തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു നൂറ്റാണ്ടിലധികക്കാലമായി തുറക്കാതെ വെച്ചിട്ടുള്ള രഹസ്യ അറകള്‍ തുറന്നു അവിടെയുള്ള അമൂല്യ സമ്പത്തിന്റെ വന്‍ ശേഖരങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് ആറ് ദിവസമായി. ഇതുവരെ കണ്ടെടുത്ത സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെയും ഉരുപ്പടികളുടെയും രത്നക്കല്ലുകളുടെയും വിപണി മൂല്യം സംബന്ധിച്ച മാധ്യമ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. മലയാള മനോരമ ചാനലിന്റെയും ഇന്ധ്യാവിഷന്റെയും ഈരണ്ടു ഓ ബീ വാനുകള്‍ ക്ഷേത്രപരിസരത്ത് ഒരാഴ്ചയായി തംബടിച്ചിരിക്കുകയാണ്. ഓരോ മണിക്കൂറിലും ന്യൂസ് അപ്ഡേറ്റിൽ തിരഞ്ഞെടുപ്പ് ഫലം പോലെ മൂല്യക്കണക്കുകള്‍ "തെറ്റാതെ" പറയുന്നുമുണ്ട്.
ഞെട്ടിപ്പിക്കുന്ന (ഇത് മാധ്യമങ്ങളുടെ പ്രയോഗമാണ്. അത്ഭുതപ്പെടുതുന്നത് എന്നാണു ബ്ലോഗന്റെ നിരീക്ഷണം) സമ്പത്ശേഖരത്തില്‍ ഒമ്പതടി വീതിയും രണ്ടര കിലോ തൂക്കവുള്ള സ്വര്‍ണ്ണമാലയും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കുഞ്ഞാനക്കുട്ടിയും ആയിരം കിലോയിലധികം തൂക്കമുള്ളതും നെപ്പോളിയന്‍റെയും പഴയ ഈസ്റ്റിന്ത്യാ കമ്പനിയുടെയും കാലതുള്ളതും അതിപുരാതനവുമായ സ്വര്‍ണ്ണനാണയങ്ങളും അത്യപൂര്‍വ്വ വൈരക്കല്ലുകളുമുണ്ടത്രെ!
കൊച്ചുകേരളവും ഇന്ധ്യാമാഹാരജ്യവും മാത്രമല്ല ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ നിധിശേഖരത്തിന്‍റെ മുല്യം ഇന്നലെ വരെ കാല്‍ ലക്ഷം കോടിയോളമായിരുന്നെങ്കില്‍ ഇന്നത് അര ലക്ഷം കോടി കവിയുമെന്നാണ് മാധ്യമപക്ഷം. അറ ഏയിലെ പരിശോധന ഇനിയും കഴിഞ്ഞിട്ടില്ല. വേറെ രണ്ടറകളിനിയും തുറക്കാന്‍ ബാക്കിയും. എത്രകോടി കവിയുമെന്‍റെ ദൈവമേ! വിപണിമൂല്യം മാത്രം കണക്കാക്കിയാല്‍ ഒരു ലക്ഷം കോടി കവിയുമെന്നും പുരാവസ്തു മൂല്യം കൂടി നോക്കിയാല്‍ ഊഹിക്കാന്‍ പറ്റാത്തത്രയും വലുതാവും മുല്യമെന്നുമാണ് വിദഗ്ധ മതം. ലോകം ഈ തുകകേട്ടു ഞെട്ടിയാലും ഭാരതീയര്‍ ഞെട്ടില്ല എന്നൊരാശ്വാസമുണ്ട്! ടൂജീ രാജ ചെയ്ത സുകൃതം! രാജ നീണാള്‍ വാഴ്ക!
പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷ്കാരുമൊക്കെ നമ്മുടെ അമ്മിക്കല്ല് വരെ അടിച്ചുമാറ്റി കപ്പല് കയറ്റിയ കാലത്ത് എട്ടുവീട്ടില്‍ പിള്ളമാരോ മാര്‍ത്താന്ടവര്‍മ്മ മഹാരജാവോ കൌശലപൂര്‍വ്വം ഒളിപ്പിച്ചതായിരിക്കും ഇതെന്നാണ് എന്‍റെ പ്രാഥമിക നിഗമനം. ഒരു ഫൈനല്‍ കണ്ക്ലൂഷനിലെത്താന്‍ സാധനങ്ങള്‍ നേരിട്ട് കണ്ടേ മതിയാവൂ! ഒളിപ്പിച്ചവര്‍ക്കന്നീ സല്‍ബുദ്ധി തോന്നിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സായിപ്പന്മാര്‍ ഇത് വിറ്റ് യൂറോപ്യന്‍ പുട്ടുംഇംഗ്ലീഷ് പപ്പടവുമടിച്ചേനെ!
ഇതിനിടെ ഒരു വലിയ തമാശ ഒപ്പിച്ചത് നമ്മുടെ ജീ. സുകുമാരന്‍ നായരാണ്. എന്‍. എസ്. എസ്സിന്‍റെ പുതിയ ജന. സിക്ര. അന്ന് വീ.എസ്സിന്‍റെ മേക്കിട്ട്കേറിയപ്പോഴേ ഞാന്‍ വിചാരിച്ചതാ പിടിച്ചതിലും വലിയത് മാളതിലുണ്ടെന്നു! പുത്തനച്ചി പൊരപ്പുരം തൂക്കുമെന്നാണല്ലോ. നിധിശേഖര വിഷയത്തില്‍ ആരെങ്കിലും എന്തെകിലും പറയുന്നതിന് മുന്‍പ് ടിയാന്‍ ഒരു കാച് കാച്ചി. ക്ഷേത്രത്തിലെ നിധിശേഖരം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന്!
സുകുമാരന്‍ നായര്‍ യൂ. പീ. എ സര്‍കാരിനിട്ടു ശരിക്കൊന്നു താങ്ങിയതാനെന്നാണ് ബ്ലോഗനു തോന്നിയത്. സഭ നിറഞ്ഞു നിന്ന രാജാ കല്‍മാടികളെ ഏതാണ്ടൊന്നു കെട്ടുകെട്ടിച്ചു വിട്ട് ഊരനിവര്‍തിയതെയുള്ളൂ മന്മോഹന്ജി. യുവമാരനും പിന്നെ ദേവ്രാജിയുമൊക്കെ പുരനിറഞ്ഞു നില്‍പ്പാണ്. പവാര്‍ജിയും വയസ്സറിയിച്ചു കഴിഞ്ഞു. അതിനിടക്കാണ് സുകുമാരന്‍ നായര്‍ ഒരു ശിപാര്‍ശയുമായിട്ടു വരുന്നത്! പാവം കോണ്‍ഗ്രസ്സുകാരെ
മുഴുവന്‍ വഴിപിഴപ്പിക്കാന്‍ ഓരോ ശരിദൂര സിദ്ധാദ്ധങ്ങൾ! മാധ്യമങ്ങള്‍ ഏറ്റുപിടിക്കാഞ്ഞതും അഴീക്കോടത് കേള്‍കാഞ്ഞതും നായരുടെ ഭാഗ്യം!
