നമ്മുടെ മഹാനഗരങ്ങളെ ബോംബുകൾ കിടിലം കൊള്ളിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടോളമായി. മുംബൈയും ദില്ലിയും ബാംഗ്ലൂരും തുടങ്ങി വാണിജ്യ, രാഷ്ട്രീയ പ്രാധാന്യമുള്ള വൻ നഗരങ്ങളിൽ വലുതല്ലാത്ത ഇടവേളകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഇരുട്ടിന്റെ ശക്തികൾ വിജയം തുടർക്കഥയാക്കുകയാണ്. നിരപരാധികളെ ഛിന്നഭിന്നമാക്കി കൊന്നൊടുക്കുന്നതിനപ്പുറം രാജ്യത്തിന്റെ സമാധാനന്തരീക്ഷം തകർക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഭദ്രത (അങ്ങിനെയൊന്നുണ്ടോ എന്ന് ചോദിക്കരുത്) തകർക്കുകയുമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
കാഷ്മീരിൽ കേന്ദ്രീകരിച്ചിരുന്ന ബോംബ് സംസ്കാരം പിൽക്കാലത്ത് മുംബൈയിലേക്ക് പറിച്ചു നടുകയും അത് രാജ്യത്തിനെ വിവിധ ഭാഗങ്ങളിലേക്ക് ധ്രുതഗതിയിൽ വ്യാപിക്കുകയുമായിരുന്നു.
1993ൽ ദാവൂദ് ഇബ്രാഹീം തിരികൊളുത്തിയ മുംബൈ സ്ഫോടനത്തിന് ശേഷം അടുത്ത അഞ്ച് വർഷം കാര്യമായ പ്രശനങ്ങളില്ലാതെ കടന്നു പോയെങ്കിലും പിന്നീടങ്ങോട്ട് ഓരോ വർഷവും ചെറുതും വലുതുമായ സ്ഫോടങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പരമ്പര തന്നെയായിരുന്നു. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പല സുരക്ഷാ പരിഷ്കാരങ്ങളും സേനാതലത്തിലും പോലീസിലും അഴിച്ചുപണികളും ഉടച്ചുവാർക്കലുമൊക്കെ നടന്നെങ്കിലും അവയുടെ കാര്യക്ഷമത പരീക്ഷിക്കപ്പെടാനും എല്ലാ ഒരുക്കങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കാനും തുടർന്ന് വന്ന സ്ഫോടനങ്ങൾക്ക് കഴിഞ്ഞു. ഓരോ സ്ഫോടങ്ങളും ഒട്ടനവധി ചോദ്യങ്ങളാണുയർത്തുന്നത്.
നാമെന്തുകൊണ്ട് വീഴ്ചകളിൽ നിന്നും പഠിക്കുന്നില്ല? രണ്ട് സ്ഫോടനങ്ങൾക്കിടയിൽ നമ്മുടെ സർക്കാറുകൾ എന്താണ് ചെയ്യുന്നത്? ഒരേ കുഴിയിൽ തന്നെ പല തവണ വീണിട്ടും എന്തുകൊണ്ട് നാം കണ്ണ് തുറക്കുന്നില്ല? എവിടെയാണ് നമുക്ക് പിഴക്കുന്നതും സ്ഫോടനക്കാർക്ക് പിഴക്കാത്തതും? നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ ഒന്നിനും കൊള്ളാത്തവയോ? കേളികേട്ട നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ ആർക്കും എളുപ്പത്തിൽ ഭേദിക്കാൻ മാത്രം ദുർബ്ബലമോ? സർക്കാറുകൾക്കും പ്രതിപക്ഷത്തിനും പൊതുജനസുരക്ഷയുടെയും രാഷ്ട്രസുരക്ഷയുടെയും കാര്യത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളത്? ഭീകരരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ പരിഹാസ്യമാംവിധം പരാജയപ്പെടുന്നുവോ?
