ്സർലാന്റിൽ വളർന്ന് അമേരിക്കയിൽ ജീവിച്ച ഐൻസ്റ്റീന്റെ ബോംബ് കത്തിൻ പിന്നിലെ ചേതോവികാരം രാജ്യസുരക്ഷയോ രാജ്യസ്നേഹമോ അല്ല എന്ന തിരിച്ചറിവു കൊണ്ടാണ്. ജർമ്മനിയെ തുരത്തുക അല്ലെങ്കിൽ അതിജയിക്കുക അതിവഴി ജൂതരെ വംശ് നാശം ചെയ്യാൻ നാസികൾ കാണിച്ച ക്രൂരതകൾക്ക് പകരം വീട്ടുക എന്ന ജൂതാഭിലാഷമായിരുന്നു എന്നതും പകല്പോലെ വ്യക്ത. എന്തായാലും, പിൽക്കാലത്ത് അദ്ദേഹം സമാധാനപ്രക്രിയകൾക്ക് നേതൃത്വം നൽകിയത് മറക്കുന്നില്ല. (സ്വിസ്സ് തലസ്ഥാനമായ ബേണിൽ ഐൻസ്റ്റീൻ ചെറുപ്പകാലം ചിലവഴിച്ച വീടുണ്ട്. അവിടെ സന്ദർശിക്കാൻ ഒരവസരവും ഈയുള്ളവന് ലഭിച്ചിരുന്നു.)

  സന്ദീപിന്റെ അഭിപ്രായങ്ങൾ ഒരു വലിയ ചർച്ചക്ക് വഴിമരുന്നിടുന്നതാണ്. ഈതെങ്കിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ ഇതതരം ഗൗരവ്മേറിയ വിഷയങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാത്തത് ഖേദകരം തന്നെ!

  മറുപടിഇല്ലാതാക്കൂ
 24. ഐന്‍സ്റ്റീനെപറ്റി എത്ര് എത്ര കഥകള്‍??

  മറുപടിഇല്ലാതാക്കൂ
 25. കഥ ഏതുമാകട്ടെ. സംഭവിച്ചത് തിരുത്താന്‍ വയ്യാത്ത തെറ്റ്. ....
  യുദ്ധങ്ങൾ സമാധാനം കൊണ്ടുവരുമെന്നോ? വിധവകളെയും അനാഥകളെയും ജീവിതം നരകിച്ചുതീർക്കാൻ വിധിക്കപ്പെട്ട ഇരകളെയുമാണ് യുദ്ധങ്ങൾ സൃഷ്ടിക്കുന്നത്.
  യുദ്ധം മാത്രമല്ല.നമുക്ക് ചുറ്റും നടക്കുന്ന ഓരോ കൊലയും...

  മറുപടിഇല്ലാതാക്കൂ
 26. അജ്ഞാതന്‍2012, ഓഗസ്റ്റ് 6 3:46 PM

  യുദ്ധങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. യുദ്ധങ്ങളുടെ പിന്നില്‍ നടക്കുന്ന അജണ്ടകള്‍ ഒരു പക്ഷെ സാധാരണ ജനങ്ങള്‍ അറിഞ്ഞു കൊള്ളണമെന്നില്ല. എങ്കിലും പലകാലങ്ങളിലും മുമ്പ് നടന്ന യുദ്ധങ്ങളുടെ ഒളിയജണ്ടകള്‍ പുറത്തു വന്നിട്ടുണ്ട്. ചരിത്രത്തെ എല്ലാഴ്പ്പോഴും മറച്ചു വെക്കാന്‍ കഴിയില്ലല്ലോ അല്ലേ..

  മറുപടിഇല്ലാതാക്കൂ