ഗോ ഗ്രീന്‍....
പെട്രോളിന്റെയും ഡീസലിന്റെയും എല്‍.പീ.ജീയുടെയും വില പ്രണബ് മുഖര്‍ജിയുടെ ബ്ലഡ് പ്രഷറിനെക്കാളും വേഗത്തില്‍ കുതിച്ച് കയറുന്ന ഈ കാലത്ത് സൗരോര്‍ജ്ജവും, സൈക്കിളും, ചാണകത്തില്‍ നിന്നുള്ള പാചകവാതകവുമുപയോഗിച്ചുകൊണ്ട് പ്രകൃതിയുടെ ഹരിതാഭ സംരക്ഷിക്കാനുള്ള മഹത്തായ ആഹ്വാനമായി ഇതിനെ തെറ്റിദ്ധരിക്കരുത്! ആദ്യമായി ഗള്‍ഫിലെത്തിയ ചരിത്രബിരുദധാരിയായ ഒരു മലയാളി തൊഴിലന്വേഷകന്‍ ഒരു പാക്കിസ്താനിയെ ഇംഗ്ലീഷിൽ തെറി വിളിച്ചതാണിത്! ഗോ ഗ്രീന്‍, അതായത് "പോട് പച്ചേ" എന്ന്!! സംഗതിയുടെ സാരാംശം പിടികിട്ടിയില്ലെങ്കിലും മുഖഭാവത്തില്‍ നിന്നു കാര്യം ഗ്രഹിച്ച "പച്ച" തിരിച്ചു കൊടുത്തത് ഹിന്ദിയില്‍, "കോക്രി തെരാ ബാപ്"!
ഇപ്പോള്‍ ഇതോര്‍ത്തതിന് ചില കാരണങ്ങളുണ്ട്. ശൈശവദിശയിലുള്ള ഈ മഹത്തായ ബ്ലോഗിന്റെ പാശ്ചാത്തല നിറം നോക്കൂ. നല്ല ഇളം പച്ച. അതില്‍ പിടിച്ച് ഞമ്മക്കിട്ടൊന്ന് തോണ്ടി ഒരു സുഹ്രുത്ത്. ആദ്യ പോസ്റ്റില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് വിരോധവും പശ്ചാത്തലം പച്ചയുമായതാണ് ഗുലുമാലായത്. ഫോണ്‍ വഴി നല്ലത് പറയാന്‍ വിളിച്ച മറ്റൊരു അഭ്യൂദയകാംക്ഷിയും പച്ചയായിത്തന്നെ കാര്യം പരാമര്‍ശിച്ചുകളഞ്ഞൂ. "കാക്കാ, പച്ച വിട്ടുള്ള കളിയില്ലാ അല്ലേ?"
നിറങ്ങള്‍ മില്യണ്‍കണക്കിനുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പരിചിതമായതും പേരുള്ളതും നന്നേ ചുരുക്കം. (പല നിറങ്ങൾക്കും നമ്പറാണ്). അതില്‍ മിക്കവാറും എല്ലാ നിറങ്ങളും മത, ജാതി, രാഷ്ട്രീയ സംഘടനകള്‍ വീതിച്ചെടുത്തു കഴിഞ്ഞു. ചുവപ്പ് കമ്മ്യൂണിസം, പച്ച ഇസ്ലാം, കാവി ഹൈന്ദവം, വെള്ള ക്രൈസ്തവം, കറുപ്പ് ചെകുത്താന്‍ സേവക്കാര്‍ എന്നിങ്ങനെയാണ് പ്രധാന വിഭജനം. ഇതിനിടയിൽ കേറി വെള്ളാപ്പള്ളിയങ്ങുന്ന് മഞ്ഞയും കൊണ്ട് പോയി. നീലക്ക് ഒരു "മറ്റേ" ബാക്ക് ഗ്രൗണ്ട് ഉള്ളതിനാലാവാം ആരുമിതുവരേ എടുത്തിട്ടില്ല. (ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ മാത്രം നീലക്കാര്‍ കൊച്ചുകേരളത്തില്‍ ഉണ്ടെന്നിരിക്കെ, നീല നിറത്തിലെരു കൊടി സമീപഭാവയില്‍ തന്നെ പാറിപ്പറന്നേക്കാം)
നമ്മുടെ താരം പച്ചയാണ്. പച്ചയെങ്ങിനെ ഇസ്ലാമിന്ന് കിട്ടീയെന്ന് ജന്മനാ മുസല്‍മാനായ എനിക്കിതുവരേ പിടികിട്ടിയിട്ടില്ല! നിറങ്ങള്‍ സ്രുഷ്ടിച്ച് സംവിധാനിച്ച ഉടയതമ്പുരാന്‍ സ്വര്‍ഗ്ഗലോകത്തെ പരവതാനികളും പട്ടുകുപ്പായങ്ങളും പച്ചയാണെന്നു പറഞ്ഞതുകൊണ്ടാണോ ആവോ? സൗദി, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി എല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെയും, ആഫ്രിക്കയിലെ ഒട്ടുമിക്ക മുസ്ലീം നാടുകളുടെയും കൊടിയില്‍ പച്ചക്കൊരു