ഒരു കവിതയെഴുതാനെന്തു വേണം?
പേനയും കടലാസുമൊരു തൂലികാ നാമവും
ഭാവന? പ്രതിഭ?
അതു പണ്ട്, കാലമെത്ര പുരോഗമിച്ചു
ഇന്നതു വേണ്ട, തീരെ വേണ്ടാ
ഇന്നു കാട്ടില്‍ മരങ്ങളുണ്ടോ, പുഴയില്‍ വെള്ളമുണ്ടോ?
കടും കാടും പുഴ പുഴയും, കവിതയും അങ്ങിനെ തന്നെ
ഭാഷയും വ്യാകരണവും?
പുറന്തോട് പൊട്ടിക്കൂ, പുറത്ത് വരൂ
വ്യാകരണമെന്നതൊരറുപഴഞ്ചന്!
നേരോ? അതും വേണ്ടേ?
നേര്? അതെന്ത് സാധനമെന്റെ കുട്ടീ?
എങ്കിലീ കവിതയൊന്നു നോക്കൂ.
ഹാ! ബലേഭേഷ്! ആധുനികം
അത്യാധുനികം, ഉത്തരാധുനികം
മറന്നല്ലോ പക്ഷേ തൂലികാ നാമം?
ഇല്ല, മറന്നിട്ടില്ല- ഒരു കഴുത!
-------------------------------------------------------------------------------------------------------------
കഥ, കവിത, ചെറുകഥ, നീണ്ടകഥ, നോവല്‍ എന്നിവയിലൊന്നും ഉള്‍പ്പെടാത്ത ഒരു സാധനമാണിത്. ലോകസാഹിത്യശാഖയില് ഇതിന് പേരില്ല, അംഗത്വവുമില്ല. ഇതില്‍ കലയില്ല, ഇതുണ്ടാക്കാന്‍ തല ഉപയോഗിച്ചിട്ടുമില്ല. ലോക സാഹിത്യത്തറവാടിനു ഈ എളിയവന്റെ ഒരു മഹത്തായ സംഭാവനായി ഇതിനെ കണക്കാക്കുക.
മെയ്ക്കിംഗ് ഓഫ് കഴുത.
ബോധം വന്നപ്പോൾ തലക്കുമുകളിൽ കറങ്ങുന്ന ഫാനില്ല, ചുറ്റും ഡോക്ടറോ നേഴ്സുമാരോ ഇല്ല. മുന്നിലെ വരമൊഴി പാഡിൽ ഒരു "സൃഷ്ടി" നിന്നു മോണകാട്ടി ചിരിക്കുന്നു. ഞാനൊരു പിതാവായിരിക്കുന്നു!!! എന്നിൽ നിന്നും പിറവിയെടുത്ത എന്റെ സ്വന്തം സൃഷ്ടിയിതാ!!! സന്തോഷം കൊണ്ട് ഒന്നു കുണ്ഡലിനി തുള്ളി പൂർവ്വസ്ഥായിയിലെത്തിയപ്പോളാണത് ശ്രദ്ധിച്ചത്. സൃഷ്ടിക്ക് കൈകാലുകളില്ല! കണ്ണുകളും കാതുകളുമില്ല! തലയില്ല, മെയ്യില്ല. ഹാ....ഇനി നിങ്ങ്ളൊന്നു നോക്കൂ ജീവനുണ്ടോന്ന്!!!
പേനയും കടലാസുമൊരു തൂലികാ നാമവും
ഭാവന? പ്രതിഭ?
അതു പണ്ട്, കാലമെത്ര പുരോഗമിച്ചു
ഇന്നതു വേണ്ട, തീരെ വേണ്ടാ
ഇന്നു കാട്ടില്‍ മരങ്ങളുണ്ടോ, പുഴയില്‍ വെള്ളമുണ്ടോ?
കടും കാടും പുഴ പുഴയും, കവിതയും അങ്ങിനെ തന്നെ
ഭാഷയും വ്യാകരണവും?
പുറന്തോട് പൊട്ടിക്കൂ, പുറത്ത് വരൂ
വ്യാകരണമെന്നതൊരറുപഴഞ്ചന്!
നേരോ? അതും വേണ്ടേ?
നേര്? അതെന്ത് സാധനമെന്റെ കുട്ടീ?
എങ്കിലീ കവിതയൊന്നു നോക്കൂ.
ഹാ! ബലേഭേഷ്! ആധുനികം
അത്യാധുനികം, ഉത്തരാധുനികം
മറന്നല്ലോ പക്ഷേ തൂലികാ നാമം?
ഇല്ല, മറന്നിട്ടില്ല- ഒരു കഴുത!