ഓരോ ദുരന്തങ്ങൾക്കും ശേഷം മാറ്റമൊന്നുമില്ലാതെ നടക്കുന്ന, കൃത്യമായ തിരക്കഥയുള്ള ഒരു നാടകമുണ്ട്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയിൽ ഞെട്ടുന്നു. ആഭ്യന്തര മന്ത്രി പത്രസമ്മേളനം വിളിക്കുന്നു. ഏതെങ്കിലും ഒരു "അൽ" സംഘടനയെ സംശയിക്കുന്നു. കേന്ദ്രവും സംസ്ഥാനവും മരിച്ചവർക്കും (അവർ ഭാഗ്യം ചെയ്തവർ!) പരിക്കേറ്റ് മരിക്കാൻ ഭാഗ്യമില്ലാതെ നരകിച്ചു ജീവിക്കുന്നവർക്കും വിലയിടുന്നു. ചില താടിക്കാർ ഈ-മെയിൽ വഴി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കരിയും പുകയും കെട്ടടങ്ങി പുണ്യാഹം തളിച്ച് ശുദ്ധിയാക്കിയ സംഭവസ്ഥലത്ത് വൻസുരക്ഷാസന്നാഹങ്ങളോടെ മഹോന്നത മഹിളാരത്നങ്ങളും പുരുഷകേസരികളും പറന്നിറങ്ങുന്നു. വീണ്ടും നടുങ്ങുന്നു. സൗകര്യപ്പെട്ടാൽ ചില വിധവകളെയും കുട്ടികളെയും തലോടുന്നു. ഫ്ളാഷുകൾ മിന്നുന്നു. കട്ട്. ലൈറ്റ്സ് ഓഫ്. പാക്ക് അപ്പ്.പത്രസമ്മേളനവും ക്രൈസിസ് മാനേജ്മെന്റ് മീറ്റിംഗുകളും കഴിഞ്ഞാൽ പിന്നെ സർക്കാർ പഴയ "അടിയന്തിരപ്രാധാന്യമുള്ള" മറ്റു വിഷയങ്ങളിലേക്കും ഭീകരവാദികൾ അടുത്ത സ്ഫോടനപദ്ധതിയിലേക്കും കടക്കുകയായി.ഇതല്ലാതെ മറ്റെന്താണ് നമ്മുടെ ഭാരതത്തിൽ സംഭവിക്കുന്നത്?
2011 ജൂലൈ മാസമാണ് രാജ്യത്തെ സ്ഫോടനപരമ്പരകളിൽ ഏറ്റവും അവസാനത്തേത് നാമേവരയും ഞെട്ടിച്ചുകൊണ്ട് മുംബെയിൽ നടന്നത്. ഇതേക്കുറിച്ച് പ്രതികരിച്ച ആഭ്യന്തരമന്ത്രി ഒരമിട്ട് പൊട്ടിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് മറ്റൊരു ഞെട്ടൽ കൂടി നൽകി. സ്ഫോടനം നടക്കുന്ന വിവരം നാലു കാതും നാല്പത് കണ്ണുമുള്ള ഐ ബിക്ക്മുൻകൂട്ടി ലഭിച്ചില്ലത്രെ! ഇനി മുതൽ ഭീകരവാദികൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് മതി കൃത്യം നിർവ്വഹിക്കാൻ. കൽക്കട്ടയിലെ ഒരു ഭീകരനെ സംഭവശേഷം കാണാതായതാണ് ഒരു പ്രത്യേക ഭീകരസംഘടനയെ സംശയിക്കാനുള്ള ഒരു കാരണം. തലേദിവസം വരേ കണ്ടുകൊണ്ടിരുന്നയാളെ പിടിക്കാനോ അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാനോ മിനക്കെടാതെ വിലപ്പെട്ട നിരവധി ജീവനുകൾ ബലികൊടുത്തിട്ട് ഇസ്തിരി ചുളിയാതെ പത്രസമ്മേളനം നടത്തുന്നവർ പൊതുജനത്തിന്റെ സാമാന്യബുദ്ധിയെയാണ് കൊഞ്ഞനംകുത്തിക്കളിയാക്കുന്നത്. സ്ഫോടനത്തിനുപയോഗിക്കുന്ന രാസവസ്തുക്കൾ മണപ്പിച്ച് ആളെക്കണ്ടെത്തുന്ന വിദ്യയും ബോംബ് വെച്ചത് സൈക്കിളിലോ കാറിലോ അതല്ല പ്ലാസ്റ്റിക്ബാഗിലോ എന്നു നോക്കി കണ്ണടച്ച് പ്രതികളെപ്പിടിക്കുന്ന വിദ്യയും നമ്മുടെ ഏജൻസികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ ഭീകരസംഘങ്ങളും ഉപയോഗിക്കുന്ന ബോംബുകളുടെ ഇനങ്ങളും സ്ഫോടനങ്ങൾനടത്തുന്ന രീതികളും പേറ്റന്റ് ചെയ്ത പോലെയാണ് മിക്കപ്പൊഴും സർക്കാറിന്റെ അവകാശവാദങ്ങൾ കേട്ടാൽ തോന്നുക!