മേല്‍ക്കോയ്മയുണ്ട്, ചിലപ്പോള്‍ പച്ച മാത്രമേയുള്ളൂ. ജാറങ്ങളുടെയും ദര്‍ഗ്ഗകളുടെയും പച്ച, സൂഫീ ആശയക്കാരുടെ തലപ്പാവിന്റെ കടുംപച്ച, പണ്ട് മലബാറില്‍ "വല്യാപ്പമാര്‍" ഉപയോഗിച്ചിരുന്ന അരപ്പട്ടയുടെ ഇളംപച്ച, മുസ്ലീം സ്ത്രീകളുടെ കാച്ചിത്തുണിയുടെ കരയുടെ മനോഹരമായ പച്ച, യത്തീംഖാനകളുടെ സംഭാവനപ്പെട്ടിയുടെ പച്ച, എഴുപതുകളിലെ ബ്ലാക് ആന്റ് വൈറ്റ് സിനിമകളിലെ മാപ്പിളവീടുകളില്‍ നിര്‍ബ്ബന്ധമായും പോറ്റുന്ന ആട്ടിന്‍കുട്ടി തിന്നുന്ന ഇലയുടെ നിറം പോലും പച്ച!!!
മുസ്ലീം ലീഗും നാഷനല്‍ ലീഗും കൊടിക്കു കൊടുത്ത നിറം പച്ച. ചുവപ്പിന്റെ കൂടെ കലര്‍ന്നു കഴിഞ്ഞിട്ടും പീ.ടീ.ഏ. റഹീമിന്റെ ലീഗും പച്ച. എല്ലാ ഇസ്ലാമിക സംഘടനകളുടെയും കൊടികളില്‍ ഒരു പച്ചപ്പ് തെല്ലെങ്കിലും എത്തിനോക്കാത്തതായിട്ടില്ല. ഒരപവാദം ജമാഅത്തെ ഇസ്ലാമിയും പോഷക ഘടകങ്ങളും മാത്രം. അവരുടെ കൊടിക്ക് ഒരു അര്‍ജന്‍ന്റൈന്‍ ടച്ചാണ്. വെള്ളയും ഇളം നീലയും പിന്നെ ഇടതു ചായ്‌വ് കാണിക്കാനാണോന്നറിയില്ല ഒരു ചുവപ്പും.
പാകിസ്താനികളെ സൂചിപ്പിക്കാന്‍ ഗള്‍ഫിലെ മലയാളികള്‍ പൊതുവേ "പച്ച"യണ് ഉപയോഗിക്കുന്നത്. ഞാനിതു മനസ്സിലാക്കുന്നത് ആറ് വര്‍ഷം മുമ്പ് ഗള്‍ഫിലെത്തിയപ്പോള്‍ മാത്രമാണെങ്കിലും പച്ച വിളിയുടെ ഒരനുഭവം കോളെജ് ലൈഫില്‍ തന്നെയുണ്ടായി. തബലവിദ്വാനും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പേരെടുത്ത മ്യുസിഷനുമായ കോക്ലാസ്മുറിയനാണ് സംഗതി ഒപ്പിച്ചത്. എന്തോ പറഞ്ഞ് ഒടക്കി അവസാനം അവനാ മഹാപാതകം ചെയ്തു- "പോടാ പച്ചേ"ന്ന്. പ്രാക്ടിക്കല്‍ വര്‍ക്‌ഷോപ്പിലാണ് സംഭവം നടക്കുന്നത്. എന്റെ കയ്യില്‍, മൂര്‍ച്ചയില്ലെങ്കിലും അത്യാവശ്യം മാരകമായ ആയുധങ്ങളുണ്ട്. പെട്ടെന്നുണ്ടായ ഞെട്ടെലില്‍ നിന്നും മോചിതനായ ഞാന്‍ സര്‍വ്വശക്തിയും സംഭരിച്ച് തിരിച്ചടിച്ചു, "നീ പോടാ ഹമുക്കേ...". കാര്യം പിടികിട്ടാത്ത ഹമുക്ക്, കട്ടിയുള്ള ചില്ലിട്ട കണ്ണട ഒന്നു നേരെയാക്കി കൊക്കിച്ചിരിച്ചുകൊണ്ട് ഒരു മൂളിപ്പാട്ടും പാടി നടന്നകന്നെങ്കിലും എന്റെ മനസ്സില്‍ "പച്ച"വീണ്ടൂം വീണ്ടും തികട്ടി വന്നു. എന്തോ, ഒരു വിങ്ങല്‍, പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ ഉടുതുണിയഴിഞ്ഞവനെപ്പോലെ. രാത്രി ചപ്പാത്തിക്കും ലൂസ് മഞ്ഞക്കറിക്കും മുന്നില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചപ്പോഴതാ നേരെ എതിര്‍വശത്തായി വന്നിരിക്കുന്നു നമ്മുടെ പ്രതി. ഹമുക്കിന്റെ അര്‍ത്ഥം (മണ്ടന്‍/വിഡ്ഡി എന്നതിന്റെ അറബി പദമാണ് ഹമുക്ക്) സൗഹ്രുദഭാവത്തില്‍ ചോദിച്ചറിഞ്ഞ് പോകാന്‍ നേരം സ്വതസിദ്ദമായ ചിരിയോടെ ഒരു ഡയലോഗ്, "അല്ല, ടീ-ഷര്‍ട്ട് നല്ല പച്ചയാണല്ലോ?" വീണ്ടും പച്ച!