-------------------------------------------------------------------------------------------------------------
കഥ, കവിത, ചെറുകഥ, നീണ്ടകഥ, നോവല്‍ എന്നിവയിലൊന്നും ഉള്‍പ്പെടാത്ത ഒരു സാധനമാണിത്. ലോകസാഹിത്യശാഖയില് ഇതിന് പേരില്ല, അംഗത്വവുമില്ല. ഇതില്‍ കലയില്ല, ഇതുണ്ടാക്കാന്‍ തല ഉപയോഗിച്ചിട്ടുമില്ല. ലോക സാഹിത്യത്തറവാടിനു ഈ എളിയവന്റെ ഒരു മഹത്തായ സംഭാവനായി ഇതിനെ കണക്കാക്കുക.
മെയ്ക്കിംഗ് ഓഫ് കഴുത.
എല്ലാം വളരേ പെട്ടെന്നായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷമാണ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ, കൈകൾക്ക് ഒരു തരിപ്പ്. നിൽക്കാനോ ഇരിക്കാനോ പറ്റുന്നില്ല. ഒരു കുണ്ഡലിനി ഇഫക്ട്. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ഒരു വെമ്പൽ. വല്ലാത്തൊരു പരവേശം. രോഗമെന്താണെന്ന് ഏകദേശം പിടി കിട്ടിയെങ്കിലും ചികിത്സയെന്തെന്നറിയില്ല. പെട്ടെന്നാണ് സംഘർഷഭരിതമായ മനസ്സിൽ ഒരാശയം പൊട്ടിവന്നത്.
ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിട്ടു. കൊമ്പൻ എന്ന വൈദ്യർ പറഞ്ഞുതന്ന ഒരൊറ്റമൂലി പരീക്ഷിച്ചു നോക്കി. അഞ്ചു മിനുട്ടോളമെടത്തു ഒന്നു തുടങ്ങിക്കിട്ടാൻ, പിന്നീടൊരു പ്രവാഹമായിരുന്നു. വൃത്തവും ലക്ഷണവും അലങ്കാരവുമൊന്നും പഠിച്ചിട്ടില്ല. പ്രാസമൊരു പ്രയാസമാണെന്ന് മാത്രമറിയാം. അതെല്ലാം ആറ്റിലെറിയാൻ തിരുകല്പ്പനയിട്ട മഹാകവയിത്രി കനിമൊഴിയാളെ മനസ്സിൽ ധ്യാനിച്ച്, ബൂലോഗത്തെ ഉത്തരാധുനിക കവികളേ ഇതാ.....
ബോധം വന്നപ്പോൾ തലക്കുമുകളിൽ കറങ്ങുന്ന ഫാനില്ല, ചുറ്റും ഡോക്ടറോ നേഴ്സുമാരോ ഇല്ല. മുന്നിലെ വരമൊഴി പാഡിൽ ഒരു "സൃഷ്ടി" നിന്നു മോണകാട്ടി ചിരിക്കുന്നു. ഞാനൊരു പിതാവായിരിക്കുന്നു!!! എന്നിൽ നിന്നും പിറവിയെടുത്ത എന്റെ സ്വന്തം സൃഷ്ടിയിതാ!!! സന്തോഷം കൊണ്ട് ഒന്നു കുണ്ഡലിനി തുള്ളി പൂർവ്വസ്ഥായിയിലെത്തിയപ്പോളാണത് ശ്രദ്ധിച്ചത്. സൃഷ്ടിക്ക് കൈകാലുകളില്ല! കണ്ണുകളും കാതുകളുമില്ല! തലയില്ല, മെയ്യില്ല. ഹാ....ഇനി നിങ്ങ്ളൊന്നു നോക്കൂ ജീവനുണ്ടോന്ന്!!!
Well done
മറുപടിഇല്ലാതാക്കൂഒരു തരം വിറയലുണ്ട് അത് മതി
മറുപടിഇല്ലാതാക്കൂകൊള്ളാം
എനിക്ക് പേടിയാവുന്നൂ.....ഞാനിവിടെ ഒന്നും മിണ്ടുന്നില്ല................. :))
മറുപടിഇല്ലാതാക്കൂഈ ഗവിത ഗവിത എന്ന് പറയുന്ന സാധനം ഒരെണ്ണം എഴുതണം എന്ന് എപ്പോളും കരുതും, കുറെ അങ്ങ് എഴുതും. അവസാനം വിചാരിക്കും എന്തിനാ ഇതിപ്പോ ഓരോ വരിയില്‍ എഴുതി സ്ഥലം കളയണേ?, നിവര്‍ത്തി അങ്ങ് എഴുതിയ പോരെ?, അങ്ങനെ അത് ഗഥ ആയി മാറും
മറുപടിഇല്ലാതാക്കൂങ്ങള് എന്തായാലും ഗവിത ആയി തന്നെ എഴുതിയല്ലോ
നന്നായി. ഇനിം ഇങ്ങനത്തെ പോലെ ഉള്ള സാധനങ്ങള്‍ പ്രതീക്ഷിക്കാമോ????
