ഈ ബ്ലോഗ് കണിക്കൊന്ന.കോം ബ്ലോഗ് ഓഫ് ദ വീക്ക് ആയി തെരെഞ്ഞെടുത്തിരിക്കുന്നു.
-----------------------------------------------------------------------------------------------------------------
മഹാത്മജിയുടെയും നെഹ്രുജിയുടെയും "ജീ" പോലെ ഇനി എല്‍ പീ ജീയുടെ ജീയും സ്വല്പം ബഹുമാനപുരസ്സരം തന്നെ മൊഴിയേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായി. പരമാവധി നാല് മുതല്‍ ആറ് വരേ കുറ്റി എന്ന റേഷനും അധികമുള്ള ഓരോ കുറ്റിക്കും 600 മുതല്‍ 800 രൂപ വരേയും എന്നാണ് മാധ്യമസിണ്ടിക്കേറ്റ് വഴി പറഞ്ഞറിയുന്നത്. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെയും അച്ചന്മാരുടെയും പോക്കറ്റിലും നെഞ്ചിലും ഒരേ സമയം തീ കോരിയിടുന്ന ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാഡം ഇറ്റാലിയാജിയുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണത്രെ! ബോംബെയിലെ ബോംബുകള്‍ കാരണം തീരുമാനം ഒന്നു രണ്ട് ദിനങ്ങള്‍ കൂടി നീണ്ടേക്കാം. നമ്മളൊക്കെ നിലത്തിട്ട് ചവിട്ടിയുരുട്ടിയും, പൊരിവെയിലത്ത് പാതയോരത്ത് ചങ്ങലക്കിട്ട് പൂട്ടിയും പീഡിപ്പിച്ച പാവം സിലിണ്ടറുകളുടെ മധുരപ്രതികാരം!
ഗ്യാസ് എന്ന് പൊതുവേ അറിയപ്പെടുന്ന പാചകവാതകം സാധാരണമലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏകദേശം പത്ത് പതിനഞ്ച് വര്‍ഷമായതേയുള്ളൂ. ഞങ്ങളെപ്പോലെയുള്ള ഗ്രാമീണര്‍ ആദ്യമൊക്കെ അല്‍പ്പം പേടിയോടെയാണീ തീക്കുറ്റിയെ നോക്കിക്കണ്ടത്. അപകടം നിറച്ച ഈ ഏടാകൂടം അടുക്കളയില്‍ കേറ്റിയിരുത്തുന്നത് തീക്കളിയാണെന്ന് വിവരമുള്ളവര്‍ മൊഴിഞ്ഞു. മണ്ണെണ്ണ സ്റ്റൗകള്‍ യഥേഷ്ടം പൊട്ടിത്തെറിച്ചിരുന്ന ആ കാലത്ത് അമ്മായ്യിഅമ്മമാരുടെ മനസ്സുകളില്‍ നിരവധി ലഡ്ഡുകള്‍ ഒരുമിച്ച് പൊട്ടിയെന്ന് പാണന്മാര് പാടി നടന്നു. ഇന്നിപ്പം ഗ്യാസില്ലെങ്കില്‍ നോ ഗ്യാസ്റ്റ്രോണമി എന്നമട്ടിലാണ് കാര്യങ്ങള്‍.
എന്റെ ചെറുതും വലുതമായ എല്ലാ അവധിക്കാലത്തിലെയും അരദിവസമെങ്കിലും നാട്ടിലെ ഗ്യാസ് ഏജന്‍സിയില്‍ കരഞ്ഞും കാലുപിടിച്ചും യുദ്ധം ചെയ്തും ചിലവായിപ്പോകും. ഒരു സിലിണ്ടര്‍ കിട്ടാനുള്ള പാട് ചില്ലറയല്ല! പഞ്ചായത്ത് മെമ്പറുടെയും സ്ഥലം എസ് ഐയുടെയുമൊക്കെ ശുപാര്‍ശയിലാണ് പലരും കാര്യം സാധിക്കുന്നത്, ഞെട്ടണ്ട, നേര് തന്നെ! സ്വന്തം ആമാശയത്തിലെ ഗ്യാസെടുത്തു തരുന്ന ഭാവമാണ് ഏജന്‍സിയിലെ മാന്യദേഹങ്ങള്‍ക്ക്. കാശ് കൊടുത്താലും കാല് പിടിച്ചാലും കാര്യമില്ല.