ദുരന്തങ്ങൾ നടന്നു കഴിഞ്ഞിട്ട് എന്തോ ഒരു മഹത്തായ കൃത്യം നിർവ്വഹിച്ചപോലെ സർക്കാറുകൾ നിയമിക്കുന്ന കമ്മീഷനുകൾ മരണപ്പെട്ടവരുടെ കണക്കെടുക്കുന്നതിൽപരം എന്താണ് ചെയ്യുന്നത്? പല്ലു കൊഴിഞ്ഞ നിയമവിദഗ്ദർക്ക് ലക്ഷങ്ങൾ ചുരത്താനുള്ള ഒരു സംവിധാനം മാത്രമാണ് ഇത്തരം കമ്മീഷനുകൾ. ഇനിയീ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടക്കാതിരിക്കാനുള്ള എന്ത് ശുപാർശകളാണ് ഏതെങ്കിലും കമ്മീഷനുകൾ മുന്നോട്ട് വെച്ചത്? എന്നെന്നേക്കുമായി ഭീകരാക്രമണങ്ങളെ തടയാൻ വേണ്ടി സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത്? ഇത്തരം ഒരു പ്രതിരോധാത്മക പഠനത്തിനായി ഏതെങ്കിലും കമ്മീഷനുകൾക്ക് രൂപം കൊടുക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാവുന്നില്ല?
ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോവുന്ന വിഷയത്തിൽ കഴിയാവുന്നത്ര തടസ്സങ്ങൾ സൃഷ്ടിക്കലാണ് പ്രതിപക്ഷം എന്ന സംവിധാനത്തിന്റെ പരമപ്രധാനമായ കടമ എന്ന സാമാന്യ തത്ത്വം നമ്മുടെ ഭരണഘടനയുടെ ഭാഗമാണോ എന്നറിയില്ല! കിട്ടുന്ന എല്ലാ അവസരങ്ങളിലും അനവസരങ്ങളിലും സർക്കാറിനെ മറിച്ചിടാൻ ശ്രമിക്കുക, സഭയിൽ കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും കണ്ണടച്ചെതിർക്കുക, സർക്കാറിന്റെ എല്ലാ നയങ്ങളും രാജ്യതാത്പര്യത്തിനെതിരാണെന്ന് വിളിച്ചുപറയുക തുടങ്ങി ഒരു യഥാർത്ഥ ശത്രുവിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പാർട്ടി ഏതായാലും പ്രതിപക്ഷത്തിരുന്നുകൊണ്ട് ചെയ്യാൻ അത്യുത്സാഹം കാണിക്കാറുണ്ട്. ഭരണ-പ്രതിപക്ഷ ഐക്യം സാധ്യമാകുന്നത് സാമാജികരുടെ വേതനവർദ്ധനവിന്റെ കാര്യത്തിൽ മാത്രം. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ സ്ഫോടനങ്ങൾ തുടർക്കഥയാവുമ്പോൾ പാകിസ്ഥാനെതിരെ രോഷപ്രകടനം നടത്താനും സവർണ്ണവോട്ടുകൾ ഊട്ടിയുറപ്പിക്കാനുമല്ലാതെ നമ്മുടെ ബീ.ജേ.പി പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? സർക്കാറിന് ദിശാബോധം നൽകാനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും പ്രജാക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും പ്രതിപക്ഷത്തിന് ചുമതലയുണ്ട്. തിയറികൾ പ്രകാരം ജനപക്ഷത്താണെങ്കിലും ഈ വിഷയത്തിൽ ക്രിയാത്മകമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാൻ ഇടതുപക്ഷത്തെയും ഇതുവരേ കണ്ടിട്ടില്ല.