നൂറു ദിവസംകൊണ്ട് ബഹുദൂരം ഓടിത്തീർക്കാനുള്ള തത്രപ്പാടിനിടക്കാണ് ഉമ്മന്‍ ചാണ്ടിക്കൊരു തലവേദനയായി നിധിശേഖരം വന്നു ഭവിച്ചത്! അടിയന്തിര സുരക്ഷ പെട്ടെന്ന് തന്നെ ഏര്‍പ്പെടുതിക്കളഞ്ഞൂ കുഞ്ഞൂഞ്ഞ്! ത്രിതല സുരക്ഷ വേണമെന്നാണ് പോലീസിന്‍റെ പക്ഷം. അങ്ങ് ഇറ്റലിയിലും ഇങ്ങു മുംബായിലുമുള്ള മാഫിയാ അണ്ടര്‍ വേൾഡുകളൊക്കെ ഇപ്പൊ തന്നെ അനന്തപുരി തുരക്കാനുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിതുടങ്ങിയിട്ടുണ്ടാവുമത്രെ! എനിക്ക് വേറൊരു കൺസേൺ ഉള്ളത് ഗൂഗിള്‍ മാപ്പുകള്‍ വഴി ഒബാമാചെട്ടനെങ്ങാന്‍ ഇത് നോക്കിക്കണ്ട് നേവീ സീല്‍സിനെ അയച്ചാല്‍ സ്വാഹ! . മാന്ദ്യം വന്നു മേലോട്ട് നോക്കിനില്‍ക്കുമ്പോള്‍ ലോട്ടറി അടിച്ചപോലെകിട്ടിയ ആയുധ ഇടപാടില്‍ അവസാനനിമിഷം കേറിക്കളിച്ച് കൊളമാക്കിയ ആൻടണിച്ചായനിട്ടൊന്ന് കൊടുക്കാന്‍ നോക്കിയിരിക്കുകയാവും പുള്ളി എന്നാണെനിക്കു തോന്നുന്നത്! തുരപ്പും സ്ഫോടനവുമൊക്കെ അതിജീവിക്കുന്ന കോണ്ക്രീറ്റ് ഭിത്തികളും സീ സീ കാമറകളും പിന്നെ പ്രത്യേക സായുധസുരക്ഷാസേനയെയും ഏര്‍പ്പെടുത്തണമെന്നാണ് പോലീസിന്‍റെ ശുപാര്‍ശ. ഇതിന്‍റെയെല്ലാം ചിലവെത്രയെന്നു ഇവര്‍ ആലോചിച്ചിട്ടുണ്ടോ ആവോ? സംസ്ഥാന സര്‍ക്കാരിന്‍റെ ട്രൌസര്‍ കീറുന്ന ഏര്‍പ്പാടാണിത്. പിന്നെ കേന്ദ്രത്തില്‍ ആന്‍റെണിചായനുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം. ഈ കണക്കെടുപ്പൊരു തലവേദനയും പിന്നെ അമിതചിലവുമായി മാറിയില്ലെങ്കില്‍ എന്‍റെ പേര് നിന്‍റെ...... .
എനിക്കൊരഭിപ്രായമുണ്ട്, തിരന്തോരത്തു ഒരു മൂസിയങ്ങള് സ്ഥാപിച്ച് ടി ദംബടികള്‍ പ്രദര്‍ശിപ്പിച്ചു ടിക്കറ്റ് വെച്ച് കൊറേ കായികളുണ്ടാക്കണം. ചെലവുള്ള കാര്യമാണ്. ഇത്തിരിപ്പൊന്ന് വിറ്റ് ഫണ്ടുണ്ടാക്കാം. പിന്നെ കാലും നീട്ടിയിരുന്നാല്‍ മതി. അതുവഴി ടൂറിസം വരുമാനവും (മോനേ മന്ത്രി അനിൽകുമാരാ..ഒരു ലഡ്ഡു..) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഖ്യാതിയും വര്‍ദ്ധിക്കട്ടെ.
ഇനി ഓപ്ഷന്‍ ബീ. നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്‍റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള്‍ കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്‍റെയൊരു പ്രപോസല്‍ മാത്രം.
നോം പറയാനുള്ളത് പറഞ്ഞു ഇനി ന്താന്ച്ചാ കാട്ട്വാ.
ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ഒരു ഇടിത്തീ പോലെയാ ഞെട്ടിപ്പിക്കുന്ന സത്യമെന്‍റെ തലച്ചോറില്‍ മിന്നിയത്. ഇനി പറയുന്ന കാര്യങ്ങള്‍ അതീവ രഹസ്യവും തന്ത്രപ്രധാനവുമാണ്. കുറച്ചു പുരാണനാണയങ്ങള്‍ ഈയുള്ളവന്‍റെ പൂട്ടില്ലാത്ത അലമാരയില്‍ ഒരു കടലാസുപെട്ടിയില്‍ അത്ര ഭദ്രമാല്ലാതെ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്‍റെ യഥാര്‍ത്ഥ മൂല്യം ഞാനിതുവരെ കണക്കാകിയിട്ടില്ല. ബ്രിട്ടീഷ് ഈസ്ടിന്ത്യാ കാലത്തുള്ളതും, നൈസാമിന്‍റെതും, തഞ്ചാവൂര്‍ രാജക്കളുടെതുമടക്കം മുന്നൂറു കൊല്ലം വരെ പഴക്കമുള്ളവയുണ്ട്. (ഇതിൽ ഏതാനും ചില നാണയങ്ങൾ മേൽ ചിത്രത്തിൽ കാണാം. സുരക്ഷാ പ്രശ്നങ്ങൾ മാനിച്ച് ബാക്കിയുള്ളവയുടെ ചിത്രമെടുപ്പ് തൽക്കാലം തടഞ്ഞിരിക്കുകയാണ്) അതിനി സ്വർണ്ണമാണോന്നറിയില്ല! ആകാതിരുന്നാല്‍ മതിയായിരുന്നു!!!ദുബായിലെ എന്‍റെ താമസസ്ഥലമാണെങ്കില്‍ ഒരു സാധാരണ മതിലിന്‍റെ മാത്രം സംരക്ഷണയിലാണ് താനും. ഫോട്ടോ എടുക്കാന്‍ ഞാനുപയോഗിക്കുന്ന ഒരു നിക്കോണ്‍ കാമറയല്ലാതെ പിന്നെയൊന്നുള്ളത് അടുത്ത വീട്ടിലെ ഗൈറ്റിലാണ്! സായുധസൈന്യത്തെവെക്കാനുള്ള ചുറ്റുപാടൊന്നും നമുക്കില്ല താനും! നാണയങ്ങളിൽ പലതും സ്വിറ്റ്സർലാൻഡിലെ സൈൻഡ്ഗാലനില്‍ നിന്നും വാങ്ങിയവയാണ്. ഈ ബ്ലോഗെങ്ങാനും വായിച്ചു അവിടുത്തെ എം.പിമാര്‍ ദുബായിലോ അല്ലെങ്കില്‍ ഇന്ത്യയിലോ വന്നു പ്രശ്നമുണ്ടാക്കുമോ എന്നൊരു ആധി? കോഹിനൂര്‍ രത്നം തിരിച്ചു കിട്ടാന്‍ നമ്മുടെ എം.പിമാര്‍ പണ്ട് എലിസബത്ത് റാണിയുടെ കാലു പിടിച്ചിട്ടുണ്ട് (എന്‍റെ കാല്‍ തരിക്കുന്നു). ഇന്ത്യയും യൂ.എ.ഇയും സ്വിറ്റ്സർലാൻഡുമുൾപ്പെടുന്ന ഒരു ത്രികോണ നയതന്ത്ര പ്രശ്നമായി ഇത് മാറാതിരിക്കട്ടെ. എനിക്ക് സുരക്ഷ വര്‍ദ്ധിപ്പികണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് തന്നെ പ്രവാസികാര്യ മന്ത്രി, കോൺസൽഎന്നിവര്‍ക്ക് അപേക്ഷകൊടുക്കുന്ന കാര്യം പ്രഥമ പരിഗണനയിലാണ്. ഇതിനിടെ എന്തെകിലും സംഭവിച്ചാല്‍....
Tight security thanne vendi varum
മറുപടിഇല്ലാതാക്കൂഇതിപ്പോള് കൊക്കിനു വെച്ചത് ഒലിച്ചിറങ്ങി കുളക്കോഴിക്ക് കിട്ടുമല്ലോ. പാവം ശ്രി പദ്മനാഭന് വെച്ച പാര ചുറ്റിത്തിരിഞ്ഞു സ്വന്തം നെറ്കിന്‍ തലയില്‍ വന്നു വീണാല്‍.... പറഞ്ഞില്ലെന്നു വേണ്ട ഉത്തരവാദി ചീരന്‍ തന്നെയായിരുക്കും. ഈ മരുഭൂമിയിലൊരു മ്യൂസിയം. നല്ല ആശയം. കലക്കി! ഇനി കുടിച്ചാല്‍ മതി.
മറുപടിഇല്ലാതാക്കൂഒരു നിലവറ പണിയൂ, അത് മൊബൈല്‍ ആയിരിക്കണം. കൊണ്ട് പോകാന്‍ കഴിയണം. ബാക്കി ഈശ്വരോ രക്ഷതു :
മറുപടിഇല്ലാതാക്കൂആ ഒപ്ക്ഷന്‍ "ബി" ക്ക് നൂറു മാര്‍ക്ക്. മനസ്സറിഞ്ഞു ചിരിച്ചു
മറുപടിഇല്ലാതാക്കൂgood one ...