ദുബൈയില്‍ പതിനെട്ട് കിലോയുടെ ഒരു കുറ്റിക്ക് 95 ദിര്‍ഹമാണ് വില അതായത് ഏകദേശം 1140 രൂപ!. അബുദാബിയില്‍ ഇതിന്റെ പകുതിയേ ഉള്ളൂ. എന്നാലും ഇന്ത്യയില്‍ പതിനാലര കിലോക്ക് വില ഏകദേശം രൂപാ നാനൂറ് മാത്രം. ദുബൈയിലെതിന്റെ പകുതി. അബുദബിയിലും ഷാര്‍ജയിലും പ്രക്രുതി വാതകം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഖത്തറില്‍ നിന്നും കുഴല്‍ വഴി വരുന്നതാണ് ഈ കൊച്ചുരാജ്യത്തിലെ വാത ഇന്ധനത്തിലെ ഏറിയ പങ്കും. വാതകസമ്പന്നമായ ഈ മേഖലയില്‍ പാചകവാതകത്തിന് ഇത്രയധികം വില ഈടാക്കുമ്പോള്‍ നല്ലൊരു ശതമാനം പ്രക്രുതി വാതകം ഇറക്കുമതി ചെയ്യുന്ന നമ്മുടെ ഇന്ത്യയില്‍ കുറഞ്ഞ വിലക്ക് ഗ്യാസ് ലഭ്യമാകുന്നതിന്റെ ഗുട്ടന്‍സ് മഹാ സബ്സിഡി അല്ലാതെ മറ്റൊന്നുമല്ല. അതായത് നമ്മള് അടുപ്പ് കത്തിക്കുമ്പോള്‍ ചോരുന്നത് സര്‍ക്കാറിന്റെ കീശയാണെന്നര്ത്ഥം. സംഗതി നമ്മുടെ നികുതിപ്പണം തന്നെ. എന്തായാലും ഇടത്തട്ടിലെ മേല്‍ത്തട്ടുകാരനും മേല്‍ത്തട്ടിലെ ഇടത്തട്ടുകാരനുമൊക്കെ ഇനി മുതല്‍ തുട്ട് മല്കിയിട്ട് മതി തട്ടിവിടാന്‍ എന്നാണ് സര്‍ക്കാര്‍ പക്ഷം.
ഉത്പാദനത്തേക്കാളേറെ ഉപഭോഗമുള്ള ഇന്ത്യയില്‍ വര്‍ഷം തോറും ഗാര്‍ഹിക ഉപഭോഗം 9% വെച്ച് വര്‍ദ്ധിക്കുന്നു എന്നാണ് കണക്ക്. വന്‍ തുക കൊടുത്താണ് വിദേശത്തുനിന്നും LNGയും LPGയും ഇറക്കുമതി ചെയ്യുന്നത്. ഉത്പാദക രാജ്യങ്ങള്‍ തോന്നിയപോലെ വിലയുയര്ത്തുമ്പോള് സര്‍ക്കാര്‍ നിസ്സഹായരായി അതംഗീകരിക്കേണ്ടി വരുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ ഈ ഗ്യാസ് ട്രബിളിനൊരു ശാശ്വത പരിഹാരമായിരുന്നു നിര്‍ദ്ദിഷ്ട ഇന്ത്യാ-ഇറാന് വാതക പൈപ്പ് ലൈന്‍ പദ്ധതി. ശതകോടി ഭാരതസ്ത്രീകളുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന ഈ പദ്ധതി ഇന്നൊരു പാഴ്സ്വപ്നം മാത്രമായി കിടക്കുകയാണ്. പ്രക്രുതിവാതക സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇറാനില്‍ നിന്നും പാകിസ്ഥാന് വഴി 2775 കി മി നീളം വരുന്ന കുഴല്‍ മാര്‍ഗ്ഗം വാതകം ദില്ലിയിലെത്തിക്കാനായിരുന്നു പദ്ധതി. ചര്‍ച്ചകള്‍ തുടങ്ങി. കാര്യങ്ങള്‍ വളരേ നല്ല നിലയില്‍ പുരോഗമിക്കവേയാണ് ഒരു നല്ല ശമരിയാക്കാരന്റെ രംഗപ്രവേശമുണ്ടായത്. മാവിലായിക്കടപ്പുറത്ത് ആമ മുട്ടയിടുന്നതും, കോമന് നായരുടെ കോമാവിന് അങ്ങാടിപ്പിള്ളേര് കല്ലെറിയുന്നതും ഒരു കൂറ്റന്‍ ബൈനോക്കുലറിലൂടെ നോക്കിക്കണ്ട് രായ്ക്കുരാമാനം ദില്ലിയില്‍ വിവരമെത്തിക്കുന്ന അമേരിക്കയിലെ മാമനാണ് ഇത്തവണയും നമ്മളെ ഒരു വന്‍ദുരന്തത്തില്‍ നിന്നും രക്ഷിച്ചെടുത്തത്. പാകിസ്ഥാന്റെ മണ്ണീലൂടെ വരുന്ന ഈ കുഴലില്‍ ഏതെങ്കിലും ഒരു വിവരംകെട്ട താടിക്കാരന് തീവ്രന്‍ ഒരു തീപ്പെട്ടിക്കൊള്ളി വെച്ചാല്‍ മതി, ദില്ലി നിന്നു കത്തും!! ഫയന്നു വിറച്ച കേന്ദ്രന്മാര് ടെഹ്റാനിലേക്കോടിച്ചെന്നത് പുതിയ ഐഡിയായുമായിട്ടാണ്. കുഴല്‍ വെള്ളത്തിനടിയിലൂടെയാക്കിയാലോ? സര്ജീയുടെ ഐഡിയ കയ്യില്‍ വെച്ചാല്‍ മതിയെന്നായി ഇറാനികള്‍, അങ്ങിനെയെങ്കില്‍ വാതകത്തിനു വില കൂടുമെന്നും. ഇതിനിടക്കതാ അമേരിക്കന്‍ വാസം കഴിഞ്ഞുവന്ന മന്മോഹന്ജിയുടെ കക്ഷത്തില്‍ ഒരു പുതിയ അണുബാധ! പിന്നെ ആണവക്കരാറായി താരം. ആണവം വേണോ ഇറാന്റെ വാതകം വേണോ? ചര്‍ച്ചകള്‍, സെമിനാറുകള്‍, ഹര്‍ത്താല്‍, ജാഥ, പ്രകടങ്ങള്‍ തുടങ്ങി എല്ലാ കലാപരിപാടികളും അരങ്ങേറി. ടോം വടക്കനും എം ഐ ഷാനവാസുമൊക്കെ ചാനല്‍ സ്റ്റുഡിയോകളില്‍ അന്തിയുറക്കമായി. അവസാനം ആണവം ഡണ്‍, വാതകവും സോമനാഥ് ചാറ്റര്‍ജിയും ഡിം!
ഇതിനിടെ പാകിസ്ഥാനികളെ ഡോളര്‍ കാട്ടിയും വിരട്ടിയും അമേരിക്കന്‍ മാമന് വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമിച്ചു. പച്ചകള്‍ ഡോളര്‍ വാങ്ങി തത്ക്കാലം അടങ്ങിയെങ്കിലും ഇന്നിതാ വീണ്ടും ഇറാനുമായി ചര്‍ച്ചകള്‍ സജീവമാക്കി. ആമേരിക്കന്‍ മാമന്റെ ഡോളര്‍ പോയതു മിച്ചം.
ഇന്ത്യക്കാണെങ്കില്‍ വാതകവുമില്ല ആണവവുമില്ല എന്ന അവസ്ഥയും.
തട്ടിന്‍പുറത്തു നിന്നും പഴയ മണ്ണെണ്ണ അടുപ്പും കന്നാസുമൊക്കെ തപ്പിയെടുക്കാം. വിറകുപുരകളും സജീവമാക്കാം. അല്ലെങ്കില്‍ വേണ്ട, മനസ്സില്‍ നുരഞ്ഞുപൊങ്ങുന്ന ധാര്‍മ്മികരോഷം അടക്കിപ്പിടിച്ച് ഈ വിലവര്‍ധനയും നമുക്കങ്ങ് സഹിച്ച് കളയാം. ജയ് ഹിന്ദ്!
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്)
-----------------------------------------------------------------------------------------------------------------
മഹാത്മജിയുടെയും നെഹ്രുജിയുടെയും "ജീ" പോലെ ഇനി എല്‍ പീ ജീയുടെ ജീയും സ്വല്പം ബഹുമാനപുരസ്സരം തന്നെ മൊഴിയേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായി. പരമാവധി നാല് മുതല്‍ ആറ് വരേ കുറ്റി എന്ന റേഷനും അധികമുള്ള ഓരോ കുറ്റിക്കും 600 മുതല്‍ 800 രൂപ വരേയും എന്നാണ് മാധ്യമസിണ്ടിക്കേറ്റ് വഴി പറഞ്ഞറിയുന്നത്. ലക്ഷക്കണക്കിന് വീട്ടമ്മമാരുടെയും അച്ചന്മാരുടെയും പോക്കറ്റിലും നെഞ്ചിലും ഒരേ സമയം തീ കോരിയിടുന്ന ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാഡം ഇറ്റാലിയാജിയുടെ തീരുമാനത്തിനായി വിട്ടിരിക്കുകയാണത്രെ! ബോംബെയിലെ ബോംബുകള്‍ കാരണം തീരുമാനം ഒന്നു രണ്ട് ദിനങ്ങള്‍ കൂടി നീണ്ടേക്കാം. നമ്മളൊക്കെ നിലത്തിട്ട് ചവിട്ടിയുരുട്ടിയും, പൊരിവെയിലത്ത് പാതയോരത്ത് ചങ്ങലക്കിട്ട് പൂട്ടിയും പീഡിപ്പിച്ച പാവം സിലിണ്ടറുകളുടെ മധുരപ്രതികാരം!