നമ്മുടെ കോടതികൾ എന്താണ് ചെയ്യുന്നത്? 2008ലെ മുംബൈ ആക്രമണത്തിൽ ജീവനോടെ പിടികിട്ടിയ ഏകപ്രതിയെ മൂന്ന് വർഷത്തോളമായി വിചാരണയുടെ മാത്രം പേരിൽ നമ്മുടെ സർക്കാർ കോടികൾ തുലച്ച് തീറ്റിപ്പോറ്റുന്നു! സ്വന്തം പ്രജകളോടില്ലാത്ത ഈ മനുഷ്യത്വം രാജ്യത്തെ മുൾമുനയിൽ നിർത്തി 164ഓളം നിരപരാധികളെ കൊന്നൊടുക്കിയവരോട് കാണിക്കുന്നതിലെ വിരോധാഭാസത്തെ എന്തു വിളിക്കണം? ഇങ്ങനെ തീറ്റിപ്പോറ്റിയ മൂന്ന് ഭീകരനേതാക്കളെ കാണ്ഡഹാർ വിമാനറാഞ്ചലിൽ വിട്ടുകൊടുക്കേണ്ടി വന്നതും അതേ നേതാക്കൾ തന്നെപിന്നീട് രാജ്യത്തിന്നെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും നാം മറക്കാൻ പാടില്ല. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ അവർക്ക് വധശിക്ഷ വിധിക്കാൻ മാത്രം പര്യാപ്തമല്ലെങ്കിൽ ഇനിയൊരിക്കലും ആ തലച്ചോറുകളിൽ നിന്നും നീചകൃത്യങ്ങൾക്കുള്ള വെടിക്കൂട്ടുകൾ പിറക്കാതിരിക്കാൻ മാനസികമായി അവരെ ഷണ്ഡന്മാരാക്കി വിടാനെങ്കിലും നമ്മുടെ അധികാരികൾ മറക്കരുതായിരുന്നു.
നമ്മുടെ നിരത്തുകളിൽ സ്വതന്ത്രമായി നടക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, മനുഷ്യമാംസത്തിന്റെ കരിഞ്ഞ ഗന്ധമില്ലാത്ത വായു നമുക്ക് ലഭ്യമല്ലെങ്കിൽ, ഭീകരതയുടെ ഭീതിതമായ നിഴലുകൾ നമ്മെ സദാ പിന്തുടരുന്നുവെങ്കിൽ, നമ്മുടെ കമ്പോളങ്ങളും തീവണ്ടികളും നഗരങ്ങളും സുരക്ഷിതമല്ലെങ്കിൽ, നമുക്ക് പറഞ്ഞേ മതിയാവൂ- നമ്മുടെ സ്വാതന്ത്യം പൂർണ്ണമായിട്ടില്ല.

വളരെ പ്രശസ്തമായ പോസ്റ്റ്
മറുപടിഇല്ലാതാക്കൂശെരിക്കും നമ്മുടെ ഗവേണ്‍മെന്റ് ഈ ഭീകരവാതത്തിന് ഓശാന പാടുകയാണ്,
എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാല്‍ ഏതെങ്കിലും രണ്ട് മുസ്ലീം പേരുകള്‍ പറഞ്ഞ് ഹൈദ്രബാധിലും മുബൈയിലേയും പട്ടിണിക്ക് വകയില്ലാത്ത ചെറുപ്പുകാരെ പിടിച്ച്, ചുമ്മാ ഭീകരവാധിയായി ചിത്രികരിച്ച്, ശീതികരണ മുറികളില്‍ ആസനത്തില്‍ കായ്യും വെച്ച് കിടനുറങ്ങും, ചാര നിയമാളന്മാരാണ് നമ്മുടെ രാജ്യതിന്റെ പ്രശനം
എനിട്ട് നാളിതുവരെ ഭീകര വേട്ട തുടങ്ങിയിട്ടും നാളേയും ബോംബ് പെട്ടുകതന്നെ ചെയ്യും
മാറ്റം വരണമെങ്കില്‍ പിപ്ലവം വേണം,
നമ്മള്‍ ഇത്തരം അനാവശ്യപ്രവണതകള്‍ക്കെതിരെ എപ്പഴും ഉണര്‍ന്നിരിക്കണം എന്ന ഓര്‍മിപ്പിക്കല്‍ കൂടിയാണ് ഓരോ സ്ഫോടനങ്ങള്ളും .അനിവാര്യമായ പോസ്റ്റ് ആശംസകള്‍....