മറുപടിഇല്ലാതാക്കൂഈ കണക്കെടുപ്പൊരു തലവേദനയും പിന്നെ അമിതചിലവുമായി മാറിയില്ലെങ്കില്‍ എന്‍റെ പേര് നിന്‍റെ...... .
മറുപടിഇല്ലാതാക്കൂഎങ്ങനുണ്ട് ബ്ളോഗന്റെ നിരീക്ഷണം? വെള്ളാപ്പള്ളി തുള്ളിത്തുടങ്ങി, ബീ ജേ പി നയം വ്യക്തമാക്കി, ജ. കൃഷണയ്യർ കാര്യം വക്കീൽ സമൂഹത്തിന്റെ ചർച്ചക്കു വിട്ടു. മഹാകവി ജീ സുധാകരൻജിയും ഡയലോഗി. ഇനി വരാനിരിക്കുന്നൂ ലക്ഷം ലക്ഷം പിന്നാലെ. അഴീക്കോടിന്റെയും സന്തോഷ് പണ്ഡിറ്റിന്റെയും അഭിപ്രായം കൂടി ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇതൊരു നല്ല അവസരമാണൂ,നിധി വിഷയത്തിൽ എന്തെങ്കിലും സിൽസില അഭിപ്രായം തട്ടിയാൽ സ്റ്റാറാവാനൊരു സുവർണ്ണാവസരം
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂkollam... ezhuthil nalla purogathi undu..
മറുപടിഇല്ലാതാക്കൂsangathi kollam...
sathyam paranjal sree padmanabhande nidhi ennan thudangiyappol sakala malayaliyum oro kanakkukoottalil aanu...
ende abhiprayathil 1 laksham kodi undel 4 kodi malayalikalkkum 25,000 roopa vechu kodukkanam..
sathyam paranjal oru 25,000 roopayude aavashyam undayirunnu!!!
@സത്യാ, ഇരുപത്തയ്യായിരമൊന്നും വേണ്ട. ഒരൊറ്റ നാണയം കിട്ടിയാല്‍ മതിയായിരുന്നു. സ്വപ്നത്തില്‍ പോലും ഇതാണ് കാണുന്നത്! പ്രോത്സാഹനങ്ങള്‍ക്കു നന്ദി. ഇനിയുമെഴുതണമെന്നുണ്ട്. വായിച്ചും, വിമര്‍ശിച്ചും, പ്രചാരണം നല്‍കിയും വളര്‍ത്തിയാലും.
മറുപടിഇല്ലാതാക്കൂ@പത്രക്കാരന്‍ , പ്രവീണ്‍- നല്ല വാക്കുകള്‍ക്ക് നന്ദി
kayyiluullath bilichu paranju beruthe velimme kedkkana paampine thalel bekkano?
മറുപടിഇല്ലാതാക്കൂബ്ലോഗ് നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅല്ല ബ്ലോഗാ ..... നിങ്ങള്‍ ഈ ദുബായ് യില്‍ ഏത്തുന്നോര്‍ ഏല്ലാരും ഇങ്ങനെ തന്നെ ആകും.... സ്വര്‍ണ്ണ നാണയം, സ്വര്‍ണ്ണ ബിസ്കെറ്റ് , സ്വര്‍ണ്ണ മാല, സ്വര്‍ണ്ണം .....സ്വര്‍ണ്ണം ...... ഏവിടെ സ്വര്‍ണ്ണം ഉണ്ടോ അവിടെ ഒക്കെ ഉണ്ടാകും നിങ്ങള്‍ ഈ ദുബായ് ക്കാര്‍..... ( ദുബായില്‍ ഉണ്ടായിരുന്നവരും, അവിടെ ഇപ്പോള്‍ ഉള്ളവരുന്‍, ഭാവിയില്‍ അങ്ങോട്ട് പോകാന്‍ ഉള്ളവരും ആണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത് എന്നാണ് തപസ്യയുടെ പുതിയ കണ്ടെത്തല്‍....)