അന്ന് തുടങ്ങിയതാണ് പച്ചയോടൊരു ചെറിയ നീരസം. പച്ചക്കു വേണ്ടി ഒരുപാട് സഹിച്ചു. ലുങ്കി, ടൂത്ത് ബ്രഷ്, ഷര്‍ട്ട്, പാന്റ്സ്, ടീ-ഷര്‍ട്ട് തുടങ്ങി അങ്ങോട്ട് പച്ച നിറത്തിലുള്ള പല വസ്ത്രങ്ങളും, വസ്തുക്കളും ത്യജിക്കേണ്ടിവന്നു. ഇതിന്റെ "കോസ്റ്റ് ഇമ്പാക്‍റ്റ്" ഭയാനകമായിരുന്നു! മാസം ആയിരം രൂപയില്‍ താഴെമാത്രമാണ് വീട്ടില്‍ എനിക്കുള്ള ബഡ്ജറ്റ് വിഹിതം. രാത്രിയിലെ പാല്‍, ചൊവ്വ,വ്യാഴം ദിവസങ്ങളിലെ ബീഫ്, വീക്കെന്റിലെ ഷാര്‍ജ ഷേക്ക്, ചിക്കന്‍ ഡ്രൈ ഫ്രൈ ആന്റ് പൊറോട്ട തുടങ്ങി ഒട്ടനവധി ലക്ഷറികളൊഴിവാക്കേണ്ടീ വന്നൂ ഈ "വാര്‍ഡ്‌റോബ് ഓവര്‍ഹോളിന്‍ഗി"ന്. ഏറ്റവും സങ്കടം സോപ്പിന്റെ കാര്യത്തിലായിരുന്നു. ചുവന്ന കടലാസില്‍ പൊതിഞ്ഞ, എന്നാല്‍ പച്ച നിറത്തിലുള്ള നല്ല കട്ടിയുള്ള അരവിന്ദ് സ്വാമി മാര്‍ക്ക് സിന്തോള്‍ സോപ്പായിരുന്നു വര്‍ഷങ്ങളായുള്ള എന്റെ മേനിയഴകിന്റെ രഹസ്യം. ആ സോപ്പ് മാറ്റി വേറെ ബ്രാൻഡ് നോക്കുമ്പോൾ ഭൂരിഭാഗം സോപ്പുകളും പച്ച. അവസാന നിറമില്ലാത്ത പിയേഴ്സിൽ കാര്യം തീരുമാനമാക്കി. (ഹോസ്റ്റലൊഴിഞ്ഞ് പോരുമ്പോൾ എനിക്ക് മൂന്ന് കാവിത്തുണികളുണ്ടായിരുന്നു!!)
പച്ചയുമായുള്ള എന്റെ ബന്ധം സൂചിപ്പിക്കാനാണ് മേല്‍ സംഭവം വിവരിച്ചത്. പച്ചയോട് പ്രത്യേകിച്ചൊരു കൂറും മമതയുമൊന്നും ഈയുള്ളവനിതുവരേയില്ല. അതായത് "പച്ച"ൻ അത്തായത്തിലും കൂടിയില്ലെന്ന്!! ബ്ലോഗിന്റെ നിറം മാറ്റാനൊരാലോചനയുണ്ടെങ്കിലും അതിനു "പച്ച"യുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതൊരു പച്ചപ്പരമാര്‍ത്ഥം മാത്രം. പിച്ചവെച്ചു തുടങ്ങിയ ഈ ബ്ലോഗന് "പച്ച" ഒരു വിഷയമായതില്‍ പിന്നെ പച്ചയോട് ചെറിയ ഒരിത് തുടങ്ങിയുട്ടുണ്ട്!!! ഗോ ഗ്രീന്‍....