മറുപടിഇല്ലാതാക്കൂനന്നായി അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഇവിടെ ചര്‍ച്ചക്ക് വെച്ചത് വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം ആണ്. ബോംബെ-യില്‍ ഈയിടെ നടന്ന സ്ഫോടനങ്ങളെ കുറിച്ച് ഐ.ബി-ക്ക് മുന്‍പേ തന്നെ വിവരം ലഭിച്ചിരുന്നതായി വായിച്ചു. സ്ഫോടനം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പേ ഏഷ്യാനെറ്റ് ന്യൂസില്‍ മുംബെ നഗരത്തിലെ ഒട്ടും തൃപ്തികരം അല്ലാത്ത സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അനൂപ് രാധാകൃഷ്‌ണന്‍റെ ഒരു റിപ്പോര്‍ട്ടും കണ്ടിരുന്നു. ബോംബുസ്ഫോടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഈ ദിവസങ്ങളിലെ പത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നത്. ബോംബെ സ്ഫോടങ്ങള്‍ക്ക് പുറമേ, പാകിസ്താനിലെ കറാച്ചിയില്‍നിന്നുള്ള വാര്‍ത്തകള്‍, നോര്‍വേയുടെ തലസ്ഥാനം അയ ഓസ്ലോയില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് വന്ന വാര്‍ത്ത. സുരക്ഷാ പാളിച്ചകള്‍ മാത്രമാണോ ഇത്തരം സ്ഫോടനങ്ങള്‍ക്ക് കാരണം? ഇന്ത്യയിലെ കാര്യം ആണെങ്കില്‍ ബോംബേ-യിലെ സ്ഫോടനങ്ങള്‍, മലേഗാവ്, കോയമ്പത്തൂര്‍, അജ്മീര്‍, അക്ഷര്‍ധാം... അങ്ങനെ കുറെ... ഇതിന്റെ എല്ലാം പിന്നില്‍ മത തീവ്രവാദികള്‍ ആണ് എന്നാണ് മനസ്സിലാക്കാന്‍ ആയത്. നോവേയിലെ സ്ഫോടനത്തിന്റെ പിന്നില്‍ ഒരു ക്രിസ്റ്റ്യന്‍ തീവ്രവാദി സംഘടനയാണ് എന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനിലെ ആണെങ്കില്‍ ബോംബു സ്ഫോടനങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഇല്ല. മലേഗാവ്, അജ്മീര്‍ സ്ഫോടനത്തില്‍ പ്രഖ്യാസിംഗ് താക്കൂറും, പുരോഹിതും പിടിക്കപ്പെട്ടത്തോടെ മൂടിവെക്കപ്പെട്ട പലസത്യങ്ങളും പുറത്തുവന്നു. ഈയിടെ അസിമനന്ദയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തുകൊണ്ടുവന്നത്. പാകിസ്താന്‍ കേന്ദ്രമാക്കി നിരവധി തീവ്രവാദി സംഘടനകള്‍ ഇന്ത്യക്കെതിരെ ആക്രമണം സംഘടിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു എന്നത് വാസ്തവമാണ്. മത തീവ്രവാദം ഇന്ന് അതിശക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അസഹിഷ്ണുതയുടെ, അസമത്വവും ആണ് "തീവ്രവാദത്തിന്റെ" മൂല കാരണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.!
മറുപടിഇല്ലാതാക്കൂകൂടുതല് വായനക്കാരെ ലഭിക്കാനായി ജാലകം അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യൂ..(http://www.cyberjalakam.com/aggr/) ഇനിയും സീരിയസ് ആയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കട്ടെ. വീണ്ടും കാണാം..
മറുപടിഇല്ലാതാക്കൂVery very good. All political parties are responsible for this terrorrist issue. No one does nothing. good. You told the truth.
മറുപടിഇല്ലാതാക്കൂസര്ക്കാര് സംവിധാനങ്ങള്‍ അതിന്റേതായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇവിടെ ഒരു ബോംബും പൊട്ടില്ല,ഒരക്രമവും നടക്കില്ല..