എന്റെ ചെറുതും വലുതമായ എല്ലാ അവധിക്കാലത്തിലെയും അരദിവസമെങ്കിലും നാട്ടിലെ ഗ്യാസ് ഏജന്‍സിയില്‍ കരഞ്ഞും കാലുപിടിച്ചും യുദ്ധം ചെയ്തും ചിലവായിപ്പോകും. ഒരു സിലിണ്ടര്‍ കിട്ടാനുള്ള പാട് ചില്ലറയല്ല! പഞ്ചായത്ത് മെമ്പറുടെയും സ്ഥലം എസ് ഐയുടെയുമൊക്കെ ശുപാര്‍ശയിലാണ് പലരും കാര്യം സാധിക്കുന്നത്, ഞെട്ടണ്ട, നേര് തന്നെ! സ്വന്തം ആമാശയത്തിലെ ഗ്യാസെടുത്തു തരുന്ന ഭാവമാണ് ഏജന്‍സിയിലെ മാന്യദേഹങ്ങള്‍ക്ക്. കാശ് കൊടുത്താലും കാല് പിടിച്ചാലും കാര്യമില്ല.
ദുബൈയില്‍ പതിനെട്ട് കിലോയുടെ ഒരു കുറ്റിക്ക് 95 ദിര്‍ഹമാണ് വില അതായത് ഏകദേശം 1140 രൂപ!. അബുദാബിയില്‍ ഇതിന്റെ പകുതിയേ ഉള്ളൂ. എന്നാലും ഇന്ത്യയില്‍ പതിനാലര കിലോക്ക് വില ഏകദേശം രൂപാ നാനൂറ് മാത്രം. ദുബൈയിലെതിന്റെ പകുതി. അബുദബിയിലും ഷാര്‍ജയിലും പ്രക്രുതി വാതകം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഖത്തറില്‍ നിന്നും കുഴല്‍ വഴി വരുന്നതാണ് ഈ കൊച്ചുരാജ്യത്തിലെ വാത ഇന്ധനത്തിലെ ഏറിയ പങ്കും. വാതകസമ്പന്നമായ ഈ മേഖലയില്‍ പാചകവാതകത്തിന് ഇത്രയധികം വില ഈടാക്കുമ്പോള്‍ നല്ലൊരു ശതമാനം പ്രക്രുതി വാതകം ഇറക്കുമതി ചെയ്യുന്ന നമ്മുടെ ഇന്ത്യയില്‍ കുറഞ്ഞ വിലക്ക് ഗ്യാസ് ലഭ്യമാകുന്നതിന്റെ ഗുട്ടന്‍സ് മഹാ സബ്സിഡി അല്ലാതെ മറ്റൊന്നുമല്ല. അതായത് നമ്മള് അടുപ്പ് കത്തിക്കുമ്പോള്‍ ചോരുന്നത് സര്‍ക്കാറിന്റെ കീശയാണെന്നര്ത്ഥം. സംഗതി നമ്മുടെ നികുതിപ്പണം തന്നെ. എന്തായാലും ഇടത്തട്ടിലെ മേല്‍ത്തട്ടുകാരനും മേല്‍ത്തട്ടിലെ ഇടത്തട്ടുകാരനുമൊക്കെ ഇനി മുതല്‍ തുട്ട് മല്കിയിട്ട് മതി തട്ടിവിടാന്‍ എന്നാണ് സര്‍ക്കാര്‍ പക്ഷം.