കെ.എസ.യു വിന്‍റെയും എസ.ടി.യു വിന്‍റെയും നിറം പിന്നെഎന്താ പച്ചേ, നീലയല്ലാതെ?
മറുപടിഇല്ലാതാക്കൂപച്ചക്കണ്ണട വെച്ചാൽ നീലയും പച്ചയായല്ലേ തോന്നൂ.
മറുപടിഇല്ലാതാക്കൂപച്ചപ്പരമാര്ത്ഥം
മറുപടിഇല്ലാതാക്കൂപച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വെച്ചും..........
മറുപടിഇല്ലാതാക്കൂകേരളത്തെ പറ്റി കവി ഇങ്ങിനെ പാടിയത് കേട്ടുകാണും
"പച്ച പനം തത്തെ പുന്നാര പൂമുത്തെ " എന്ന പാട്ടും കേള്‍ക്കാരില്ലേ? ഈ പച്ചയുടെ ഒരു കാര്യമേ!!
മറുപടിഇല്ലാതാക്കൂഹും ആരാടാ ഈ ആവിഷ്ക്കാര സ്വതന്ത്രത്തില്‍ കത്തിവെക്കുന്നെ ?....ഇ പച്ച ഒരു കടും പച്ചയാക്കിയാല്‍ അടിയന്‍ ധന്യനായി ....
മറുപടിഇല്ലാതാക്കൂഇവിടെ സൌദിയില്‍ മനുഷ്യന്‍ പച്ച യായികിട്ടാന്‍ നെട്ടോട്ടത്തിലാണ്..മൂന്നു മാസത്തിനുള്ളില്‍ ആയില്ലെങ്കില്‍ ബ്ലോഗ് നാട്ടില്‍ നിന്നും വായിക്കാം ...
നാട്ടില്‍ വെച്ച് പച്ചയെ പറ്റി പറഞ്ഞാല്‍ തിളച്ചിരുന്ന രക്തം ദുബായിലെ മൂട്ട കൊണ്ടുപോയി!!!!!!!!!
മറുപടിഇല്ലാതാക്കൂപച്ചയും ചുവപ്പും എക്കാലവും ഒന്നിച്ചു തന്നെ ആയിരുന്നു... ബ്ലോഗന്റെ കോടികള്‍ നോക്കൂ...... പച്ചയുള്ളിടത്ത് ചുവപ്പും, ചുവപ്പുള്ളിടത്ത് പച്ചയും ഉണ്ട്..... അങ്ങനെ നോക്കുമ്പോ .... പച്ചയും ചുവപ്പും സിന്ധബാദ്...... ആ ഒപ്പം നീലക്കും കൂട് ജെയി വിളിച്ചാലോ....?????? ( തപസ്യയുടെ ചെറിയ സംശയം )
മറുപടിഇല്ലാതാക്കൂ@ഷബീറലി, ഇപ്പറഞ്ഞ മൂട്ടകള്‍ കമ്മ്യൂണിസ്റ്റായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ എന്‍ ഡീ എഫ്.
മറുപടിഇല്ലാതാക്കൂ@ഫൈസല്‍ ബാബു, കടും പച്ചയും പിന്നെ ചീരാമുളകിനു പകരം പച്ചമുലകും ആയിക്കോട്ടെ.
@തപസ്യ, പച്ച വെറ്റില ആഞ്ഞുമുറുക്കിയാണല്ലോ ചുവന്ന നിറത്തില്‍ തുപ്പുന്നത്. അപ്പോള്‍ രണ്ടും ഒന്നു തന്നെ!
@ഹനീഫ്ക്കാ, ദുബായിക്കാരന്‍, കലാവല്ലഭന്‍, പച്ചയെ വായിച്ചു കമന്റിയതില്‍ നന്ദി.
എഴുപതുകളിലെ ബ്ലാക് ആന്റ് വൈറ്റ് സിനിമകളിലെ മാപ്പിളവീടുകളില്‍ നിര്‍ബ്ബന്ധമായും പോറ്റുന്ന ആട്ടിന്‍കുട്ടി തിന്നുന്ന ഇലയുടെ നിറം പോലും പച്ച!!!
മറുപടിഇല്ലാതാക്കൂചീരാമുളകേ..ഉള്ളത് പറയാല്ലോ..ഇഷ്ടായീട്ടോ, ഒരുപാട്.
അൻവാർ, വായിച്ചു. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂപച്ചച്ച പാടം കാണാൻ കൊതി തോന്നി, ഇത് വായിച്ച്പ്പോൾ...:)
Congratulations!