മറുപടിഇല്ലാതാക്കൂഎവിടെയുമിന്ന് നീക്ക്പോക്കുകളാണ്.അതാകട്ടെ അനുഭവിക്കുന്നത് നിരപരാധികളായ സാദാ ജനങ്ങളും.
ലേഖനം നന്നായി.
Whatever the reason be Anwar,why these people are doing such things?U cant blame the govt.What are they supposed to do?send security guards to look after each and every corner of India?The root of these problem is indeed the extremists.What do they want?I will really apreaciate if you can write an insight in to this extremism.The reason origin and a solution.
മറുപടിഇല്ലാതാക്കൂകേന്ദ്രം ഭരിക്കുന്ന സര്‍കാരുകള്‍, അതേതുമാകട്ടെ, ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളില്‍ പെട്ട് പിന്‍കാലില്‍ നില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളിലാണ് സ്ഫോടനങ്ങള്‍ സംഭാവിക്കാരുള്ളത് എന്നത് വെറും ഒരു ആരോപനമാണോ?
മറുപടിഇല്ലാതാക്കൂ@ Sreejith Kondotty, @shaju, @Mayflowers
മറുപടിഇല്ലാതാക്കൂ@CJ
ഭീകരാക്രമണങ്ങള്‍ ലോകത്തിന്റെ ഏതു കോണില്‍ നടന്നാലും അതെല്ലാം തീവ്രവാദത്തിന്റെ കണക്കില്‍ തന്നെയാണ് എഴുതിച്ചേര്‍ക്കപെടേണ്ടത്. രാഷ്ട്രീയ തീവ്രവാദവും മതതീവ്രവാദവും പ്രാദേശികതീവ്രവാദവും നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും അപകടകരമാം വിധം വളര്‍ന്നതും വേരോടിയതും മതതീവ്രവാദം തന്നെയാണ്. ഇന്ത്യയിലെ തീവ്രവാദികളെ സ്രുഷ്ടിക്കുന്നതും വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും പലപ്പോഴും അയല്‍രാജ്യമായ പാകിസ്ഥാനാണെന്ന് കാണാം. രാഷ്ട്റീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തമോദാഹരമാണിത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാറിന് തന്നെയാണ് ഉത്തരവാദിത്തമുള്ളത്. ഭീകരവാദികളെ ഉപദേശിച്ചു നന്നാക്കാന്‍ ആര്‍ക്ക് കഴിയും? മറിച്ച് ഭീകരവാദികള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയും. അതിന് മുന്‍കയ്യെടുക്കേണ്ടത് സര്‍ക്കാറും ഇതര സംഘടനകളുമാണ്. ഇത്തരത്തിലൊരു നീക്കം നമ്മുടെ രാജ്യത്ത് ആരുടെയെങ്കിലും ഭാഗത്ത് നിന്നു ഇതുവരേ ഉണ്ടായതായി അറിയില്ല, കൊച്ചു കേരളത്തില്‍ ചില ഇസ്ലാമികസംഘടനകള്‍ കാമ്പെയ്നുകള്‍ നടത്തുന്നതല്ലാതെ. മുസ്ലീം ചെറുപ്പക്കാര്‍ തീവ്ര ആശയങ്ങളിലേക്ക് എത്തിപ്പെടുന്നത് തടയാന്‍ ബാധ്യതയുള്ള മുസ്ലീം സംഘടനകളുടെ നിസ്സംഗത അപകടകരമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും എന്ത് ക്രിയാത്മക സമീപനമാണ് ഈ വിഷയത്തിലുണ്ടായിട്ടുള്ളത്? തീവ്രവാദതികളെ തരാതരം നോക്കി കൂട്ടുപിടിക്കാന്‍ പോലും പല പ്രമുഖ രാഷ്ട്റീയപ്പാര്‍ട്ടികളും തയ്യാറാവുന്നു. ഇതില്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും എല്ലാവരും കുറ്റക്കാരാണെന്ന് സ്വയം തിരിച്ചറിയുന്നുമുണ്ട്! രാജ്യത്തെ സംരക്ഷിക്കേണ്ടവരുടെ കാര്യമിതെങ്കില്‍....