ഉത്പാദനത്തേക്കാളേറെ ഉപഭോഗമുള്ള ഇന്ത്യയില്‍ വര്‍ഷം തോറും ഗാര്‍ഹിക ഉപഭോഗം 9% വെച്ച് വര്‍ദ്ധിക്കുന്നു എന്നാണ് കണക്ക്. വന്‍ തുക കൊടുത്താണ് വിദേശത്തുനിന്നും LNGയും LPGയും ഇറക്കുമതി ചെയ്യുന്നത്. ഉത്പാദക രാജ്യങ്ങള്‍ തോന്നിയപോലെ വിലയുയര്ത്തുമ്പോള് സര്‍ക്കാര്‍ നിസ്സഹായരായി അതംഗീകരിക്കേണ്ടി വരുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ ഈ ഗ്യാസ് ട്രബിളിനൊരു ശാശ്വത പരിഹാരമായിരുന്നു നിര്‍ദ്ദിഷ്ട ഇന്ത്യാ-ഇറാന് വാതക പൈപ്പ് ലൈന്‍ പദ്ധതി. ശതകോടി ഭാരതസ്ത്രീകളുടെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന ഈ പദ്ധതി ഇന്നൊരു പാഴ്സ്വപ്നം മാത്രമായി കിടക്കുകയാണ്. പ്രക്രുതിവാതക സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇറാനില്‍ നിന്നും പാകിസ്ഥാന് വഴി 2775 കി മി നീളം വരുന്ന കുഴല്‍ മാര്‍ഗ്ഗം വാതകം ദില്ലിയിലെത്തിക്കാനായിരുന്നു പദ്ധതി. ചര്‍ച്ചകള്‍ തുടങ്ങി. കാര്യങ്ങള്‍ വളരേ നല്ല നിലയില്‍ പുരോഗമിക്കവേയാണ് ഒരു നല്ല ശമരിയാക്കാരന്റെ രംഗപ്രവേശമുണ്ടായത്. മാവിലായിക്കടപ്പുറത്ത് ആമ മുട്ടയിടുന്നതും, കോമന് നായരുടെ കോമാവിന് അങ്ങാടിപ്പിള്ളേര് കല്ലെറിയുന്നതും ഒരു കൂറ്റന്‍ ബൈനോക്കുലറിലൂടെ നോക്കിക്കണ്ട് രായ്ക്കുരാമാനം ദില്ലിയില്‍ വിവരമെത്തിക്കുന്ന അമേരിക്കയിലെ മാമനാണ് ഇത്തവണയും നമ്മളെ ഒരു വന്‍ദുരന്തത്തില്‍ നിന്നും രക്ഷിച്ചെടുത്തത്. പാകിസ്ഥാന്റെ മണ്ണീലൂടെ വരുന്ന ഈ കുഴലില്‍ ഏതെങ്കിലും ഒരു വിവരംകെട്ട താടിക്കാരന് തീവ്രന്‍ ഒരു തീപ്പെട്ടിക്കൊള്ളി വെച്ചാല്‍ മതി, ദില്ലി നിന്നു കത്തും!! ഫയന്നു വിറച്ച കേന്ദ്രന്മാര് ടെഹ്റാനിലേക്കോടിച്ചെന്നത് പുതിയ ഐഡിയായുമായിട്ടാണ്. കുഴല്‍ വെള്ളത്തിനടിയിലൂടെയാക്കിയാലോ? സര്ജീയുടെ ഐഡിയ കയ്യില്‍ വെച്ചാല്‍ മതിയെന്നായി ഇറാനികള്‍, അങ്ങിനെയെങ്കില്‍ വാതകത്തിനു വില കൂടുമെന്നും. ഇതിനിടക്കതാ അമേരിക്കന്‍ വാസം കഴിഞ്ഞുവന്ന മന്മോഹന്ജിയുടെ കക്ഷത്തില്‍ ഒരു പുതിയ അണുബാധ! പിന്നെ ആണവക്കരാറായി താരം. ആണവം വേണോ ഇറാന്റെ വാതകം വേണോ? ചര്‍ച്ചകള്‍, സെമിനാറുകള്‍, ഹര്‍ത്താല്‍, ജാഥ, പ്രകടങ്ങള്‍ തുടങ്ങി എല്ലാ കലാപരിപാടികളും അരങ്ങേറി. ടോം വടക്കനും എം ഐ ഷാനവാസുമൊക്കെ ചാനല്‍ സ്റ്റുഡിയോകളില്‍ അന്തിയുറക്കമായി. അവസാനം ആണവം ഡണ്‍, വാതകവും സോമനാഥ് ചാറ്റര്‍ജിയും ഡിം!