“ഞാനൊരു പിതാവായിരിക്കുന്നു!!! എന്നിൽ നിന്നും പിറവിയെടുത്ത എന്റെ സ്വന്തം സൃഷ്ടിയിതാ!!! സന്തോഷം കൊണ്ട് ഒന്നു കുണ്ഡലിനി തുള്ളി പൂർവ്വസ്ഥായിയിലെത്തിയപ്പോളാണത് ശ്രദ്ധിച്ചത്. സൃഷ്ടിക്ക് കൈകാലുകളില്ല! കണ്ണുകളും കാതുകളുമില്ല! തലയില്ല, മെയ്യില്ല. ഹാ....ഇനി നിങ്ങ്ളൊന്നു നോക്കൂ ജീവനുണ്ടോന്ന്!!!“
മറുപടിഇല്ലാതാക്കൂചാ പിള്ളയുടെ പിതാവോ ?
ഒരു ക'ഴു'തയുടെ പിതാവിന്/ മാതാവിന് അഭിനന്ദങ്ങള്‍..
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്....
ഇന്യും ഒരുപാട് കഴുതകളെ പെറ്റു കൂട്ടുവാന്‍ തമ്പുരാന് അനുഗ്രഹിക്കട്ടെ !
കുത്തിനോക്കട്ടെ. ചോര വരുന്നുണ്ടെങ്കില്‍ പറയാം, ജീവനുണ്ടെന്ന്.
മറുപടിഇല്ലാതാക്കൂ, ജീവനുണ്ട്,,,
മറുപടിഇല്ലാതാക്കൂകഴുതയെ ഇവിടെ കെട്ടിയിട്ട് ഒന്നു മുങ്ങി. പേടിയോടെയാണ് പൊങ്ങിയത്. ഭാഗ്യത്തിനാരും ഇതുവരേ ചീത്ത വിളിച്ചിട്ടില്ല. ചെറിയ ഒരു തുടിപ്പണ്ടെന്നാണ് ഡോ.അത്താണിക്കല്‍ വിലയിരുത്തിയത്. കഴുതയെക്കണ്ട് ഭയന്നവരും അതിശയം കൂറിയവരുമൊകെയുണ്ട്. ഇതാണ് ഗവിധയുടെ ഒരു സിവില്‍ എഞ്ചിനീയറിംഗ്! ഇനിയും ചാക്കഴുതകളെ അനവധി പെറ്റുകൂട്ടാം.
മറുപടിഇല്ലാതാക്കൂകവിത എന്ന് പറഞ്ഞാല്‍ ഇതല്ല
മറുപടിഇല്ലാതാക്കൂഞാന് പറഞ്ഞില്ലേ പ്രണയം മഞ്ഞു മഴ ദുഃഖം തുടങ്ങി മനുഷ്യനെ ഹലാക്കിന്റെ അവിലും കഞ്ഞി ആക്കുന്ന വിഷയങ്ങള്‍ എല്ലാം
പിന്നെ ഭൂലോകത്തെ ഒരു നിഗണ്ടുവില്‍ പോയാലും മന്സിലാകത്തെ കുറെ ഭാഷയും രണ്ടു വാക്യങ്ങളില്‍ കൂടുതല്‍ എഴുതരുത്
ഏതായാലും എല്ലാ പോസ്റ്റിലും പറയുന്ന പോലെ പരയാട്ടെ ഗംഭീരം കിടിലന്‍ സൂപ്പെര് എന്നൊക്കെ
ഏതായാലും ഭൂലോക കവികല്ക്കിട്ടു നീ ഇങ്ങനെ ഒരു പണികൊടുത്തത് നന്നായി
അത്യന്താധുനിക കവികളില്‍ താങ്കള്‍ക്ക് ഒരു വലിയ സ്ഥാനം കാണുന്നുണ്ട്. ആദ്യമൊക്കെ ഇങ്ങനെത്തനെയാണ്. ആദ്യ കമന്റ് "കിടിലന്‍" ആയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. എന്നാല്‍ ആളെക്കൂട്ടാന്‍ നോക്കൂ.. ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്..:)
മറുപടിഇല്ലാതാക്കൂമുന്നിലെ വരമൊഴി പാഡിൽ ഒരു "സൃഷ്ടി" നിന്നു മോണകാട്ടി ചിരിക്കുന്നു. ഞാനൊരു പിതാവായിരിക്കുന്നു!!! എന്നിൽ നിന്നും പിറവിയെടുത്ത എന്റെ സ്വന്തം സൃഷ്ടിയിതാ!!!