ഇന്ത്യയില്‍ തീവ്രവാദം കഴിഞ്ഞ രണ്ട് ദശകത്തിനിടെയാണ് പടര്‍ന്നു പന്തലിച്ചതെങ്കിലും ഗാന്ധിജിയുടെ മരണത്തിനു മുന്‍പ് തന്നെ മതതീവ്രവാദം മുളപൊട്ടിയിരുന്നു എന്ന് കാണാന്‍ സാധിക്കും. പല ഭീകരാക്രമണങ്ങളുടെയും കാരണക്കാരെ കണ്ടെത്താനാവാതെ ഊഹങ്ങളില്‍ ഫയലുകള്‍ ക്ലോസ് ചെയ്യുന്നതും വ്യാജഏറ്റുമുട്ടലുകളും ഉന്നത ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയില്ലാത്ത അന്വേഷണപ്രഹസനവുമൊക്കെ വിരല്‍ചൂണ്ടുന്നത് സര്‍ക്കാറുകളുടെ കഴിവുകേടിലേക്ക് തന്നെയാണ്.
@Arif Zain . പലയിടത്തും പലരും ഒളിഞ്ഞും പതുങ്ങിയും ഇത് പറയുന്നത് കേട്ടു. അങ്ങിനെയുണ്ടോ? അങ്ങിനെയെങ്കില്‍ ജേ പീ സീ അന്വേഷണം ആവശ്യപ്പെട്ട് ബീ ജേ പി ആഴ്ചകളോളം ലോക്സഭാ നടപടികള്‍ സ്തംഭിപ്പിച്ചപ്പോള്‍ ഒരു വലിയ സ്ഫോടനം നടക്കേണ്ടതായിരുന്നു. ആര്‍ക്കറിയാം!!
"നമുക്ക് പറഞ്ഞേ മതിയാവൂ- നമ്മുടെ സ്വാതന്ത്യം പൂർണ്ണമായിട്ടില്ല."
മറുപടിഇല്ലാതാക്കൂകാലികവും, പ്രസക്തവും, ചര്‍ച്ച ചെയ്യപ്പെടെണ്ടതുമായ പോസ്റ്റ്.
ഓരോ സ്ഫോടനങ്ങള്‍ക്ക് ശേഷവും നാം കേള്‍ക്കുന്നത് രാജ്യത്ത് സുരക്ഷ ശകതമാക്കി എന്ന വാര്‍ത്തയാണ്. പിന്നെ കുറച്ചു സംഘടനകളെ സംശയിക്കുന്നു എന്നും . ഏതെങ്കിലും പാവത്തിനെ കൊണ്ട് പോയി പ്രതിയാക്കുന്നു. അല്ലെങ്കില്‍ അന്വോഷണം വഴി മുട്ടുന്നു. പിന്നെ എല്ലാവരും എല്ലാം മറന്നു. ഇത് വീണ്ടും ഒര്മിക്കണമെങ്കില്‍ അടുത്തു മറ്റൊരു സ്ഫോടനം വേണ്ടി വരുന്നു.
മറുപടിഇല്ലാതാക്കൂനാം തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു.
മുംബൈ സ്ഫോടനത്തില്‍ പങ്കുള്ള ഒരാളെന്ന് പൂര്‍ണ തെളിവികലുള്ള അജ്മല്‍ കസബിനെ പോലുള്ള പ്രതികളെ വിചാരണ, വിചാരണ എന്ന പേരും പറഞ്ഞു വീണ്ടും ജീവിക്കാനനുവദിക്കന്ന പാപത്തിന്റെ അഴുക്കു സ്ഫോടനത്തില്‍ മരിക്കുന്ന നിരപരാധികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില്ലിക്കാശുകള്‍ക്ക് കഴുകിക്കലയാനാകുമോ?
കാലിക പ്രസക്തമായ പോസ്റ്റ് .ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന ഒരു നിലപാടുണ്ടല്ലോ.എവിടെയെങ്കിലും സ്ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ അത് മുസ്ലിം ' ഭീകര'നെന്ന മുന്‍ധാരണ !ഇതു ബുഷ് പ്രഭൃതികള്‍ തന്ത്ര പൂര്‍വം പടച്ചെടുത്ത ക്രൂരതയാണ്.ബുഷും മുഷുമെല്ലാം 'നല്ലപിള്ളേരെന്നു' വാഴ്ത്തപ്പെടാന്‍ മാത്രം നമ്മള്‍ 'വളര്‍ന്നി'രിക്കുന്നു...അഥവാ വളര്‍ത്തപ്പെട്ടിരിക്കുന്നു.കഷ്ടം !!