ഇതിനിടെ പാകിസ്ഥാനികളെ ഡോളര്‍ കാട്ടിയും വിരട്ടിയും അമേരിക്കന്‍ മാമന് വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമിച്ചു. പച്ചകള്‍ ഡോളര്‍ വാങ്ങി തത്ക്കാലം അടങ്ങിയെങ്കിലും ഇന്നിതാ വീണ്ടും ഇറാനുമായി ചര്‍ച്ചകള്‍ സജീവമാക്കി. ആമേരിക്കന്‍ മാമന്റെ ഡോളര്‍ പോയതു മിച്ചം.
ഇന്ത്യക്കാണെങ്കില്‍ വാതകവുമില്ല ആണവവുമില്ല എന്ന അവസ്ഥയും.
തട്ടിന്‍പുറത്തു നിന്നും പഴയ മണ്ണെണ്ണ അടുപ്പും കന്നാസുമൊക്കെ തപ്പിയെടുക്കാം. വിറകുപുരകളും സജീവമാക്കാം. അല്ലെങ്കില്‍ വേണ്ട, മനസ്സില്‍ നുരഞ്ഞുപൊങ്ങുന്ന ധാര്‍മ്മികരോഷം അടക്കിപ്പിടിച്ച് ഈ വിലവര്‍ധനയും നമുക്കങ്ങ് സഹിച്ച് കളയാം. ജയ് ഹിന്ദ്!
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്)
ഇതിനെപ്പറ്റിയൊക്കെ നമ്മളാലോചിച്ചിട്ട് ഒരു കഥയുമില്ല.
മറുപടിഇല്ലാതാക്കൂകഴുതകളല്ലേ, ഭാരം കയറ്റിവച്ച് ഒരടിയും കൂടി തന്നുകഴിയുമ്പോൾ നമ്മൾ നടക്കും. അത്ര തന്നെ.
സുന്ദരന്‍ നിരീക്ഷണങ്ങള്‍. സിടിസണ് ജേര്‍ണലിസം പ്രായോഗികമാകുന്നു.....
മറുപടിഇല്ലാതാക്കൂരാമർ പണ്ട് പെട്രോൾ ഉണ്ടാക്കിയ പോലെ ഈ ഗ്യാസിന്റെ സൂക്കേട്കാരിൽ നിന്നും ഇന്ധനം എടുക്കാൻ വല്ല വഴിയും? ഇതു വഴിയേ പോണ ഡോക്ടർമാർ പറയട്ടെ!
മറുപടിഇല്ലാതാക്കൂഅവസാനം കഴുതകൾ ഭാരം വലിക്കുന്ന സൊല്യൂഷൻ തന്നെയാവും എല്ലാ പ്രശ്നത്തിനെന്ന പോലെ ഇതിനും.
പത്രക്കാരൊന്നും ശരിയല്ല, ഇനി നമ്മൾ തന്നെ ജേർണലിസ്റ്റുകളാവുന്നതാ ബുദ്ധി.
എന്റെ ചെറുതും വലുതമായ എല്ലാ അവധിക്കാലത്തിലെയും അരദിവസമെങ്കിലും നാട്ടിലെ ഗ്യാസ് ഏജന്‍സിയില്‍ കരഞ്ഞും കാലുപിടിച്ചും യുദ്ധം ചെയ്തും ചിലവായിപ്പോകും....
മറുപടിഇല്ലാതാക്കൂഎല്ലാ രേഖകളും ഉണ്ടായിട്ടും കഴിഞ്ഞ അവധിക്കാലം ഒരു കണക്ഷന് തരാന്‍ ഗ്യാസ് ഏജന്‍സി പരാമാവധി വട്ടം കറക്കി ..അവസാനം ആവശ്യമില്ലാഞ്ഞിട്ടും ഒരു മിക്സി എന്നോട് നിര്ബന്ദിച്ചു വാങ്ങിപ്പിച്ചു .എന്തു ചെയ്യാം പ്രവാസിയായി പോയില്ലേ ...
ഭാരതീയന്റെ പ്രതികരണ ശേഷി നഷട്ടപ്പെട്ടതല്ലേ ഇതിനു ഒരു കാരണം ഏന്നു തോന്നുന്നു....
മറുപടിഇല്ലാതാക്കൂ" ഓ ഗ്യാസ് നു കൂടിയോ....???" " 750 ഓ .....??" " സാധാരണക്കാരന ഏങ്ങനെ കഞ്ഞി വക്കും.... ????' .... ഇത്രയും കൊണ്ട് തീരുന്നു അവന്റെ പ്രതികരണം....