മറുപടിഇല്ലാതാക്കൂ"പേപ്പറിനെ വരെ വെറുതെ വിടില്ല..എന്റമ്മോ... "
ചുമ്മാ പറഞ്ഞതാ... ചുമ്മാ വായിക്കാന്‍ തോന്നിക്കാത്ത വണ്ണം മനോഹരമായിരിക്കുന്നു..
അതാണല്ലെ..ഇത്.....ഹിഹി
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ...
മറുപടിഇല്ലാതാക്കൂബൂലോഗത്തെ "കവിത"കൾ കാരണം വല്ലാതെ മനോവിഷത്തിലായ (മനോ അല്ലാതെ തനോവിഷമമുണ്ടോന്നറിയില്ല) ഒരു ആസ്വാദകനാണ്. കവിതയെന്ന പേരിൽ വന്ന "പലതും" വായിച്ച് ഒടുക്കം എനിക്കെന്തോ കുഴപ്പം പിടിപെട്ടോ എന്നു വരെ തോന്നിപ്പോയി! സഹിക്കവയ്യാതെയാണ് ക"ഴു"ത എഴുതി പ്രതിഷേധിച്ചത്. പരസ്പര ബന്ധമില്ലാത്ത കുറേവാക്കുകൾ കൂട്ടി വെച്ച് (ഒരിക്കലും കൂട്ടിയാൽ കൂടാത്തവയും!!) പ്രണയം, വിധി, ദു:ഖം,ഏകാന്തത,ആർദ്രത,മഴ എന്നൊക്കെ അവിടവിടെ വാരിയിട്ട കുറേ ജീവനില്ലാത്ത "സാധനങ്ങൾ" ഓരോ 9 സെക്കന്റിലും ഒന്നു വെച്ച് ബൂലോഗത്ത് ഇന്നും പിറവികൊള്ളുന്നു!!
മറുപടിഇല്ലാതാക്കൂ:-) a satire over the boolokakavitha.. Fine..
മറുപടിഇല്ലാതാക്കൂBut you are also in the same way of idiotic post modernism.. (not mentioned about the real one)ine..
But you are also in the same way of idiotic post modernism.. (not mentioned about the real one)
നന്നായിരിക്കുന്നു. ഞാന്‍ നിറുത്തി ഇതോടു കൂടെ..:)
മറുപടിഇല്ലാതാക്കൂഹ..ഹ.ഹ..ഹാ................. കലക്കി.മോനേ.. കലക്കി...
മറുപടിഇല്ലാതാക്കൂവളമൊന്നും കൂടുതല്‍ കയ്യിലില്ല. എന്നാലും നല്ലതു വരട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ഒരു പേജില്‍ തന്നെ കൂടുതല്‍ പോസ്റ്റുകള്‍ ഉള്ള കാരണം ബ്ലോഗ് ലോഡാകാന്‍ കൂടുതല്‍ സമയമെടുക്കുന്നു....
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ....വായിച്ചേ...
മറുപടിഇല്ലാതാക്കൂkoodippoyonnoru samsayam ?
മറുപടിഇല്ലാതാക്കൂഉള്ളത് പറഞ്ഞു .ഈ ആര്‍ജ്ജവം തന്നെയാണ് വാക്കുകളുടെ കരുത്ത്.ഇതു നിലനില്ക്കട്ടെയെന്നു ആശംസിക്കുന്നു ....
മറുപടിഇല്ലാതാക്കൂകവികളെല്ലാം കൂടി വന്ന് ചീരാമുളകിനെ ചമ്മന്തിയാക്കട്ടെ..
മറുപടിഇല്ലാതാക്കൂഎന്തായാലും ഈ കവിതയൊന്ന് വായിക്കൂ..
http://yours-ajith.blogspot.com/2011/06/blog-post.html
ഇപ്പോള്‍ വായിച്ചു അടിപൊളി ...ക വി ത വായിക്കുന്ന ക....ഹ്മ്മ എന്നെ ഇപ്പോള്‍ പോടിയാക്കും
മറുപടിഇല്ലാതാക്കൂഹഹഹഹ.......കൊള്ളാം നല്ല സൃഷ്ടി....
മറുപടിഇല്ലാതാക്കൂഎന്റെ മാഷേ..
മറുപടിഇല്ലാതാക്കൂനന്നായി...
എന്താ ഒരു മെയില്‍ അയച്ചാല്‍..
ആരുടെയൊക്കെയോ കൈകളിലൂടെ എത്തിയതാണ്..