മറുപടിഇല്ലാതാക്കൂചീരാമുളക്, ഒരു ആയിരം സല്യൂട്ട്. കാരണം, ഈ ധാര്‍മ്മിക രോഷം ഞാനും കുറെ എഴുതിയതാണ്. "ഇനി മുതൽ ഭീകരവാദികൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് മതി കൃത്യം നിർവ്വഹിക്കാൻ." വളരെ വളരെ ശരി. രാജ്യം ഭരിക്കുന്ന ഒരു മന്ത്രിയാണ് പറഞ്ഞിരിക്കുന്നത് അറിഞ്ഞില്ലെന്നുപോലും!!! ഈ പന്ന രാഷ്ട്രീയക്കാരെ തൂത്തുതുടച്ച് കളയുന്ന സമയം വരുന്നത് വരെ ഇത് ഇങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മള്‍ക്ക് നമ്മുടെ ധാര്‍മ്മിക രോഷം ഇങ്ങനെ എഴുതി തീര്‍ക്കാം. ഏതായാലും കാലിക പ്രസക്തിയുള്ള ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍!!!
മറുപടിഇല്ലാതാക്കൂരാഷ്ട്രിയ ലക്ഷ്യങ്ങല്‍ക്കായി മതത്തെ മറയാക്കി ചിലര്‍ നടത്തുന്ന മനുഷ്യ കുരുതി,അത് ചെയ്യുന്നവരെ ഒഴിച്ച് ആരെയും ആലോരസപ്പെടുത്തുന്നതാന്നു.ഏതു അതിക്രമം നടത്തുന്നതിനും നേതൃത്വം ഉപയോഗപ്പെടുത്തുന്നത് ചെരുപ്പക്കാരെയാന്നു.അവരാകട്ടെ യാതൊരു മന:സക്ഷിക്കുത്തുമില്ലാതെ അതെല്ലാം നടപ്പാക്കുന്നുമുണ്ട്?ഇവിടെ പ്രസക്തമാകുന്ന ചോദ്യം,എന്തുകൊണ്ട് നമ്മുടെ ചെറുപ്പക്കാര്‍ ഇത്തരക്കാരുടെ വലയില്‍ വിഴുന്നു എന്നതാന്ന്.ഭരണകൂടമോ മത സംഘടനകാളോ മറ്റ് സമൂഹിക സംഘടനകളോ ഈ വിഷയം വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്തിട്ടില്ല, അത് ഉണ്ടാകാതെ എന്തെങ്കിലും മാറ്റം ഇക്കാര്യത്തിലുണ്ടവുമെന്ന് പ്രതീക്ഷ ഇല്ല, നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂപൂര്ണ്ണമായും തടയിടുക പ്രാവര്‍ത്തികമാണോ...ഒരു ഫൂള്‍ പ്രൂഫ് സെക്യൂരിറ്റി ഉണ്ടോ
മറുപടിഇല്ലാതാക്കൂസര്ക്കാര് കാര്യങ്ങള്‍ നീക്കുന്നത് പല സമ്മര്‍ദ്ധങ്ങല്‍ക്കടിമപ്പെട്ടാണ്. മുഖം നോക്കാതെ നടപടിയെടുക്കാത്തതാണ് മുഖ്യ പ്രശ്നം
മറുപടിഇല്ലാതാക്കൂAjmal Kasab is still alive. Then terrorists may hijack another flight and ask to release him. So Govt should learn from the past. Kill that bloody........at the earliest.
മറുപടിഇല്ലാതാക്കൂDHEESHIYA RASHDREEYAM ENNOKKE PRATISANTIKALILOODE POYITTUNDO ANNOKKE RAJYATH THERUVORANGALIL SBHODANANGAL ARANGERIYITTUNDU.MUKYA DHARA CHARCHKAL VAZHI MAARIYITTUNDU
മറുപടിഇല്ലാതാക്കൂENTHUKONDU KASABINE THOOKKAN GOVT. MADIKKUNNU, THIRACHEELAKKU PINNILE KALIKALKKAYI NAMUKK KAATHIRIKKAM
മറുപടിഇല്ലാതാക്കൂ