മറുപടിഇല്ലാതാക്കൂപിന്നെ ബ്ലോഗന്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഇട്ടപ്പെട്ടു...... തപസ്യക്ക് പക്ഷേ ഒരു നാണയം കൊണ്ട് തൃപ്തിപ്പെടാന്‍ കഴിയില്ലാ.... ഒരു ബിസ്സുറ്റ് ഏങ്കിലും വേണം..... ഒരു ബീടിക്കൊക്കെ ഏന്താപ്പോ ഒരു വില ...........
ബ്ലോഗന്റെ ആ മുക്ക് പണ്ടങ്ങള്‍ പഴയതാണെന്ന് തപസ്യക്ക് വിശ്വാസം വരനില്ലാ .... തെളിവ് വേണം....... ( ഏന്തിനും ഏതിനും തെളിവ് ചോദിക്കുന്ന ഇന്നത്തെ ഈ കാലത്ത് ഈ ഒള്ളവന്‍ ഒരു ചെറിയ തെളിവ് ചോദിച്ചാല്‍ അതൊരു തെറ്റാണോ.....???????)
രണ്ടു മാല മ്മക്കും തരണേ.... നമ്മടെ വയനാട്ടിലും ഒരു മ്യൂസിയം പണിയാന്‍ ഒരു ആഗ്രഹം...... ( കാലും നീട്ടില്‍ ഇരിക്കുമ്പോ മ്മടെ സൊന്തം നാട്ടില്‍ തന്നെ ഇരിക്കാല്ലോന്നു കരിതിയാ......)
മറുപടിഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂKANDAL NEE UNDAKKIYATHANENNU PARAYILLA KARANAM SUPER AYIRIKKUNNU
മറുപടിഇല്ലാതാക്കൂNINAK ENTE FRIEND AKAMO! KAVITHA EZHUTUNNATH PADIKKANA. RAVILE 9.00am NE MUNPE PERODE MIM SCHOOLILE PLUS TWO BIOLOGY CLASSIL ETHUKA NJAN AVIDE KANUM. PLEASE TRY FOR IT
മറുപടിഇല്ലാതാക്കൂഅജ്ഞാതാ/അജ്ഞാതീ.. പേരോട് എന്ന പേരിനെത്തന്നെ പേടിയാ. വലിയ വായില്‍ പ്രസംഗിക്കുന്ന ഒരാളില്ലേ അവിടെ? ഓണ്‍ലൈനായി പഠിപ്പിച്ചാല്‍ മതിയോ? ദുബൈ റ്റു കലിക്കറ്റ് ഫ്ലൈറ്റ് ഇത്തിരി എക്സ്പെന്‍സീവ് ആണേ.
മറുപടിഇല്ലാതാക്കൂഎന്റെയൊരു പോസ്റ്റില്‍ നിങ്ങളുടെ ഈ പോസ്റ്റിനെപ്പറ്റി കോമണ്‍സെന്‍സ് ലിങ്ക് തന്ന് അറിയിച്ചിരുന്നു. അങ്ങനെയെത്തിയതാണ്. ആദ്യത്തെ വായനയില്‍ തന്നെ ആരാധകനും ഫോളോവറും ആയി. എന്തൊരു ഹ്യൂമര്‍. ഇനി ബാക്കിയൊക്കെ നോക്കട്ടെ...!
മറുപടിഇല്ലാതാക്കൂoption B... :) :) കലക്കീട്ടൊ..
മറുപടിഇല്ലാതാക്കൂഅയൽവക്കകാരന്റെ സമ്പാദ്യം ചിലവാക്കുനതിനെക്കുറിച്ച് ആലോചിച്ചു തല പുണ്ണാക്കേണ്ട .................
മറുപടിഇല്ലാതാക്കൂനരമേധമോഡി പണിതുടങ്ങുന്നതിനു മുന്നേ നമ്മളെയൊക്കെ അയൽനാട്ടിലെ കാനേശുമാരിയിൽ പെടുത്തി അല്ലേ? തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലുൾപ്പെടുത്താതെ വിട്ട ഈ വിഷം കാക്കിട്രൗസറുകാരുടെ മനസ്സിൽ നിന്നും തൂത്തുക്കളയാൻ ആര് വിചാരിച്ചാലാണാവോ കഴിയുക.
ഇല്ലാതാക്കൂ