ചുവന്ന കൊടി ഇന്നും ഒള്ള കേരള മാതൃകയില്‍ .... നാല് ദിവസം ജന ജീവിതം സ്തംഭിപ്പിച്ചാല്‍ 6-8 സര്‍ക്കാര്‍ ബസുകളെ നിര്‍ത്തി ച്ചുട്ടാല്.... ഇവന്മ്മാര് ഒരു നിയന്ത്രണം ഒക്കെ കൊണ്ട് വരില്ലേ ഈ കുതിച്ചു കയറ്റത്തിന്.......??????? കഴുതയെപ്പോലെ ഭാരം വലിക്കേണ്ട ആവശ്യം ഇല്ല, നമ്മുടെ അവകാശം ആണെന്ന തിരിച്ചറിവ് കഴുതക്കുണ്ടായാല് ഉണ്ടായാല്‍...... ചെറുതായെങ്കിലും മാറ്റം ഉണ്ടാകില്ലേ........????
ജന സംഘ്യ ഈ വിധത്തില്‍ വളരുമ്പോള്‍.... ഗോബര്‍ ഗ്യാസിനു കന്നാലിന്റെ തന്നെ വേണം എന്ന് വാശി പിടിക്കാതെ, പഞ്ചായത്ത്, ജില്ലാ അടിസ്ഥാനത്തില്‍ ശേഖരണം നടത്തി ഗ്യാസ് നിര്‍മ്മാണ കേന്ദ്രം തുടങ്ങാന്‍ കഴിയില്ലേ......????? ( തപസ്യയുടെ ചെറിയ സംശയം )
അവസാനം പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടു. പെരുത്ത്. ഇനി തിഴിലില്ലാത്തവര്ക്ക് ഇതാക്കാം തിഴില്‍. ഇരുന്ന് ശമ്പളം വാങ്ങാലോ!!
മറുപടിഇല്ലാതാക്കൂസ്വന്തം ആമാശയത്തിലെ ഗ്യാസെടുത്തു തരുന്ന ഭാവമാണ് ഏജന്‍സിയിലെ മാന്യദേഹങ്ങള്‍ക്ക്. കാശ് കൊടുത്താലും കാല് പിടിച്ചാലും കാര്യമില്ല.
മറുപടിഇല്ലാതാക്കൂകൊള്ളാം രസകരമായി കാര്യം പറഞ്ഞു
..
മറുപടിഇല്ലാതാക്കൂഭൂതകാലത്തെക്കൂറിച്ചോർത്ത് ജീവിക്കുന്നവൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്ന് എവിടെയോ വായിച്ചത് ശരിയാണെങ്കിൽ ഞാനും ഒരു വിഡ്ഡി തന്നെ എന്നല്ലേ? ഹ്ഹ്ഹ്!!.
പാചകവാതകം സാധാരണമലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏകദേശം പത്ത് പതിനഞ്ച് വര്‍ഷമായതേയുള്ളൂ. >> ഗ്യാസ് കണക്ഷനേയില്ലാത്ത ഞാന്‍ അപ്പ ആരായീ? ങെ??
വായിച്ച് വായിച്ച്, മുയ്മനും, രസകരമെങ്കിലും സംഭവം ഗൗരവം, എന്റെ മാര്‍ക്ക് ഗൗരവത്തിന്ന്. ഞാനേതായലും ആ ഗ്യാസ് കണക്ഷന്റെ അപേക്ഷാ ക്യാന്‍സല്‍ ചെയ്യാന്‍ പറയുന്നുണ്ട്. ഞാനും ഒരു സാധാരണമലയാളിയാവാന് ശ്രമിക്കുകാരുന്നു. ഹ് മം!!
ഓ : ടോ :- നല്ല പോസ്റ്റുകള്‍ക്ക് കുറച്ചെങ്കിലും (20 എണ്ണമെങ്കിലും വരും എന്റെ ഈ ‘കുറച്ചെ’ങ്കിലും എന്നതില്‍) കമന്റ് കിട്ടുമെന്നത് മിഥ്യാധാരണയാ, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ? അതെന്നെ ലൈന്‍..
ബൂലോകത്തേക്ക് സ്വാഗതം ആശംസിക്കുന്നു, വൈകിയെങ്കിലും :)
..
..
മറുപടിഇല്ലാതാക്കൂബ്ലോഗ് തുടങ്ങീട്ടിത്രേ ആയുള്ളുവെങ്കിലും സൈഡ് ബാറൊക്കെ ആകെ കളര്‍ഫുള്‍ ആണല്ലോ കോയാ? ങെ!! നന്നായി.
..
@സൂര്യകണം,സത്യം പറയാലോ, ആദ്യത്തെ രണ്ടാഴ്ച കയ്യോ കാലോ വളരുന്നത് എന്നു പറഞ്ഞ്പോലെ കമന്റുകളും നോക്കിയിരിപ്പായിരുന്നു. പിന്നെ മൂത്തു പഴുത്ത ചില ബ്ളൊഗാശന്മാരുടെ തുടക്കബ്ലോഗുകളും കമന്റുകളും കണ്ട് തത്ക്കാലം സമാധാനമടഞ്ഞു. എന്നാലും പറയാൻ വെമ്പുന്നതെല്ലാം നാലാൾ വായിക്കുമ്പോൾ എന്തെന്നില്ലാത്ത നിർവ്രുതി.
മറുപടിഇല്ലാതാക്കൂകഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഈ ദുര്‍ഗതി അനുഭവിച്ചത .. നാട്ടില്‍ കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍ ആദ്യം എടുത്തു കെട്ടുക ഗ്യാസ് സിലിണ്ടര്‍ ആകുമായിരുന്നു എന്ന് ഒരിക്കല്‍ നാട്ടില്‍ വെച്ച് പറഞ്ഞു പോയതാ അല്ലെങ്കില്‍ നാട്ടിലെ അവസ്ഥ പറയിപ്പിച്ചത...
മറുപടിഇല്ലാതാക്കൂഇനി താന്കള് പറഞ്ഞ പോലെ
തട്ടിന്‍പുറത്തു നിന്നും പഴയ മണ്ണെണ്ണ അടുപ്പും കന്നാസുമൊക്കെ തപ്പിയെടുക്കാം. വിറകുപുരകളും സജീവമാക്കാം. .. കത്തുന്ന പോസ്റ്റു.... ആശംസകള്‍..
@ബ്ലോഗന്: തൊഴിലില്ലാത്ത പഹയന്മാര് ഈ പണി എങ്കിലും ചെയുമോ...?????
മറുപടിഇല്ലാതാക്കൂ@ :അല്ലാ ഇങ്ങടെ വിചാരെന്താ.... ഈ മണ്ണെണ്ണന്നു പറേന്നത് പൈപ്പ് വെള്ളം പോലെ ടാപ്പ് തോറന്നാ കിട്ടുന്നതാന്നാ... ഇപ്പൊ ഒരു ലിറ്റര്‍ മണ്ണെണ്ണക്കെന്താ വില ന്നു അറിയോ ഇങ്ങക്ക്.....?????? ഇങ്ങളിങ്ങനെ ചുമ്മാ കുത്തിര്ക്കാണ്ട് പച്ചവെള്ളം കൊണ്ട് സ്ടോവ് കത്തിക്കാന്‍ ബയി നോക്ക് മന്സ്യാ... മ്മടെ നാട്ടി ഒത്തിരി ഇണ്ടേ ......
ചീരാമുളക് പോലത്തെ പോസ്റ്റ് വളരെ നന്നായി.
മറുപടിഇല്ലാതാക്കൂസ്വന്തം വീട്ടുവളപ്പില്‍ ബയോഗ്യാസ് ഉത്പാദനത്തിന് സര്‍ക്കാര്‍ സഹായം ചെയ്യുകില്‍ ദരിദ്രര്‍ക്ക് വളരെ ഉപകാരപ്രദമാകും.
രാഷ്ട്രീയക്കാരുടെ വില പടവലങ്ങ പോലെ താഴേക്കു ആണെങ്കിലും , നിത്യോപയോഗസാധനങ്ങളുടെ വില റോക്കറ്റ് പോലെ മേലോട്ട് തന്നെ!
പോസ്റ്റ് സൂപ്പര്‍ ...
ഇനി ഇപ്പൊ രണ്ടു സിലിണ്ടര്‍ മാത്രമേ കൊടുക്കുന്നുള്ളൂ എങ്കില്‍ നമ്മടെ കാര്യം കഷ്ട്ടത്തിലാകുമേ...കൊള്ളാം ഭായീ..
മറുപടിഇല്ലാതാക്കൂകാര്യവും ഗൌരവവുമൊക്കെ അവിടെ നില്ക്കട്ടെ. ഈ എഴുത്തിനെപ്പറ്റിയാണെനിക്ക് പറയാനുള്ളത്. രസകരമായി എഴുതിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ2014 ആയിട്ടും യാതൊരു മാറ്റവുമില്ല... ഗ്യാസ് കൈവിട്ട് പോകുന്നു...
മറുപടിഇല്ലാതാക്കൂ